നേരം ഇരുട്ടിയാണ് മേല് കഴുകാൻ കയറിയത് ആ സമയത്ത് ഏതോ ഒരു പരനാiറി ഒളിഞ്ഞ് നോക്കി എന്നാണ് ജസീക്ക പറയുന്നേ……

രചന: സനൽ SBT

“സ്വന്തം കെട്ടിയോളടെ കുiളിസീൻ ആണോടാ നീ ഏണിപ്പുറത്ത് നിന്ന് ഒiളിഞ്ഞു നോക്കുന്നത് താഴെ ഇറങ്ങടാ നാറീ. “

“എൻ്റെ കർത്താവേ അമ്മച്ചി . “

“അമ്മച്ചിക്ക് ഇത് എന്നാതിൻ്റെ കേടാ ഇനി നാട്ടുകാരരെക്കൂടി വിളിച്ച് പറഞ്ഞ് കേൾപ്പിക്ക് .”

“അല്ലാണ്ട് പിന്നെ പെണ്ണ് കെട്ടിയ മൂന്നാം പക്കം തന്നെ നീ നിൻ്റെ തനികൊണം കാണിക്കാൻ തുടങ്ങിയാൽ പിന്നെ എങ്ങനാ ?”

” എൻ്റെ പൊന്നമ്മച്ചി ഇന്നലെ വൈകീട്ട് ഞങ്ങൾ പള്ളിയിൽ നിന്നും വന്നപ്പോൾ ഇച്ചിരി ലേറ്റായി ആവളാണേൽ നേരം ഇരുട്ടിയാണ് മേല് കഴുകാൻ കയറിയത് ആ സമയത്ത് ഏതോ ഒരു പരനാiറി ഒളിഞ്ഞ് നോക്കി എന്നാണ് ജസീക്ക പറയുന്നേ. “

” ങ്ങേ എന്നിട്ട് നീ ഇതെന്നാ അപ്പനോടും എന്നോടും ഇത് വരെ പറയാഞ്ഞേ.”

” ആ ബെസ്റ്റ് അപ്പനോട് പറയേണ്ട താമസം എന്നിട്ട് വേണം കുളക്കടവില് ഒiളിഞ്ഞ് നോക്കണ നാട്ടുകാരെ മൊത്തം അങ്ങേര് പഞ്ഞിക്കിടാൻ .അതെ അപ്പൻ തോട്ടുവക്കത്തുള്ള ശോശാമ്മ ചേട്ടത്തിയെ തുiണി പൊiക്കി കാണിച്ച കേസ് ഇനിയും തീർന്നിട്ടില്ലേ അമ്മച്ചി അത് മറക്കണ്ട.”

” അല്ല അതൊക്കെ പോട്ടെ നീ പിന്നെ എന്നാ കോപ്രായവാ ഇവിടെ നിന്ന് കാണിക്കണേ.”

” അധവാ ഒരാൾ ഏണി വെച്ച് കയറി നോക്കിയാൽ എത്രത്തോളം കാണും എന്ന് ഞാനൊന്ന് ടെസ്റ്റ് ചെയ്തതല്ലേ .ആ പരനാiറി ഇനി വീഡിയോ വല്ലതും എടുത്തോ ആവോ? പെണ്ണ് കെട്ടി ദിവസം മൂന്ന് കഴിഞ്ഞു ഇവിടെ ഞാൻ പോലും ഒന്നും കണ്ടിട്ടില്ല അപ്പഴാ ഇനി വല്ല വാട്സ് ആപ്പ് ഗ്രൂപ്പിലും വരുമോ എൻ്റെ പുണ്യാളാ.? “

” ശ്ശെടാ എന്നാലും ഇത്രയും ദാരിദ്യം പിടിച്ച ഏത് തെiണ്ടിയാടാ നമ്മുടെ നാട്ടില് ഒള്ളത്. ?”

” ഹാ കർത്താവിനിയാം”

” നീ അപ്പുറത്തോട്ട് ചെല്ല് നിന്നെ അപ്പൻ തിരക്കുന്നുണ്ട്.”

” രാവിലെ തന്നെ അങ്ങേര് തുടങ്ങിയോ?”

” ഡാ കെവിനെ നീ അവിടെ എന്നാ എടുക്കുവാടാ.”

” ഇതാ വരണപ്പാ. ഇങ്ങേര് ഇത് ചുമ്മാ.”

” അല്ല നീ ഇന്ന് തോട്ടത്തിലേക്ക് പോണില്ലേ ?”

” ഇന്ന് പോണോ അപ്പാ ?”

ഇതിയാന് ഇത് എന്നാത്തിൻ്റെ കേടാ കൊച്ചിൻ്റെ മിന്നുകെട്ട് ഇപ്പം കഴിഞ്ഞതല്ലേ ഒള്ളൂ അവൻ രണ്ട് ദിവസം കൂടി പെരക്കകത്ത് ഇരിക്കട്ടെ.”

“ഇതിപ്പം മൂന്ന് ദിവസം ആയില്ലേ അത് മതി ഇനിയും ഇവൻ പെരക്കകത്ത് ഇരുന്നാൽ പെണ്ണ് അടുത്ത ആഴ്ച പെറും ഇതൊക്കെ അതാ വിത്ത്. “

“ശ്ശൊ നിങ്ങള് ഇത് എന്തൊക്കെയാ ഈ വിളിച്ച് പറയുന്നത് മനുഷ്യനെ ആ കൊച്ച് കേൾക്കണ്ട.”

” ഡാ നീ ഇവിടെ കറങ്ങി തിരിഞ്ഞ് നിൽക്കാതെ തോട്ടത്തിലേക്ക് ചെല്ല് ഇന്ന് റബ്ബറ് ഷോട്ടറിന് കൊടുത്തത് മുറിക്കാൻ പണിക്കാര് വരുന്ന ദിവസമാ കൂടെ ആള് നിന്നില്ലേൽ തോട്ടം മൊത്തം അവന്മാര് മുറിച്ചോണ്ട് അങ്ങ് പോകുവേ പറഞ്ഞില്ല എന്ന് വേണ്ട.”

” ആ ഞാൻ പോയ്ക്കോളാം”

” പിന്നെ പോകുന്ന വഴിക്ക് ആ കൃഷി ഓഫീസിൽ ഒന്ന് കയറിയിട്ട് വളം വന്നോ എന്നൊന്ന് നോക്കിയേര്. എനിക്ക് ബാങ്ക് വരെ ഒന്ന് പോകണം അതാ സമയം കാണത്തില്ല .”

” ഈ അപ്പൻ്റെ ഒരു കാര്യം എത് നേരം നോക്കിയാലും റബ്ബറ്, ഏലം , കുരുമുളക്, ഇതല്ലാതെ വെറെ ഒന്നും പറയാൻ ഇല്ല.”

” ഡാ മോനെ കെവിനെ ഇതല്ലാതെ അപ്പന് വെറെ ഒരു കാര്യം കൂടി നിന്നോട് പറയാൻ ഒണ്ടടാ തെക്കേലെ നാണിത്തള്ളടെ വീട്ടിലെ അടുപ്പില് പൂച്ച പെറ്റൂന്ന് 4 പെൺകുഞ്ഞാ ആ പിന്നെ നീ വരുമ്പോൾ അതിങ്ങൾക്ക് ഒള്ള പൊന്നരഞ്ഞാണം കൂടി അങ് മേടിച്ചേര് എന്താ? മക്കള് നിന്ന് താളം ചവിട്ടാതെ പറഞ്ഞ പണി അങ്ങ് ചെയ്തേച്ചാൽ മതി. “

” ഇതാ പോണപ്പാ ഡ്രസ്സ് ഒന്ന് മാറിക്കോട്ടെ.”

” ജസീക്കാ നീ അവിടെ എന്നാ എടുക്കുവാ. ?”

” ഞാൻ ഒന്ന് കുളിക്കാൻ കയറിയതാ ഇതാ വര്ണ് എന്നാ ഇച്ചായാ.”

” നീ ഒരു മുണ്ടും ഷർട്ടും ഇങ് എടുത്തേ ഞാൻ തോട്ടത്തിൽ ഒന്ന് പോയേച്ചും വരാം.”

” ഇന്ന് പോണോ ഇച്ചായാ. ?”

” ഹാ ബെസ്റ്റ് പോയില്ലേൽ അപ്പൻ എന്നെ ബാക്കി വെച്ചേക്കില്ല.”

” അപ്പനെ അത്രയും പേടിയാണോ ഇച്ചായന് . ?”

” പേടി മാത്രം അല്ല അതിലുപരി ബഹുമാനം ആണ് പുള്ളിക്കാരനോട് എനിക്ക്. പത്തിരുപത്തിയേഴ് കൊല്ലം മുൻപ് അമ്മച്ചിയേയും ഇത്തിരി പോന്ന ഞങ്ങള് മൂന്ന് കൊച്ചുങ്ങളേയും കൊണ്ട് ഒരു പാതിരാത്രിക്ക് ഈ മലകയറി വന്നതാ അങ്ങേര് ഇന്ന് ഈ കാണുന്നതൊക്കെ ഒരു വാശി പുറത്ത് ഉണ്ടാക്കി എടുത്തതാ അതൊന്നും വെറുതെ ആവരുത് അതാ എന്നോട് ഇത്രയും കർക്കശം കാണിക്കണേ പക്ഷേ ആ ഉള്ള് നിറച്ച് സ്നേഹവാ പുറത്ത് കാണിക്കത്തില്ല അതെനിക്ക് അറിയാം’ “

” നല്ല അപ്പനും മോനും.”

” ഹാ ബാക്കി കഥ ഞാൻ വന്നിട്ട് പറയാം നീ ഇങ്ങ് വന്നേ.”

(ഞാൻ അവളുടെ അരക്കെട്ടിലൂടെ കൈ വെച്ച് പിൻകഴുത്തിലായി ഒന്ന് അമർത്തി ചുംiബിച്ചു. അവളുടെ നനഞ്ഞ മുടിയിഴകൾ എൻ്റെ മാiറിലൂടെ പടർന്നു കയറി.)

” ശ്ശോ ഇച്ചായാ വിട് ആരേലും കാണും .”

” ഹോ ഇവിടിപ്പം ആര് വരാനാ ?”

“യ്യോ അമ്മച്ചി ഇച്ചായാ വിട് അമ്മച്ചീന്ന്.”

” ഡാ നീ ഇനിയും പോയില്ലേ. “

“ദാ ഇറങ്ങുവാ അമ്മച്ചീ .”

“ഉം. ഉവ്വ് നീ അപ്പൻ്റെ കയ്യീന്ന് മേടിച്ചേ പോകൂ. ദേ കൊച്ചേ നീ അടുക്കളയിലേക്ക് വന്നേ ഇല്ലേൽ ഇവൻ ഇന്ന് പോയത് തന്നെ.”

” ഹോ ഈ അമ്മച്ചീടെ ഒരു കാര്യം.”

(ഇറങ്ങാൻ നേരം ഞാൻ അവളെ ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു.)

” പോയിട്ട് പെട്ടെന്ന് വരാം ട്ടോ.”

” ഹാ പെട്ടെന്ന് ഒന്നും വരണ്ട പറഞ്ഞ പണി ഒക്കെ തീർത്തേച്ചും വന്നാൽ മതി.”

” ഹാ അപ്പനിവിടെ ഉണ്ടായിരുന്നോ?”

” ഡാ കൃഷി ഓഫീസിൽ പോണ കാര്യം മറക്കണ്ട.”

” ഇല്ലപ്പാ .”

(ബുള്ളറ്റ് എടുത്ത് പുറത്തോട്ടിറങ്ങി അല്പം ദൂരം കഴിഞ്ഞപ്പോഴേക്കും നല്ല ഇടിവെട്ട് മഴ പിന്നെ ഒന്നും നോക്കിയില്ല നെരെ വണ്ടി വീട്ടിലേക്ക് തിരിച്ചു. ഗെയ്റ്റിന് പുറത്ത് വണ്ടി നിർത്തി മതില് ചാടി നെരെ അടുക്കള വഴി റൂമിൽ കയറിപ്പറ്റി.)

” ഭാഗ്യം അപ്പൻ കണ്ടില്ല.”

(പുറത്ത് ഉണങ്ങാൻ ഇട്ട തുണികൾ ഓരോന്നായ് അടുക്കി വെയ്ക്കുകയായിരുന്നു ജസീക്ക ഞാൻ പയ്യേ പമ്മി പരുങ്ങി അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിക്കേണ്ട താമസം .)

അവൾ റൂമിൽ നിന്ന് അലറി വിളിച്ചു

“അമ്മച്ചീ കള്ളൻ “

“എടീ പോത്തെ ഇത് ഞാനാടീ നിൻ്റെ ഇച്ചായൻ.”

” ങ്ങേ നിങ്ങൾ അപ്പോ പോയില്ലേ മനുഷ്യാ “

“പുറത്തിറങ്ങിയപ്പോൾ നല്ല മഴ അപ്പോ കുറച്ച് നേരെ നിൻ്റെ ചൂടും കൊണ്ട് ഇവിടെ കിടക്കാം എന്ന് വിചാരിച്ചു. കർത്താവേ നിൻ്റെ നില വിളി കേട്ട് അവൻ ഇപ്പോ വരുമല്ലോ നീ എന്നെ കൊലയ്ക്ക് കൊടുത്തേ അടങ്ങൂ അല്ലേ.”

” മോളെ ജസീക്കാ നീ വാതില് തുറക്ക് എന്താ പറ്റിയെ ?”

” ദൈവമേ ഇനി ഇപ്പോ എന്ത് ചെയ്യും ആ ഞാൻ കട്ടിലിന് അടിയിൽ കയറാം നീ പോയ് വാതില് തുറക്ക്.”

” എന്താ മോളെ എന്തിനാ നീ നിലവിളിച്ചേ.”

” അപ്പഛാ അത് അത് ഒരു പല്ലി മുകളീന്ന് വീണപ്പോൾ അറിയാതെ നില വിളിച്ചതാ.”

“നീ കള്ളൻ എന്ന് പറഞ്ഞല്ലേ നില വിളിച്ചത്.”

” അത് പിന്നെ “

” ഈ വീട്ടിൽ ഒരൊറ്റ കള്ളനെ കയറത്തൊള്ളൂ അത് എനിക്ക് അറിയാം എവിടെ ആ കiഴിവേറി .ഡാ ഡാ കട്ടിലിൻ്റെ അടിയിൽ നിന്ന് ഇങ് പോര് ഞാൻ കണ്ടു.”

(ഉലക്കയായിട്ടുള്ള അപ്പൻ്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ എൻ്റെ പാതി ജീവൻ അങ്ങ് പോയി.)

ഈ ….. അപ്പൻ്റെ മുഖത്ത് നോക്കി ഞാനൊരു വളിച്ച ചിരി ചിരിച്ചു.

” നാണമില്ലെടാ നാiറീ സ്വന്തം ഭാര്യയുടെ അടുത്ത് ഇങ്ങനെ കള്ളനെ പൊലെ ഒളിച്ചും പാത്തും കയറി വരാൻ. ” “അപ്പാ അത് പിന്നെ പുറത്ത് നല്ല മഴയൊക്കെയായതു കൊണ്ട് റബ്ബർ ഇന്ന് മുറിക്കുന്നില്ല എന്ന് പണിക്കാര് വിളിച്ച് പറഞ്ഞു അതാ പിന്നെ നേരെ ഇങ്ങോട്ട് പോന്നത്.”

“ഉം. ഏതായാലും മക്കള് ഇത്രയും കഷ്ട്ടപ്പെട്ട് വന്നതല്ലേ കാര്യം നടക്കട്ടെ. “

“ഈ അപ്പൻ്റെ ഒരു കാര്യം. “

(അപ്പൻ അതൊന്ന് ആക്കി പറഞ്ഞതാണേലും ഭാഗ്യത്തിന് വെറെ ഒന്നും സംഭവിച്ചില്ല.)

” ശ്ശോ ഈ ഇച്ചായന് ഇത് എന്നാതിൻ്റെ കേടാ അപ്പൻ്റെ മുന്നിൽ ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി. “

” എടീ പോത്തെ പുറത്ത് നല്ല മഴ ,കട്ടൻ ചായ, ജോൺസൺ മാഷ് എന്നൊക്കെ പെണ്ണ് കെട്ടാത്തവര് പറയും പക്ഷേ അതല്ല സത്യം. പുറത്ത് , നല്ല മഴ കെട്ടിയ പെണ്ണ് ,ഉച്ചയുറക്കം ഹാ അന്തസ്സ് അപ്പോ പിന്നെ എങ്ങനാ .”

(ഞാൻ അവളേയും വലിച്ചുകൊണ്ട് ബെഡിലേക്ക് മറിiഞ്ഞു.)

ശുഭം

Leave a Reply

Your email address will not be published. Required fields are marked *