പെട്ടന്നുള്ള വിളി കേട്ടതും അവൻ ചുറ്റും നോക്കി. റോഡരികിൽനിർത്തിയിട്ട അംബുലൻസിനരികിൽ നിന്ന് തന്നെ കൈ കാട്ടി വിളിക്കുന്ന അജുവിനെ കണ്ടതും അവൻ…….

രചന:-ആദി വിച്ചു

“പാർവ്വതിക്കും പ്രണവിനും അഞ്ച് വർഷങ്ങൾക്ക് ശേഷം നീതി.”

ആ വാർത്ത കണ്ടതും ഹരിയുംടേയും അമ്മയുടേയും കണ്ണുകൾ നിറഞ്ഞു.
ഇരുവരും നെടുവീർപ്പോടെ അടുത്ത വീടിന് നേരേ നോക്കി. ഒരു നിമിഷം അവരുടെ ഓർമകൾ അഞ്ചു വർഷം പിന്നിലേക്ക് പോയി.

വീടിന്റെ പുറത്ത് നിന്ന് പതിവില്ലാത്ത ശബ്ദം കേട്ടാണ് ഹരിഉറക്കമുണർന്നത്.
ദേഷ്യത്തോടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയവൻ അയൽ വീട്ടിലും റോഡിലുമായിനിന്ന്അടക്കംപായുന്ന ആളുകളേ കണ്ടതും കാര്യം മനസ്സി ലാവാതെ പെട്ടന്ന് കിച്ചണിലേക്ക് നടന്നു. അവിടെ അമ്മയില്ലെന്ന് കണ്ടതും ധൃതിയിൽ റൂമിൽ ചെന്ന് ഹാങ്ങറിൽ നിന്ന് ഒരു ടീഷർട്ട് എടുത്ത് ധരിച്ച ശേഷം മുറ്റത്തേക്ക് ഇറങ്ങി. ചെടികൾ നനക്കാനായി മുറ്റത്തുള്ള പൈപ്പിൻ ചുവട്ടിൽ നിന്ന് മുഖവും വായും കഴുകിയശേഷമവൻ റോഡിലേക്ക് ഇറങ്ങി. 

“ഡാ…… ഹരി….”

പെട്ടന്നുള്ള വിളി കേട്ടതും അവൻ ചുറ്റും നോക്കി. റോഡരികിൽനിർത്തിയിട്ട അംബുലൻസിനരികിൽ നിന്ന് തന്നെ കൈ കാട്ടി വിളിക്കുന്ന അജുവിനെ കണ്ടതും അവൻ വേവലാതിയോടെ അവനരികിലേക്ക് നടന്നു.

“ഹാ…… നീ ഇവിടെയുണ്ടായിരുന്നോ…..”

“ഹാ….രാവിലെ തെങ്ങ് കയറുന്ന രാഘവേട്ടനാ എന്നെ വിളിച്ചത്. പെട്ടന്ന് ആംബുലൻസുമായിഇങ്ങോട്ട് വരാൻ പറഞ്ഞപ്പോ ശെരിക്കും ഞാൻ പേടിച്ചു.
ഞാൻ കരുതിയത് നിന്റെ അമ്മക്കോ നിനക്കോ വയ്യാതായി എന്നാ. പക്ഷേ….. ഇവിടെ വന്നപ്പോഴാ കാര്യങ്ങൾഅറിഞ്ഞത്..” തന്റെ മുഖത്തു നോക്കാതെ തല കുനിച്ചു കൊണ്ട് പറയുന്നവനെ കണ്ടതും കാര്യം മനസ്സിലാകാതെ ഹരിയവനെ തുറിച്ചു നോക്കി.

“ഡാ….നീ വാലും തുമ്പും ഇല്ലാതെ പറയാതെ കാര്യം എന്താണെന്ന് തെളിച്ച് പറ.
ഇവിടെന്താ ഇത്രേം ആളുകള്…. എന്തേ പ്രണവിന് എന്തെങ്കിലും?”

പാതിയിൽ നിർത്തിക്കൊണ്ടവൻ ഭയത്തോടെ വീടിനു നേരെ നടക്കാൻ ആഞ്ഞു. അത് കണ്ടതും അജു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

“അപ്പോ നീ ശെരിക്കും കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ…?”

അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതും ഹരിയാകെ വല്ലാതായി.

“നീ മനുഷ്യനെ ടെൻഷനാക്കാതെ കാര്യം പറയെട. കാര്യം അറിഞ്ഞെങ്കിൽ ഞാൻ നിന്നോട് ചോദിക്കുവോ…. ആളുകളുടെ സംസാരം കേട്ടിട്ടാ രാവിലെ തന്നെ ഞാൻ ഉണർന്നത്. അല്ലാതെ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല.””

“അത്…..ഡാ……നമ്മടെ പാർവ്വതി….. അവൾക്ക്……”

“ഹാ….. അവളുടെ റിസൾട്ട് വന്നല്ലേ…… ഇന്നലെ രാത്രി കൂടെ അവളെകണ്ടപ്പോ പറഞ്ഞിരുന്നു ഇന്ന് റിസൾട്ട് ആണെന്ന്. മാർക്ക് എങ്ങനെയുണ്ടെടാ അവൾക്ക്?. നല്ല മാർക്ക് വാങ്ങിച്ചാൽ അവൾക്ക് ഞാനൊരു വലിയ കേക്ക് ഉണ്ടാക്കികൊടുക്കാം എന്ന് ഏറ്റതാ ” പുഞ്ചിരിയോടെ പറയുന്നവനെ കണ്ടതും അജുഅവന്റെ കയ്യിൽ മുറുകെ പിടിച്ചു.

“ഡാ…..അതൊന്നുമല്ല. “

“പിന്നേ…..?” സംശയത്തോടെ തന്നെ നോക്കുന്ന ഹരിയെ കണ്ടതും അജു എന്ത് പറയണം എന്നറിയാതെ ചുറ്റിലും നോക്കി.

“ഡാ… നീ കാര്യം പറ പാറുന് എന്താ?”

“അത്…. അത് പിന്നേ ആ കുട്ടിയെ ഇന്നലെ രാത്രി ആരൊക്കെയോ ചേർന്ന്….”

വിക്കലോടെ അവൻ പറയുന്നത് കേട്ടതും ഹരി ഞെട്ടലോടെ ആ വീട്ടിലേക്ക് നോക്കി

“ഹേയ്….. അജു നീ എന്തൊക്കെയാ ഈ പറയുന്നത്.  ഇന്നലെ രാത്രി ഒരു ഒന്നരയൊക്കെ ആയപ്പോൾ ഞാൻ അവളേ കണ്ടതാ. രാത്രി എന്തിനാ ബാൽക്കണിയിൽ നിൽക്കുന്നത് കാമുകൻമാർ വല്ലവരും വരാനുണ്ടോ എന്ന് ഞാൻ അവളേ കളിയാക്കുകയും ചെയ്തതാ. പ്രണവ് വന്നിട്ടില്ല അവനേ കാത്തിരിക്കുവാ എന്നാ അവളപ്പോ പറഞ്ഞത്. അവൻ വന്നോളുംനീ പോയി കിടന്നോ എന്ന് പറഞ്ഞ് ഞാൻ അവളേ കിടക്കാൻ പറഞ്ഞ് വിട്ടതും ആണ്. അവള് റൂമിൽ കയറിഡോർ അടക്കുന്നത് കണ്ടിട്ടാ ഞാൻ റൂമിലേക്ക് പോയത്. 
അപ്പോൾ പിന്നെ ഇതെങ്ങനെ?”

തൊണ്ട ഇടറിക്കൊണ്ട് പറയുന്നവനേ കണ്ടതും അജു അവനേ ചേർത്തുപിടിച്ചു.

“ഒന്നും അറിയില്ലഡാ….. രാവിലെ പാല്കൊടുക്കുന്ന പയ്യൻ വന്നപ്പോ
പതിവില്ലാതെ ഉമ്മറത്തെ ലൈറ്റുമില്ല പാല് ഒഴിക്കാനുള്ള പാത്രവും വച്ചിട്ടില്ല. പിന്നെഭക്തി ഗാനവുമില്ല. അവള്ദിവസവുംനേരത്തെ എഴുനേൽക്കുകയും വിളക്ക് വയ്ക്കുകയും ഒക്കെ ചെയ്യുന്ന കൂട്ടത്തിൽ ഉള്ള കൂട്ടിയാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇന്നിപ്പോ അതൊന്നും കണ്ടതുമില്ല പകരം ഉമ്മറത്തെ കസേരയും മറ്റും മറിഞ്ഞ് കിടക്കുന്നതും ഡോറ് തുറന്ന് കിടക്കുന്നതും ഒക്കെക്കൂടെ കണ്ടപ്പോൾ അവനെന്തോ പന്തികേട് തോന്നിയിട്ട് അപ്പുറത്തും ഇപ്പുറത്തും ഉള്ളവരെ വിളിച്ച് വരുത്തിയതാ.”

“ഉം…… അല്ല എന്നിട്ട് എന്താ നീ ഇങ്ങനെ നിക്കുന്നേ അവളേ ഹോസ്പിറ്റലിൽ കൊണ്ട് പോകാത്തത് എന്താ,?

നീ വന്നേ….”

തന്റെ കയ്യും പിടിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങിയവനേ തടഞ്ഞു കൊണ്ട് അജൂ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

“എഡാ….നിയെന്താ ഈ കാണിക്കുന്നത് നീ വന്നേ.?ഇല്ലെങ്കിൽ ചിലപ്പോ അവള്..”

“പോലീസ് വരാതെ ഇനിയവളെ ഇവിടുന്ന് കൊണ്ട് പോകാൻ കഴിയില്ല.”

“അതെന്താ?”

അജുവിൽ നിന്ന് മറുപടി വരാതായതും ഹരി പതർച്ചയോടെ ആ വീടിന് നേരേ നോക്കി.?തന്റെ തൊണ്ടക്കുഴിയിലൂടെ ഇറങ്ങുന്ന ഉമിനീര് പോലുംലാവ കണക്കെ ചുട്ട് പൊള്ളുനത് പോലെ തോന്നിയവന്. കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൻ തളർച്ചയോടെ അജുവിന്റെ തോളിലേക്ക് ചാഞ്ഞു. കൂടപ്പിറപ്പുകൾ ഇല്ലാത്ത തനിക്ക് പെട്ടന്ന് വന്നുചേർന്ന രണ്ട് കൂടപ്പിറപ്പുകൾ ആണ് പാർവതിയും പ്രണവും.

“ഡാ….. ഹരീ….. നീയിങ്ങ് വന്നേ….”

“എന്താമ്മേ രാവിലെ തന്നെ വിളിച്ച് കൂവുന്നത്. ആകപ്പാടെ ഒരു ദിവസമാ ലീവ് കിട്ടുന്നത് അന്നെങ്കിലും ഞാൻ ഒന്ന് ഉറങ്ങിക്കോട്ടേ….. അല്ലെങ്കിലും ഈ ഇടെയായി അമ്മക്ക് …….”

അമ്മയേകുറ്റപ്പെടുത്തിക്കൊണ്ട് ചിണുങ്ങലോടെ സ്‌റ്റെയർ ഇറങ്ങി വന്നവൻ ഹോളിൽ അമ്മക്ക് ഒപ്പം നിൽക്കുന്ന പെൺകുട്ടിയേ കണ്ടതും പറയാൻ വന്നത് പെട്ടന്ന് നിർത്തി.

“ഹാ….. മോളേ ഇതാണ് എന്റെ മോൻ ഹരി…. ഡാ….. ഇത് പാർവ്വതി നമ്മുടെ അടുത്തവീട്ടിലെപുതിയതാമസക്കാരാ…”

അവളേ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ടവൻ കിച്ചണിലേക്ക് നടന്നു. മൂന്ന് കപ്പ് ചായയു മായി തിരികെ വന്നവൻ ഒരു കപ്പ് അമ്മക്കും ഒരു കപ്പ് പാർവതിക്കും നേരേ നീട്ടി.

“ഏട്ടൻ എന്താ ചെയ്യുന്നത്?”

പുഞ്ചിരിയോടെ കപ്പ് വാങ്ങിക്കൊണ്ടവൾ തിരക്കി.

“ഞാനൊരു ഷെഫാ…”

“ഓ….. അതാണ് ചായക്ക് ഒരു പ്രത്യേക രുചി.”

“ഹേയ് അത് എന്റെ കഴിവല്ല. അമ്മയുടെ സ്പെഷ്യൽ ചായപ്പൊടിയുടേതാ…..”
എന്ന് പറഞ്ഞു കൊണ്ടവർ കപ്പ് ചുണ്ടോട് ചേർത്തു.

“അല്ല പാർവ്വതി എന്താ ചെയ്യുന്നത്?.”

“ഞാൻ ഡിഗ്രിക്ക് പഠിക്കുവാ ഏട്ടാ….”

“ആഹാ….നന്നായിട്ട് പഠിക്കണം കേട്ടോ പെൺകുട്ടിക ളൊക്കെ സ്വന്തം കാലിൽ നിൽക്കുന്നത് എപ്പോഴും നല്ലതാ. അതാണ് അവരുടെ സേഫ്റ്റി”

“ആ ചോദിക്കാൻ മറന്നു മോള് വീട്ടുകാരെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ…. അച്ഛനും അമ്മയും ഒക്കെ?”

“അച്ഛനും അമ്മയും ഇല്ല ഞാൻ കുഞ്ഞായിരിക്കുമ്പോ അവര് ഡിവോഴ്സ് ആയതാ. പിന്നെ ഒരു ചേട്ടൻ ഉണ്ട്. പ്രണവ് എന്ന പേര് അവൻ ഇവിടെ അടുത്ത് ഒരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുകയാ.”

“ആഹാ… അപ്പോ നിങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളോ?”

“ഉം….” സങ്കടത്തോടെ തലതാഴ്ത്തി ഇരിക്കുന്നവളേ കണ്ടതും അമ്മ ഹരിയെ നോക്കി.

“അതിന് അവർക്ക് ആരുമില്ല എന്ന് ആരാ അമ്മയോട് പറഞ്ഞത് അവൾക്ക് നമ്മളില്ലേ….”

എന്ന് ചോദിച്ചു കൊണ്ടവൻ അവളുടെ തലയിൽ വേദനിപ്പിക്കാതെ ഒന്ന് കൊട്ടി.
അതറിഞ്ഞവൾ കുറുമ്പോടെ അവനേ നോക്കി.

“ആരുമില്ല എന്നൊന്നും കരുതണ്ട കേട്ടോ ഞങ്ങളൊക്കെ ഇവിടെയുണ്ട്. എന്താവശ്യത്തിന് വിളിച്ചാലും ഞങ്ങളൊക്കെ വന്നോളാം….”?എന്ന് പറഞ്ഞു കൊണ്ട് ഹരിയുടെ അമ്മ അവളേ ചേർത്തു പിടിച്ചു.

“ശരി അമ്മ ഞാൻ ഇറങ്ങട്ടെ അവിടെ സാധനങ്ങൾ എല്ലാം ഒന്ന് ഒതുക്കി വെക്കാൻ ഉണ്ട് “

എന്ന് പറഞ്ഞുകൊണ്ട് അവൾ കയ്യിലെ കപ്പ് ടേബിളിലേക്ക് വെച്ച ശേഷം ഇരുവരോടും യാത്ര പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി. അവൾ പോകുന്നത് കണ്ടതും ഹരി പുഞ്ചിരിയോടെ അമ്മയെ നോക്കി. പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു. ഇരു വീടുകളും പാർവതിക്ക് സ്വന്തം വീടുകളായി. ആരോരും അല്ലാതിരുന്ന ഇരുവരും എനിക്കും അമ്മയ്ക്കും ആരെല്ലാമോആയി. ഒരു ഡ്രസ്സ് എടുക്കുമ്പോൾ പോലും തനിക്ക് രണ്ട് കൂടപ്പിറപ്പുകൾ കൂടെ ഉണ്ടെന്ന് തോന്നിത്തുടങ്ങി. അത്രയേറെ രണ്ട് പേരും എനിക്കും അമ്മയ്ക്കും പ്രിയപെട്ടവരായി.

ഇടയ്ക്ക് പോലീസ് ജീപ്പിന്റെ സൗണ്ട് കേട്ടതും ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നവൻ നെഞ്ചിടിപ്പോടെ ചുറ്റിലും നോക്കി. കാലുകൾ തളർന്നു തുടങ്ങിയതും വെച്ച് വെച്ചവൻ വീട്ടിലേക്ക് നടന്നു. തന്റെ റൂമിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയവൻ കണ്ടു വെള്ള തുണിയിൽ പൊതിഞ്ഞ് ആംബുലൻസിൽ കയറ്റുന്ന രണ്ട് ശiരീരങ്ങൾ. ഇരുവരുടേയും ശiരീരത്തിൽ നിന്ന് അപ്പോഴും രiക്തം ഒഴുകിക്കൊണ്ടിരിക്കു ന്നുണ്ടായിരുന്നു. അത്കണ്ടവൻ കണ്ണുകൾ അമർത്തി അടച്ചു .

“അച്ഛാ….. “?എന്നഉറക്കെയുള്ള വിളി കേട്ടതും ഹരിയും അമ്മയും ഞെട്ടലോടെ മുറ്റത്തേക്ക് നോക്കി.?അനശ്വരയ്ക്ക് ഒപ്പം ഗെയ്റ്റ്കടന്ന് വരുന കുഞ്ഞ് പാർവ്വതിയെ കണ്ടതും ഹരി പുഞ്ചിരിയോടെ കയ്യിലെ പത്രം മടക്കിമാറ്റിവച്ചു കൊണ്ട് കുഞ്ഞിനെ ചേർത്തു പിടിച്ച് നെറുകയിൽ അമർത്തി മുoത്തി.

Leave a Reply

Your email address will not be published. Required fields are marked *