സുഹൃത്തുക്കൾക്കിടയിൽ അല്ലെങ്കിൽ ഒരു ദാമ്പത്യത്തിനിടയിൽതോൽവിക്കും ജയത്തിനും എന്ത് പ്രസക്തിയാണ് ഉള്ളത്..

രചന: Fackrudheen Ali Ahammad

——————————–

ടീച്ചറാണ് അവന്റെ ഭാര്യ എന്നറിഞ്ഞപ്പോൾ എല്ലാവരും അസൂയപ്പെട്ടു

അവനോ സാധാ ഒരു വാഹന ബ്രോക്കർ

അച്ഛനില്ല, അമ്മ മാത്രം

അവരുടെ കുടുംബത്തിലേക്ക് ഒരു ടീച്ചർ മരുമകളായി വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ നാട്ടുകാർക്ക് വലിയ അസൂയയാണ് തോന്നിയത്.

അവരുടെ വിവാഹം കഴിഞ്ഞ് മാസം രണ്ടു കഴിഞ്ഞു.

ഇതിനിടയ്ക്ക് ഗൾഫിലുള്ള ഒരു സുഹൃത്ത് മുഖാന്തരം അവന് ഗൾഫിൽ നല്ല ഒരു ജോലി തരപ്പെട്ടതാണ്.

പക്ഷേ പുതുമോടി, അവളെ സ്നേഹിച്ചു കൊതി തീർന്നില്ല

അവളും പറഞ്ഞു വേണ്ട നിങ്ങളെ പിരിഞ്ഞിരിക്കാൻ വയ്യ

അവൻറെ സാന്നിധ്യം അവൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണത്രേ

അവളുടെ ആ തിരിച്ചറിവ്അവൻറെ ആത്മാഭിമാനത്തെ വർദ്ധിപ്പിച്ചു.

വിദേശത്ത് ജോലി വേണ്ടെന്നുവച്ചു.

വാഹന ബ്രോക്കർ ആയ തു കാരണം സമയത്തിന്റെ കാര്യത്തിൽ അവന് വലിയ കടുംപിടുത്തം ഒന്നുമില്ല.

അവൻ കാലത്ത് എഴുന്നേറ്റു അവൾക്ക് ചായ കൊണ്ട് കൊടുക്കുകയും
അവളെ എഴുന്നേൽപ്പിച്ച് നിർബന്ധിച്ച് ബാത്റൂമിൽ കൊണ്ടു വിടുകയും.

അവൾക്ക് വേണ്ട പ്രാതലും ഉച്ചഭക്ഷണവും എല്ലാം, അവൻ തയ്യാറാക്കി കൊടുക്കുകയും.

അവളെ സ്കൂളിൽ കൊണ്ട് വിടുകയും ചെയ്തു.. പോന്നു.

ശേഷമാണ്,അവൻ തന്റെ കർമ്മരംഗത്തേക്ക് ഇറങ്ങുക

അവൻ അതിൽ ഒരു ആനന്ദം കണ്ടെത്തിയിരുന്നു.

സുഹൃത്തുക്കൾ പലരും ഉപദേശിച്ചു

“ഡാ വേണ്ടടാ..

നീ ഇതുപോലെയൊക്കെ ചെയ്തു കഴിഞ്ഞാൽ, അവൾ തലയിൽ കയറും..”

എന്തു തല?

തലച്ചോറിലെ നൂൽ വണ്ണം പോലുമില്ലാത്ത ഏതെങ്കിലും ഒരു ചെറിയ നാഡി
പണിമുടക്കിയാൽ തീർന്നില്ലേ?

പിന്നീട് എൻറെ ഈ തല ഒരു മന്ദബുദ്ധി തലയാവും

നോർമലായി പെരുമാറാൻ തന്നെ കഴിയാതെ ആവും..

ആ സമയം,

ഈ പറയുന്ന കൂട്ടുകാരായ നിങ്ങൾക്കു പോലും ഞാനൊരു ബാധ്യതയാകും

ആരൊക്കെ അവഗണിക്കും ആരൊക്കെ ചേർത്ത് നിർത്തും
ഒരു ഉറപ്പുമില്ല.

ആ തലയുടെ കാര്യത്തിൽ ഒരു ഗ്യാരണ്ടിയും ഇല്ല.

അപ്പോൾ പിന്നെ ആ തലയ്ക്കുവേണ്ടി ഞാനെന്തിന് ഒരുപാട് റിസ്ക് എടുക്കണം.

“ആ തലയെക്കാൾ വിശ്വാസം എനിക്ക് ബന്ധങ്ങളിലാണ്”

ഹൊ ഇവനെപ്പോലെ ഒരു ലോക തോൽവി?

എന്ത് തോൽവി?

സുഹൃത്തുക്കൾക്കിടയിൽ അല്ലെങ്കിൽ ഒരു ദാമ്പത്യത്തിനിടയിൽ
തോൽവിക്കും ജയത്തിനും എന്ത് പ്രസക്തിയാണ് ഉള്ളത്..

നമ്മളൊക്കെ എത്രയോ വട്ടം വഴക്കിട്ടു എന്നിട്ട് നമ്മളിൽ എത്രപേർ ശത്രുക്കളായി?

ഭർത്താവായ ഞാനും ഭാര്യയായ അവളും തമ്മിൽ വഴക്കിടാറുണ്ട്

പരസ്പരം മുഖത്തോട് മുഖം നോക്കാതെ ഇരുന്നിട്ടുണ്ട്.

പക്ഷേ ന്യായം അന്യായം അതൊന്നും നോക്കിയിട്ടില്ല

ഞാൻ എപ്പോഴും തോറ്റു കൊടുക്കുകയാണ് പതിവ്..

കാരണം എനിക്ക് വേണമെങ്കിൽ ജയിക്കാം.എനിക്ക് കരുത്ത് ഉണ്ട്, അവളെ തോൽപ്പിക്കാൻ എന്റേതായ ന്യായീകരണങ്ങൾ ഉണ്ട്.

സ്ത്രീ ആയതുകൊണ്ട് തന്നെ അവൾ തോൽക്കും എന്ന് എനിക്ക് ഉറപ്പാണ്.

അവളെ തോൽപ്പിക്കുന്നത്
അവളെ പോറ്റി വളർത്തിയ വീടാണ് അല്ലെങ്കിൽ വീട്ടിലെ അംഗങ്ങളാണ്.

അവൾ എന്നോട് വഴക്കിട്ട് പോകുന്നതും ആ വീട്ടിലേക്കാണ്.

പക്ഷേ അവൾ ക്‌ക് തിരികെ വരുകയല്ലാതെ മാർഗ്ഗമില്ല.

വന്നില്ലെങ്കിൽ അവളുടെ വീട്ടുകാർ അവളെ ഒറ്റപ്പെടുത്തും

പിന്നെ നിരന്തരമായികുറ്റപ്പെടുത്തും.

ഗത്യന്തരമില്ലാതെ അവൾ തിരികെ വരും അവൾ തോറ്റു എന്നാണോ നിങ്ങൾ കരുതുന്നത്.

അവളുടെ ഉള്ളിൽ തോൽവിയെ വെറുക്കുന്ന ഒരു മനസ്സുണ്ടാകും.

“ഗത്യന്തരമില്ലാതെയാണ് തോറ്റു തരുന്നത്”

ആ ഒരു ചിന്ത അവിടെ ബാക്കി കിടക്കും

എന്നോട് സമരസപ്പെട്ട് എല്ലാം മറന്നു എന്നപോലെ ജീവിക്കുമ്പോൾ തന്നെ

*അവളിലെ “അല്ലെങ്കിൽ “അവൻറെ ” പ്രതികാര ബുദ്ധി കാത്തിരിക്കും

സമയം വരുമ്പോൾ എന്നോട് പ്രതികാരം ചെയ്യുക തന്നെ ചെയ്യും

തോറ്റു തരികയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല എന്ന ഘട്ടത്തിൽ അവർ സ്വന്തം വീട്ടിൽ നിൽക്കുമ്പോൾ

ഞാൻ മറ്റൊന്നും ചിന്തിക്കാറില്ല
നേരെ അവളെ പോയി വിളിച്ചു കൊണ്ടുവരും

തുടക്കത്തിൽ വലിയ ഗർവ്വൊക്കെ കാണിക്കും

തോറ്റില്ലേ ഞാൻ തോൽപ്പിച്ചില്ലേ
എന്ന ഭാവമൊക്കെ മുഖത്ത് ഉണ്ടാവും

പക്ഷേ കുറെ നേരം കഴിയുമ്പോൾ
ചെറുതായ ഒരു വിഷാദം മുഖത്ത് പടരും

അപ്പോൾ അവൾ എന്നെ ദയനീയമായി ഒന്നു നോക്കും

അപ്പോൾ ഞാൻ എൻറെ തള്ളവിരൽ ഉയർത്തി കാണിച്ചുകൊണ്ട് അവളോട് പറയും നീ ജയിച്ചു..

ഞാൻ തോറ്റു..?

അവിടെയാണ് അവൾ മനസ്സിലാക്കുക

അവളെപ്പറ്റ തള്ള വരെ അവളോട് പറഞ്ഞത്
തോറ്റു കൊടുക്കാനാണ്

പക്ഷേ..
അറിഞ്ഞുകൊണ്ട് തോറ്റു തന്നു

എന്നെ ഇനിയും ജയിപ്പിക്കുമെന്ന സൂചന തന്നു

ഇനി എനിക്ക് എന്തു നോക്കാനാണ്?

അവിടെ പിന്നെ ടീച്ചർ ഇല്ല
വാഹന ബ്രോക്കർ ഇല്ല
ആൺ പെൺ വ്യത്യാസമില്ല

പരസ്പരം മനസ്സിലാക്കലുകൾ മാത്രം

പിന്നീട് നെഞ്ചിലേക്ക് വീണു ഒരു പൊട്ടി കരച്ചിലാണ്
പിന്നെ ഒരു കൂടിച്ചേരലാണ്

പിന്നീട് ആര് ശ്രമിച്ചാലും ഒരു വിടവ് ഉണ്ടാക്കാൻ സാധിക്കാത്ത തരത്തിലുള്ള കൂടിച്ചേരലാണ്..

ഞാൻ തോൽക്കുന്നില്ല ജയിക്കുകയാണ്
ഒരു മനുഷ്യൻ എന്ന നിലയിൽ..

ഡാ നമ്മളൊക്കെ ഇവനോട് പറഞ്ഞതല്ലേ BA യ്‌ക്ക് സൈക്കോളജി
എടുക്കേണ്ട എന്ന്

ഇപ്പൊ എന്തായി?

ഇനി ഇവനെ ദൈവം രക്ഷിക്കട്ടെ

അതും പറഞ്ഞ് സുഹൃത്തുക്കൾ പിരിഞ്ഞു പോയി.

Leave a Reply

Your email address will not be published. Required fields are marked *