Story written by Jk
“”” നഗരത്തിലെ ഫ്ലാറ്റിൽ യുവതി സ്വന്തം ഭർത്താവിനെ വെ,ട്ടി കൊ,ലപ്പെടുത്തി!”‘
അന്നത്തെ പ്രഭാതം ഉണർന്നത് അങ്ങനെ ഒരു വാർത്ത കേട്ടിട്ടായിരുന്നു കേട്ടവർ മുഴുവൻ മൂക്കത്ത് വിരൽ വെച്ചു.
എല്ലാവരും പറയുന്നത് അവരെ കണ്ടു പഠിക്കാനാണ് അത്രത്തോളം സ്നേഹമുള്ള ദമ്പതികൾ മഹിയും അവന്റെ പ്രിയപ്പെട്ട സ്വപ്നയും.
അവർക്കിടയിൽ ഇങ്ങനെ ഒന്ന് സംഭവിച്ചു എന്നത് ആർക്കും വിശ്വസിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു.
കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ആ മുപ്പതു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ അറബിക്കടൽ കാണാം. ‘സ്കൈലൈൻ അപ്പാർട്ട്മെന്റ്‌സിലെ’ പത്താം നിലയിലെ 10-ബി എന്ന ഫ്ലാറ്റിലായിരുന്നു മഹിയും സ്വപ്നയും താമസിച്ചിരുന്നത്. നഗരത്തിലെ ഏറ്റവും മാതൃകാപരമായ ദമ്പതികൾ എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്.
മഹി ഒരു വലിയ മൾട്ടി നാഷണൽ കമ്പനിയുടെ ജനറൽ മാനേജർ ആണ്.. വളരെ ചെറിയ പ്രായത്തിൽ തന്നെയാണ് അയാൾ ഇത്രയും വലിയ ഒരു സ്ഥാനം അച്ചീവ് ചെയ്തത്… സ്മാർട്ട് ആയ വ്യക്തിത്വം, മിതമായി മാത്രം സംസാരിക്കുന്ന പ്രകൃതം, ആരെയും സഹായിക്കുന്ന മനസ്സ്. അതൊക്കെ യായിരുന്നു അയാളെ എല്ലാവർക്കും ഇടയിൽ സ്വീകാര്യനാക്കിയത്.
സ്വപ്നയാകട്ടെ, മഹിയുടെ തണലിൽ കഴിയുന്ന സൗമ്യയായ ഒരു വീട്ടമ്മ. ഇവരെ കാണുമ്പോഴൊക്കെ ഫ്ലാറ്റിലെ മറ്റ് താമസക്കാർ പറയുമായിരുന്നു, “മഹിയെപ്പോലെ ഒരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം” എന്ന്. പുരുഷന്മാരുടെ അഭിപ്രായം നേരെ തിരിച്ചായിരുന്നു. സ്വപ്നയെ പോലെ ഒരു പെണ്ണിനെ കെട്ടണം എന്നായിരുന്നു അവരുടെ ആഗ്രഹം.
എന്നാൽ ആ നാല് ചുവരുകൾക്കുള്ളിലെ സത്യം മറ്റൊന്നായിരുന്നു. പുറമെ കാണുന്ന ആ മനോഹരമായ പെയിന്റിംഗിന് പിന്നിൽ ഇറ്റിറ്റുവീഴുന്ന ചോ,രയുടെ കഥ ആരും അറിഞ്ഞില്ല. സ്വപ്നയുടെ ജീവിതം ഒരു വലിയ അഭിനയ മായിരുന്നു. മഹിയുടെ വിജയത്തിന്റെ ഓരോ പടവുകളും പടുത്തുയർത്തിയത് അവളുടെ ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ടായിരുന്നു. മഹിക്ക് കരിയർ എന്നാൽ എല്ലാം ആയിരുന്നു. പണത്തോടുള്ള ആ,ർത്തി അയാളെ ഒരു മൃ,ഗമാക്കി മാറ്റിയിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകളിൽ കണ്ട സ്നേഹ മൊന്നും അധികകാലം നീണ്ടുനിന്നില്ല. കമ്പനിയിലെ ബോസുമാർക്കും വിദേശ ക്ലയന്റുകൾക്കും മുന്നിൽ സ്വപ്നയെ അയാൾ ഒരു പ്രദർശനവസ്തുവായി നിർത്തി. തുടക്കത്തിൽ അത് പാർട്ടികളിലെ വെറും പരിചയപ്പെടുത്തലുകൾ മാത്ര മായിരുന്നു. പക്ഷേ പിന്നീട് അത് മാറി.
ഒരിക്കൽ മഹി ആവശ്യപ്പെട്ടത് “സ്വപ്നാ, ഗുപ്ത സാറിനെ നീ ഒന്ന് സന്തോഷി പ്പിക്കണം. അയാൾ വിചാരിച്ചാൽ ഈ മാസം എനിക്ക് വൈസ് പ്രസിഡന്റ് പോസ്റ്റ് കിട്ടും.” മഹിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ സ്വപ്നയുടെ ഉള്ളൊന്ന് പിടഞ്ഞു. അവൾ അവനെ തടയാൻ ശ്രമിച്ചു, കരഞ്ഞു കാലുപിടിച്ചു. പക്ഷേ മഹിക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല.
”നീ വെറുമൊരു പെണ്ണാണ്. എന്റെ പണം കൊണ്ട് സുഖമായി കഴിയുന്നവൾ. ഞാൻ പറയുന്നത് നീ അനുസരിക്കണം,” എന്ന് പറഞ്ഞ് അയാൾ അവളെ ക്രൂ,രമായി ഉ,പദ്രവിക്കുമായിരുന്നു. അവളുടെ ദേഹത്തെ പാടുകൾ പുറംലോകം കാണാതിരിക്കാൻ അയാൾ അവൾക്ക് വലിയ ആഭരണങ്ങളും വിലകൂടിയ സാരികളും വാങ്ങിക്കൊടുത്തു. പാർട്ടിയിൽ പങ്കെടുക്കുമ്പോൾ മഹിയുടെ സുഹൃത്തുക്കൾ അവളോട് മോശമായി പെരുമാറുമ്പോഴും മഹി ദൂരെ നിന്ന് വിജയീഭാവത്തിൽ ഗ്ലാസ് ഉയർത്തുന്ന കാഴ്ച അവൾക്ക് അറപ്പുണ്ടാക്കി. സ്വന്തം ഭാര്യയെ മറ്റൊരാൾക്ക് കാഴ്ചവെ,ച്ചിട്ട് കിട്ടുന്ന ആ സ്ഥാനക്കയറ്റം അയാൾ ഒരു ല,ഹരി പോലെ ആസ്വദിച്ചു. ദിവസങ്ങൾ കടന്നുപോയി. സ്വപ്ന ഒരു യന്ത്രത്തെ പ്പോലെയായി. അവളുടെ ഉള്ളിലെ ചിരി മാഞ്ഞു, പകരം ഒരു കനൽ അവിടെ പുകയാൻ തുടങ്ങി. തന്റെ ജീവിതം തകർത്തവനോടുള്ള പക ഓരോ നിമിഷവും അവളിൽ വളർന്നുകൊണ്ടിരുന്നു. മഹിക്ക് അടുത്ത വലിയ ഡീൽ ലഭിക്കാനുള്ള ദിവസമായിരുന്നു അത്. കമ്പനിയുടെ സി.ഇ.ഒ നേരിട്ട് അവരുടെ വീട്ടിൽ വിരുന്നിന് വരുന്നു.
അന്ന് വൈകുന്നേരം മഹി പതിവിലും സന്തോഷത്തിലായിരുന്നു. അയാൾ സ്വപ്നയ്ക്ക് വേണ്ടി ഒരു സെ,ക്സി ഡ്ര,സ്സ് കൊണ്ടുവന്നു കൊടുത്തു. “ഇന്ന് രാത്രി വളരെ പ്രധാനപ്പെട്ടതാണ്. അയാൾക്ക് നിന്നെ വലിയ താല്പര്യമാണ്. നീ ഇന്ന് വ,ഴങ്ങിക്കൊടുത്താൽ നാളെ മുതൽ ഈ കമ്പനിയുടെ സി.ഇ.ഒ കഴിഞ്ഞാൽ അടുത്ത ആൾ ഞാനായിരിക്കും. നമ്മുടെ ബാങ്ക് ബാലൻസ് കോടികളാകും.” മഹിയുടെ വാക്കുകളിൽ ഒരുതരം ഭ്രാന്തുണ്ടായിരുന്നു. സ്വപ്ന ഒന്നും മിണ്ടിയില്ല. അവൾ കണ്ണാടിക്ക് മുന്നിലിരുന്ന് ഒരുങ്ങി. അവളുടെ കണ്ണുകളിൽ പക്ഷേ പഴയ ആ ഭയമായിരുന്നില്ല. പകരം ഒരുതരം ശാന്തതയായിരുന്നു. ഒരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത. വിരുന്നുകാരൻ വന്നു, വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പി. അവർ ചിരിച്ചും കളിച്ചും മ,ദ്യപിച്ചും സമയം കളഞ്ഞു. ഓരോ നിമിഷവും ആ മനുഷ്യന്റെ നോട്ടം തന്റെ ,ശരീരത്തിൽ തറയ്ക്കുന്നത് അവൾ അറിഞ്ഞു. പക്ഷേ മഹി അത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. വിരുന്നുകാരൻ അയാളുടെ ആവശ്യം കഴിഞ്ഞ് പോയിക്കഴിഞ്ഞു. മഹി മ,ദ്യല,ഹരിയിൽ ബെഡ്‌റൂമിൽ വന്നിരുന്നു. അയാൾ പി,ച്ചിച്ചീ,ന്തി വെറും ച,ണ്ടി പോലെ ആക്കിയിരുന്നു അവളെ.
“കണ്ടോ സ്വപ്നാ… ഞാൻ പറഞ്ഞില്ലേ. ഡീൽ ഉറപ്പിച്ചു കഴിഞ്ഞു. നീ കാണിച്ച ആ ചെറിയ അഡ്ജസ്റ്റ്‌മെന്റ് കൊണ്ട് എനിക്ക് ഇന്ന് നേടാൻ കഴിഞ്ഞത് എന്താണെന്ന് നിനക്ക് അറിയുമോ? ഇനി കോടികൾ തന്നെ നമ്മൾ സമ്പാദിക്കും..
നീ എന്റെ ലക്കി ഗേൾ ആണ് … സത്യം പറയാലോ നീ ഒരു ച**ക്ക് തന്നെയാണ് നിന്നെക്കണ്ട് മയങ്ങാത്ത ഒരുത്തനും ഇവിടെയില്ല അതുകൊണ്ടല്ലേ എനിക്ക് എല്ലാം ഇത്ര പെട്ടെന്ന് നേടിയെടുക്കാൻ കഴിഞ്ഞത് . പക്ഷേ നീ ഓർക്കണം, പുറത്തുള്ളവർക്ക് ഞാൻ ഇന്നും ആ പഴയ മര്യാദരാമൻ തന്നെയാണ്. ഈ നാല് ചുമരുകൾക്ക് ഉള്ളിൽ നടക്കുന്നതൊന്നും ആരും അറിയാൻ പാടില്ല.. അത്രയും പറഞ്ഞു .” അയാൾ ഉറക്കെ ചിരിച്ചു.
ആ ചിരി അവളുടെ ചെവിയിൽ ഇരമ്പിക്കയറി. വർഷങ്ങളായി താൻ അനുഭവിച്ച ഓരോ വേദനകളും, ഓരോ അപമാനങ്ങളും അവളുടെ കണ്ണിൽ മിന്നിമറഞ്ഞു. തന്റെ ശ,രീരം വി,റ്റുണ്ടാക്കിയ ആ സിംഹാസനത്തിൽ ഇരിക്കാൻ അയാളെ അനുവദിക്കില്ലെന്ന് അവൾ ഉറപ്പിച്ചു. അടുക്കളയിൽ നിന്ന് ആ വലിയ ക,ത്തി യുമായി അവൾ വരുമ്പോൾ മഹി ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു.
ആദ്യത്തെ വെ,ട്ട് അയാളുടെ ക,ഴുത്തിന് താഴെയായിരുന്നു. മഹി അലറിവിളിച്ചു.
“എന്താ സ്വപ്നാ നീ ഈ ചെയ്യുന്നത്?” അയാൾ ഭയത്തോടെ ചോദിച്ചു.
“നീ എന്നെ ഒരു മനുഷ്യജീവി ആയിട്ട് പോലും കണ്ടിട്ടില്ലല്ലോ!! ഇതുവരെ ഭാര്യ എന്ന ഒരു പരിഗണന നീ എനിക്ക് തന്നിട്ടുണ്ടോ?? കാ,മഭ്രാന്തന്മാർക്ക് അവരുടെ ആവേശം തീർക്കാൻ നീയെന്നെ ഇട്ടു കൊടുക്കുകയായിരുന്നില്ലേ??? അവർ കാണിക്കുന്ന വൈ,കൃതം എല്ലാം സഹിച്ച് ഞാൻ പിടയുമ്പോൾ നീ നേട്ടങ്ങളുടെ കണക്ക് എടുക്കുകയായിരുന്നു അല്ലേ?? ഇല്ലെടാ എന്റെ മാം,സം വി,റ്റ് നിന്നെ ഇനി ജയിക്കാൻ ഞാൻ സമ്മതിക്കില്ല,” എന്ന് പറഞ്ഞ് അവൾ വീണ്ടും വെ,ട്ടി. അയാളുടെ ആ വെളുത്ത മ വ,സ്ത്രങ്ങൾ ചോ,രയിൽ കുതിർന്നു. പത്തു മിനിറ്റ് നീണ്ട ആ പോരാട്ടത്തിനൊടുവിൽ മഹി നി,ശ്ചലനായി. തന്റെ ശ,രീരം വി,റ്റുണ്ടാക്കിയ ആ ആഡംബര ബെഡിൽ അയാൾ ചോ,രയിൽ കുളിച്ച് കിടന്നു. പിറ്റേന്ന് രാവിലെ ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ് വിവരം ആദ്യം അറിഞ്ഞത്. പോലീസ് വന്നു. മഹിയുടെ മൃതദേഹം കൊണ്ടുപോകുമ്പോൾ നാട്ടുകാർ ഒത്തുകൂടി. ഫ്ലാറ്റിലെ സ്ത്രീകൾ ഓരോന്ന് പറഞ്ഞുണ്ടാക്കി. “നോക്കിയേ, ഇത്രയും സ്നേഹനിധിയായ ഒരു ഭർത്താവിനെ അവൾ കൊ,ന്നല്ലോ. ഇവൾക്ക് വേറെ വല്ല അ,വിഹിതവും കാണും.”
“കാണാൻ പാവമാണെങ്കിലും ഇവൾ ഒരു കരിനാ,ഗമായിരുന്നല്ലേ?” “പാവം മഹി സാർ, അയാൾക്ക് ഈ ഗതി വന്നല്ലോ.” സ്വപ്ന പോലീസ് ജീപ്പിലിരുന്ന് ഇതൊക്കെ കേട്ടു. അവൾക്ക് ചിരിയാണ് വന്നത്. നാട്ടുകാരുടെ ഈ കണ്ടുപിടുത്തങ്ങൾ എല്ലാം എത്ര വിഡ്ഢിത്തരം ആണ്.
മഹി ചെയ്ത ക്രൂ,രതകൾ പുറത്തുപറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല, . അവൾക്ക് അത് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവൾ ഒരക്ഷരം മിണ്ടിയില്ല. പോലീസ് സ്റ്റേഷനിൽ വെച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ നിൽക്കുമ്പോഴും അവൾ ശാന്തയായിരുന്നു. ലോകം അവളെ ഒരു കൊ,ലപാതകിയോ വഞ്ചകി യോ ആയി കാണട്ടെ. പക്ഷേ ഓരോ തവണയും മഹി തന്നെ വിൽക്കാൻ നോക്കിയപ്പോൾ ഉണ്ടായ ആ നരകം ഇനിയില്ലല്ലോ എന്നോർത്തപ്പോൾ അവൾക്ക് സമാധാനം തോന്നി. അവൾക്ക് അവളുടെ മനസ്സാക്ഷിയെ മാത്രം ബോധിപ്പിച്ചാൽ മതിയായിരുന്നു. ആ കോടതിയിൽ അവൾക്ക് നീതി ലഭിച്ച് കഴിഞ്ഞു.
ആ മുറിക്കുള്ളിൽ വെച്ച് താൻ ചെയ്തത് ശ,രിയാണെന്ന് അവളുടെ ഉള്ളിലെ ആ പെണ്ണ് അവളോട് പറഞ്ഞു. ജയിലിലെ ഇരുണ്ട മുറിയിലേക്ക് നടക്കുമ്പോൾ അവൾ ആദ്യമായി സ്വാതന്ത്ര്യം അനുഭവിച്ചു. അപ്പുറത്തുള്ളവരുടെ പരിഹാ സങ്ങളും അധിക്ഷേപങ്ങളും അവൾക്ക് പുല്ലായിരുന്നു. കാരണം, ആ മാന്യത യുടെ മുഖംമൂടി അണിഞ്ഞ പിശാചിനെ ലോകത്ത് നിന്ന് തുടച്ചുനീക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു. തന്റെ അഭിമാനം കാക്കാൻ അവൾക്ക് ലഭിച്ച ഒരേയൊരു വഴി ഇതായിരുന്നു. ആ വഴി അവൾ തിരഞ്ഞെടുത്തു. മറ്റുള്ളവർക്ക് അവൾ ഒരു പാപി ആയിരിക്കാം, പക്ഷേ അവൾക്ക് അവൾ ഒരു പോരാളിയായിരുന്നു.
☆☆☆☆☆☆☆☆
