മോളെ പാറുട്ടി….
അച്ഛൻ വിളിക്കും പോലെ….അവൾ ചുറ്റിനും നോക്കി…
ന്റെ അച്ഛനേം അമ്മേം കാണാതെ എനിക്ക് പറ്റുന്നില്ല……. എത്രയൊക്കെ ശ്രമിച്ചിട്ടും ഈ പരമമായ സത്യം ഉൾകൊള്ളാൻ എനിക്ക് കഴിയുന്നില്ല അച്ഛാ…….
അവൾ പൊട്ടിക്കരഞ്ഞു പോയിരിന്നു…
“മോളെ…എഴുനേല്ക്ക് കുട്ടി നീയ്…. ഇങ്ങനെ കരഞ്ഞു കൊണ്ട് ഇരുന്നാൽ ഒക്കുമോ… പോയവരൊക്കെ പോയില്ലേ… വരൂ….. “
ഗീത വല്യമ്മ വന്നു അവളെ പിടിച്ചു എഴുനേൽപ്പിച്ചു.അവരോടൊപ്പം മിഴികൾ ഒപ്പി അവൾ നടന്നു പോയി..അകത്തെ മുറിയിലേക്ക് കയറിയപ്പോൾ അവൾക്ക് അനുഭവപ്പെട്ട ശൂന്യത…അതു അവളെ ഓരോ നിമിഷവും കീഴ്പ്പെടുത്തി കൊണ്ടേ ഇരുന്നു.
അച്ഛനും അമ്മയും താനും അടങ്ങുന്ന ഒരു കൊച്ചു സ്വർഗം ആയിരുന്നു ഇതു..എത്രത്തോളം സന്തോഷം ആയിട്ട് ആണ് കഴിഞ്ഞേ…എന്നും താനൊരു രാജകുമാരി ആയിരുന്നു ഇവിടെ…
അച്ഛന്റെയും അമ്മയുടെയും പാറുട്ടി…
താൻ വരുന്നതും കാത്തു വഴിക്കണ്ണുമായി കാത്തു നിൽക്കുമായിരുന്നു അമ്മ….
വന്നു കഴിഞ്ഞാലോ, ഉടനെ തന്നെ വിളിച്ചു ഇരുത്തി കോളേജ് വിശേഷം ഒക്കെ ചോദിച്ചും പറഞ്ഞും ഭക്ഷണം കഴിപ്പിക്കൽ ആവും..
ഒറ്റ മകൾ ആയത് കൊണ്ട് ലാളന, കൂടുതൽ ആയിരുന്നു..
മിക്കവാറും ഓരോരോ തിരക്കുകളുമായി അച്ഛൻ യാത്രയിൽ ആയിരിക്കും,ആ സമയത്തൊക്കെ തന്റെ കൂടെ കൂടുതലും കാണുന്നത് അമ്മയായിരുന്നു..
എന്നിരുന്നാലും എന്റെ ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന് കൂട്ടുകാരൊക്കെ ചോദിച്ചാൽ ഒരേയൊരു ഉത്തരം മാത്രം…. അതെന്നും എപ്പോഴും എന്റെ അച്ഛനായിരുന്നു..
കാശി ഏട്ടനുമായുള്ള വിവാഹം ഉറപ്പിച്ചതും അച്ഛൻ വളരെ സന്തോഷവാനായിരുന്നു.. കൈലാസ ഗോപുരം എന്ന കുടുംബത്തിലെ മരുമകളായി ചെന്ന് കയറുവാൻ മാത്രം, ഉള്ള ഭാഗ്യം എന്റെ മകൾക്ക് ലഭിച്ചല്ലോ എന്നു പറഞ്ഞു എപ്പോഴും അച്ഛൻ, കാശിയേട്ടന്റെ കുടുംബത്തെ പുകഴ്ത്തുമായിരുന്നു….
നാട്ടിൽ ഉള്ള, ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു കാശി ഏട്ടന്റെ അച്ഛൻ എന്നുള്ള കാര്യമൊക്കെ തങ്ങൾ അറിഞ്ഞത്…
വിവാഹത്തിന്റെ തലേദിവസം രണ്ടാളും കൂടി കെട്ടിപിടിച്ചു കരഞ്ഞു…എത്ര പെട്ടെന്നായിരുന്നു തങ്ങളുടെ ജീവിതം മാറിമറിഞ്ഞത്…
വിളികേൾക്കാൻ മാതാപിതാക്കൾ ഇല്ലാത്ത ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട് ഈ ഭൂമിയിൽ.അവരുടെ ഒക്കെ കണ്ണീരു എത്രത്തോളം വലുത് ആണെന്ന് പാറു ഓർത്തു..
ഈശ്വരാ ഈ ഗതി ആർക്കും വരുത്തല്ലേ….
തന്റെ അച്ഛനും അമ്മയും ഇല്ലാത്ത നൊമ്പരം.. അതു അറിയുന്നത് താൻ മാത്രം ആണ്…
************************
ഇങ്ങനെ വിഷമിച്ചിരിക്കുവാൻ ആണോ പാർവതി നിന്നെ വിളിച്ചു വരുത്തിയത്…നാളത്തെ കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടെ.. “
ഗീത വല്യമ്മയ്ക്ക് ഇത്തിരി ദേഷ്യം വന്നതുപോലെ പാർവതിക്ക് തോന്നി..
“മ്മ്…. ഞാൻ വരുവാ വല്യമ്മേ….”
കണ്ണും മുഖവും ഒക്കെ തുടച്ചുകൊണ്ട് അവൾ, വല്യമ്മയുടെയും വല്യച്ഛന്റെയും അടുത്തേക്ക് ചെന്നു.
“പാറു….. കർമ്മങ്ങളൊക്കെ ചെയ്യാനായി ഒരു, ഒരു ശാന്തിയെ ഏർപ്പാടാക്കിയിട്ടുണ്ട്…
നാളെ കാലത്ത് 8 മണി ആകുമ്പോഴേക്കും അദ്ദേഹം എത്തും..
അതിനു മുന്നായി നീ ഇവിടെ കാണണം.നീ ഇന്ന് തിരിച്ചു പോകുന്നുണ്ടോ. അതോ ഇന്ന് ഇവിടെ സ്റ്റേ ചെയ്യുവാൻ ആണോ?
“ഏടത്തിയമ്മയുടെ അടുക്കളകാണൽ ചടങ്ങാണ് ഇന്ന് വൈകുന്നേരം, അതുകൊണ്ട് എന്നോട് ഇന്നുതന്നെ മടങ്ങിച്ചെല്ലണം എന്നാണ് കാശിയേട്ടനും അമ്മയും അറിയിച്ചത്.”
“എന്നാൽ പാറു പോയിട്ട് നാളെ കാലത്തെ വന്നാൽമതി,….”
“ശരി ” പക്ഷേഒരു കാര്യമുണ്ട്”
” എന്താണ് വല്യമ്മേ “
” നാളത്തെ ദിവസത്തേക്ക് ആയിട്ട്, കുറച്ച് കാശിന്റെ ആവശ്യമുണ്ട്…. കർമ്മങ്ങളൊക്കെ ചെയ്യാൻ വരുന്ന ആൾക്ക് പൈസ കൊടുക്കണ്ടേ”
“മ്മ്… വേണം…”
” നിന്റെ കയ്യിൽ കാശ് വല്ലതും ഉണ്ടോ”
” എത്ര രൂപ വേണം, എന്ന് വല്യമ്മയ്ക്ക് അറിയാമോ “
“ഏകദേശം പതിനായിരം രൂപയിൽ താഴെ നിൽക്കുവൊള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്”
10000 രൂപ എന്ന് കേട്ടതും പാർവതിക്ക് ടെൻഷനായി..
സത്യം പറഞ്ഞാൽ,ഒരു നാണയത്തോട്ട് പോലും തന്റെ വീട്ടിൽ ഇപ്പോൾ എടുക്കുവാൻ ഇല്ലാത്ത അവസ്ഥയാണ്..
എന്താണ് നീ ആലോചിക്കുന്നത് പൈസ ഉണ്ടോ നിന്റെ കയ്യിൽ… “?
“അതൊക്കെ ഞാൻ റെഡിയാക്കി കൊള്ളാം വലിയമ്മേ…. വല്യമ്മയും കൂടി നാളെ രാവിലെ എത്തിയാൽ മതി ഇവിടേക്ക്…”
അങ്ങനെ പറയുവാനാണ് പാർവതിക്ക് അപ്പോൾ തോന്നിയത്.
“മ്മ്.. ശരി ശരി…. ഞാൻ വന്നു കൊള്ളാം “
” ഗീതേ ഇങ്ങനെ സംസാരിച്ചിരുന്നാൽ സമയം പോകും ഇറങ്ങണ്ടേ നമുക്ക്…. “
വലിയച്ഛൻ വന്നു വിളിച്ചപ്പോഴേക്കും, തിരികെ മടങ്ങുവാനായി വല്യമ്മ എഴുന്നേറ്റ്..
“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ പാറു… നാളെ കാലത്തെ കാണാം”
“മ്മ്… ശരി “
വൈകാതെ തന്നെ അവർ ഇരുവരും പാർവതിയോട് യാത്ര പറഞ്ഞുകൊണ്ട് പുറപ്പെട്ടു.
വീണ്ടും തനിച്ചായതുപോലെ…ഏകാന്തത അവളെ വിർപ്പ് മുട്ടിക്കുകയാണ് ഓരോ നിമിഷവും…അച്ഛനെയും അമ്മയെയും അടക്കം ചെയ്ത മണ്ണിലേക്ക് തന്നെ അവൾ വീണ്ടും മടങ്ങി..വെറുംനിലത്ത് അവൾ കൂനി കൂടി ഇരിക്കുകയാണ്..
ആയിരിപ്പ് എത്രത്തോളം ഇരുന്നു എന്നുള്ളത് അവൾക്ക് തന്നെ നിശ്ചയം ഇല്ലായിരുന്നു..
തന്റെ വിഷമങ്ങളും പരാതികളും സങ്കടങ്ങളും ഒക്കെ അച്ഛനോട് അമ്മയോടും പങ്കുവെച്ചപ്പോൾ പാവം പാർവതി അറിഞ്ഞിരുന്നില്ല കാശി അവളുടെ ഫോണിലേക്ക് വിളിച്ചതൊന്നും…
കുറെയേറെ നേരം കഴിഞ്ഞപ്പോഴേക്കും മുറ്റത്ത് ഒരു വണ്ടി വന്നു നിന്നു…
പെട്ടെന്നവൾ ഞെട്ടി എഴുന്നേറ്റു..നോക്കിയപ്പോൾ അത് കിരൺ ആയിരുന്നു..അപ്രതീക്ഷിതമായി അവനെ അവിടെ കണ്ടതും പാർവതി ഒന്നു പകച്ചു…
അവളെ നോക്കി ഒരു വഷളൻ ചിരിയോട് കൂടി കിരൺ നടന്നുവരികയായിരുന്നു…
പാർവതിക്ക് എന്തോ….വല്ലാത്ത ഒരു ഭയം പോലെ തോന്നി അപ്പോൾ…
“ഏടത്തിയമ്മ ഇത് എന്തിരിപ്പാണ് ഇരിക്കുന്നത്…… ചിന്താമഗ്നയായ സീതയെ പോലെ… രാവണൻ വന്ന പുഷ്പക വിമാനത്തിൽ അപഹരിച്ചുകൊണ്ട് പോയാൽ പോലും ഏടത്തിയമ്മ അറിയുകയില്ല എന്ന് തോന്നുന്നു…. “
അതും പറഞ്ഞുകൊണ്ട് കിരൺ അവളെ ഒന്ന് അടിമുടി നോക്കി.
കിരൺ ഇപ്പോൾ എന്തിനാണ് ഇങ്ങോട്ട് വന്നത്”
ഉള്ളിലെ അങ്കലാപ്പ് മറച്ചുവെച്ചുകൊണ്ട് അവൾ അവനോട് ചോദിച്ചു..
‘ഇതാ ഇപ്പോൾ നന്നായത്,ഏടത്തിയ കൂട്ടിക്കൊണ്ടു പോകുവാനായി, അമ്മാവൻ പറഞ്ഞയച്ചത് ആയിരുന്നു എന്നെ”
അത് കേട്ടതും പാർവതിക്ക് ഒരക്ഷരം പോലും അവനോട് പിന്നീട് ചോദിക്കുവാൻ കഴിഞ്ഞില്ല.
” എന്നാൽ സമയം കളയാണ്ട് നമുക്ക് ഇറങ്ങിയാലോ”
അവന്റെ നോട്ടം തന്റെ മുഖത്തേക്ക് അല്ല എന്ന് പാർവതിക്ക് മനസ്സിലായി….
അവൾക്ക് ശരിക്കും അവനോട് വല്ലാത്ത ദേഷ്യം തോന്നി..
“ഹ്മ്മ്… കിരൺ ഇരിക്കൂ… ഞാൻ വാതിൽ ഒക്കെ പൂട്ടിയിട്ട് വരാം “
അതും പറഞ്ഞുകൊണ്ട് പാർവതി വീടിനുള്ളിലേക്ക് കയറിപ്പോയി..
കൂർമ്മ ബുദ്ധിയോട് കൂടി അവളുടെ പിന്നാലെ കിരണും
തുടരും…