സൂര്യനെ പ്രണയിച്ചവൾ – ഭാഗം 13, എഴുത്ത്: അമ്മു സന്തോഷ്

ഉച്ചക്ക് ആനി ബോധം കെട്ട് കിടക്കുന്നു ഒന്ന് വരുമോ എന്ന് ചോദിച്ചു അർജുൻ ഓടി വന്നപ്പോൾ സുഷമയും ഗൗരിയും കൂടെയാണ് പോയത്

ആനി നിലത്തു വീണു കിടക്കുകയായിരുന്നു. അവർ താങ്ങി പിടിച്ചു കാറിൽ കയറ്റി

“സാർ ഉണ്ണാൻ വരില്ലേ മോളെ ഞാൻ പൊക്കോട്ടെ ” അവൾ സമ്മതിച്ചു

“അർജുൻ ചേട്ടാ ഞാൻ വരാം. ചേച്ചി വീട്ടിലോട്ട് പൊയ്ക്കോട്ടെ ” അർജുൻ തലയാട്ടി

അവൻ ഒരു വിധത്തിൽ കാർ ഓടിച്ചു ഹോസ്പിറ്റലിൽ എത്തി. ഡോക്ടർ അമ്മയെ പരിശോധിച്ച് ഐ സി യുവിലേക്ക് ഷിഫ്റ്റ്‌ ചെയ്തു

“അർജുൻ..മകനാണ് അല്ലെ?”

“യെസ്. എന്താ ഡോക്ടർ അമ്മയ്ക്ക്?”

“അറ്റാക് ആണ്. പറയാറായിട്ടില്ല. റിലേറ്റീവ്സ് വേറെ ആരാ?”

“ഇത് അടുത്ത വീട്ടിൽ ഉള്ള കുട്ടിയാണ് ഗൗരി. പപ്പ ദുബായിൽ “

അവനെ വിറയ്ക്കുന്നുണ്ടായിരുന്നു

“ഗൗരി വരൂ. അർജുൻ ഇരിക്ക്” ഡോക്ടർ അവന്റെ വെപ്രാളം കണ്ടു പറഞ്ഞു

ഗൗരി ഒപ്പം ചെന്നു

“ഗൗരി. അയാളെ ഒന്ന് സമാധാനിപ്പിക്കണം അറ്റ്ലീസ്റ്റ് റിലേറ്റീവ്സ് വരും വരെയെങ്കിലും. കണ്ടിഷൻ കുറച്ചു മോശമാണ്. എന്നാലും ഞാൻ ശ്രമിക്കാം. അയാളുടെ ഫ്രണ്ട്സ്നെയെങ്കിലും ഒന്ന് വരുത്തിയ നന്നായേനെ “

“ശരി ഡോക്ടർ ” ഗൗരി പറഞ്ഞു പിന്നെ അർജുന്റെ അരികിൽ ചെന്നു

‘എന്താ പറഞ്ഞത്? ” അവൻ വെപ്രാളത്തിൽ ചോദിച്ചു

“ഒന്നുല്ല. അർജുൻ സമാധാനം ആയി ഇരിക്കാൻ പറഞ്ഞു. പിന്നെ കുറച്ചു മരുന്ന് വാങ്ങണം. കാർഡ് ഉണ്ടെങ്കിൽ തരു. ഞാൻ പോയി വാങ്ങാം.”

അവൻ കൊടുത്തു. അവൾ മരുന്നും ഒരു കാപ്പിയും വാങ്ങി വന്നു

“കുടിക്ക്. മൊബൈൽ തന്നാൽ ഏറ്റവും അടുത്ത കൂട്ടുകാരെ ഞാൻ വിളിച്ചു പറയാം. ” അവൻ അത് കൊടുത്തു

ഫ്രൻഡ്‌സൊക്കെ തന്നെ അര മണിക്കൂറിനുള്ളിൽ എത്തി. ഗൗരിയുടെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു

ആനിക്ക് ഒന്നും വരല്ലേ എന്നവൾ പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നു

ഉച്ചക്ക് സഞ്ജയ്‌ വന്നില്ല. വൈകുന്നേരം ആണ് സഞ്ജയ്‌ വന്നത്. കുളിച്ചു സഞ്ജയ്‌ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ചുറ്റും നോക്കി

പ്ലേറ്റിൽ ചപ്പാത്തി എടുത്തു വെച്ചു കറികൾ ഒഴിക്കുമ്പോ അവൻ ഗൗരി എന്ന് നീട്ടി വിളിച്ചു

“ഗൗരിമോള് ഇവിടെ ഇല്ല. അപ്പുറത്തെ ചേച്ചി ബോധം ഇല്ലാതെ കിടക്കുന്നുന്നു ആ കൊച്ചു വന്നു പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടും കൂടി പോയി. അവരെ ആശുപത്രിയിൽ കൊണ്ട് പോയി. സാർ വരുന്നത് കൊണ്ട് ഞാൻ ഇങ്ങോട്ട് വന്നു മോൾ അവർക്കൊപ്പം ഹോസ്പിറ്റലിൽ പോയി “

സുഷമ പറഞ്ഞു നിർത്തിയതും ഒറ്റ തട്ടിനു അവനാ പ്ലേറ്റ് തെറിപ്പിച്ചു

“ആരോടു ചോദിച്ചിട്ട്? അവളുടെ മൊബൈൽ എവിടെ”

“കയ്യിൽ ഉണ്ട് “

സുഷമ ഭയന്ന് പോയി. ആ നിമിഷം തന്നെ ആണ് ഗൗരി ഹോസ്പിറ്റലിൽ നിന്ന് വന്നതും…

വാതിൽക്കൽ അവൻ അവളെ തടഞ്ഞു

“നിക്കെടി അവിടെ. നിന്റെ തന്തേടെ വകയാണോടി ഈ വീട്? തോന്നുമ്പോൾ വരാനും പോകാനും “

ഗൗരി ഭയന്ന് പോയി.

“സഞ്ജു ചേട്ടാ ആ ആന്റിക്ക് ഹാർട്ട്‌ അറ്റാക് ആയിരുന്നു. ഇപ്പൊ അപകടനില തരണം ചെയ്തേയുള്ളു.”

“അവർ നിന്റെ ആരാ? അവര് ചത്താ നിനക്ക് എന്താ? നിനക്ക് മൊബൈൽ എന്തിനാ?”

സഞ്ജയ്ക്ക് ഭ്രാന്ത് പിടിച്ച പോലെ തോന്നി

“എന്തൊക്കെ ആണ് ഈ പറയുന്നേ? നമ്മുടെ തൊട്ടടുത്ത് ഉള്ളതല്ലേ?”

“നീ മിണ്ടരുത്..നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് പുറത്ത് പോകരുത് എന്ന് “

സുഷമ അവന്റെ ആക്രോശം കണ്ടു ഭയന്ന് പോയി

“പോയ എന്താ? ഞാൻ എന്താ കൂട്ടിലിട്ട് വളർത്തുന്ന കിളിയാണോ?”

അവൾക്ക് ദേഷ്യം വന്നു

സഞ്ജയുടെ കൈ ഉയർന്നതും സുഷമ ഓടി വന്നു ഗൗരിയെ പിടിച്ചു മാറ്റി

“സാറെ അതിനെ അടിക്കല്ലേ “

“നിങ്ങൾ മാറ്. നിങ്ങൾക്ക് ജോലി അടുക്കളയിൽ അല്ലെ? ഇതിൽ ഇടപെടേണ്ട “

അവൻ ഗൗരിയെ ബലമായി പിടിച്ചു വലിച്ചവന്റെ മുറിയിൽ കൊണ്ട് പോയി വാതിൽ അടച്ചു

സുഷമ ആധിയോടെ മൊബൈലിൽ മിയയുടെ നമ്പർ ഡയൽ ചെയ്തു

“എന്താ നീ പറഞ്ഞത്?”

സഞ്ജയ്‌ അവൾക്ക് തൊട്ടരികിൽ വന്നു.

“ഇവിടെ എന്റെ ചിലവിൽ താമസിക്കുമ്പോൾ എന്റെ ഇഷ്ടത്തിന് താമസിക്കണം. എന്റെ ഇഷ്ടത്തിന്. “

ഗൗരി അവനെ നോക്കിക്കൊണ്ട് നിന്നു. എത്ര മുഖങ്ങളാണ്. ഇപ്പൊ ഒരു ദുഷ്ടന്റെ മുഖം…

“അവനില്ലായിരുന്നോ ആശുപത്രിയിൽ?”

അവൾ തലയാട്ടി

“അത് കൊണ്ടല്ലെടി നീ ഇത്രേം നേരം നിന്നത്? അവൻ നിന്നേ നോക്കുന്നത് നീ ശ്രദ്ധിച്ചിട്ടില്ലേ?”

“ശേ എന്തൊക്കെയ പറയുന്നേ?അവർക്ക് സീരിയസ് ആയിരുന്നു. ഇപ്പോഴാ ഓക്കേ ആയത് “

“തർക്കിക്കുന്നോ. എന്ത് പറഞ്ഞാലും..നീ പോയപ്പോൾ എന്നോട് ചോദിച്ചോ? അറ്റ്ലീസ്റ്റ് ആശുപത്രിയിൽ നിന്നിട്ട് എങ്കിലും വിളിച്ചോ?”

“ഓർത്തില്ല “

അവളുടെ ശബ്ദം താഴ്ന്ന് പോയി

“അത് തന്നെ ഓർക്കില്ല. അവനോട് കൊഞ്ചുമ്പോൾ എങ്ങനെ ഓർക്കും നീയ്?”

“അനാവശ്യം പറയരുത്. എല്ലാരും ഒരു പോലെയല്ല.”

“എന്ന് വെച്ചാ?”

“സഞ്ജു ചേട്ടൻ അങ്ങനെ ആവും. ചേട്ടൻ എന്റെ അടുത്ത് പറഞ്ഞിട്ടില്ലേ ആ ചേച്ചിയുമായി എല്ലാ ബന്ധവും ഉണ്ടാരുന്നെന്ന്. പഠിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആരെങ്കിലും അത്തരം തോന്ന്യസത്തിനു പോവോ? അത് കൊണ്ട ഇങ്ങനെ എല്ലാരെയും ആ കണ്ണിൽ കാണുന്നത് “

സഞ്ജയ്‌ അവളുടെ അരികിൽ ചെന്നു. അവന്റെ മുഖത്ത് കുടിലമായ ഒരു ഭാവം നിറഞ്ഞു

“ശരി ഞാൻ ചീത്തയാ..നീ പറഞ്ഞ ആ തോന്ന്യാസം പഠിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയത് കൊണ്ട് തെറ്റ്. ഇന്ന് നീ എന്റെ ഭാര്യ അല്ലെ. നിന്നോട് അതാവാം. കുഴപ്പമില്ലല്ലോ “

ഗൗരി വിറച്ചു പോയി

അവൾ പിന്നോട്ട് മാറുന്നതിനനുസരിച്ചു സഞ്ജയ്‌ അരികിൽ വന്നു കൊണ്ടിരുന്നു. ഒടുവിൽ അവൾ ഭിത്തിയിൽ തട്ടി നിന്നു.

സഞ്ജയുടെ മുഖത്ത് ഒരു പൈ- ശാചികഭാവം നിറഞ്ഞു

അവൻ ഒറ്റ വലിക്കവളുടെ ചുരിദാർൻറെ ഷാൾ വലിച്ചു ബെഡിലേക്ക് ഇട്ടു.

“സഞ്ജു ചേട്ടാ സോറി..വേണ്ട ” അവൾ കൈ കൂപ്പി

അവനത് കേൾക്കുന്നതായി തോന്നിയില്ല

“നീ എന്താ പറഞ്ഞത്..എന്തൊക്കെയാ പറഞ്ഞത്?”

അവന്റെ മുഖം അവളുടെ മുഖത്ത് അമർന്നു കൈകൾ ഇടുപ്പിലും

“ഒന്നുടെ പറയ് നീ”

ഗൗരി പൊട്ടിക്കരഞ്ഞു

“വേണ്ടാ..” അവൾ നിലത്തിരുന്നു

അവനവളെ പൊക്കിയെടുത്ത് നേരേ നിർത്തി

“സഞ്ജയ്‌ എത്ര മോശമാണെന്നു നിനക്ക് ഊഹിക്കാൻ പോലും പറ്റില്ലെടി..” അവനവളുടെ കവിളിൽ കുത്തിപ്പിടിച്ചു

അവൾ വേദന കൊണ്ട് പുളഞ്ഞു. അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു പിടിവലിക്കിടയിൽ ഗൗരി നില തെറ്റി ടീപോയിലേക്ക് വീണു. അവളുടെ നെറ്റി മുറിഞ്ഞു ചോര ഒഴുകി

സഞ്ജയ്‌ ഒരു കൈ കൊണ്ട് അത് തുടച്ചു

പിന്നെ ആ കൈകൾ അവളുടെ കഴുത്തിൽ വന്നു നിന്നു

“കൊ- ന്നു കളയട്ടെ നിന്നെ?” അവൻ അമർന്ന ശബ്ദത്തിൽ ചോദിച്ചു. ഗൗരി ഏങ്ങലടിച്ചു കൊണ്ട് ആ കൈകൾ അമർത്തി

“ഇതിലും ഭേദം അതാ. എന്തിന ഇങ്ങനെ ഞാൻ ജീവിക്കുന്നെ “

സഞ്ജയുടെ മുഖം അവളുടെ കഴുത്തിൽ അമർന്നു. ഗൗരിയുടെ മണം അവന്റെ ഉള്ളിൽ നിറഞ്ഞു. അവന്റെ ഉടൽ അവളിലേക്ക്..
ഗൗരി പിടഞ്ഞു പോയി

“വേണ്ടാ പ്ലീസ് “

“സഞ്ജു “

പുറത്ത് വരുണിന്റ ശബ്ദം. വാതിലിൽ തട്ടുന്നു

സഞ്ജയ്‌ പെട്ടെന്ന് അവളിൽ നിന്നകന്നു മാറി

“സഞ്ജു വാതിൽ തുറക്ക് “

അവൻ ഒന്ന് തല കുടഞ്ഞു.

ഗൗരി ഓടി ചെന്നു വാതിൽ തുറന്നു. വരുണും മിയയും

“ചേച്ചി..” അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് മിയയെ കെട്ടിപിടിച്ചു

“ഈശ്വര ചോര…ഇതെങ്ങനെയാ മുറിഞ്ഞത്?”

മിയ ആധിയോടെ ആ നെറ്റിയിൽ കൈ അമർത്തി

“ഡോമസ്റ്റിക് വയലൻസിന്റ വകുപ്പ് സഞ്ജുന് അറിയാല്ലോ അല്ലെ?”

മിയ രൂക്ഷമായി അവനെ നോക്കി

സഞ്ജയ്‌ ഒന്ന് ചിരിച്ചു

“അവൾക്ക് പരാതി ഉണ്ടെങ്കിലല്ലേ…ഉണ്ടോടി?”

സഞ്ജയെ അങ്ങനെ ഇത് വരെ അവർ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു ഭ്രാന്തനെ പോലെ.

“അവളെന്റെയാ അല്ലേടി? അപ്പൊ അവളെയെനിക്ക് എന്തും ചെയ്യാം
എന്തും ” സഞ്ജയ്‌ ഗൗരിയുടെ മുഖത്ത് തഴുകി

“സഞ്ജു ” വരുൺ ഉറക്കെ വിളിച്ചു

പിന്നെ മിയയ്ക്ക് നേരേ തിരിഞ്ഞു

“നീ പോയി ഗൗരിയുടെ മുറിവ് ഡ്രസ്സ്‌ ചെയ്യ്. ചെല്ല് ” അവൻ സഞ്ജയെ മുറിക്കുള്ളിലാക്കി വാതിൽ ചാരി

“ഡാ ഭ്രാന്ത് ആണോടാ നിനക്ക്? ഒന്നങ്ങ് തന്നാലുണ്ടല്ലോ. എന്താ ഇന്നത്തെ ഇഷ്യൂ?”

“അവളിന്ന് എന്നോട് പറയാതെ പോയിരിക്കുന്നു. അപ്പുറത്തെ വീട്ടിലെ അവന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാൻ. അവനോ ഇവളെ വായിനോക്കി നടക്കുന്ന ഒരുത്തൻ. ഇത്രയും നേരം അവൾക്ക് അവിടെ നിൽക്കണ്ട കാര്യം എന്താ? അത് ചോദിക്കാൻ ചെന്നപ്പോ ഞാൻ മോശക്കാരൻ. അപ്പൊ ശരിക്കും ഞാൻ മോശക്കാരൻ ആവുന്നത് അവൾ അറിയണ്ടേ..”

“എന്റെ ദൈവമേ നീ അവളെ എന്തോ ചെയ്തു?” ഗൗരിയുടെ ചുരിദാർന്റെ ഷാൾ അവന്റെ കിടക്കയിൽ കിടക്കുന്നത് വരുൺ ശ്രദ്ധിച്ചു

“ചെയ്തു പോയേനെ. നീ വന്നില്ലായിരുന്നെങ്കിൽ. കയ്യിന്ന് പോയിരുന്നു. any way താങ്ക്സ്..” സഞ്ജയ്‌ ദീർഘമായി ശ്വസിച്ചു

പിന്നെ ജനാലകൾ തുറന്നു

“സഞ്ജു…മോനെ നീ അവളെ ഡിവോഴ്സ് ചെയ്യ്. അവളെ അവളുടെ ജീവിതം ജീവിക്കാൻ വിട് “

സഞ്ജയ്‌ ഒരു സി- ഗരറ്റ് കത്തിച്ചു

“മ- ര- ണത്തിലേക്ക് അല്ലാതെ ഞാൻ അവളെയുപേക്ഷിക്കില്ല വരുൺ. എനിക്ക് അവളെ വേണം. എന്റെ കണ്മുന്നിൽ. എപ്പോഴും…എപ്പോഴും “

വരുൺ അമ്പരപ്പിൽ നോക്കി

“ഇത് സ്നേഹം കൊണ്ടാണോ വാശി കൊണ്ടാണോ?”

സഞ്ജയ്‌ പുക ഊതി വിട്ട് കൊണ്ട് ഒരു ഗ്ലാസ്‌ എടുത്തു മ- ദ്യം പകർന്നു

“കാരണം അറിയില്ല…പക്ഷെ ഗൗരി വേണം..” അവൻ ഒറ്റ വലിക്കു ഗ്ലാസ്‌ കാലിയാക്കി വീണ്ടും നിറച്ചു

“അവളെയിട്ടിങ്ങനെ തട്ടി കളിക്കുമ്പോ ഒരു തരം ഉന്മാദം..ല’ ഹരി.. ദേ ഈ മ- ദ്യത്തിന് പോലുമില്ല ആ ല- ഹരി “

“സഞ്ജു..ഒരു ദിവസം നിന്നേ അവൾ വെറുക്കും മടുക്കും. നിന്നേ ഉപേക്ഷിച്ചു പോകും “

സഞ്ജയ്‌ ചിരിച്ചു

“അതിന് സഞ്ജയ്‌ മരിക്കണം..എവിടെ പോയാലും ഞാൻ എന്നിലേക്കവളെ കൊണ്ട് വരും.” അവൻ വീണ്ടും വീണ്ടും ഗ്ലാസ്‌ നിറച്ചു കൊണ്ടിരുന്നു

വരുൺ സങ്കടത്തിൽ അത് നോക്കി നിന്നു

ഇത് പ്രണയമോ പ- കയോ? അതോ ഭ്രാ- ന്തോ?

വരുണിനു മനസിലായില്ല

തുടരും…

Leave a Reply

Your email address will not be published. Required fields are marked *