കൈലാസ ഗോപുരം – ഭാഗം 41, എഴുത്ത്: മിത്ര വിന്ദ

കാശിയേട്ടാ… വിട്..ആരെങ്കിലും കാണും..പാറു ആണെങ്കിൽ അവനിൽ നിന്നും അകന്നു മാറുവാൻ ശ്രെമിച്ചു എങ്കിലും കാശി അവളെ വിട്ടില്ല. കുറച്ചുടെ തന്നിലേക്ക് ചേർത്തു പിടിച്ച ശേഷം, അവളുടെ മുഖത്തേയ്ക്കും, കാതിലേക്കും വീണു കിടന്ന മുടിയിഴകൾ എടുത്തു വലതു കാതിന്റെ പിന്നിലേക്ക് വെച്ചു.ശേഷം തന്റെ മുഖം അവളിലേക്ക് കുറച്ചു ടെ ചേർത്തതും പാറുവിന്റെ ശ്വാസതാളം വേഗത്തിൽ ആയിരുന്നു. കാശിയേട്ടാ പ്ലീസ്…. അവൾ ദയനീയമായി കാശിയെ നോക്കി…. ഇപ്പൊ കണ്ട കാര്യങ്ങൾ ഒക്കെയും ദേ ഇവിടെ നിന്നും എടുത്തു മാറ്റിക്കോണം കേട്ടല്ലോ…പാറുവിന്റെ നെഞ്ചിലേയ്ക്ക് വിരൽ ചൂണ്ടി കൊണ്ട്അവളുടെ കാതിൽ സാവധാനം പറഞ്ഞു.അവന്റെ ചുടുനിശ്വാസം മുഖത്തുടെയും കഴുത്തിലുടെയും ഒഴുകിയപ്പോൾ പെണ്ണൊന്നു ഉയർന്നു പൊങ്ങി.. അവളുടെ താടി തുമ്പ് പിടിച്ചു മേല്പോട്ട് ഉയർത്തിയതും ആ മിഴികളിൽ ഒരായിരം പ്രണയവർണ്ണങ്ങൾ നിറ ചാർത്തു പൊഴിച്ചതായി അവനു തോന്നി.. അവൻ അല്പം കൂടി അവളിലേക്ക് ചേർന്നു. അവളുടെ തുടുത്ത കവിളത്തടങ്ങളും, പനിനീർ മൊട്ടു പോലുള്ള അധരങ്ങളും കണ്ടപ്പോൾ അവനു സ്വയം നീയന്ത്രിക്കാൻപോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.. അവളിൽ നിന്നും ഉതിർന്നു വരുന്ന സുഗന്ധം…… അത് അവനെ മത്തു പിടിപ്പിക്കാൻ തക്ക വണ്ണമുള്ളത് ആയിരുന്നു..

പാർവതി യുടെ അവസ്ഥയും മറിച്ചായിരുന്നില്ല. കാശിയുടെ ബലിഷ്ഠമായ കരങ്ങൾ അവളെ ചേർത്തു പിടിച്ചപ്പോൾ പെണ്ണിന്റെ ഉള്ളിലൊരു വേലിയേറ്റം ആയിരുന്നു. അത്രമേൽ അവനോട് ഒട്ടി ചേർന്ന് നിൽക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി വന്നു തഴുകും പോലെ…അവന്റെ നെഞ്ചിലെ രോമരാജിയിൽ മുഖം ചേർത്തു കൊണ്ട് അവനെ ആഴത്തിൽ ഒന്നു പുൽകാൻ അവൾക്കും ഒരു മോഹം തോന്നിപ്പോയിരുന്നു.

കാശി….

ഡോറിന്റെ വെളിയിൽ നിന്നും അച്ഛൻ വിളിച്ചതും ഇരുവരും പിടഞ്ഞു മാറി.

“മോനെ,,, റഷീദ് വന്നിട്ടുണ്ട് നിന്നേ കാണാൻ… നി ഫ്രീ ആണോ ഇപ്പൊൾ “

“ഹേയ് അല്ലച്ച, ഞാൻ ഇപ്പൊ തന്നെ വരാം. റഷീദ് സാറിനോട് വെയിറ്റ് ചെയ്യാൻ പറയു “

“ആഹ് ശരി മോനെ….”

അച്ഛൻ പുറത്തേക്ക് ഇറങ്ങി പോയതും അവൻ നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി അന്തിച്ചു നിൽക്കുന്ന പാറുവിനെ.

ങ്ങെ.. ഇവൾക്കിത് എന്ത് പറ്റി,,, കാശി അവളെ നോക്കി നെറ്റി ചുളിച്ചു..

“ഹ്മ്മ്… എന്താടോ, എന്തിനായിരുന്നു താൻ ഇപ്പൊ വന്നത് ” അവൻ പെട്ടന്ന് തന്നെ പാറുവിനോട് ചോദിച്ചു. ഒന്നും അറിയാത്ത മട്ടിൽ.

“അത് പിന്നെ ഞാന്…. വെറുതെ ഇവിടെയ്ക്ക് വന്നത് ആയിരുന്നു.. കാശിയേട്ടനെ കണ്ടില്ലലോ എന്നോർത്ത് “

“ഹ്മ്മ്… ഞാൻ ഇത്തിരി ബിസി ആണ്, ഒന്ന് രണ്ട് പാർട്ടികൾ കാണാൻ വരും , പാർവതി തന്റെ ക്യാബിനിലേയ്ക്ക് പൊക്കോളു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ,എന്നെ ഫോണിൽ വിളിച്ചാൽ മതി”

“… ഓക്കേ കാശിയേട്ടാ ….” പാറു പുറത്തേക്ക് ഇറങ്ങിപ്പോയതും കാശിനാഥൻ തലയിൽ കൈവച്ചുകൊണ്ട് കസേരയിലേക്ക് ഇരുന്നു.

അച്ഛൻ വന്നില്ലായിരുന്നുവെങ്കിൽ എല്ലാം കൈവിട്ടു പോയേനെ,,, ആദ്യത്തെ ചുംബനം ഈ പ്രൈവറ്റ് റൂമിൽ വച്ചു കൊടുത്തു കുളമാക്കിയേനെ….. റഷീദ് സാർ എത്തിയത് എന്തായാലും നന്നായി.. അതുകൊണ്ടല്ലേ അച്ഛൻ കയറി വന്നത്….ഒരു നനുത്ത പുഞ്ചിരിയോടെ അവൻ എഴുന്നേറ്റു.

പാർവതി പോയ വഴിയിലേക്ക് കണ്ണു നട്ടു കൊണ്ട്..

ഹ്മ്മ്…. പെണ്ണാണെങ്കിൽ പേടിച്ചു പോയെന്ന തോന്നുന്നേ,,,,അവളുടെ പിടയുന്ന മിഴികളും, ചുവന്നു തുടുത്ത കവിൾത്തടങ്ങളും ഇപ്പോളും ഒളി മിന്നാതെ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.

ചേ….. കഷ്ടം…പാവം എന്റെ പാറുക്കുട്ടി…

ആഹ് സാരമില്ല… എല്ലാം സെറ്റ് ആക്കണം.. കൊച്ചിന്റെ പേടിയൊക്കെ ഒന്നു മാറ്റി എടുക്കണം…ഒരു പുഞ്ചിരിയോട് കൂടി അവൻ റഷീദ് സാറിനെ കാണുവാനായി അവൻ വി വി ഐ പി ഗസ്റ്റ് റൂമിലേക്ക് വേഗത്തിൽ നടന്നു.

തന്റെ ക്യാബിനിൽ തിരിച്ചെത്തിയിട്ടും, പാർവതി യുടെ ഉള്ളിലെ തരിപ്പ് മാറിയിരുന്നില്ല..

എന്നാലും എന്റെ കൃഷ്ണാ, ഇങ്ങേരെ അങ്ങട് മനസ്സിലാകുന്നില്ലല്ലോ…എന്നെ കിസ് അടിക്കാനെങ്ങാനും ആയിരുന്നോ കാശിയേട്ടൻ ഉദ്ദേശിച്ചത്….. ഒരു പിടിയും കിട്ടുന്നില്ല താനും…ഹോ.. ഒരു നിമിഷത്തേക്ക് ഞാനും പതറി പോയി…….

അതൊക്കെ പിന്നെ പോട്ടെന്നു വെയ്ക്കാം, പുള്ളിടെ അഭിനയം…. അതാണ് കിടുക്കിയത്, അതിനൊക്കെ കൂട്ട് നിൽക്കാനായി പാവം അച്ഛനും…. ഓർത്തപ്പോൾ ഒരു പുഞ്ചിരി അവളുടെ ചൊടികളിൽ സ്ഥാനം പിടിച്ചു എങ്കിലും പിന്നീട് അത് മാറി മിഴിക്കോണിൽ,അശ്രു ബിന്ദുവായി മാറിയിരുന്നു..
തനിക്ക് വേണ്ടിയാണല്ലോ പാവം കാശിയേട്ടൻ,,,,,ഇനി ഇതിന്റെ ബാക്കിയായി എന്തെല്ലാം ആണ് അനുഭവിക്കേണ്ടത്. അമ്മയുടെ മുഖം ഓർക്കുമ്പോൾ ഇപ്പോളും തന്റെ കയ്യും കാലും വിറയ്ക്കുവാ…

ഒരു നെടുവീർപ്പോടുകൂടി അവൾ കസേരയിലേക്ക് ചാരി കിടന്നു.

ആദ്യത്തെ ദിവസം ആയതുകൊണ്ട് പാറു അല്പം റിലാക്സ് ആയിട്ടായിരുന്നു എല്ലാം നോക്കി കണ്ടത്..

ടീനുവും മിഥുനും ഇടയ്ക്ക് ഒക്കെ അവളുടെ അടുത്തേക്ക് വന്നിരിന്നു, ഓരോ കാര്യങ്ങൾ സംസാരിക്കുവാൻ വേണ്ടി…

ഉച്ചയ്ക്ക് ശേഷം,ആയിരുന്നു പിന്നീട് പാറു, കാശിയെ കണ്ടത്. അവൻ ആണെങ്കിൽ ഒരുപാട് തിരക്കുകൾ ആയിരുന്നു… ആള് ശരിക്കും ഈ കമ്പനിക്ക് വേണ്ടി ഹാർഡ് വർക്ക്‌ ചെയ്യുന്നുണ്ട് എന്നു പാറുവിനു വ്യക്തമാകുക ആയിരുന്നു ഒരൊറ്റ ദിവസം കൊണ്ട് തന്നെ.

ടീ ടൈമിൽ പാറു കാശിയെ നോക്കിയപ്പോൾ ആലുവ മണൽപ്പുറത്ത് വെച്ച പരിചയ പോലും അവൻ കാട്ടിയില്ല 

മ്മ്… നിങ്ങളുടെ ഈ ജാഡ ഒക്കെ പാറു വിചാരിച്ചലേ ഒരു പുഷ്പം പോലെ നുള്ളി കളയാനാകും.. നോക്കിക്കൊ..

അവൾ പിറുപിറുത്തു.

വൈകുന്നേരം തിരികെ വീട്ടിലേക്ക് പോരുമ്പോൾ അവരുടെ ഒപ്പം അച്ഛൻ ഇല്ലായിരുന്നു,, കൈലാസ് വന്നു അച്ഛനെ നേരത്തെ കൂട്ടി കൊണ്ട് പോയിരിന്നു. അമ്പലത്തിലേക്ക് പോകാൻ വേണ്ടി

“എങ്ങനെ ഉണ്ട് പാർവതി ന്യൂ ജോബ്, തനിക്ക് ഇഷ്ടം ആയോ ” പാർക്കിങ്ങിൽ നിന്നും കാറ് എടുത്തു തിരിച്ചു കൊണ്ട് വന്നു സെക്യൂരിറ്റി കൊടുത്തപ്പോൾ, ഇരുവരും വണ്ടിയിലേക്ക് കയറി,പ്രധാന കവാടം കടന്നപ്പോളേക്കും ആയിരുന്നു കാശി, പാർവതിയോടായി അങ്ങനെ ചോദിച്ചത്.

“ജോലി ഒന്നും എനിക്ക് അത്രയ്ക്ക് ഇഷ്ടമൊന്നും ആയില്ല, പിന്നെ ഇവിടെ ഇഷ്ടം പോലേ ചെത്തു പയ്യന്മാർ ഒക്കെ ഉള്ളത് കൊണ്ട് നേരംപോക്ക് ഉണ്ട് കാശിയേട്ടാ….”

പെട്ടന്ന് ഉള്ള അവളുടെ മറുപടി യിൽ സ്തംഭിച്ചു കൊണ്ട് പാറുവിന്റെ മുഖത്തേക്ക് നോക്കി പ്പോയി ഒരു വേള അവൻ.

പക്ഷെ അവൾക്കുണ്ടോ യാതൊരു കൂസലും ഇല്ലായിരുന്ന്.

കാശിയുടെ മൗനം പാറുവിനെ കൂടുതൽ ചൊടിപ്പിച്ചു

“സൺ‌ഡേയും കൂടി ഓപ്പൺ ആക്കിയാലോ കാശിയേട്ടാ, വീട്ടിൽ ഇരുന്നാലേ ഇനി എനിക്ക് ഭയങ്കര ബോർ ആകും കേട്ടോ “

അവൾ ആലോചനയോടെ കാശിയെ നോക്കി. മുഖത്തെ പേശികൾ ഒക്കെ വലിഞ്ഞു മുറുകി പൊട്ടാറായി നിൽക്കുന്ന അവനെ കണ്ടതും പാറു വിന്റെ ഉള്ളിൽ ചിരി പൊട്ടി.

“ഏട്ടന്റെ അഭിപ്രായം എന്താണ്,,, അങ്ങനെ ഒന്നു നോക്കിയാലോ അല്ലേ….ഫീമേയിൽ സ്റ്റാഫസ് എല്ലാവരും ലീവ് എടുത്തോട്ടെ,”

“നിന്റെ ബോർ അടി മാറ്റാൻ വേണ്ടിയല്ല ഞാൻ നിന്നേ ഓഫീസിലേക്ക് കൊണ്ട് പോയത് എന്നുള്ളത് പാർവതിക്ക് പിടി കിട്ടീട്ടില്ലന്നു തോന്നുന്നു “

ഗൗരവത്തിൽ പറയുന്നവനെ കണ്ടതും ഉള്ളിലെ ചിരി കടിച്ചമർത്തി അവൾ അജ്ഞത നടിച്ചു.

“അയ്യോ… ഇല്ല കാശിയേട്ടാ, ഞാൻ കരുതി അമ്മയും, ബാക്കി ഉള്ളവരും ഒക്കെ എന്നോട് ദേഷ്യപ്പെട്ടത് കൊണ്ട് കാശിയേട്ടന് സങ്കടം ആയി കാണും എന്നാണ്…”

മറുപടിയായി, അവളെ മുഖം തിരിച്ചു,കത്തുന്ന ഒരു നോട്ടം നോക്കി കൊണ്ട് അവൻ വീണ്ടും ഡ്രൈവ് ചെയ്യുന്നതിൽ ശ്രദ്ധിച്ചു.

“എനിക്ക് ഒരു ഐസ് ക്രീം കഴിക്കാൻ വല്ലാത്ത ആഗ്രഹം പോലെ ” ഇടയ്ക്ക് അവന്റെ ശ്രെദ്ധ ആകർഷിക്കുവാൻ വേണ്ടി പാറു ഒന്നു പറഞ്ഞു നോക്കിയെങ്കിലും കാശി അത് കേട്ട ഭാവംപോലും നടിച്ചില്ല.

പിന്നീട് വീട് എത്തും വരേയ്ക്കും, ഇരുവരും തമ്മിൽ ഒന്നും സംസാരിച്ചില്ല.

ശോ… ഏട്ടനോട് പറഞ്ഞത് ഇത്തിരി കൂടി പോയോ ആവൊ ദേഷ്യം ആയെന്ന് തോന്നുന്നു…. വടി കൊടുത്തു അടി വാങ്ങിയ സ്ഥിതി ആയി പോയി……ഒന്നും വേണ്ടിയിരുന്നില്ല….പാറു ഓർത്തു..

വീട്ടിൽ എത്തിയപ്പോൾ 6മണി ആയിരുന്ന്.

ജാനകി ചേച്ചി ആണ് വന്നു വാതിൽ തുറന്നു കൊടുത്തത്..

“എല്ലാവരും നേരത്തെ തന്നെ അമ്പലത്തിലേക്ക് പോയൊ ചേച്ചി “

അകത്തേക്ക് കേറുന്നതിനിടയിൽ കാശി അവരോടയി ചോദിച്ചു…

“5മണി ആയപ്പോൾ ഇറങ്ങി മോനെ,, ഇനി മടങ്ങി എത്തുമ്പോൾ 10മണി ആവുന്നു സുഗന്ധി കുഞ്ഞു പറഞ്ഞത് “

“രാത്രിയിലെ എഴുന്നള്ളത് കഴിയുമ്പോൾ ആ നേരം ആകും ചേച്ചി..അതാണ് “

“എനിക്ക് അറിയാം മോനെ,മുൻപൊക്കെ ഞാനും പോയിട്ട് ഉള്ളത് ആണ് “

അവർ പാർവതി യേ നോക്കി ചിരിച്ചു… തിരികെ അവളും.

“ചായ എടുക്കാം മക്കളെ, ഇവിടെ ഇരിക്ക് കേട്ടോ ” എന്ന് പറഞ്ഞു കൊണ്ട് അവർ തിടുക്കത്തിൽ അടുക്കളയിലേക് പോയി.

പാറു ഒളിക്കണ്ണൽ നോക്കുമ്പോൾ എല്ലാം കാശി മസിലു പിടിച്ചു ഇരിക്കുകയാണ്.

അവളും പിന്നീട് അവനെ നോക്കാനെ പോയില്ല.നേരെ എഴുനേറ്റ് ജാനകിചേച്ചിയുടെ അടുത്തേയ്ക്ക് പോകുകയും ചെയ്തു. കുറെ സമയം അവരോട് ഓരോന്ന് സംസാരിച്ചുകൊണ്ട് അവൾ അവിടെ ഇരുന്നു.

പാർവതി റൂമിൽ എത്തിയപ്പോൾ കാശി കുളിയ്ക്കാനായി കയറിയത് ആയിരുന്നു..

പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ, കാശി ഇറങ്ങി വന്നു.എന്നിട്ടും അവൻ ആണെങ്കിൽ പാറുവിനെ ഒന്നു നോക്കിയത് പോലും ഇല്ല.താനെന്നൊരാൾ റൂമിൽ ഉണ്ടെന്ന് പോലും കാശിയേട്ടന് ഓർമ ഇല്ലാത്തത് പോലെ ആണെന്ന് പാറു ഓർത്തു..

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും, കുളിച്ചു മാറുവാനുള്ള, ഡ്രെസ്സും എടുത്തു കൊണ്ട് പാറു കുളിയ്ക്കാനായി എഴുനേറ്റു.

ഹ്മ്മ്… എന്തൊരു ജാഡ ആണെന്ന് നോക്കിക്കേ, കാമദേവന്റെ കാലത്തത്തെ, പ്രവർത്തി ഇപ്പോളും ഓർമയുണ്ട്..പാവം അച്ഛൻ വന്നു മുട്ടി വിളിച്ചത് കൊണ്ട് ഇല്ലെങ്കിൽ ഓഫീസിലെ പ്രൈവറ്റ് റൂമിൽ വെച്ച് ഫ്രഞ്ച് വിപ്ലവം നടന്നേനെ.പിറു പിറുത്തു കൊണ്ട് പാറു തിരിഞ്ഞതും കാശി യുടെ നെഞ്ചിൽ തട്ടിയാണ് നിന്നത്.

“ഫ്രഞ്ച് വിപ്ലവം ബെഡ് റൂമിൽ വെച്ച് നടത്തിയാൽ കുഴപ്പംഇല്ലാലോ പാർവതി, തന്നെയുമല്ല, ഇവിടെ ഇപ്പോൾ കൊട്ടി വിളിക്കാനും ആരും തന്നെയില്ല…”കാശിയുടെ വാക്കുകൾ കേട്ട് കൊണ്ട് പാറു, ഉമിനീര് പോലും ഇറക്കാൻ പ്രയാസപ്പെട്ടു കൊണ്ട് നിന്നു പോയിരിന്നു.

തുടരും..

എന്തെങ്കിലും ഒരു വാക്ക് പറഞ്ഞു പോ പുള്ളേരെ 🥰😘😘😘

Leave a Reply

Your email address will not be published. Required fields are marked *