കൈ വിരലുകൾ പിണച്ചും അഴിച്ചും ഇരിക്കുക ആണ് അവൾ.. ഇടയ്ക്കു എല്ലാം മുഖത്തെ വിയർപ്പ് കണങ്ങൾ ഒപ്പുന്നുണ്ട്…
ഹ്മ്മ്… എന്താണ് ഇത്ര വലിയ ആലോചന…കുറച്ചു സമയം ആയല്ലോ തുടങ്ങീട്ട്..
കാശിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി.
ഹോ.. പേടിപ്പിച്ചു കളഞ്ഞല്ലോ..
അവൾ പിറുപിറുത്തു കൊണ്ട് വെളിയിലേക്ക് നോക്കി ഇരുന്നു
എന്തിനാ പേടിച്ചത്…..?
അതിന് മറുപടി ഒന്നും പറയാതെ പാർവതി പുറത്തേക് നോക്കി ഇരുപ്പ് തുടർന്ന്.വീടിന്റെ ഗേറ്റ് കടന്നു വണ്ടി അകത്തേക്ക് കയറി. അപ്പോളേക്കും കണ്ടു, വല്യമ്മ യും വല്യച്ഛനും ഉമ്മറത്ത് ഇരിക്കുന്നത്. അടുത്തായി മറ്റു രണ്ട് പേരുകൂടി ഉണ്ട്.. അതാവും കർമം ചെയ്യാൻ വന്ന ആളുകൾ എന്ന് പാർവതി ക്ക് മനസിലായി..കാശി കൊണ്ട് ചെന്നു വണ്ടി ഒതുക്കിയതും, പാറു തന്റെ ബാഗ് എടുത്തു തോളിലേക്ക് ഇട്ടു.
“കാശിയേട്ടാ…. ചടങ്ങുകൾ കൂടാൻ നിൽക്കാൻ സമയം ഉണ്ടോ ‘
“ഇല്ലെടോ… എനിക്ക് അത്യാവശ്യം ആയിട്ട് കുറച്ചു പ്രോഗ്രാംസ് ഉണ്ട്.. ഒന്ന് രണ്ട് പേപ്പർ വെരിഫിക്കേഷൻ… താൻ വിളിച്ചാൽ മതി.. ഞാൻ വണ്ടി അയച്ചോളാം “
അതും പറഞ്ഞു കൊണ്ട് അവൻ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി.
ഈശ്വരാ, ഒന്നിറങ്ങി വന്നിരുന്നു എങ്കിൽ ഒന്നു താൻ ഒരുപാട് ആഗ്രഹിച്ചത് ആയിരുന്നു….എന്തായാലും നന്നായി…ഓർത്തു കൊണ്ട് അവളും കാറിൽ നിന്നു ഇറങ്ങി. കാശിയെ കണ്ടതും വല്യമ്മ യും വല്യച്ഛനും എഴുനേറ്റ് വന്നു. അവരോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ട് അവൻ നിൽക്കുന്നത് കണ്ടിട്ട് പാറു വേഗം അകത്തേക്ക് കയറി പോയി. കുളിച്ചു ഈറനോട് കൂടി ഒരു തോർത്ത് മുണ്ടും ചുറ്റി അവൾ പെട്ടന്ന് തന്നെ ഇറങ്ങി വന്നു.
“പാർവതി…. ഞാൻ ഇറങ്ങുവാ… എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാൽ മതി….”
സധാ ഗൗരവത്തോട് കൂടി തന്നെ കാശിനാഥൻ അവളെ നോക്കി പറഞ്ഞു കൊണ്ട് കാറിന്റെ അടുത്തേക് പോയി.
പിന്നാലെ അവളും. കുറച്ചു കാശിന്റെ കുറവ് ഉണ്ട്.. എന്നാലും കാശിയോട് ചോദിക്കാൻ പാറുനു വല്ലാത്ത ബുദ്ധിമുട്ട് തോന്നി..
“തനിക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ “
വണ്ടിയിലേക്ക് കയറും മുന്നേ കാശി അവളോട് ചോദിച്ചു.
“ങ്ങെ… ഇല്ല… ഒന്നും ഇല്ല കാശിയേട്ടാ…..”
അവൾ പെട്ടന്ന് പറഞ്ഞു
“മ്മ്… എന്നാൽ ഞാൻ ഇറങ്ങുവാ…. പിന്നേ ഫോൺ സൈലന്റെ ആക്കി ഇട്ടേക്കരുത്,, ഞാനോ അല്ലെങ്കിൽ രാജേന്ദ്രൻ ചേട്ടനോ വന്നാൽ മാത്രം തിരികെ വീട്ടിലേക്കു പോയാൽ മതി..കേട്ടല്ലോ……”
. “ഉവ്വ്…..”
അവൾ തലയാട്ടി..
കാശി യുടെ വണ്ടി ഗേറ്റ് കടന്നു പോകുന്നത് വരെ അവൾ ആ നിൽപ്പ് തുടർന്ന്.
***********
അച്ഛന്റെയും അമ്മയുടെയും ആത്മാവിന് നിത്യ ശാന്തി നേരാൻ ഉള്ള കർമങ്ങൾ ഓരോന്നായി, പുരോഹിതൻ പറഞ്ഞ പ്രകാരം പാറു വേഗം ചെയ്തു…ഏകദേശം രണ്ട് മണിക്കൂർ എടുത്തിരുന്നു, ഒക്കെ കഴിയുവാൻ ആയി..എല്ലാം ചെയ്ത ശേഷം വീണ്ടും അകത്തു പോയി കുളിച്ചു വേഷം മാറ്റി അവൾ ഇറങ്ങി വന്നു..വല്യച്ഛൻ ആണെങ്കിൽ പുറത്തു പോയി കാലത്തേയ്ക്ക് ഉള്ള ഭക്ഷണം ഒക്കെ മേടിച്ചു കൊണ്ട് വന്നിരുന്നു.
ക്ഷേത്രത്തിൽ നിന്നും എത്തിയവർക്ക് ആദ്യം വിളമ്പി കൊടുത്ത ശേഷം വല്യച്ഛൻ തന്റെ അടുത്തേക്ക് വന്നു.പൈസക്ക് ആവും എന്ന് അവൾ ഊഹിച്ചു. വേഗം ചെന്നു ബാഗ് തുറന്നു..
കുറച്ചു കാശ് കൂടി റെഡി ആവാൻ ഉണ്ടെന്നും രണ്ട് ദിവസത്തിന് ഉള്ളിൽ തിരികെ തരാം എന്നും പറയാൻ ആയിരുന്നു അവളുടെ കണക്ക് കൂട്ടൽ.
“മോൾക്ക് വിശക്കുന്നു ഉണ്ടെങ്കിൽ വരൂ ട്ടോ… ” അയാൾ പറഞ്ഞു.
“ഇത്തിരി കഴിഞ്ഞു മതി വല്യച്ച…. ദൃതി ഇല്ലാ ” കൈ കഴുകി എഴുന്നേറ്റ പ്രധാന കർമ്മി യുടെ അടുത്തേക്ക് പാറു ചെന്ന്..
“എന്താ മോളെ ” അയാൾ അവളെ നോക്കി.
കാശ് നീട്ടിയതും അയാൾക്ക് അമ്പരപ്പ്.
“മോളെ, ഭർത്താവ് തന്നല്ലോ എനിക്ക് ദക്ഷിണ… “
അതു കേട്ടതും അവളുടെ നെറ്റി ചുളിഞ്ഞു.
“ങ്ങെ….”
“അതെ മോളെ, എല്ലാം കൂടി 15000രൂപ ആയിരുന്നു, പക്ഷെ മോളുടെ ഭർത്താവ് എനിക്ക് 20000രൂപ തന്നിട്ടാ പോയെ….”
കേട്ടത് വിശ്വസിക്കാൻ ആവാതെ പാറു നിന്നു പോയി.
“നീ പറഞ്ഞിട്ട് അല്ലേ കാശി പൈസ കൊടുത്തത് “
വല്യമ്മ ചോദിച്ചതും അവൾ അല്ലെന്ന് തല ആട്ടി..
ഞാൻ കരുതിയത്, നീ, ഇന്നലെ പൈസയുടെ കാര്യം പറഞ്ഞതുകൊണ്ടാവും കാശി ഇവരെ പണം ഏൽപ്പിച്ച മടങ്ങിയത് എന്നാണ്..
“ഞാൻ ഒന്നും പറഞ്ഞിരുന്നില്ല വല്യമ്മേ..”
“ആഹ് അത് സാരമില്ല… വേറാരും അല്ലാലോ, നിന്റെ ഭർത്താവ് അല്ലേ…”
നിസ്സാരമട്ടിൽ പറഞ്ഞു കൊണ്ട് വല്യമ്മ ഭക്ഷണം കഴിക്കാൻ ആയിരുന്നു…
വല്യച്ഛന്റെ കാറിൽ ആയിരുന്നു,ആ ചേട്ടന്മാർ രണ്ടുപേരും എത്തിയത്, അതുകൊണ്ട് വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റ്, ഇരുവരും, അവരെയും കൂട്ടി, പാർവതിയോട് യാത്ര പറഞ്ഞുകൊണ്ട് മടങ്ങുകയും ചെയ്തു..
കർമങ്ങൾ ഒക്കെ കഴിഞ്ഞു എല്ലാവരും മടങ്ങി എന്നുള്ള വിവരം പാറു കാർത്തിയെ വിളിച്ചു അറിയിച്ചിരുന്നു. വൈകാതെ താൻ എത്താം എന്നാണ് അവൻ മറുപടി കൊടുത്തത്.. കാശിയേട്ടനു തന്റെ അവസ്ഥ മനസ്സിലായോ എന്ന് ഓർത്തു കൊണ്ട് പാറു, കുറച്ചു സമയം ഇരുന്നു… അതുകൊണ്ട് ആണോ അയാൾക്ക് കാശ് കൊടുത്തത്.. അതോ ഇനി വല്യമ്മ വല്ലതും പറഞ്ഞൊ ആവോ
എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല
*****************
പാർവതി വീണ്ടും,അച്ഛനെയും അമ്മയും അടക്കം ചെയ്ത, മണ്ണിലേക്ക് തന്നെ പോയി, അവിടെ തറഞ്ഞു ഇരിന്നു..
കുറച്ചു തുളസിയും അരളിയും, ഒക്കെ അവിടെ കിടക്കുന്നു.. ഉരുള ഉരുട്ടി വെച്ചത് ഒക്കെ കൊത്തി പെറുക്കുവാനായി ഏതെങ്കിലും കാക്കകൾ വരുന്നുണ്ടോ എന്ന് അവൾ നോക്കി.
ആത്മക്കൾക്ക് സന്തോഷം ഉണ്ടെങ്കിൽ മാത്രം കർമം ചെയ്യുമ്പോൾ കാക്ക വര
ത്തൊള്ളൂ.. പണ്ട് ആരോ പറഞ്ഞത് അവൾ ഓർത്തുപോയി..ന്റെ അച്ഛനും അമ്മയ്ക്കും സങ്കടം ആവും.. അതാ വരാത്തെ..
പിറു പിറുത്തു കൊണ്ട് അവൾ ചുറ്റിലും നോക്കി..
ഒരു ചെറിയ പറവയെ പോലും എവിടെയും കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല.
തന്റെ അച്ഛനും അമ്മയും…..
രണ്ട് മനുഷ്യ ജന്മങ്ങൾക്, ഒരു പിടി ചാരം ആയി തീരാൻ എത്ര നിമിഷങ്ങൾ ആണ് വേണ്ടി വന്നത് എന്ന് അവൾ ഓർത്തു..
ഇഹത്തിൽ ഏറ്റ പ്രഹരങ്ങൾ എല്ലാം വേദനകൾ ആയി തീർന്നപ്പോൾ അവർ ഇരുവരും തിരഞ്ഞെടുത്തത് ജീവിതം തന്നെ വേണ്ടന്ന് വെയ്ക്കുവാനായിരുന്നു..
ഒരു മഞ്ഞ ലോഹത്തിന്റെ, അകമ്പടിയോടെ കൂടി അഗ്നി സാക്ഷിയായി ഒന്നിച്ചു ചേർന്ന് ഒടുവിൽ,അഗ്നിയിലേക്കു തന്നെ ഒന്നിച്ചു മടക്കം….
അതാണല്ലോ തന്നെ ഒന്നു ഓർക്കുക പോലും ചെയ്യാതെ പോയ് കളഞ്ഞത്..
അച്ഛനും അമ്മയും താനും……എത്ര സന്തോഷത്തോടെ ആയിരുന്നു തങ്ങളുടെ കൊച്ചു ജീവിതം.. താൻ എത്ര ഭാഗ്യവതി ആണെന്ന് എത്രയോ വട്ടം ചിന്തിച്ചു കൂട്ടിയിട്ടുണ്ട്.. അത്രയ്ക്ക് ജീവൻ ആയിരുന്നു അച്ഛനും അമ്മയ്ക്കും തന്നെ…അവരുടെ രാജകുമാരി ആയിരുന്നു താൻ..മതിയായില്ല തനിക്ക്,അതിനുമുന്നേ മറഞ്ഞു കളഞ്ഞില്ലേ രണ്ടാളും..അറിയുന്നുണ്ടാവും ല്ലേ ഈ പാറുട്ടി ഇവിടെ ഒറ്റയ്ക്ക് ആയീന്നു…
ഓർമ വെച്ച നാൾ മുതൽക്കേ ഒരേ ഒരു പ്രാർത്ഥന ഉള്ളായിരുന്നു, എന്റെ അച്ഛനും അമ്മയ്ക്കും ആപത്തൊന്നും വരുത്തല്ലേ എന്ന്…അവര് ഒരിക്കലും മരിച്ചു പോവല്ലേന്നുഎന്താണ് കൃഷ്ണാ, നീ എന്റെ പ്രാർത്ഥന കേൾക്കാഞ്ഞത്….പാവം അല്ലായിരുന്നോ, ന്റെ അച്ഛനും അമ്മയും….
ചുടു കണ്ണീർ കവിളിനെ പിന്നെയും പിന്നേ യും തഴുകി കടന്നു പോകുക ആണ്…
ഓർമ്മകൾക്ക് മാത്രം ഒരിക്കലും മരണമില്ല…
ഒരു പിടി ചാരം ആയി മാറുമ്പോളും നിലയ്ക്കാതെ തന്റെ ഹൃദയത്തിൽ നില കൊള്ളുന്നത് അത് കൊണ്ടാവും..
കാശിയുടെ വണ്ടി യുടെ ഹോൺ മുഴങ്ങിയത് കേട്ട് കൊണ്ട് അവൾ പിടഞ്ഞു എഴുനേറ്റു..അപ്പോളേക്കും കണ്ടു തന്റെ അടുത്തേക്ക് നടന്ന വരുന്ന കാശിയെ.കണ്ണീരു തുടച്ചു മാറ്റി കൊണ്ട് അവൾ അവനെ നോക്കി ഒന്നു മന്തഹസിച്ചു..
“സ്വയം സഞ്ചാര പാത കണ്ടെത്തിയവർ അല്ലേ,, അവിടെ തന്റെ കണ്ണീരിനു പ്രസക്തി ഇല്ല പാർവതി, അഥവാ അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഇയാൾക്ക് ഇങ്ങനെ ഇവിടെ വന്നു നിൽക്കേണ്ട ആവശ്യം വരില്ലായിരുന്നു…”
അവളോടൊപ്പം കാറിലേക്ക് കയറവെ കാശി പറഞ്ഞു…
“ആയിരിക്കാം ഏട്ടാ… പക്ഷെ, എൻ, എനിക്ക് ഇപ്പോളും വിശ്വസിക്കാൻ കഴിയുന്നില്ല… ന്റെ അച്ഛനും അമ്മേം….”
പറഞ്ഞു പൂർത്തിയാക്കാനാവാതെ വിതുമ്പുക ആണ് പാവം..
.പലപ്പോളും താൻ നിസഹായ ആവുക ആണെന്ന് പാർവതി ഓർത്തു…
തുടരും..
വായിച്ചിട്ട് റിവ്യൂ… മറക്കല്ലേ 🥰