യ്യോ.. ഏട്ടാ.. എന്താ ഈ കാണിക്കുന്നേ, വിടുന്നെ….
അവൾ കാശിയുടെ കൈയിൽ കിടന്നു കുതറി.
പക്ഷെ അവൻ അവളെ താഴെ നിർത്താതെ കൊണ്ട് നേരെ ബെഡ് റൂമിലേക്ക് പോയി.
അവളെ തോളത്തു ഇട്ട് കൊണ്ട് തന്നെ തിരിഞ്ഞു നിന്നു ബെഡ് റൂമിന്റെ വാതിൽ അടച്ചു അകത്തു നിന്നും കുറ്റി ഇട്ടിരുന്നു.
കാശിയേട്ടാ… വിടാനല്ലേ പറഞ്ഞത്.. ഇത് എന്തുവാ ഈ കാട്ടുന്നെ…
പാറു അവന്റെ തോളത്തു കിടന്ന് കൊണ്ട് കൈ കാലുകൾ ഇളക്കി..
അടങ്ങി കിടക്കെടി..മര്യാദ ആണെങ്കിൽ മര്യാദ…
അവൻ പാറുവിനെ കൊണ്ട് വന്നു ബെഡിലേക്ക് ഇട്ടിട്ട് ഇരു വശത്തുമായി തന്റെ കൈകൾ കുത്തി അവളെ ലോക്ക് ചെയ്തു.
കാശിയേട്ടാ…
മിണ്ടരുത് നീയ്.. ഒരക്ഷരം പോലും…കുറെ കാലം ആയി ഞാൻ സഹിയ്ക്കുവാ കേട്ടോടി പുല്ലേ….
അവൻ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചതും പാറു വെട്ടി തിരിഞ്ഞു.
ഏട്ടാ….. പ്ലീസ്…. ഞാൻ… എനിക്ക്.
നിനക്ക് എന്നാടി… എന്തെങ്കിലും കുഴപ്പം ഉണ്ടോ… ങ്ങെ.
കാശി ദേഷ്യപ്പെട്ട കൊണ്ട് അവളുടെ കവിളിൽ കുത്തി പിടിച്ചു.
ഓരോ ദിവസവും ഇങ്ങോട്ട് വന്നു എന്നേ കെട്ടിപിടിച്ചു…. &&&**##@ ഉണ്ടാക്കാൻ നിൽക്കുന്നത് ആണ്.. ആ നീ ഇപ്പൊ നിന്റെ ദേഹത്തു പോലും എന്നേ കൊണ്ട് ടച്ച് ചെയ്യിപ്പിക്കുക പോലും ഇല്ല അല്ലേ…അതിനു മാത്രം നിനക്ക് എന്നാ സംഭവിച്ചത്.. എനിക്ക് അറിഞ്ഞേ പറ്റു….
അത് പറയുമ്പോൾ കാശിയെ കിതച്ചു.
എത്ര നാളായെടി ഒന്ന് ….. ഞാനും ഒരു പുരുഷൻ ആണ്.. എനിക്കും ഉണ്ടെടി ആഗ്രഹങ്ങളും വികാരങ്ങളും…. വെറും ഒരു കോന്തൻ ആയിട്ട് നീ എന്നെ കാണണ്ട… എന്താ വേണ്ടത് എന്ന് അറിയൻ വയ്യാഞ്ഞിട്ടു അല്ല… പിന്നെ പോട്ടെന്നു വെച്ചിട്ടാ… ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്ന് കരുതി ഞാൻ വെയിറ്റ് ചെയ്തു, എന്നിട്ടും നീയ്….
അവൻ പാറുവിന്റെ പാവാടയുടെ നാടയിൽ പിടിച്ചു വലിച്ചതും അവൾ ചാടി എഴുനേറ്റ്..
കാശിയേട്ടാ… മാറുന്നുണ്ടോ അങ്ങോട്ട്..
അവള് എഴുനേറ്റ് അവന്റെ കൈയിൽ പിടിച്ചതും കാശി അവളുടെ ടോപ് പിടിച്ചു പിന്നിൽ നിന്നും ഊരി വലിച്ചെറിഞ്ഞു.
ഇതെന്നാ കാശിയേട്ടാ ഇത്… എന്നോട് ഇങ്ങനെ ഒക്കെ…
എങ്ങനെ ഒക്കെ…. എങ്ങനെ ഒക്കെ ആണെന്നാ നീ പറഞ്ഞു വരുന്നത്, എന്തെടി…
കുടിച്ച മദ്യത്തിന്റെ അലസ്യത്തിൽ ആവണം കാശിഏട്ടൻ ഇങ്ങനെ ഒക്കെ വിളിച്ചു കൂവുന്നത് എന്നാണ് പാറു ഓർത്തത്..
പക്ഷെ കാശി ആണെങ്കിൽ മനഃപൂർവം രണ്ടു സ്മാൾ അടിക്കുകയായിരുന്നു.
പാറുവിനോട് ഒന്ന് സംസാരിക്കാൻ വേണ്ടി.
കാശിയേട്ടാ…. ചുമ്മാ ഒരു സീൻ ഉണ്ടാക്കാതെ മാറി പോയെ വേഗം…
പാറുവിന്റെ ശബ്ദം പെട്ടന്ന് അല്പം കടുപ്പത്തിൽ ആയി.
ഞാൻ ഒന്ന് തൊട്ടേന്നു കരുതി, നിന്റെ എവിടെ എങ്കിലും ഉരുകി പോകുമോന്നു നോക്കട്ടെ,
അവളെ തന്നിലേക്ക് കാശി വലിച്ചടുപ്പിച്ചതും, പാറു അവനെ തള്ളിയിട്ട് എഴുന്നേറ്റു.
ദേ….. നിങ്ങൾക്ക് എന്താ പറ്റിയേ, ഒരുമാതിരി വൃത്തികെട്ട സ്വഭാവം കാണിക്കുന്നത്…..ചെ, നാണക്കേട്….. അവൾ നിലത്തു കിടന്ന ടോപ് എടുത്തു ഇട്ടു കൊണ്ട് കാശിയെ തുറിച്ചു നോക്കി.
ഹോ… ഇങ്ങനെ വിവസ്ത്ര ആക്കാനും മാത്രം ഞാൻ എന്താണോ ഇങ്ങേരോട് ചെയ്തത്…
പിറു പിറുത്തു കൊണ്ട് അവൾ കാശിയുടേ അടുത്തേക്ക് വന്നു..
എന്നിട്ട് ഒരു ചിരിയാലേ അവനെ ആഞ്ഞു പുൽകി.
എന്താണ് എന്റെ പ്രാണ നാഥനു പറ്റിയേ…. ഇതൊന്നും ഇല്ലാതെ പറ്റുന്നില്ലല്ലേ……
അവന്റെ ഇരു കവിളിലും പിടിച്ചു കുലുക്കി കൊണ്ട് പാറു കാശിയെ നോക്കി.
നിനക്ക് എന്താ പറ്റിയേ, അത് പറയു ആദ്യം.. എന്നിട്ട് ആവാം ബാക്കി..
അതൊന്നും ഇപ്പോൾ പറയില്ല… കുറച്ചു ദിവസങ്ങൾ കൂടി ഏട്ടൻ കാത്ത് ഇരുന്നേ പറ്റൂ….
അവന്റെ നെഞ്ചിലേ യ്ക്ക് മുഖം ചേർത്ത് കൊണ്ട് അവൾ പറഞ്ഞു.
നീ കാര്യം പറയു പാറുട്ടാ… കുറെ ആയി ഞാൻ സഹിയ്ക്കാൻ തുടങ്ങിയിട്ട് കേട്ടോ..
ഹാ…. പറയാടോ മനുഷ്യാ…. ഒരു മിനിറ്റ്, നോക്കട്ടെ…. അവൾ ഫോൺ കൈയിൽ എടുത്തു കലണ്ടർ app ഓപ്പൺ ചെയ്തു..
ഇന്ന് ജനുവരി 10……ഓക്കേ… ഫെബ്രുവരി 22നു ഞാൻ ഏട്ടനോട് കാര്യം പറയും… അത് വരെയും വെയിറ്റ് ചെയ്തേ മതിയാവു…….
തീർച്ച ആണോ….?
ഹ്മ്മ്….. അതെ ഏട്ടാ, പ്ലീസ്… അതിനു മുന്നേ എന്നോട് ഒന്നും ചോദിക്കല്ലേ……എന്റെ ചക്കരക്കുട്ടൻ അല്ലേ….
“നിനക്ക് നിന്റെ ഭർത്താവിനോട് പറയാൻ, ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ടന്നെ…. ആ കാര്യം വിട്.”..
“അങ്ങനെ പറയല്ലേ കാശിയേട്ടാ…. ഒരു മാസം കൂടി ഒന്ന് വെയിറ്റ് ചെയ്യാൻ മാത്രം അല്ലേ ഞാൻ പറഞ്ഞൊള്ളു….”
“ആഹ് ശരി ശരി….. ആയിക്കോട്ടെ, ഒക്കെ നിന്റെ ഇഷ്ടം പോലെ….”
കാശി പുറത്തേക്ക് ഇറങ്ങി പോകാൻ ഭാവിച്ചതും പാറു അവന്റെ കൈയിൽ കയറി പിടിച്ചു.
പോവാണോ……?
പിന്നല്ലാതെ…..
പിന്നെ എന്തിനാ ഈ പ്രഹസനം ഒക്കെ കാട്ടിയെ…
എന്ത് പ്രഹസനം…
അല്ലാ… വെറുതെ ഉറങ്ങി കിടന്ന എന്നേ സട കുടഞ്ഞു എഴുനേൽപ്പിച്ചതു പോരാ… എന്നിട്ട് ഇപ്പോ……
തന്റെ ചൂണ്ടു വിരൽ കൊണ്ട് താടിയിൽ ഊന്നി വളരെ ആലോചനയോട് കൂടി പാർവതി പറഞ്ഞു.
“ആഹ്,,, നിന്റെ സട ഒക്കെ അകത്തേക്ക് ചുരുട്ടി കൂട്ടി വെച്ചേക്ക്, എനിക്ക് വേറെ പണി ഉണ്ട്… അല്ല പിന്നേ…..”
അവൻ പാറുവിനെ തള്ളി മാറ്റിയ ശേഷം ലിവിങ് റൂമിലേക്ക് ഇറങ്ങി പോയിരുന്നു.
ദുഷ്ടാ…..രാത്രിയാവട്ടെ കാണിച്ചു തരാം കേട്ടോ ഞാന്…..
പിറു പിറുത്തുകൊണ്ട് അവളും അവന്റെ പിന്നാലെ ഇറങ്ങി പോയി
മുഖം വീർപ്പിച്ചു സെറ്റിയിൽ ഇരിക്കുന്ന കാശിയെ നോക്കി അവൾ കൊഞ്ഞനം കുത്തി കാണിച്ചു..
പക്ഷെ അവൻ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല താനും.
ആ സമയത്ത് ആയിരുന്നു പാറുവിന്റെ ഫോണിലേക്ക് കല്ലു വിളിച്ചത്.
താൻ,നാളെ രാവിലെ വന്നാൽ മതിയോ, അനുജത്തിമാരൊക്കെ ഇന്ന് പോകണ്ട, ഒരു ദിവസം അവരുടെ കൂടെ നിൽക്കൂ എന്നു പറഞ്ഞു വഴക്ക് ആണെന്ന്,കല്ലു വിളിച്ചു പറഞ്ഞപ്പോൾ, അവളോട് നാളെ വന്നാൽ മതി എന്ന് പാറു പറഞ്ഞു.
പാറു ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം കാശി എന്തെങ്കിലും മറുപടി പറയും… അത്രമാത്രം.
അന്ന് മുഴുവൻ അങ്ങനെ ആയിരുന്നു അവന്റെ പിന്നീട് ഉള്ള അവളോട് ഉള്ള പെരുമാറ്റം..
രാത്രിയിൽ അത്താഴം ഒക്കെ കഴിച്ച ശേഷം, ഫോണിൽ എന്തെക്കയോ നോക്കി കൊണ്ട് കാശി പിന്നീട് കുറെ സമയം സ്വീകരണ മുറിയിൽ തന്നെ ഇരുന്നു.
പതിനൊന്നു മണിയോളം ആയി അവൻ കിടക്കാനായി വന്നപ്പോൾ..
വളരെ സുതാര്യമായ, ഒരു നൈറ്റ് ഗൗൺ ഒക്കെ അണിഞ്ഞു ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരിയോട് കൂടി കട്ടിലിന്റെ ക്രസയിൽ ചാരി ഇരിയ്ക്കുന്ന പാറുവിനെ നോക്കി അവൻ മുഖം വെട്ടി തിരിച്ചു.
ഓഹ്… എന്താ ഒരു ഭാവം…..
തന്റെ താടി ഉയർത്തി കോണിച്ചു കൊണ്ട് അവനെ നോക്കി അവളും അല്പം വെയിറ്റ് ഇട്ടു.
പാറുവിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കൊണ്ട് കാശി വന്നു ബെഡില്ക്ക് കയറി മലർന്നു കിടന്നു.
ഹോ… ഇത്രയ്ക്ക് ജാഡ ഒന്നും വേണ്ട കേട്ടോ… അതും ഈ പാവം ഭാര്യയുടെ മുന്നിൽ.
അവന്റെ ദേഹത്തേയ്ക്ക് കയറി കിടന്ന് കൊണ്ട് പാറു അവന്റെ കാതോരം മൊഴിഞ്ഞു….
പാറു… നീ കിടന്ന് ഉറങ്ങാൻ നോക്ക്…. എനിക്ക് കാലത്തെ എഴുന്നേറ്റു ഓഫീസിൽ പോകാൻ ഉളളത….അവളെ തന്റെ ദേഹത്തു നിന്നും എടുത്തു മാറ്റി അവൻ ബെഡിലേക്ക് കിടത്തി.
ഓഹ്…. ഈ പറച്ചില് കേട്ടാൽ തോന്നും ഞാൻ വേറെ എവിടേയ്ക്കോ ആണ് പോകുന്നത് എന്ന്… ഒന്ന് പോയെ ഏട്ടാ…
വീണ്ടും അവന്റെ ദേഹത്തേക്ക് കയറി കിടന്നു കൊണ്ട് അവൾ അവന്റ കവിളിലൂടെ മുഖം ഇട്ട് ഉരസി..
കുറച്ചു നിമിഷങ്ങൾ അവളുടെ പ്രവർത്തി തുടർന്ന് എങ്കിലും അവൻ ബലം പിടിച്ചു തന്നെ കിടന്നു.
മെല്ലെ മെല്ലെ അവളുടെ അധരം അവന്റെ അധരത്തിലേക്ക് ഒന്ന് അടുത്തു..
പാറുവിന്റെ നെഞ്ചിടിപ്പ് ഉയർന്നു വരുന്നത് കാശി അറിയുന്നണ്ടായിരുന്നു ..
അവളുടെ മൃദുലത, അവനിലേക്ക് കൂടുതൽ കൂടുതൽ അമർന്നു വന്നിരിന്നു അപ്പോളേക്കും..
പരസ്പരം അധരങ്ങൾ തമ്മിൽ ഒന്ന് ഉരസിയതും, ഇരു ഹൃദയങ്ങളിലും ഒരു വേലിയേറ്റം പോലെ…
എപ്പോളും താൻ ആയിരുന്നു അവളുടെ സിരകളെ ചൂട് പിടിപ്പിക്കുന്നത് എങ്കിൽ ഇന്ന് അത് തിരികെ അവനിലേക്ക് പകർന്നത് അവൾ ആയിരുന്നു..
അത് ആസ്വദിച്ചു എന്ന പോലെ കാശി അങ്ങനെ കിടന്നു.. ചുണ്ടിൽ ഊറി വന്ന പുഞ്ചിരിയേ സമർത്ഥമായി ഒളിപ്പിച്ചു കൊണ്ട്..
തന്റെ ഉള്ളിൽ അത്ര നാളും അടക്കി വെച്ചിരുന്ന വികാരവിചാരങ്ങൾ ഒന്നൊന്നായി അണ പൊട്ടി, തന്നിൽ പടരുന്നതായി അറിഞ്ഞു തുടങ്ങിയതും, പാറു അവന്റെ കീഴ്ചുണ്ടിൽ ഒന്ന് കടിച്ചു…
അപ്പോളേക്കും കാശി അവളെ തന്നിലേക്ക് ഇറുക്കെ പുണർന്നു.. കാറ്റു പോലും കടക്കാത്തത്ര അടുപ്പത്തിൽ….
ഇരുവരിലേക്കും വീണ്ടും ഒരു ചുംബന പൂക്കാലം വിരുന്നു എത്തുകയായിരുന്നു..
അവളുടെ ഓരോ പ്രവർത്തികളും അവനെ കൂടുതൽ ഉന്മാദത്തിൽ ആക്കിയപ്പോൾ അതുവരെയ്ക്കും അവളോടുള്ള പിണക്കങ്ങൾ ഒക്കെയും എവിടേയ്‌ക്കോ വഴി മാറി പോയിരിന്നു.
തന്റെ കരവിരുതനിലാൽ,കാശി അവളെ ഉണർത്തി തുടങ്ങിയപ്പോൾ പുതിയ ഭാവങ്ങൾ ഒന്നൊന്നായി അവളിലിൽ മൊട്ടിട്ടു തുടങ്ങിയിരുന്നു.
രതിയുടെ പുതുമ താണ്ടി അവന്റെ ചുണ്ടും നാവും അലഞ്ഞപ്പോൾ അത് വരെ കേൾക്കാഞ്ഞ പുതിയ രാഗ ലയങ്ങൾ അവളിൽ നിന്നു ഉതിർന്നു വീണു…
സുഖലോലുപങ്ങളിൽ, രതി അതിന്റെ പാരമ്യതയിലേക്ക് ഉയർന്നു താന്നു,
ഒടുവിൽ ഇരുവരുടെയെയും കിതപ്പും നിശ്വാസവും മാത്രം ആയി ആ വലിയ മുറിയിൽ അവശേഷിച്ചത്..
ഒടുവിൽ ഒരു ചിരിയാലേ കാശി അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് കിടന്നു..
അവന്റെ നെഞ്ചിലേക്ക് വീണു കിടന്നു അവളും…. അപ്പോളേക്കും ഇരുവരുടെയും മിഴികൾ കൂമ്പി അടഞ്ഞു പോയിരിന്നു.
അടുത്ത ദിവസം..
പാറുവും കാശിയും ഓഫീസിലേക്ക് പോയിട്ട് വൈകുന്നേരം എത്തിയതേ ഒള്ളു.
കല്ലു അവർക്ക് ഉള്ള കോഫി എടുക്കുകയാണ്.
കാളിംഗ് ബെൽ അടിച്ചപ്പോൾ കല്ലു ചെന്നു വാതിൽ തുറന്നു.
വെളിയിൽ നിൽക്കുന്ന ആളെ അവൾക്ക് പരിചയം ആയില്ല.
ആരാണ്….?
കാശി ഇല്ലേ അകത്തു..പരുഷമായ ശബ്ദത്തിൽ അയാൾ ചോദിച്ചു.
ഉണ്ട്….. ഓഫീസിൽ നിന്നും എത്തിയെ ഒള്ളു.
ഹ്മ്മ്….. അർജുൻ ആണെന്ന് പറഞ്ഞാൽ മതി…
കേറി ഇരിക്ക് കേട്ടോ.. ഇപ്പൊ വിളിക്കാം…. “
.
അവൾ അകത്തേക്ക് പോകുന്നത് നോക്ക് അർജുനും സ്വീകരണ മുറിയുലേക്ക് പ്രവേശിച്ചു.
“ചേട്ടാ…..”
. ഡോറിന്റെ പിന്നിൽ നിന്നും കല്ലുവിന്റെ ശബ്ദം കേട്ടതും കാശി ചെന്നു അത് തുറന്നു.
“എന്താ കല്യാണി…”
“ചേട്ടനെ തിരക്കി ഒരു അർജുൻ എന്ന് പറയുന്ന ആള് വന്നിട്ടുണ്ട്….”
“ഓഹ്….. ശരി ശരി…”
.
അവൻ പെട്ടന്ന് അവളെ മറി കടന്നു കൊണ്ട് ഇറങ്ങി പോയപ്പോൾ ആയിരുന്നു പാറു വേഷം ഒക്കെ മാറ്റി ഇറങ്ങി വന്നത്.
കല്യാണി നടന്ന കാര്യങ്ങൾ ഒക്കെ പാറുവിനെ ധരിപ്പിച്ചു.
“ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അർജുൻ, ഓഫീസിൽ ഉള്ളയാളാ കേട്ടോ…ഇടയ്ക്ക് ഒക്കെ വന്നു ഞങളുടെ ഒപ്പം കുറച്ചു ദിവസം നിന്നിട്ട് പോകുന്നതാണ്.അവന്റെ പേരെന്റ്സ് ഒക്കെ പുറത്താ…”
.
“എന്നാൽ പിന്നെ ഒരു കപ്പ് കോഫി യും കൂടി എടുക്കാം ചേച്ചി, എന്ന് പറഞ്ഞു കൊണ്ട് അവള് വേഗം തന്നെ തിരിഞ്ഞു പോയി.”
പാറു വന്നപ്പോൾ അർജുനും കാശിയും കൂടി സംസാരിച്ചു കൊണ്ട് ഇരിക്കുകയാണ്…
“അർജുൻ സാർ….”
“ആഹ്…. പാറു..”
“എന്താണ് ഒരു മുന്നറിയിപ്പും ഇല്ലാതെ….”
“നല്ല സുഖം ഇല്ല പാറു, പനിയ്ക്കാൻ ആണെന്ന് തോന്നുന്നു.. ഒറ്റയ്ക്ക് അവിടെ ആകെ ബോർ അടിച്ചു..
അവൻ കസേരയിലേക്ക് ചാഞ്ഞു ഇരുന്നു കൊണ്ട് പറഞ്ഞു..
തുടരും.
.
ഹായ് ഗയ്‌സ്… വായിച്ചിട്ട് എന്തേലും പറഞ്ഞു പോണേ….