യുവതി ശക്തമായി എതിർത്തു.. ഞാൻ സ്വർണം കൊണ്ടുവന്നിട്ടില്ല. എനിക്ക് അതിന്റെ ആവശ്യമില്ല.. ആറ് മാസം മുമ്പ് ഞാനും ഭർത്താവും വിദേശത്ത് ഒന്നിച്ചു പോയതാണ് ഞാൻ……

ഒളിപ്പിച്ച സ്വർണം

എഴുത്ത്-:വിജയ് സത്യ

അല്പം മുമ്പ് ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും വിദേശത്തുനിന്ന് എത്തിയതാണ് ആ സുന്ദരിയായ യുവതി..

മെറ്റൽ ഡിറ്റക്ടർ ചാനൽ വഴി കടന്നുവരുമ്പോൾ ബീപ് ശബ്ദം മുഴങ്ങിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയുടെ കയ്യിലുള്ള ചെറിയ ബാഗും ധരിച്ചിരിക്കുന്ന മറ്റു ആഭരണങ്ങളും മാറ്റി.

ഒന്നും കൂടി ഡിറ്റക്ടർ വഴി കടത്തിവിട്ടു..

അപ്പോഴും അലറാം അടിക്കുന്നു..

അവർക്ക് സംശയമായി..

അതിനെതുടർന്ന് കസ്റ്റംസ് അധികൃതർ എയർപോർട്ടിൽ നിന്നും പ്രത്യേക പരിശോധനയ്ക്കായി വേറൊരു മുറിയിലേക്ക് യുവതിയെ മാറ്റി.

എയർപോർട്ടിൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒന്നുരണ്ട് വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു.

“പറയൂ മാഡം എവിടെയാണ് നിങ്ങൾ ഗോൾഡ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്?”

യുവതി വിളറി വെളുത്തു..

“എന്ത്… സ്വർണ്ണം ഒളിപ്പിച്ചിട്ടുണ്ടന്നോ എവിടെ?”

ഉദ്യോഗസ്ഥരുടെ ചോദ്യം കേട്ടപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങിയ അവൾ അങ്ങോട്ട് ചോദിച്ചു

അവളുടെ ചോദ്യം കേട്ട് ഉദ്യോഗസ്ഥർ പരസ്പരം നോക്കി ചിരിച്ചു.. എല്ലാവ രുടെയും കണ്ണ് അവളുടെ യോ iനി പ്രദേശത്തു ആണ്.. എന്നിട്ടു പറഞ്ഞു

“മാഡം തന്നെ പറഞ്ഞാൽ വസ്ത്രങ്ങൾ ഉiരിയാതെ കാര്യങ്ങൾ നടക്കും..”

കസ്റ്റംസ് വനിതാ ഉദ്യോഗസ്ഥന്മാർ സൗമ്യമായ ഭാഷ കൈവെടിയാതെ കാര്യങ്ങൾ പറഞ്ഞു..

“നിങ്ങൾക്ക് എന്തോ തെറ്റ് പറ്റിയിരിക്കുന്നു മാഡം “

അവൾ അവളുടെ നിലപാടിൽ ഉറച്ചു നിന്നു പറഞ്ഞു..

“ആരാ ഓണർ നിങ്ങൾ കരിയർ ആണോ”

ഉദ്യോഗസ്ഥർ ചോദിച്ചു..

“എന്റെ ഓണർ എന്നു പറയുന്നത് എന്റെ ഭർത്താവ് സുമേഷ് ആണ് എനിക്കെല്ലാം.. പിന്നെ എനിക്കൊരു കാരിയറുമില്ല ഞാൻ ഹൗസ് വൈഫ് ആണ്..”

യുവതി ഒന്നും വിട്ടു നല്കിയില്ല.. കുറ്റം നിഷേധിക്കുന്നുമില്ല..

“മാഡം ഇനി ഞങ്ങളുടെ ആറ്റിറ്റ്യൂഡ് മാറും.. സഹകരിക്കുന്നതാണ് നല്ലത് “

“ഇതിൽപരം ഞാനെന്താണ് ഇനി സഹകരിക്കേണ്ടത്…”

ഉദ്യോഗസ്ഥർ മര്യാദയുടെ നെല്ലിപ്പടി കണ്ടു..

യുവതിയുടെനിൽപ്പും ഭാവവും കണ്ടപ്പോൾ വഴങ്ങുന്ന മട്ടില്ലെന്ന് അവർക്ക് മനസ്സിലായി.

അവർ നളിനി സാറിനെ വിളിക്കാൻ പോയി..

നളിനി എന്ന ഉദ്യോഗസ്ഥയ്ക്ക് ആണ് ഇത്തരം ആളുകളെ കൈകാര്യം ചെയ്തിട്ടു നല്ല പരിചയം ഉള്ളത്..

അവർ എത്തി.

“എന്താടി…₹₹%##..നിനക്കു സത്യങ്ങൾ പറയാൻ വാ തുറക്കാൻ ഇത്ര ഡിമാൻഡ്..”

ഒരു പച്ചത്തെ iറി വിളിച്ച് അവർ കാര്യങ്ങൾ തുടങ്ങി.

“ഹും ഇങ്ങോട്ട് മാറി നിൽക്ക്.”

അവർ യുവതിയെ പിടിച്ച് റൂമിന്റെ ഒരു മൂലയിൽ ആക്കി..

“നീ നിന്റെ മ iറ്റേടത്തു സാധനം ഒളിപ്പിച്ചിട്ടുണ്ടെന്നു ഞങ്ങൾക്ക് മനസ്സിലായി..
ഇനി അതു ഏതിലൂടെയാണ് അകത്ത് കടത്തിയത് എന്നാണ് അറിയേണ്ടത്..
കാരണം അതുവഴി വേണം അതിനെ പുറത്തെടുക്കാൻ..”

അവർ ഉള്ള കാര്യം പറഞ്ഞു..

“എന്റെ തള്ളേ…എന്ത് ഭ്രാന്താണ് നിങ്ങൾ ഈ പറയുന്നത്?”

അത് കേട്ടപ്പോൾ അവൾക്ക് കലികയറി..

അതു കണ്ടതും ദേഷ്യം മുഴുത്ത വനിതാ ഉദ്യോഗസ്ഥർ അവളുടെ വസ്ത്രങ്ങൾ ഉiരിഞ്ഞു ദേഹത്ത് പരിശോധന തുടങ്ങി..

യുവതി ശക്തമായി എതിർത്തു.. ഞാൻ സ്വർണം കൊണ്ടുവന്നിട്ടില്ല. എനിക്ക് അതിന്റെ ആവശ്യമില്ല.. ആറ് മാസം മുമ്പ് ഞാനും ഭർത്താവും വിദേശത്ത് ഒന്നിച്ചു പോയതാണ് ഞാൻ എന്റെ ഭർത്താവിന്റെ അടുത്തുനിന്നും നാട്ടിലേക്ക് മടങ്ങുന്നതാണ്.. അവൾ അങ്ങനെയൊക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു

പക്ഷേ യോ iനിക്കകത്തോ മറ്റോ സ്വർണമുണ്ടെന്ന് ഉറപ്പാണ് അവർക്ക്.

അവർ വീണ്ടും പരിശോധിച്ചപ്പോഴും അലറാം ശബ്ദം മുഴങ്ങുന്നുണ്ട്.

ഉദ്യോഗസ്ഥർ അവളുടെ വാക്കൊന്നും വകവച്ചില്ല.. അർദ്ധ നiഗ്നയായി നിർത്തി..

“ഇതു കഴിച്ചു ബാത്റൂമിൽ പോകൂ “

അവരൊരു ടാബ്ലെറ്റും ഒരു ഗ്ലാസ് വെള്ളവും നൽകി അവളോട് പറഞ്ഞു..

“എന്തിന് ഞാൻ ഇത് കഴിക്കുന്നത്..?”

“അതൊക്കെയുണ്ട് നീ കഴിച്ചോ?”

അവർ യുവതിയെ നിർബന്ധിപ്പിച്ച് കൊണ്ട് ഗുളിക കഴിപ്പിച്ചു.

അല്പസമയത്തിനകം യുവതിക്ക് ബാത്റൂമിൽ പോകാൻ തോന്നി..

“പൊയ്ക്കോ അവിടെ ഇതുപോലുള്ള ആൾക്കാർക്ക് ഉപയോഗിക്കുന്ന ക്ലോസറ്റ് ഉണ്ട്..അതിൽ പോയി കാര്യം സാധിച്ച്ആ സാധനം കൊണ്ട് ഇങ്ങുപോരൂ..”

ഉദ്യോഗസ്ഥർ നിർദേശിച്ചു. ബാത്ത്റൂമിൽ പോയ യുവതി അൽപ സമയം അവിടെ ചെലവഴിച്ചു പുറത്തു വന്നു.

കയ്യിൽ ഒന്നുമില്ല.. 1ഉദ്യോഗസ്ഥർ ബാത്റൂമില് കയറി പരിശോധിച്ചു. ഒന്നുമില്ല.

വീണ്ടും ഡിറ്റക്ടർ ദേഹത്ത് വച്ച് പരിശോധിച്ചു..

ശബ്ദം മുഴങ്ങി.

ഉണ്ട് സ്വർണ്ണം അകത്തുതന്നെ ഉണ്ട്.

ആ റൂമിനകത്ത് ഉദ്യോഗസ്ഥർ തമ്മിൽ ഗഹനമായ ചർച്ചയിൽ മുഴുകി.

“ഓഹോ അപ്പോൾ നീ ആളു കൊള്ളാലോ സ്വർണ്ണം ഒളിപ്പിച്ചിരിക്കുന്നത് വേറെയിടതാണ് അല്ലെ..”

അതുകേട്ടപ്പോൾ യുവതിയിൽ നടുക്കം വർദ്ധിച്ചു.. എന്തൊക്കെയാ ഈ പറയുന്നത്..

“അല്ല സർ ഇതൊക്കെ എങ്ങനെ എടുക്കുക?”

വനിത ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ഒരു വനിത ചോദിച്ചു.

അവർ വിവരം അവിടെയുള്ള മുതിർന്ന പുരുഷ കസ്റ്റംസ് മേധാവിയെ അറിയിച്ചു..

വനിതാ ഉദ്യോഗസ്ഥർ യുവതിക്ക് ധരിക്കാൻ അവളുടെ വസ്ത്രം നൽകി.

“നീ ഈ വസ്ത്രം ധരിക്കൂ നമുക്ക് ഹോസ്പിറ്റൽ പോകണം.. “

കസ്റ്റംസിനെ പ്രത്യേക സംഘം അവളെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..

“സ്ത്രീകളുടെയും മാതൃത്വത്തെയും വില കളയാൻ ഇവളെപ്പോലുള്ളവൾമാർ പണത്തിനുവേണ്ടി എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്..”

ഓടുന്ന വണ്ടിയിൽ ഇരുന്ന ഒരു വനിതാ ഉദ്യോഗസ്ഥ ഗiർഭപാത്രത്തെ ദുiർവിനിയോഗം ചെയ്യുന്നത്തിനെതിരെ ആത്മരോഷം കൊണ്ടു പറഞ്ഞു..

മറ്റ് ഉദ്യോഗസ്ഥരും അത് ശരി വച്ചു..

ഹോസ്പിറ്റലിൽ എത്തി.

വിദഗ്ധ മേൽനോട്ടത്തിൽ സ്ത്രീയെ അവർ പരിശോധിക്കാൻ തയ്യാറായി..

ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്വർണ്ണം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തി..

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവർ അവരാ ‘സ്വർണ്ണ’ പുറത്തെടുത്തു.

ആറുമാസം മുമ്പ് നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഭർത്താവിന്റെ കൂടെ പോകുമ്പോൾ സ്ഥാപിച്ച കോപ്പർട്ടി ആയിരുന്നു അവർ കണ്ടെടുത്ത ആ ‘സ്വർണ്ണം..’ ഇക്കാര്യം യുവതിക്ക് എന്തോ അപ്പോൾ ഓർമ്മയില്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *