സ്വത്തിന് വേണ്ടി കലഹിച്ചവർ എന്നെ നോക്കുന്ന കാര്യത്തിൽ കലഹിക്കാൻ തുടങ്ങി.പലപ്പോഴും പഴകിയ ഭക്ഷണമാണ് കിട്ടിക്കൊണ്ടിരുന്നത്……

പാഥേയം

Story written by fackrudheen

അയാളും അച്ഛനും വീട്ടിൽ തനിച്ചാണ്

മധുരം കഴിച്ചതിന് അച്ഛനെ വഴക്ക് പറഞ്ഞിട്ടാണ് ടൗണിലേക്ക് അയാൾ പോയത്

ഒരു പലചരക്ക് കടയുണ്ട്ആ.ഴ്ചയിൽ രണ്ടുതവണ.ചരക്ക് എടുക്കാൻ വേണ്ടി അയാൾ ടൗണിലേക്ക് പോകാറുണ്ട്

സ്വന്തമായൊരു ജീപ്പുണ്ട് അതിലാണ്അ.യാൾ പോയിരുന്നത്

പർച്ചേസിംഗ് എല്ലാം കഴിഞ്ഞ് തിരികെ.വരുമ്പോഴേക്കും.ഉച്ചഭക്ഷണത്തിന് സമയമായിരുന്നു

സ്ഥിരമായി കഴിക്കുന്ന ഒരു ഹോട്ടലിൽ നിന്നു ഉച്ചയൂണും ഊണിന്റെ കൂടെ അല്പം പായസവും കഴിച്ച്

അച്ഛനുള്ള ഒരു പൊതിച്ചോറും പായസം ഇല്ലാതെ വാങ്ങി.

വീട്ടിലേക്ക് തിരികെ വരുകയായിരുന്നു

ഏതാണ്ട് പകുതി ദൂരം പിന്നിട്ടപ്പോൾ ഒരു മനുഷ്യൻ വഴിയിൽ തളർന്നു വീണു കിടക്കുന്നത് കണ്ടു വാഹനം നിർത്തി

കണ്ടിട്ട് പരിചയം തോന്നിയില്ല അല്പം പ്രായമുള്ള ആളാണ്.

കുപ്പിയിൽ വെള്ളം കരുതിയിരുന്നു മുഖത്ത് തെളിച്ചപ്പോൾ.

അയാൾ പതിയെ കണ്ണ് തുറന്നു

അയാളെ പിടിച്ച് പതിയെ എഴുന്നേൽപ്പിച്ച്ജീ പ്പിൽ കൊണ്ട് ഇരുത്തി

ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്നാണ് കരുതിയിരുന്നത്.

പക്ഷേ അയാൾ വേണ്ടെന്ന് പറഞ്ഞു

ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായി.അതുകൊണ്ട് തളർന്നു വീണ താണ് എന്നും പറഞ്ഞു.

അയാളെയും കൂട്ടി ഹോട്ടലിലേക്ക് തന്നെ തിരികെ പോയി

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

എന്തുകൊണ്ടാണ് കരയുന്നതെന്ന് ആംഗ്യത്തിൽ ചോദിച്ചപ്പോൾ

ഇത്രയും സ്വാദോട് കൂടെ ഭക്ഷണം കഴിച്ചിട്ട് കുറേ നാളായി എന്ന് അയാൾ പറഞ്ഞു

അ ഹോട്ടലിലെ ഭക്ഷണം രുചിയുടെ കാര്യത്തിൽ പ്രസിദ്ധമാണ് എന്നറിയാം

പക്ഷേ അതിനു മീതെ അയാൾക്ക് എന്തോ കൂടി പറയാനുള്ളത് പോലെ തോന്നി

“കുറെ നാളുകളായി പഴകിയ ഭക്ഷണമാണ് വീട്ടിൽ കഴിക്കുന്നത്.”

പിന്നീട് അയാളോട് ഒന്നും ചോദിക്കാൻ തോന്നിയില്ല.

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ

അയാൾ ഒരുപാട് നന്ദി പറഞ്ഞു

എന്തു പറ്റിയതാ?.ആകാംക്ഷ യോടെ ചോദിച്ചു

അവ്യക്തമായ ശബ്ദത്തിൽ അയാൾ മറുപടി പറഞ്ഞു

“ശി..ക്ഷ..യാ.ണ് കുഞ്ഞേ

മധുരം ക..ള…ഞ്ഞ..തി..നുള്ള ശിക്ഷ”

മധുരം കഴിച്ചതിനുള്ള ശിക്ഷയായിരിക്കും.എന്ന് തോന്നിയത് കാരണം അയാളോട് പറഞ്ഞു

“നിങ്ങൾക്ക് ഷുഗർ ഉണ്ടായിരിക്കും”

“മക്കൾ നിയന്ത്രിച്ചു കാണും”

“നിങ്ങൾ അനുസരിച്ചിരിക്കില്ല”

“അവരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി അല്ലേ?”

എന്തോ അതുവരെ അയാളോട് തോന്നിയ ദയ

അല്പനേരത്തേക്ക് മാറി നിന്ന പോലെ തോന്നി

അല്ല മോനെ.

എനിക്ക് രണ്ടു മക്കളാണ് രണ്ടും ആൺകുട്ടികളാണ് .

ഞാനും എൻറെ ഭാര്യയും അവരെ വളർത്താൻ, അവർക്ക് വേണ്ടി ഒരു വീടുണ്ടാക്കാൻ

മൂന്ന് പതിറ്റാണ്ട് കഷ്ടപ്പെട്ടു .

മധുരം കഴിക്കേണ്ട പ്രായത്തിൽ മധുരിക്കുന്ന ഒന്നും വേണ്ടെന്ന് വെച്ചു

നന്നായി ഭക്ഷണം കഴിക്കേണ്ട പ്രായത്തിൽ മുണ്ടുമുറുക്കിയുടുത്ത് മിച്ചം വെച്ചു

അങ്ങനെ അവരെ വളർത്തിയതാണ്.

രണ്ടുപേരുടെയും കല്യാണം നടത്തിക്കൊടുത്തു. ഇതിനിടയിലെന്‍റെ ഭാര്യ മരിച്ചു

ശേഷം മക്കൾ തമ്മിൽ വഴക്കായി

ഒടുവിൽ ഭാഗം നടത്തി രണ്ടുപേർക്കും ഉള്ളതും വീതിച്ചു കൊടുത്തു

അതിനുശേഷം അവർക്ക് ഞാൻ ഒരു അധികപ്പറ്റായി.

വീടിനു മുൻവശത്ത് ഇരിക്കുന്നത്ദുഃ ശകുനമായി

സ്വത്തിന് വേണ്ടി കലഹിച്ചവർ എന്നെ നോക്കുന്ന കാര്യത്തിൽ കലഹിക്കാൻ തുടങ്ങി.

പലപ്പോഴും പഴകിയ ഭക്ഷണമാണ് കിട്ടിക്കൊണ്ടിരുന്നത്

വിശപ്പുണ്ടെങ്കിൽ മാത്രം കഴിക്കാം എന്ന അവസ്ഥയായി,

പിന്നെ പിന്നെ എനിക്ക് വിശപ്പില്ലാതെ ആയി

ഉറക്കം വരാതെ യായി

നല്ല പ്രായത്തിൽ കുറെയേറെ അധ്വാനിച്ചതാണ് ;

ഒരുപാട് ആഗ്രഹങ്ങൾ വേണ്ടെന്ന് വെച്ചതാണ് ;

അതെല്ലാം തന്നെ സ്വന്തമായി ഒരു പുരയിടം ഉണ്ടാ യിക്കാണാ നും

നാലാളുകൾ കാൺകെ;

അതിൽ

മക്കൾക്കൊപ്പം അന്തസ്സോടെ ജീവിക്കാ നും വേണ്ടിയാണ്

പക്ഷേ വീടും പുരയിടവും മക്കളും എല്ലാമായി

അതിൽ താമസിക്കുന്ന ഞാൻ അവരുടെ അന്തസ്സിന് ചേരാത്തവനുമായി

ഒരിക്കൽ മക്കൾ തമ്മിൽ തമ്മിൽ സംസാരിക്കുന്നത് കേട്ടു.

അമ്മ എത്രയോ നല്ലവളാണ ത്രേ അതുകൊണ്ടാണ് അവരെ ബുദ്ധിമുട്ടിക്കാതെ മരിച്ചുപോയത്

തൻറെ മരണം കാണാനാണ് മക്കൾ ആഗ്രഹിക്കുന്നതെന്ന്

മനസ്സിലാക്കിയപ്പോൾ മുതൽ

അവിടെ നിൽക്കാൻ തോന്നിയില്ല ഒരു ദിവസം ഒന്നും ആലോചിക്കാതെ ഇറങ്ങി പുറപ്പെട്ടു.

എത്ര നിർബന്ധിച്ചിട്ടും അയാൾ കൂടെ വീട്ടിലേക്ക് വന്നില്ല

എത്ര നിർബന്ധിച്ചിട്ടും കൊടുത്ത പൈസയും വാങ്ങിച്ചില്ല

ഒന്നും വേണ്ട മോനെ

ഒന്നും കൈയിൽ എടുക്കാതെ ഒരു തീർത്ഥാടനത്തിന് ഇറങ്ങിത്തിരിച്ചതാണ്

പാഥേയം പോലും കയ്യിൽ കരുതാതെയുള്ള തീർത്ഥാടനം

ഒരുപാട് പ്രതീക്ഷകൾ ഒക്കെ ഉണ്ടായിരുന്നു

ഒരുപാട് ഒക്കെ ആഗ്രഹിച്ചിരുന്നു

ഒന്നും ഉപകരിച്ചില്ല ഒന്നും ബാക്കി യായില്ല

ഇനി ഒന്നും പ്രതീക്ഷിക്കാതെയുള്ള ഒന്നും ആഗ്രഹിക്കാതെയുള്ള ഒരു യാത്രയിലാണ്.

ഞാൻ ഒരുപാട് പേരുടെ മുന്നിൽ എത്തിപ്പെടേണ്ടതുണ്ട്

“ജീവിതത്തിലെ മധുരം
നഷ്ടപ്പെടുത്തിയവർക്കുള്ള ഒരു ദൃഷ്ടാന്തമാണ് ഞാൻ “

അവരിലേക്കാണ് എന്റെ ഈ തീർത്ഥാടനം

അയാൾ നടന്നു പോകുന്നത് കുറെ നേരം നോക്കി നിന്നു

അയാളുടെ വാക്കുകൾ കാതുകളിൽ.അലയടിച്ചു

“പാഥേയം കൈയിൽ കരുതാതെയുള്ള.ഒരു തീർത്ഥാടനം “

ദൈവമേ” അച്ഛൻ”

വാങ്ങിയ പൊതിച്ചോറ് തണുത്തിരുന്നു

“ഈയിടെയായി പഴകിയ ഭക്ഷണമാണ് അവർ നൽകുന്നത് “

അയാളുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി

ആ ഹോട്ടലിൽ നിന്ന് തന്നെ വീണ്ടും ഒരു പൊതിച്ചോറ് ചൂടോടുകൂടി വാങ്ങി
അല്പം പായസവും

അച്ഛന് ഷുഗർ നോർമലാണ്കൂ ടാതിരിക്കാനുള്ള നിയന്ത്രണങ്ങൾ ആയിരുന്നു

അച്ഛനോടുള്ള കരുതലായിരുന്നു എന്ന്പാ വം തിരിച്ചറിയുന്നുണ്ടോ എന്തോ

പക്ഷേ പലപ്പോഴും തന്റെ ദേഷ്യം അതിരു കടക്കാറുണ്ട്

മധുരം കഴിക്കേണ്ട പ്രായത്തിൽ അച്ഛനും കഴിച്ചിട്ടുണ്ടാവില്ല

വയറു നിറച്ച് ഊണ് കഴിക്കേണ്ട പ്രായത്തിൽ അച്ഛനും ഇതുപോലെ മുണ്ട് മുറുക്കി കെട്ടിയിരിക്കാം

പട്ടിണി മറന്നിരിക്കാം .

തിരികെ വീട്ടിലേക്ക് കയറുമ്പോൾ

ഒരുപാട് വൈകിയ തന്നെയും പ്രതീക്ഷിച്ച വരാന്തയിൽ തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു അച്ഛൻ

അത് കണ്ടതും ഉള്ളിൽ എന്തോ ഒന്ന് നീറി പിടിക്കുന്നതുപോലെ തോന്നി

സമയം ഒരുപാട് വൈകി പോയിരിക്കുന്നു

☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *