എഴുത്ത്:-സജി തൈപറമ്പ്
ഞാനുപേക്ഷിച്ച് കഴിഞ്ഞ് ,മറ്റൊരാൾ അവളെ സ്വന്തമാക്കിയപ്പോഴാണ്, എനിക്കവളെ ശരിക്കും മിസ്സ് ചെയ്ത് തുടങ്ങിയത് .
ഇനി ഒരിക്കലും കാണരുത്, എന്ന് കരുതിയതാണെങ്കിലും, ഈ നാട്ട് കാരൻ തന്നെ സ്വന്ത മാക്കിയത് കൊണ്ടാവാം ,മിക്ക ദിവസങ്ങളിലും അവൾ അയാളുമൊത്ത് എൻ്റെ മുന്നിലൂടെ കടന്ന് പോകാറുണ്ട്.
കൺമുന്നിൽ നിന്ന് മറഞ്ഞ് പോകുന്നത് വരെ, വീതിയേറിയ അവളുടെ നിതംiബത്തിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ നോക്കി നില്ക്കും.
കണ്ണുള്ളപ്പോൾ കണ്ണിൻ്റെ കാഴ്ച ഞാനറിഞ്ഞില്ലല്ലോ, എന്ന് ഞാൻ സ്വയം ശപിക്കും.
ഉപേക്ഷിച്ചവളെ തിരിച്ച് വേണമെന്ന് എങ്ങനെയാ ഞാൻ, അയാളോട് പറയുന്നത്, അല്ലെങ്കിൽ തന്നെ ഒരു കാരണവുമില്ലാതെ ഉപേക്ഷിച്ച എൻ്റെയടുത്തേക്ക്, ഇനിയവൾ തിരിച്ച് വരുമെന്ന് എനിക്ക് തോന്നുന്നില്ല.
മറ്റൊരുവളെ കണ്ടപ്പോൾ തോന്നിയ അടങ്ങാത്ത പൂiതി കൊണ്ടാണ്, ഞാനവളെ തിടുക്കപ്പെട്ട് ഇല്ലാത്ത കാരണങ്ങൾ നിരത്തി ക്രൂiരമായി ഉപേക്ഷിച്ചത്.
വർഷങ്ങളായി കൂടെ ഉണ്ടായിരുന്നവൾക്ക്, ഒട്ടും കാര്യക്ഷമതയില്ലെന്നും, പഴയത് പോലെ എൻ്റെ മനസ്സിനെ തൃiപ്തിപ്പെടുത്താൻ കഴിയിന്നില്ലെന്നുമൊക്കെ, ഞാനവളെ ഒരു പാട് പ്രാവശ്യം കുറ്റപ്പെടുത്തി.
പഴയത് മടുക്കുമ്പോൾ പുതുമ തേടി പോകുന്ന ഞാൻ, ഒടുവിൽ അവൾക്ക് പകരമായി പുതിയൊരുത്തിയെ കൊണ്ട് വന്നു .
പക്ഷേ, എൻ്റെ പഴയ പങ്കാളിയുടെ വട്ട മുഖവും, നിറഞ്ഞ പുഞ്ചിരിയും പുതിയവൾ ക്കില്ലായിരുന്നു, വിരിഞ്ഞ നെഞ്ചും ഒതുങ്ങിയ ഇടുപ്പും ആകാരവടിവൊത്ത അരക്കെട്ടുമെല്ലാം, ഞാനുപേക്ഷിച്ചവൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന തിരിച്ചറിവ്, എന്നെ കടുത്ത നിരാശയിലാക്കി.
പൊതുവേ നിശബ്ദനായ എന്നോടൊപ്പം, ചുറുചുറുക്കോടെ മൂന്നാറിലും, മൈസൂരിലും ,കൊഡൈക്കനാലിലുമൊക്കെ വന്നപ്പോഴും, എനിക്കവൾ പ്രിയപ്പെട്ടവളായിരുന്നു .
എന്തിനേറെ പറയുന്നു, ഊട്ടിയിലെ മൈനസ് ഡിഗ്രി തണുപ്പിൽപ്പോലും ,അവളുടെ ചുടുനിശ്വാസം കൊണ്ട് എൻ്റെ താപനില പോസിറ്റീവായി നിലനിർത്തിയ എൻ്റെ പ്രാണസഖി.
ഒരു തേങ്ങലോടെയല്ലാതെ എനിക്കവളെ ഓർക്കാൻ കഴിയില്ല.
ഇനി നഷ്ടബോധത്തോടെ മാത്രമേ, എനിക്ക് ജീവിക്കാൻ കഴിയു.
“എന്നോട് പൊറുക്കൂ എൻ്റെ
മാരുതി സ്വിഫ്റ്റേ…
ഐ ആം റിയലി സോറി.”
നിരാശയോടെ