എഴുത്ത്:-നിഹാരിക
” അതെ തന്നോട് കുറെ നാളായി ഞാൻ എന്റെ പുറകെ നടക്കരുത് എന്ന് പറയുന്നു “””
ദേഷ്യത്തോടെ പറയുന്ന ആര്യ യെ അയാൾ കുസൃതിയോടെ നോക്കി…
കലിയാൽ ചൊകന്ന അവളുടെ കണ്ണുകൾ കാണാൻ ഏറെ ഭംഗി ഉണ്ടായിരുന്നു…. ഒന്ന് ചിരിച്ച് അവളെ നോക്കിയതും അവളിലെ ശൗര്യം വീണ്ടും കൂടുന്നത് പോലെ അയാൾക്ക് തോന്നി….
ഷാപ്പിൽ കറി വയ്ക്കുന്ന ശാന്തമ്മ ചേച്ചിയുടെ രണ്ടു മക്കളിൽ ഇളയവൾ..
അവൾ എന്നാണ് തന്റെ ചങ്കിൽ കയറിയതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു ശിവ….
ശാന്തമ്മ ചേച്ചിയും രണ്ട് പെൺമക്കളും നാട്ടുകാർക്ക് എന്നും നേരമ്പോക്കായിരുന്നു…
അവരെ ഉപേക്ഷിച്ചുപോയ കെട്ടിയോൻ… വേറെ ഒരു മാർഗ്ഗവും ഇല്ലാതെ ജീവിക്കാൻ വേണ്ടി ഷാപ്പിലെ കറി വെപ്പ് ജോലി ഏറ്റെടുത്ത്ശാ ന്തമ്മ ചേച്ചി….
കാണാൻ വലിയ തെറ്റില്ലാത്ത രണ്ട് പെൺമക്കൾ….
പറയത്തക്ക രീതിയിലുള്ള പ്രശ്നങ്ങളൊന്നുമില്ലാതെ മാന്യമായി ജീവിക്കുന്നതു കൊണ്ടാകാം നാട്ടുകാരിൽ കണ്ണുകടി കൂടിയതും അവരെപ്പറ്റി ഇല്ലാ കഥകൾ മെനഞ്ഞുണ്ടാക്കിയതും….
പക്ഷേ പറയുന്നവർക്കും കേൾക്കുന്നവർക്കും അറിയാമായിരുന്നു നേര് വിട്ട് ഒന്നിനും ആ അമ്മയും മക്കളും നിൽക്കില്ല എന്ന്…
അപ്രതീക്ഷിതമായാണ് ശിവ ആര്യയെ പരിചയപ്പെടുന്നത്….
താൻ പ്ലസ്ടുവിന് ചേർന്ന് സ്കൂളിൽ എട്ടാംക്ലാസുകാരിയെ ആയിരുന്നു അവൾ…
“”അത് ശാന്തമ്മ ചേച്ചിയുടെ മകളാണ്…. “””
എന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി ചിരിച്ചിരുന്നത് അവൻ ഓർത്തു….
ജീവിക്കാൻവേണ്ടി ശാന്തമ്മ ചേച്ചി തെരഞ്ഞെടുത്ത ജോലിയായിരുന്നു നാട്ടുകാർക്കിടയിൽ അവർ പരിഹാസ കഥാപാത്രങ്ങളായി തീരാൻ പ്രധാന കാരണം…
അതൊന്നും തന്നെ തങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല എന്ന രീതിയിൽ അവർ വീണ്ടും ജീവിച്ചു ആ നാട്ടിൽതന്നെ അഭിമാനത്തോടുകൂടി…
തനിക്കും ആര്യ, അവളോട് ദേഷ്യമായിരുന്നു എന്തിനാണ് എന്ന് അറിയാത്ത ഒരു തരം പുച്ഛം ആയിരുന്നു….
ഒരിക്കൽ ഒരു മഴയത്ത് അന്നാണ് ആദ്യമായി അവളെ താൻ ശ്രദ്ധിക്കുന്നത്….
ചളിക്കിടയിൽ കുടുങ്ങിയ രണ്ടു മൂന്ന് കുഞ്ഞു നായ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അവൾ…
മഴ കാരണം കടത്തിണ്ണയിൽ കയറി നിന്നിരുന്ന ഞാൻ വളരെ കൗതുകപൂർവം അവർ ചെയ്യുന്നത് കണ്ടു നിന്നു…
കുടയും ചൂടി അവൾ ആ മൂന്ന് നായ കുട്ടികളെയും രക്ഷിച്ചു റോഡിന് ഓരം ചേർത്ത് നിർത്തി കൊടുത്തു എന്നിട്ട് കൈ ആ മഴവെള്ളത്തിൽ കഴുകി ആരുടെയും നന്ദിവാക്കോ ഒന്നിനും.. കാത്തു നിൽക്കാതെ നടന്നു നീങ്ങി …
മനസ്സിൽ എന്തോ ഒരു ബഹുമാനം നാമ്പ് ഇട്ടിരുന്നു അവളാണ് ശരി എന്നൊരു തോന്നൽ ഇതുവരെ പുച്ഛത്തോടെ മാറ്റിനിർത്തിയതിൽ ചെറിയൊരു കുറ്റബോധം….
പിന്നെ അവളെ ശ്രദ്ധിക്കാൻ തുടങ്ങി അപ്പോൾ അറിഞ്ഞു എല്ലാവർക്കും അവളാൽ കഴിയുന്ന സഹായം അവൾ ചെയ്യാറുണ്ടെന്ന്… ഒരു നന്ദി വാക്ക് കൂടെ പ്രതീക്ഷിക്കാതെ..
വഴിയരികിൽ സ്വയബോധം ഇല്ലാതെ ഇരിക്കുന്ന പിച്ചക്കാരന് എന്നും ഭക്ഷണം കൊടുക്കുന്നതും… അങ്ങ് തീപ്പെട്ടി കമ്പനിയിൽ ജോലിക്ക് വന്നിരുന്നു തമിഴത്തിയുടെ കുഞ്ഞിന് മിഠായി മേടിച്ച് കൊടുക്കുന്നതും… എല്ലാം കൗതുകത്തോടെ നോക്കി…. ഗൗരവം മുഖത്ത് മാത്രമാണെന്നും ഉള്ള് അത്രയും മാർദ്ദവം ഉള്ളത് ആണെന്നും മനസ്സിലാക്കുകയായിരുന്നു…
ആരാധന തോന്നിപ്പോയി…. ഇത്രയും നല്ല സ്ഥിതി ഉണ്ടായിട്ടും ആരും ചെയ്യാൻ മെനക്കെടാത്തത് തന്നാൽ കഴിയുന്നത് പോലെ അവളുടെ ഉള്ള പരിതസ്ഥിതി വെച്ച് ചെയ്യുന്ന അവളോട് ബഹുമാനം കൂടി കൂടി വന്നു….
അത് പിന്നെ ആരാധനയായി എപ്പോഴോ പ്രണയമായി വിടർന്നു….
ഒടുവിൽ തുറന്നു പറയാൻ നേരം ചങ്കിടിപ്പ് കൂടി….
അവൾ എന്തെങ്കിലും മറുത്തു പറഞ്ഞെങ്കിലോ…. ഇനി ഒരിക്കലും അവളെ മാറ്റി മറ്റൊരാളെ മനസ്സിൽ പ്രതിഷ്ഠിക്കാൻ എനിക്ക് കഴിയില്ല… കാരണം അത്രമേൽ ആഴത്തിൽ അവൾ എന്റെ മനസ്സിൽ പതിഞ്ഞു പോയിരിക്കുന്നു..
ഒടുവിൽ രണ്ടും കൽപ്പിച്ചാണ് തുറന്നു പറഞ്ഞത്….
ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു… അവൾ തiല്ലിയില്ല എന്നെ ഉണ്ടായിരുന്നുള്ളൂ….
പക്ഷേ ഒരു തവണ പറഞ്ഞപ്പോൾ അതൊരു ധൈര്യമായി പിന്നെ ഇതും പറഞ്ഞ് ഇടയ്ക്ക് അവളെ ഒന്നു കാണുന്നത് പതിവായി…. അവളുടെ വായിലിരിക്കുന്നത് കേൾക്കുന്നതും…
വീട്ടിൽ ചെന്ന് അന്വേഷിക്കണം പക്ഷേ അതിനു സമയമായില്ല…..ഒരു നല്ല ജോലി, അത് കണ്ടുപിടിച്ചിട്ട് വേണം അവളെ എനിക്ക് തരുമോ എന്ന് ചോദിക്കാൻ…
ഒടുവിൽ ജോലിയുടെ കാര്യം ഏകദേശം റെഡിയായി ഈ മാസം പതിമൂന്നാം തീയതി ഗൾഫിലേക്ക് പോകണം….
അവളെ കണ്ടു യാത്രയും ചോദിക്കണം… ഒപ്പം അവളുടെ അമ്മയോട് അവളെ എനിക്ക് തന്നേക്കാമോ എന്നും….
രണ്ടും കൽപ്പിച്ച് ചെന്നപ്പോഴാണ് അവളുടെ വീടിനു മുന്നിൽ ചെറിയൊരു ആൾക്കൂട്ടം….
ഉള്ളിൽ ഒരാന്തൽ ആയിരുന്നു പെട്ടെന്ന് ഓടി അങ്ങോട്ട് ചെന്നു…
എല്ലാം തകർന്നവളെപ്പോലെ ശാന്തമ്മ ചേച്ചി ഇരിപ്പുണ്ട് തൊട്ടപ്പുറത്ത്
ചോiര ഇറ്റി വീഴുന്ന ഒരു വെiട്ടുകiത്തിയുമായി അവളും….
ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ ചേച്ചി…. മുറ്റത്ത് വെiട്ടേറ്റു കിടക്കുന്ന ബംiഗാളിയെ കൂടെ കണ്ടപ്പോൾ സംഗതി എല്ലാം വ്യക്തമായി….
ആരുമില്ലാത്ത നേരത്ത് ആ മൂത്ത കൊച്ചിനെ ഉപദ്രവിക്കാൻ നോക്കിയ ബംഗാളിയെ അനിയത്തി വെiട്ടിക്കൊiല്ലുകയായിരുന്നു…. “”””
എന്ന് അവിടെ നിൽക്കുന്ന ആരോ വിവരിച്ചു കൊടുക്കുന്നത് കാതിൽ വീണു പൊള്ളി….
പോലീസുകാർ വന്ന് അവളെ കയ്യാമം വെച്ച് കൊണ്ടു പോകുമ്പോൾ ജീപ്പിനുള്ളിൽ കയറി അവർ ദയനീയതയോടെ എന്നെ ഒന്ന് നോക്കി…..
ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ നടന്നതിനുള്ള മറുപടി ആ ഒറ്റ നോട്ടത്തിൽ നിന്ന് എനിക്ക് കിട്ടി…
ആറു വർഷം കാത്തിരുന്നു ഇന്ന് അവൾ വരും….
പലതവണ ജയിലിൽ കാണാൻ ചെന്നപ്പോഴും ഇനി വരരുത് വേറൊരു ജീവിതം തിരഞ്ഞെടുക്കണം എന്ന് അവൾ കരഞ്ഞു പറയുമായിരുന്നു…
പക്ഷേ ആ പൊട്ടി പെണ്ണിന് അറിയില്ലല്ലോ ഈയുള്ളവൻറെ ജീവിതമേ അവൾ ആണെന്ന്……
അവസാനിച്ചു…