നീയെന്താ ദേവാ ,, ഒരു മുന്നറിയിപ്പില്ലാതെ വന്നത്?അർദ്ധനiഗ്ന വേഷത്തിലായിരുന്ന സേറ, പതർച്ചടെ ചോദിച്ചു.ഓഹ് ഞാൻ മുൻകൂട്ടി അറിയിച്ചിരുന്നേൽ എനിക്കീ കാഴ്ച കാണാൻ……

രചന::-സജി തൈപ്പറമ്പ്.

നീ പോകുന്നില്ലേ ദേവാ,,

നേരം പാതിരാവാകുന്നു , ഉമ നിന്നെ, ഇതെത്രാമത്തെ തവണയാണ് വിളിക്കുന്നത് ?

ജിജ്ഞാസയോടെ സേറാ,, ചോദിച്ചു

ഓഹ് ശ!വം ,നിനക്കറിയാൻ വയ്യാഞ്ഞിട്ടാണ് സേറാ ,, അവളെനിയ്ക്ക് യോജിച്ചൊരു ഭാര്യയേ അല്ല, ലോക വിവരം തെല്ലുമില്ലാത്ത തനി നാട്ടിൻ പുറത്ത് കാരി ,ആ വീടും അടുക്കളയും കഴിഞ്ഞാൽ പിന്നെ, കവലയിലെ കണാരേട്ടൻ്റെ പലചരക്ക് കടവരെ നീളുന്നതാണ് അവളുടെ ലോകം ,പുറത്ത് പോയി സ്വന്തമായി ഒരു കാര്യവും ചെയ്യില്ല ,വയസ്സ് മുപ്പത്തിയഞ്ച് കഴിഞ്ഞു ,സ്വന്തമായി അവൾക്കൊരു ബാങ്ക് അക്കൗണ്ടില്ല എന്തിന്? ഒരു ടു വീലർ ഓടിക്കാൻ പോലും അവള് പഠിച്ചിട്ടില്ല ,നാട് ഇത്രയൊക്കെ പുരോഗമിച്ചിട്ടും അവള് മാത്രം ആ പഴഞ്ചൻ ജീവിതത്തിൽ നിന്ന് ഒരടി മുന്നോട്ട് വച്ചിട്ടില്ല,,,

അയാളുടെ വാക്കുകളിൽ ഭാര്യയോടുള്ള വെറുപ്പും അതൃപ്തിയും പ്രകടമായിരുന്നു.

എന്നാലും, ഉമ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നില്ലേടാ,, നീ പുറത്തിറങ്ങിയാൽ എത്ര പ്രാവശ്യമാണ് അവള് നിന്നെ വിളിക്കുന്നത്?

സേറയുടെ ചോദ്യത്തിൽ പരിഹാസം ഒളിഞ്ഞിരിപ്പുണ്ടെന്ന് ദേവന് മനസ്സിലായി.

ഓഹ് അവളുടെയൊരു സ്നേഹം ,എൻ്റെ സ്വാതന്ത്ര്യത്തെ വരിഞ്ഞ് മുറുക്കുന്ന ആ പൈങ്കിളിസ്നേഹം ആർക്ക് വേണം? നീ അവളെക്കുറിച്ച് പറഞ്ഞ് എൻ്റെ മൂഡ് കളയല്ലേ? അല്പം ആശ്വാസത്തിന് വേണ്ടിയാണ്, ഞാൻ നിൻ്റെയടുത്ത് വരുന്നത് ,നീയുമായി സംസാരിച്ചിരിക്കുമ്പോൾ എനിക്കൊരു പോസിറ്റീവ് എനർജിയുണ്ടാകും ,,

അത് കേട്ട് സേറ, അയാളെ നോക്കി മന്ദഹാസം പൊഴിച്ചു ,അപ്പോൾ അവളുടെ കുങ്കുമ വർണ്ണമാർന്ന കവിളിണയിൽ തെളിഞ്ഞ നുണക്കുഴിയിലേയ്ക്കയാൾ കൊതിയോടെ നോക്കി.

ഉം ,, ഇനി എന്ത് ചെയ്യാനാ ദേവാ,, ? നീ ഉമയെ വരിച്ച് പോയില്ലേ? ഇല്ലെങ്കിൽ നിന്നെ ഞാൻ എൻ്റെയൊപ്പം കൂട്ടിയേനെ , അപ്പോൾ നിനക്കെപ്പോഴും പോസിറ്റീവ് എനർജി ഉണ്ടാകുമായിരുന്നു,,

അത് കേട്ട് അയാളുടെ കണ്ണുകൾ വിടർന്നു.

നിനക്കെന്നെ ഇഷ്ടമാണോ സേറാ,, ?എങ്കിൽ ഉമയെ ഒഴിവാക്കാനും ഞാൻ തയ്യാറാണ്,,

അയാൾ ആവേശത്തോടെ പറഞ്ഞു.

ഹേയ് അതൊന്നും വേണ്ട ദേവാ ,, എനിക്ക് നിന്നെ ഇഷ്ടമൊക്കെ തന്നെ ,എന്ന് വച്ച് ഒരു കല്യാണം കഴിച്ച് നീ കെട്ടുന്ന താലിച്ചരടിൽ നിൻ്റെ ഭാര്യയെന്ന അiടിമവേഷം കെട്ടാനൊന്നും എന്നെ കിട്ടില്ല, വേണമെങ്കിൽ ഒരു ലിവിങ്ങ് ടുഗതറാവാം,,

ഓകെ ,, അങ്ങനെയെങ്കിൽ അങ്ങനെ ,എന്തായാലും നീയില്ലാതെ എനിക്ക് പറ്റില്ല സേറാ,,,

അയാൾ വികാരപരവശനായി .

പിന്നെയൊരു കാര്യം, എൻ്റെ സ്വാതന്ത്ര്യത്തിലൊന്നും നീ കൈ കടത്താൻ പാടില്ല, അത് പോലെ നിൻ്റെ കാര്യങ്ങളിൽ ഞാനും ഇടപെടില്ല ,നിനക്ക് എപ്പോഴും എൻ്റെയടുത്ത് വരാം, സംസാരിക്കാം, ഫിസിക്കൽ റിiലേഷനുമാവാം, പിന്നെ എനിയ്ക്ക് പ്രത്യേകിച്ച് വരുമാനമൊന്നുമില്ലെന്ന് നിനക്കറിയാമല്ലോ ? നാല് വർഷത്തെ കോഴ്സ് ചെയ്യാനാണ് ഞാനിവിടെ വന്നത് ,അത് കൊണ്ട് തന്നെ, എൻ്റെ ഫുൾ ചിലവുകളും വഹിക്കുന്നത്, എൻ്റെ ഡാഡിയാണ് ,നമ്മുടെ റിലേഷൻഷിപ്പ് അറിഞ്ഞ് കഴിയുമ്പോൾ, സ്വാഭാവികമായും ഡാഡി എന്നെ തള്ളിക്കളയും, പിന്നീടുള്ള എൻ്റെ ചിലവുകൾ നീ വഹിക്കേണ്ടി വരും ,അതായത് ഞാൻ താമസിക്കുന്ന ഫ്ളാറ്റിൻ്റെ റെൻ്റും മറ്റ് എല്ലാ ചിലവുകളും ,,

അത് നീ പ്രത്യേകം പറയേണ്ടതില്ല അതൊക്കെ ഞാൻ നോക്കിക്കൊള്ളാം

ആങ്ഹ്, ഒരു കാര്യം കൂടി നമ്മളൊരുമിച്ചുള്ള ദിവസങ്ങളിൽ വീട്ടിലെ എല്ലാ ജോലികളും നീ തന്നെ ചെയ്യേണ്ടി വരും ,കാരണം നീയുള്ളപ്പോഴായിരിക്കും ഞാനെൻ്റെ കോഴ്സിൻ്റെ ഹോം വർക്കുകളെല്ലാം ചെയ്ത് തീർക്കുന്നത് ,,

ഓഹ് അതൊക്കെ ഞാൻ ചെയ്ത് കൊള്ളാം ഒരു വീട് എങ്ങനെ കൊണ്ട് പോകണമെന്നൊക്കെ എനിയ്ക്ക് നന്നായി അറിയാം

ശരി ,എങ്കിൽ നാളെ മുതൽ നമ്മളൊരുമിച്ച് എൻ്റെ ഫ്ളാറ്റിൽ ജീവിതം തുടങ്ങുന്നു,, ഇന്നിപ്പോൾ നീ പോയി നിൻ്റെ ഭാര്യയോടൊപ്പം അന്തിയുറങ്ങ് ,അവൾക്കിനി നിന്നെ വളരെ കുറച്ചല്ലേ കിട്ടൂ ,,,

സേറയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എത്രയും പെട്ടെന്ന് നേരം വെളുത്താൽ മതിയെന്നായിരുന്നു അയാളുടെ ചിന്ത .

പിറ്റേന്ന് താനൊരു ബിസിനസ്സ് ടൂറ് പോകുകയാണെന്നും ഒരാഴ്ച കഴിഞ്ഞേ മടങ്ങി വരികയുള്ളുവെന്നും അത് വരെ തന്നെ വിളിച്ച് ശല്യം ചെയ്യരുതെന്നും ഉമയോട് ചട്ടം കെട്ടിയിട്ടാണ് അയാൾ സേറയുടെ ഫ്ളാറ്റിലേയ്ക്ക് പോയത്.

ഫോർത്ത് ഫ്ളോറിലെത്തി നിന്ന ലിഫ്റ്റിൻ്റെ ഡോറ് തുറന്നിറങ്ങുമ്പോൾ തൊട്ടടുത്ത 12B ഫ്ളാറ്റിന് മുന്നിൽ അയാളെ കാത്ത് അവൾ നില്പുണ്ടായിരുന്നു

ശരീരവiടിവുകൾ ദൃശ്യമാകുന്ന നിർമ്മലമായൊരു സ്ളീവ് ലെസ്സ് ഗൗണായിരുന്നു സേറയുടെ വേഷം

അകത്ത് കടന്നയുടനെ ഡോറ് ക്ളോസ്സ് ചെയ്ത അയാൾ തൊട്ടടുത്ത് നിന്ന സേറയെ ഇറുകെ പുiണർന്നു.

ഛെ! എന്താ ദേവാ,, ഇത് ? നമ്മൾ റിലേഷൻഷിപ്പ് തുടങ്ങിയതല്ലേയുള്ളു, അതിന് മുൻപ് എന്തിനാ ഇങ്ങനെ വെപ്രാളം കാണിക്കുന്നത് ?ഇതൊക്കെ മെല്ലെ സമയമെടുത്തല്ലേ ചെയ്യേണ്ടത് ? എന്നെ കണ്ടപ്പോൾ ദേവന് കiൺട്രോള് പോയോ ?

അനിഷ്ടത്തോടെ അയാളെ തള്ളി മാറ്റിയിട്ട് അവൾ ചോദിച്ചു .

ഹേയ്, അതല്ല സേറാ,,ഞാനെൻ്റെ സന്തോഷം പ്രകടിപ്പിച്ചതാണ്,,

അയാൾ ജാള്യതയോടെ പറഞ്ഞു.

ഉം ഉം ,, മനസ്സിലായി ,, ഞാനിത് വരെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല, ദേവൻ അത് തിരക്കിയോ?

ഓഹ് സോറി ,, അതെന്താ കഴിക്കാതിരുന്നത്?

ഞാനൊന്നും വച്ചുണ്ടാക്കിയിട്ടില്ല പിന്നെങ്ങനെ കഴിയ്ക്കും,, എനിയ്ക്ക് ഒരുപാട് എഴുതാനുണ്ടായിരുന്നു, ഇന്ന് ഉച്ചകഴിഞ്ഞിട്ടാണ് ക്ളാസ്സ് ,,അതിന് മുൻപ് നോട്ട്സ് എഴുതിതീർക്കണം ,ദേവൻ ഒരു കാര്യം ചെയ്യ് ഫ്രിഡ്ജിൽ ദോശമാവ് ഇരിപ്പുണ്ട് ,എനിയ്ക്ക് കുറച്ച് ദോശയുണ്ടാക്കി താ ,പിന്നെ രണ്ട് ഓംലറ്റും ,, ഹാഫ് ഫ്രൈ മതീട്ടോ ,,

ഓകെ ഡൺ,, ഒരു പത്ത് മിനുട്ട് ഇപ്പോൾ കൊണ്ട് വരാം

ഉള്ളിൽ നീരസം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ അയാൾ കിച്ചണിലേയ്ക്ക് പോയി

ഉച്ചകഴിഞ്ഞ് ക്ളാസ്സിൽ പോയ സേറ ,രാത്രി വളരെ വൈകിയാണ് ഫ്ളാറ്റിൽ തിരിച്ചെത്തിയത്.

ഇത്രയും നേരം നീ എവിടെയായിരുന്നു സേറാ,,

ഞാൻ ഫ്രണ്ട്സുമായി ബിയർ പാർലറിൽ ഒന്ന് പോയിരുന്നു അവിടെ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല ,ദേവൻ കഴിച്ചോ ? ഞാൻ ഫുഡ് കഴിച്ചിട്ടാണ് വന്നത് ,ഒന്ന് കിടക്കണം, നല്ല ക്ഷീണം ,,

അത് കേട്ട് ദേവന് ദേഷ്യവും അമ്പരപ്പുമുണ്ടായി

സേറാ,, ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്, നീയത് മറന്നോ?

അയാൾ നീരസത്തോടെ ചോദിച്ചു

ഓഹ് ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റാണല്ലേ ? സോറി ദേവാ ,, ഫിiസിക്കലി ഞാനിപ്പോൾ വീക്കാണ് കുറച്ച് മുൻപ് എനിയ്ക്ക് പിരീiഡ്സായി, അത് കൊണ്ട് ഒരു രണ്ട് മൂന്ന് ദിവസമെങ്കിലും ദേവനൊന്ന് വെയിറ്റ് ചെയ്യേണ്ടി വരും വിരോധമില്ലല്ലോ അല്ലേ?

അത് കേട്ട് ദേവന് കടുത്ത നിരാശ തോന്നിയെങ്കിലും അയാൾ സംയമനം പാലിച്ചു

ങ്ഹാ സാരമില്ല ,എന്നാൽ സേറ പോയി റസ്റ്റ് എടുത്തോളു,,

മനസ്സില്ലാ മനസ്സോടെ അയാൾ പറഞ്ഞു

അവൾ മുറിയിൽ കയറി വാതിലടച്ചപ്പോൾ അയാൾ തൊട്ടടുത്ത മുറിയിലേയ്ക്ക് പോയി

പിറ്റേന്ന് അയാൾ പുറത്ത് പോകാനിറങ്ങുമ്പോഴും അവളുടെ വാതിൽ അടഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ സേറ ഉറക്കമെഴുന്നേറ്റിട്ടില്ലെന്ന് അയാൾക്ക് മനസ്സിലായി

ക്ഷോഭത്തോടെ മുൻവാതിൽ ശക്തിയോടെ വലിച്ചടച്ച് അയാളിറങ്ങിപ്പോയി.

വൈകുന്നേരം ദേവനെ കാണാതെ സേറ അയാളുടെ ഫോണിലേയ്ക്ക് വിളിച്ചു.

ങ്ഹാ സേറാ, ഞാനൊന്ന് വീട്ടിലേയ്ക്ക് പോകുവാ ,ചില അത്യാവശ്യകാര്യങ്ങൾ ചെയ്യാനുണ്ട് രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ഫ്ളാറ്റിലോട്ട് വരാം,,

തത്ക്കാലം ഫിസിക്കൽ റിലേഷനൊന്നും നടക്കില്ലെന്നറിഞ്ഞാണ് ദേവൻ്റെ ഈ മനംമാറ്റമെന്ന് സേറയ്ക്ക് മനസ്സിലായിരുന്നു

നാലാം ദിവസം, ഉമയോട് യാത്ര പറഞ്ഞ് അയാൾ സേറയുടെ ഫ്ളാറ്റിലെത്തി

12 B യുടെ കോളിങ്ങ് ബെല്ലിൽ വിരലമർത്തി അക്ഷമയോടെ അയാൾ കാത്ത് നിന്നു.

അല്പം കഴിഞ്ഞപ്പോൾ കതക് തുറന്നത് ,ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു

ഷർട്ടിൻ്റെ ബട്ടൺസുകളിട്ട് കൊണ്ട് ഇറങ്ങി വരുന്ന ആ ദൃഡഗാത്രനെ കണ്ട് ദേവൻ്റെ കണ്ണിൽ അഗ്നി എരിഞ്ഞു

ദേവൻ്റെ നോട്ടത്തെ അവഗണിച്ച് അയാൾ ലിഫ്റ്റിൽ കയറി പോയി.

നീയെന്താ ദേവാ ,, ഒരു മുന്നറിയിപ്പില്ലാതെ വന്നത്?

അർദ്ധനiഗ്ന വേഷത്തിലായിരുന്ന സേറ, പതർച്ചടെ ചോദിച്ചു

ഓഹ് ഞാൻ മുൻകൂട്ടി അറിയിച്ചിരുന്നേൽ എനിക്കീ കാഴ്ച കാണാൻ പറ്റില്ലായിരുന്നല്ലോ അല്ലേ?ആരാടീ,, ആ പോയവൻ ?

ദേവാ ,, അതെൻ്റെയൊരു ഫ്രണ്ടാണ്, ഇന്നലെ രാത്രി വന്നതാണ് ,ഞാനാണ് ഇന്ന് പോയാൽ മതിയെന്ന് പറഞ്ഞ് ഇവിടെ നിർത്തിയത് ,,

അവനെ ഇവിടെ നിർത്തുവായിരുന്നോ? അതോ കൂടെ കിടiത്തുവായിരുന്നോ?

ദേവാ ,, മൈൻഡ് യുവർ വേഡ്സ് ,അതൊക്കെ എൻ്റെ സ്വാതന്ത്ര്യമാണ്, ഇതെൻ്റെ ഫ്ളാറ്റാണ്, ഇവിടെ ആര് വരണം, കൂടെ ആരെയൊക്കെ കിടiത്തണം എന്നൊക്കെ തീരുമാനിക്കുന്നതും ഞാൻ തന്നെയാണ് എന്നെ ചോദ്യം ചെയ്യാനും ശകാരിക്കാനും നീ എൻ്റെ കഴുത്തിൽ താലി കെട്ടിയ പുരുഷനൊന്നുമല്ലല്ലോ ? ഞാനാദ്യമേ പറഞ്ഞതാണ് ,നമ്മുടെ രണ്ട് പേരുടെയും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്ന് ദേവനത് മറന്ന് പോയോ ?

പുശ്ചത്തോടെ ചിറി കോട്ടിക്കൊണ്ട് അവൾ ചോദിച്ചു.

അപ്പോൾ നീയൊരു വേiശ്യയാണല്ലേ? നീയെന്നെ വഞ്ചിക്കുകയായിരുന്നല്ലേടീ,,

രോഷത്തോടെ ദേവൻ ചീറിയതും സേറ അയാളുടെ ഇടത് കവിളത്ത് വലത് കൈ കൊണ്ട് പ്രഹരിച്ചു.

അതേടാ,, എനിയ്ക്ക് ഇഷ്ടം തോന്നുന്ന പുരുഷൻമാരുമായി ഞാൻ കിiടക്ക പങ്കിടും ,അത് കൊണ്ട് തന്നെയാണ് വിവാഹമെന്ന സമ്പ്രദാമേ ഞാൻ വേണ്ടന്ന് വച്ചത് പക്ഷേ അതെൻ്റെ തൊഴിലൊന്നുമല്ല, പിന്നെ നിന്നെ പോലെ ഞാനാരെയും വഞ്ചിച്ചിട്ടില്ല ,കാരണം ഒരു പുരുഷൻ്റെയും ഭാര്യയല്ല ഞാൻ പക്ഷേ നീയോ ? നീയല്ലേ നിഷ്കളങ്കയായ പാവം ഒരു സ്ത്രീയെ വഞ്ചിക്കാനൊരുങ്ങിയത് നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ദൈവത്തെ പോലെ മനസ്സിൽ വച്ചാരാധിക്കുന്ന ,യാതൊരു പരിഭവവും കൂടാതെ പത്ത് പതിനാറ് വർഷമായി നിൻ്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുകയും നിനക്കിഷ്ടപ്പെട്ട ആഹാരം വച്ച് തരുകയും നിൻ്റെ കുഞ്ഞുങ്ങളെ നൊന്ത് പ്രസവിക്കുകയും ചെയ്ത ആ പാവത്തിനെ മറന്ന് നീയല്ലേ പുത്തൻ അനുഭൂതിക്കായി എൻ്റെയടുത്ത് വന്നത് ,ആ നിനക്ക് എന്നെ ചോദ്യം ചെയ്യാൻ എന്താടാ അവകാശം ? ഇറങ്ങിപ്പോടാ എൻ്റെ മുൻപിൽ നിന്ന് ,,

സേറ, അലർച്ചയോടെ പുറത്തേയ്ക്ക് വിരൽ ചൂണ്ടി

കുറ്റബോധത്തോടെ അയാൾ തല കുനിച്ചിട്ട് താഴേയ്ക്കിറങ്ങി

വീട്ടിലെത്തുമ്പോൾ തൻ്റെ വരവും കാത്ത് വഴിക്കണ്ണുമായി നില്ക്കുന്ന ഉമയെ കണ്ടയാൾക്ക് സഹതാപം തോന്നി.

ദാ, നീ എപ്പോഴും പറയാറില്ലേ? തട്ട് കടയിലെ മസാലദോശ വേണമെന്ന് ഇന്ന് ഞാനത് വാങ്ങിച്ചു, പിന്നെ നീ വേറെ എന്തൊക്കെയോ ആഗ്രഹങ്ങളൊക്കെ പലപ്പോഴായി പറഞ്ഞിട്ടുണ്ട് ,അതൊന്നും എനിയ്ക്ക് ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല അതൊക്കെ നീ ഒരിക്കൽ കൂടി ചോദിച്ചോളു ,എല്ലാം ഞാൻ നിനക്ക് സാധിച്ച് തരാം

അത് കേട്ട് ഉമയ്ക്ക് അമ്പരപ്പ് തോന്നി

എൻ്റെ ആഗ്രഹങ്ങൾ ഒരിക്കലും തീരില്ല ദേവേട്ടാ ,, നിങ്ങളിപ്പോൾ പറഞ്ഞില്ലേ ?എൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ച് തരുമെന്ന് ,ആ ഒരു വാക്ക് മതി ദേവേട്ടാ ,എനിക്കീ ജന്മം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ ,എനിക്ക് മറ്റൊന്നും വേണ്ട ,ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കുന്ന ഒരു കേൾവിക്കാരനായാൽ മാത്രം മതി ,എന്തും ഞാൻ സഹിക്കാം പക്ഷേ എന്നോട് അവഗണന മാത്രം കാണിക്കരുത് അതെനിക്ക് സഹിക്കാൻ കഴിയില്ല ദേവേട്ടാ ,,,

ആർത്ത് പെയ്യാൻ വെമ്പി നില്ക്കുന്ന കാർമേഘം പോലെ അവളുടെ മുഖം മാറുന്നത് കണ്ട് തൻ്റെ മാറിലേയ്ക്ക് ദേവൻ ഉമയെ ചേർത്ത് നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *