പെണ്ണുകാണൽ
രചന: Anjana Ayyappan
:::::::::::::::::::::::::::
നീ ഇതുവരെ റെഡി ആയില്ലേ…? അവര് ഇപ്പോ എത്തും…
ഇപ്പോ റെഡി ആവും. ഇനി ഈ സാരി കൂടി ഉടുത്തു കഴിഞ്ഞാൽ എന്റെ ഒരുക്കം തീരും.
നീ സാരി ഒന്നും ഉടുക്കണ്ട. ഒന്നാമതെ വണ്ണം ഇല്ല, അതിന്റെ കൂടെ ഈ സാരി, കോലിൻമേൽ തുണി ചുറ്റിയ പോലെ ഉണ്ടാവും.
എന്റെ ഈ കോലം കണ്ട് ഇഷ്ടപെട്ടാൽ മാത്രം കെട്ടിയാൽ മതി.
ഇതിപ്പോ എത്രാമത്തെ കൂട്ടരാ നിന്നെ കാണാൻ വരുന്നേ എന്ന് അറിയാമോ…?
വരുന്നവർക്ക് എന്നെ ഇഷ്ടപെടാത്തതിന് ഞാൻ എന്തു വേണം. എത്ര തവണ ഞാൻ പറഞ്ഞു പല്ലിൽ കമ്പി ഇടാം എന്ന്. അമ്മയും അച്ഛനും സമ്മതിച്ചില്ലല്ലോ. പിന്നെ വണ്ണത്തിന്റെ കാര്യം, ഞാൻ ഇവിടെ പട്ടിണി ഒന്നും കിടക്കുവല്ലല്ലോ. എനിക്ക് അവശ്യം ഉള്ള ഭക്ഷണം ഞാൻ കഴിക്കുന്നുണ്ട്. എന്നിട്ടും വണ്ണം വെക്കാത്തതിന് എനിക്കു ഒന്നും ചെയ്യാൻ പറ്റില്ല.
നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല, ഞാൻ പോവാ.
അമ്മ വേഗം ചായ ഇട്ടു വെക്കു, അവർക്കു ചായ കൊടുത്ത് പറഞ്ഞു വിട്ടിട്ട് വേണം എനിക്ക് എന്റെ ജോലി ഒക്കെ തീർക്കാൻ, കൊറേ തയ്ക്കാൻ ഉണ്ട്. നേരം ഇല്ലാത്ത നേരത്താ ഒരു പെണ്ണുകാണൽ പരിപാടി. വല്ല പ്രയോജനം ഉണ്ടോ അതും ഇല്ല. വെറുതെ സമയം കളയാൻ, അല്ലാതെ എന്താ…?
മുറ്റത്തു ഒരു കാർ വന്നു നിർത്തി. ഞാൻ ജനലിൽ കൂടി എത്തി നോക്കി.
ഓ…ഇത് ഒരു ജാഥയ്ക്ക് ഉള്ള ആളു ഉണ്ടല്ലോ. ഇതിൽ ഏതാവും ചെക്കൻ…? നടുക്ക് വരുന്നത് ആവും. ചെക്കൻ കൊള്ളാല്ലോ, മുണ്ടും ഷർട്ടും, ചന്ദന കുറിയും, ഇതുവരെ വന്ന ചെക്കൻ മാരെ പോലെ അല്ല, നല്ല നാടൻ ലുക്ക്. ചെക്കൻ പൊളിയാ.
ഞാൻ എന്തിനാ വെറുതെ വായിനോക്കി സമയം കളയുന്നെ. ഇവരും ചായ കുടിച്ചിട്ട് പോവാനാ സാധ്യത. അവര് അകത്തു കയറി ഇരുന്നു. അച്ഛനുമായി സംസാരം തുടങ്ങി. പതിവുപോലെ അമ്മ ചായ ട്രെ എന്റെ കയ്യിൽ തന്നു ഹാളിലേക്ക് പറഞ്ഞു വിട്ടു. എല്ലാർക്കും ചായ കൊടുത്തു ഞാൻ അമ്മയുടെ അടുത്ത് പോയി നിന്നു.
ഇതെന്താ ആരും മറ്റേ ഡയലോഗ് പറയാത്തെ. ഏതാണ് എന്നല്ലേ…ചെക്കനും പെണ്ണിനും സംസാരിക്കാൻഎന്തെങ്കിലും ഉണ്ടെങ്കിൽ ആവാം…ഞാൻ മനസ്സിൽ വിചാരിച്ചതും, ചെക്കന്റെ കൂട്ടത്തിൽ വന്ന ഒരു അമ്മാവൻ ഈ ഡയലോഗ് കാച്ചി. നമ്മളിതു എത്ര കണ്ടതാ…
അനുവാദം കിട്ടിയതോടെ ഞങ്ങൾ രണ്ടും പുറത്തേക്കു ഇറങ്ങി.
ഹായ് ഞാൻ ഹരികൃഷ്ണൻ. കോളേജ് അദ്ധ്യാപകൻ ആണ്.
ഞാൻ കൃഷ്ണപ്രിയ. ഡിഗ്രി കഴിഞ്ഞു.
ഡിഗ്രി കഴിഞ്ഞു പിന്നെ പഠിക്കാൻ പോയില്ലേ…?
ഡിഗ്രി കഴിഞ്ഞിട്ട് ഇപ്പോ രണ്ട് വർഷം ആയി. BEd നു പോണം എന്ന് ഉണ്ടായിരുന്നു ബട്ട് നടന്നില്ല. തല്കാലം ഒരു ജോലി അത്യാവശ്യം ആണെന്ന് തോന്നി. അതുകൊണ്ട് തയ്യൽ ഒക്കെ പഠിച്ചു, ഇപ്പോ അത്യാവശ്യം തയ്യൽ വർക്ക് കിട്ടുന്നുണ്ട്. ആ ക്യാഷ് കൊണ്ടു psc ക്ലാസ്സിൽ പോവുന്നുണ്ട്. പിന്നെ tally പഠിച്ചു. ഒരു പ്രൈവറ്റ് ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. Psc test ഒക്കെ എഴുതുന്നുണ്ട്.
ആഹാ അത് ശരി. കൊള്ളാം…തനിക്കു എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ…?
ഞാൻ ഒന്നു പുഞ്ചിരിച്ചു. എനിക്ക് ഈ പെണ്ണുകാണൽ പരിപാടി ഒക്കെ മടുത്തു. ഇതിപ്പോ കൊറേ ആയി. എന്നെ ഇഷ്ടം ആയെങ്കിൽ മാത്രം സംസാരിച്ചാൽ മതിയല്ലോ എന്ന് കരുതി.
ആഹാ best താൻ മിണ്ടാതെ ഇരുന്നാൽ എങ്ങനെ അറിയും എനിക്ക് ഇഷ്ടം ആയോ എന്ന്.
അതിപ്പോ പ്രേത്യേകിച്ചു അറിയാൻ എന്താ ഉള്ളെ. മാഷ് അത്യാവശ്യം കാണാൻ ഒക്കെ കൊള്ളാം മാഷിന് ഞാൻ ചേരില്ല. കുറച്ചു ഭംഗി ഉള്ള കുട്ടിയ മാഷിന് ചേരുന്നത്.
ആഹാ എല്ലാം താൻ സ്വയം അങ്ങ് തീരുമാനിച്ചാൽ മതിയോ…? എന്നാ കേട്ടോ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ജാതകം ഒക്കെ നോക്കിയിട്ട് ആണ് ഇന്ന് പെണ്ണുകാണാൻ വന്നത്. തന്നെ അമ്പലത്തിൽ വെച്ചു ഞാനും അമ്മയും കണ്ടിട്ടുണ്ട്. ഇനി സംസാരിക്കാമല്ലോ, അല്ലേ…?
എനിക്ക് എന്താ പറയേണ്ടത് അറിയില്ല. ഇങ്ങനെ ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല. വരുന്നവർ ഒക്കെ എന്നെ ഇഷ്ടം ആവാതെ പോവാണ് പതിവ്. അതുകൊണ്ട് പെണ്ണുകാണൽ പരിപാടിയോട് തന്നെ എനിക്കു പുച്ഛം ആയി.
എടോ സൗന്ദര്യം മാത്രം നോക്കി കല്യാണം കഴിക്കുന്നവർ ഉണ്ടാവും. എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട. എന്റെ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്ന എന്റെ ദുഃഖത്തിലും സന്തോഷത്തിലും കൂടെ ഉണ്ടാവുന്ന ഒരാളെ ആണ് എനിക്ക് ഭാര്യ ആയി വേണ്ടത്. തനിക്കു അതിനു കഴിയും എന്ന് തോന്നുന്നു. എന്താ…?
ഞാൻ ഒന്നും പറഞ്ഞില്ല. ചിരിച്ചതെ ഒള്ളൂ.
താൻ ഒന്നും പറഞ്ഞില്ലെങ്കിലും തന്റെ കണ്ണുകൾ സമ്മതം എന്ന് പറയുന്നുണ്ട്. എന്നാ നമുക്ക് അകത്തോട്ടു പോകാം. ഹരി അതും പറഞ്ഞ് നടക്കാൻ തുടങ്ങി.
ഹരി ഏട്ടാ…
ഹരി പെട്ടെന്ന് തിരിഞ്ഞു നോക്കി എന്താ എന്ന് പുരികം പൊക്കി ചോദിച്ചു. അത് എനിക്കു ഹരി ഏട്ടനോട് ചിലതു പറയാൻ ഉണ്ട്.
പറഞ്ഞോളൂ കേൾക്കട്ടെ…
അത് പിന്നെ കല്യാണം കഴിഞ്ഞു എനിക്ക് BEd നു പോണം.
അത്രേ ഒള്ളോ. പൊക്കൊളു…
ആം ഇപ്പോ അതൊക്കെ പറയും. കല്യാണം കഴിയുമ്പോ സ്വഭാവം മാറും. പിന്നെ ഒരിടത്തും വിടില്ല.
ശോ…അങ്ങനെ ഒന്നും ഉണ്ടാവില്ല. നിന്നെ പഠിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. ഞാനും ഒരു അദ്ധ്യാപകൻ അല്ലേ. എന്റെ ഭാര്യ അധ്യാപിക ആവുന്നതിൽ എനിക്കു സന്തോഷമേ ഒള്ളൂ.
പിന്നെ ജോലി കിട്ടി കഴിഞ്ഞാൽ എന്റെ ശമ്പളം ഞാൻ വീട്ടിൽ കൊടുക്കും. എന്നെ പഠിപ്പിച്ചു ഇത്ര വരെ എത്തിക്കാൻ അവര് കൊറേ കഷ്ടപ്പെട്ടതാ. അപ്പോ അവർക്കു വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യണ്ടേ…?
അതൊക്കെ തന്റെ ഇഷ്ടം. ഞാൻ അതിൽ ഒന്നും ഇടപെടുന്നില്ല പോരെ…തീർന്നോ, അതോ ഇനിയും ഉണ്ടോ…?
ഒരു കാര്യം കൂടി ഉണ്ട്.
എന്താ പറ…
അത് പിന്നെ എൻഗേജ്മെന്റ് ഇപ്പൊ നടത്തിക്കോട്ടെ, കല്യാണം കുറച്ചു കഴിഞ്ഞു മതി.
അത് എന്താ കാര്യം…?
ഈ സമയം കൊണ്ടു എനിക്ക് ജോലിക്ക് പോയി അച്ഛനെ സഹായിക്കാമല്ലോ, പിന്നെ…
പിന്നെ…?
പിന്നെ ഈ വീട്ടുകാരുടെ സമ്മതത്തോടെ നമുക്ക് കുറച്ചു നാൾ പ്രേമിച്ചു നടക്കാമല്ലോ…
അമ്പടി നീ ആളു കൊള്ളാമല്ലോ…ശരി ഞാൻ ഒന്ന് പറഞ്ഞു നോക്കട്ടെ. ബാക്കി സംസാരം ഒക്കെ പിന്നീട് ആവാം.
അങ്ങനെ ആ പെണ്ണുകാണൽ സക്‌സസ് ആയി.
ഇത് എന്റെ അനുഭവം അല്ല കേട്ടോ…പെണ്ണുകാണൽ ചടങ്ങ് ഒന്നും ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം. ഇത് just എന്റെ ഒരു imagination ആണ്. But ഇതിൽ പറയുന്ന കാര്യങ്ങൾ ഒക്കെ എന്റെ ആഗ്രഹങ്ങൾ കൂടി ആണ്. സിറ്റുവേഷൻ ഒന്ന് imagine ചെയ്തു എന്നെ ഒള്ളൂ…