പ്രായപൂർത്തിയായ സ്വന്തം മiക്കളുടെ മുന്നിൽ വെച്ചു പോലും അയാളെന്നെ….. എനിയ്ക്ക് ഇനി അതിനു കഴിയില്ല മാഡം മുൻപോട്ട് പോകാൻ വയ്യാ…

രചന:-നീലാംബരി

പ്രായപൂർത്തിയായ സ്വന്തം മiക്കളുടെ മുന്നിൽ വെച്ചു പോലും അയാളെന്നെ….. എനിയ്ക്ക് ഇനി അതിനു കഴിയില്ല മാഡം മുൻപോട്ട് പോകാൻ വയ്യാ… എങ്ങനെ എങ്കിലും വിവാഹമോചനം നേടി എടുക്കണം.

വിതുമ്പിക്കൊണ്ട് പറയുകയാണ് ഡോക്ടർ ഐശ്വര്യ രാജീവ്‌.

കുടുബ കോടതിയിൽ കയറി ഇറങ്ങി മടുത്തു, ഇനി വയ്യാ, എന്റെ മക്കള് പോലും പറഞ്ഞു അവർക്ക് അച്ഛനെ വേണ്ടന്ന്..എത്ര കഷ്ട്ടപ്പെട്ടു ആണേലും ശരി ഞാൻ അവരെ വളർത്തും. പക്ഷെ എനിക്ക് ഇനി അയാളെ വേണ്ട. അയാളുടെ രീതികൾക്ക് അനുസരിച്ചു മുന്നോട്ട് പോകാൻ ഇനി എന്നേകിട്ടില്ല…. അയാൾ കാണുന്ന വൃiത്തികെട്ട സൈറ്റുകളിലെ നായികയല്ല ഞാന്… വികാര വിചാരങ്ങൾ ഒക്കെയുള്ള ഒരു പച്ചയായ സ്ത്രീയാണ്.. പകല് മുഴുവൻ ഹോസ്പിറ്റലിലിരുന്നു ജോലി ചെയ്തു മടുത്തു വീട്ടിൽ എത്തുമ്പോൾ അയാള് കാണിച്ചു കൂട്ടുന്ന പേകൂiത്തുകൾ സഹിക്കാൻ ഇനി എന്നേ കിട്ടില്ല. മടുത്തു.. അത്രമാത്രം മടുത്തു.. സഹിച്ചു…. ഒരുപാട് ഒരുപാട്… ക്ഷമിച്ചു… ഭൂമിയോളം താണു കൊടുത്തു… എന്നിട്ടും അയാളെന്നെ… ഒന്നുല്ലെങ്കിലും ഞങ്ങൾ രണ്ടാളും ഒരേ പ്രൊഫഷൻ അല്ലേ മാഡം.. അ തുപോലും കണക്കാക്കുന്നില്ല.

ഇക്കുറി ഐശ്വര്യ കരഞ്ഞു പോയിരിന്നു.

സാരമില്ല.. പോട്ടെ, നമ്മൾക്ക് വഴിയുണ്ടാക്കാം..

Adv :സരസ്വതി അയ്യർ തന്റെ മുന്നിൽ ഇരിക്കുന്ന ഐശ്വര്യയെ സമാധാനിപ്പിച്ചു.

മിഴികൾ തുടച്ചു കൊണ്ട് ക്ലോക്കിലേക്ക് നോക്കിയപ്പോൾ നേരം 3:30.

ഓഹ്… സമയം പോയ്‌, ഞാൻ ഇറങ്ങട്ടെ മാഡം. മക്കള് വരാറായി.

വേഗം തന്നേ തന്റെ ബാഗ് എടുത്തു തോളിൽ തൂക്കിയിട്ട് കൊണ്ട് അവർ യാത്ര പറഞ്ഞു ഇറങ്ങി.

ഒരു നിമിഷത്തേക്ക് സരസ്വതി അവരുടെ പോക്കും നോക്കി ഇരുന്നു .

സങ്കടം തോന്നിപ്പോയ്.. ഒരുപാട് ഒരുപാട്…. 37വയസ് ഉള്ള ഡോക്ടർ ഐശ്വര്യ രാജീവ്‌. കാണാൻ അതി സുന്ദരി, പ്രായം 37ഉണ്ടെന്ന്ന് അവരുടെ സർട്ടിഫി ക്കറ്റ്സ് നോക്കിയാൽ മാത്രം ബോദ്യം വരുവൊള്ളൂ, അല്ലെങ്കിൽ ഒരു 28/29…..എങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചാലും 30കടക്കില്ല. അത്രയ്ക്ക് സുന്ദരി.. ആര് കണ്ടാലും നോക്കി നിന്ന് പോകും അവരുടെ അംഗ ലാവണ്യത്തിന്റെ മുന്നിൽ.

ആരായാലും ആദ്യം ചോദിക്കുന്നത്, ഇവര് ഏതെങ്കിലും സിനിമ നടിയാണോ എന്നാണ്. അത്രയ്ക്ക് അഴക് ഉള്ളവൾ.

സിറ്റിയിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റായിട്ട് വർക്ക് ചെയ്യുന്നു.ഒപ്പം അതേ ഡിപ്പാർട്മെന്റ് ഹെഡ് ആയിട്ടിട് ജോലി നോക്കുന്നു ഡോക്ടർ രാജീവ്‌ മേനോൻ.

ഇരുവരുടെയും പ്രേമവിവാഹമായിരുന്നു. ഐശ്വര്യയുടെ വീട്ടുകാർക്ക് ഒട്ടും സമ്മത മല്ലാരുന്നു. പക്ഷെ മകൾ ഒറ്റ കാലിൽ തപസ്സു ചെയ്തു കൊണ്ട് അവനെ മതിയെന്ന് പറഞ്ഞു ഒരേ നിൽപ്പ്. ഒടുവിൽ ആരുടെയൊക്കെയോ സമ്മർദ്ദത്തിനു വഴങ്ങി അവര് ഒടുവിൽ സമ്മതിച്ചു..

വിവാഹം കഴിഞ്ഞു.

രാജീവിന്റെ സ്വന്തം ആകുവാൻ വേണ്ടി മോഹിച്ചു ദാഹിച്ചു കാത്തിരുന്നു.

ഒടുവിൽ ആ ആദ്യംരാത്രി എല്ലാ അർഥത്തിലും അവളെ അവന്റെത് ആക്കി മാറ്റി.

ആദ്യത്തെ കുറച്ചു ദിവസങ്ങൾ വലിയ കുഴപ്പമില്ലതെ മുന്നോട്ട് പോയ്‌..

ആദ്യ രiതിയുടെ അലസ്യത്താൽ ഓരോ പുലരിയും വരവേറ്റിരുന്നവൾ പിന്നീട് അങ്ങോട്ട് വേദനയോടെ ഉണരാൻ തുടങ്ങി.

സന്ധ്യ മയങ്ങുമ്പോൾ മുതൽ അവൾക്ക് കുളിരും വിറയലും പനിയും തുടങ്ങി. പകല് മുഴുവൻ സ്നേഹത്തോടെ വീർപ്പു മുട്ടിച്ചു നടന്നവൻ ആയിരുന്നു അവളുടെ പാതി. എന്നാൽ ഡോക്ടർ രാജീവ്ന്റെ മറ്റൊരു മുഖം ആയിരുന്നു പിന്നീട് അവൾ കാണുന്നത്..

തീഷ്ണമായ അവന്റെ നോട്ടം കാണുമ്പോൾ അവൾക്ക് ചങ്കിടിയ്ക്കും.

മൊബൈൽ ഫോണിലെ അiശ്ലീല ദൃശ്യങ്ങൾ കണ്ടു കൊണ്ട് അവൻ അവളെ ചൂഷണം ചെയ്യുകയായിരുന്നു പിന്നീട് അങ്ങോട്ട് ഓരോ രാത്രിയിലും

ആദ്യമാദ്യവൾ സഹിച്ചു, ക്ഷമിച്ചു.. ആരോടും ഒന്നും പറയാതെ ആ നാലു ചുവരുകൾക്കുള്ളിൽ കഴിഞ്ഞു.. എന്നാൽ പിന്നീട് അങ്ങോട്ട് രാത്രിയിൽ മാത്രം ഭയപ്പെട്ടിരുന്നവൾ പകലും വെറുത്തു തുടങ്ങി.

ജോലിക്ക് പോയിട്ട് മൂന്നു മണി ആകുമ്പോൾ അവളെത്തുമ്പോൾ അയാൾ മുറിയിൽ കാണും.. പേടിച് വിറച്ചു അകത്തേക്ക് കയറുന്നതെ ഓർമ്മയൊള്ളു.

പിന്നീട് അയാളുടെ വൈiകൃതങ്ങൾ മാത്രം കാണിച്ചു കൂട്ടുന്ന ഒരു പെiൺ ശiരീരം മാത്രമാകും അവള്.

വിവാഹ ശേഷം ജീവിതത്തിൽ സന്തോഷം അനുഭവിച്ചത് മക്കളുടെ ജനന ത്തോടെ ആയിരുന്നു. രണ്ട് പെൺകുട്ടികൾ…ഒറ്റ പ്രസവത്തിൽ… അവരുടെ മുഖം കണ്ടതും എല്ലാ ദുഃഖവും മറന്നു.. ഒരുതരത്തിൽ പറഞ്ഞാൽ അയാളോടുള്ള ദേഷ്യം പോലും മറക്കുകയായിരുന്നു.

മൂന്ന് മാസക്കാലം സ്വന്തം വീട്ടിൽ നിന്നു. പ്രസവ ശുശ്രുഷകൾ ഒക്കെ പൂർത്തിയായപ്പോൾ ഐശ്വര്യം ഒന്നൂടെ മിനുങ്ങി സുന്ദരിയായി.

രാജീവിന്റെ വീട്ടിൽ എത്തിയ ആ രാത്രി മുതൽ പിന്നെയും അയാളുടെ ശല്യം തുടർന്ന്. അങ്ങനെയിരിക്കെ അയാൾക്ക് യൂ എസ് നു പോകാൻ ഒരു ഓഫർ വരുന്നു. അഞ്ച് വർഷത്തേക്ക്അ റിഞ്ഞതും,ഐശ്വര്യ നേർച്ചകാഴ്ചകൾ നടത്തി പ്രാർത്ഥിച്ചു.എങ്ങനെ എങ്കിലും ഒന്ന് പോയികിട്ടണെയെന്ന്.

ഒടുവിൽ അവളുടെ പ്രാർത്ഥന ഫലം കണ്ടു.

രാജീവ്‌ പുറപ്പെടുന്നു അറിഞ്ഞതും അവള് തുള്ളിച്ചാടി. പിന്നീട് അങ്ങോട്ട് അഞ്ച് വർഷക്കാലം അവൾ സന്തോഷത്തോടെ കുഞ്ഞുങ്ങളെയും കൊണ്ട് കഴിഞ്ഞു.

ഇടയ്ക്ക് ഒന്ന് രണ്ട് തവണ അയാൾ വന്നു. പക്ഷെ കുറച്ചു ദിവസങ്ങൾ മാത്രം നിന്നിരുന്നത്. അതൊക്ക സഹിക്കാവുന്നത് ആയിരുന്നു ഐശ്വര്യയ്ക്കു.

അഞ്ച് വർഷം എന്നുള്ളത് പത്തു വർഷത്തോളം നീട്ടി എടുത്തുകൊണ്ട് രാജീവ്‌ യൂ എസിൽ തുടർന്നപ്പോൾ ഐശ്വര്യയ്ക്കു യാതൊരു പരാതിയും പരിഭവവും ഇല്ലായിരുന്നു.

അവിടുത്തെ പൊറുതി മതിയാക്കി, കാലാവധി പൂർത്തിയാക്കി അയാൾ തിരിച്ചു വന്നപ്പോൾ ഐശ്വര്യയുടെ ജീവിതം വീണ്ടും അധഃപതിച്ചു..

അതി സുന്ദരിയായ ഐശ്വര്യയുടെ മിഴികളിൽ നീർ ത്തിളക്കം ആയിരുന്നു ആദ്യമായി തന്നേ കാണുവാൻ വന്നപ്പോൾ..സരസ്വതി ഓർത്തു.

അലറി കരഞ്ഞുകൊണ്ട് തന്നേ കെട്ടിപിടിച്ചു ഈ നെഞ്ചിൽ കിടന്ന ആ പെൺകുട്ടിയോട് അലിവ് മാത്രം ആയിരുന്നു.

അയാള് കാണുന്ന പോiൺ സൈറ്റിലെ ഹീറോയിൻ ആവാൻ എന്നേ കിട്ടില്ല മാഡം.. ഞാൻ മടുത്തു… വെറുത്തു പോയ്‌.. എനിക്ക് നീതി കിട്ടണം.

കാലുപിടിച്ചു കരഞ്ഞവൾ

പല ആവർത്തി കാണാൻ വന്നപ്പോളും പാവം കരഞ്ഞു.

അയാള്മായി ഒരു ടോക്ക് നു വേണ്ടി കോടതി ഉത്തരവിട്ടു.

വന്നപ്പോൾ സംസാരിച്ചു. ഹോ… മാന്യതയുടെ നിറകുടമാണെന്ന് താൻ ചിന്തിച്ചു പോയ്‌..?അത്ര മേൽ കാര്യമായിട്ട് ആയിരുന്നു സംസാരം.

പെൺമക്കളെ അയാളുടെ ഒപ്പം നിറുത്തണമെന്ന് പറഞ്ഞു അയാളുടെ വക്കീൽ വാദിച്ചു..

നടക്കില്ലെന്നു ഐശ്വര്യ തീർത്തു പറഞ്ഞു.

കിടപ്പറരiഹസ്യങ്ങൾ ആരോടും വെളിപ്പെടുതുവാൻ പറ്റില്ല. പക്ഷെ മാഡം ഇതു കാണണം.. ഞാൻ തന്നെ അയാൾ അറിയാതെ എന്റെ ഫോണിൽ റെക്കോർഡ് ചെയ്തത് ആണിത്.

ശ്വാസം അടക്കി പിടിച്ചു കൊണ്ട് അത് കണ്ടപ്പോൾ തന്റെ ഉള്ളിലെ അമർഷം ആളിക്കത്തുകയായിരുന്നു.

എന്ത് വിലകൊടുത്തും ഐശ്വര്യയെ അവനിൽ നിന്നും മോചിപ്പിക്കും.. താൻ തീർച്ചപ്പെടുത്തി.

☆☆☆☆☆☆☆☆☆

മൂന്നു മാസങ്ങൾക്ക് ശേഷം…

കോടതി വരാന്തയിലൂടെ നടന്നു നീങ്ങുന്ന സരസ്വതി അയ്യരുടെ അടുത്തേക്ക് ഒരുവൾ ഓടി വന്നു.

മാഡം

നന്ദിയുണ്ട്… ഒരുപാട് ഒരുപാട്… അവൾക്കരഞ്ഞു കൊണ്ട് അവരുടെ കൈകൾക്കൂട്ടിപിടിച്ചു.

ഇതാണ് കുഴപ്പം.. കരയരുത് ഐശ്വര്യ….?യാതൊരു കാരണവശാലും താൻ കരയരുത്… അവിടെയാണ് നമ്മൾ പരാജയപ്പെടുന്നത്… നേരിടണം.. ഇങ്ങനെയുള്ളവരെ ധീരമായി നേരിടണം… നീ ഒരിക്കലും തകർന്ന് പോവരുത്, ഇവന്നിൽ നിന്നും മോചനം നേടിയില്ലേ.. ഇനി ജീവിച്ചു കാണിക്ക്. നിന്റെ മക്കളെ വളർത്തി വലുതാക്കി, അവർ സന്തോഷത്തോടെ, യോജിച്ചവരുടെ കൈകളിൽ ഏൽപ്പിയ്ക്ക്.

ചേർത്ത് പിടിച്ചു കൊണ്ട് അവളോട് അത് പറഞ്ഞപ്പോൾ ആദ്യമായി ഐശ്വര്യയൊന്നു പുഞ്ചിരിച്ചു.

മധുരമേറിയ ഒരു പുഞ്ചിരി..

Leave a Reply

Your email address will not be published. Required fields are marked *