എഴുത്ത്:-കൃഷ്ണ
ആൽ തറയിൽ കാത്തു നിന്നവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ നടന്നു ശിവദ….
അത് കണ്ടു ദേവൻ വല്ലാണ്ടായി…
“””ഡീ ശിവ “”
എന്ന് വിളിച്ചു പുറകെ ചെന്നു.. വിളി കേട്ടതു കൊണ്ട് അവൾ നടത്തം ഒന്ന് പതുക്കെ ആക്കിയിരുന്നു…
“”ഞാൻ കാത്തുനിന്നത് കണ്ടില്ലെടീ “””
എന്ന് ദേഷ്യത്തോടെ ചോദിക്കുന്നവനോട്
“”ഞാൻ ശ്രെദ്ധിച്ചില്ല “”
എന്നവൾ പറഞ്ഞത് കേട്ട് ദേവൻ അത്ഭുതത്തോടെ നോക്കി…
“”എന്റെ ശിവ തന്നെ ആണോ ഇത് പറയണേ… എത്താൻ ഇത്തിരി വയ്കുമ്പോഴേക്ക് മുഖം വീർപ്പിക്കണ എന്റെ ശിവ…???”””
അത് കേട്ട് പെണ്ണിന്റെ മിഴികൾ നിറഞ്ഞിരുന്നു…
എന്നാൽ അതവൻ കാണാതിരിക്കാൻ അവൾ മെല്ലെ നടന്നു…
എന്തോ കരൾ പറിയുന്ന പോലെ തോന്നി ദേവന്…
അപ്പോഴും എങ്ങി കരയുന്നത് ദേവൻ കാണരുതേ എന്നായിരുന്നു ശിവയുടെ പ്രാർത്ഥന…
വീട്ടിൽ എത്തുന്ന വരെ സ്വയം നിയന്ത്രിച്ചു അവൾ…
ശിവദയുടെ അച്ഛനും ദേവന്റെ അച്ഛനും സുഹൃത്തുക്കൾ ആയിരുന്നു…
ദേവൻ ഉണ്ടായി രണ്ട് മൂന്ന് വർഷത്തിന് ശേഷം ആണ് ശിവദ ഉണ്ടായത്..
അന്ന് മുതലേ പറഞ്ഞതായിരുന്നു ദേവാനുള്ളതാ ശിവ എന്ന്…
കളിക്കൂട്ടുകാർ വളർന്നപ്പോൾ ആ മോഹവും വളർന്നിരുന്നു…
അവർ പരസ്പരം പ്രണയിച്ചു…
അഗാദമായി തന്നെ…
വലിയ സ്ഥിതിയിലായിരുന്ന ശിവദയുടെ അച്ഛൻ പെട്ടെന്ന് ഹാർട് അറ്റാക് വന്നു മരിക്കുക ആയിരുന്നു..
പിന്നെ ബന്ധുക്കൾ ഏറ്റെടുത്തു എല്ലാം..
കയ്യിട്ട് വരിയും പറ്റിച്ചും അയാൾ ഉണ്ടാക്കിയത് നശിപ്പിക്കാൻ ഏറെ കാലം വേണ്ടി വന്നില്ല..
അപ്പോഴും ദേവന്റെ വീട്ടിൽ നല്ല സ്ഥിതി ആയിരുന്നു…
ദേവൻ എം ബി ബി എസ് ന് ജർമ്മനി പോയത് മുതൽ അവർക്ക് ചെറിയ മനം മാറ്റം…
ഒളിഞ്ഞും തെളിഞ്ഞും ഈ ബന്ധം നടക്കില്ല എന്നവർ ശിവദയെ ബോധ്യ പ്പെടുത്തിയിരിന്നു..
തകർന്നു പോയിരുന്നു പെണ്ണ്… അപ്പോഴും പ്രതീക്ഷ കൈവിട്ടില്ല…
ഒഴിവ് കിട്ടിമ്പോഴൊക്കെ അവൻ വിളിച്ചിരുന്നു ശിവയെ..
അത് മാത്രമായിരുന്നു അവൾക്ക് ഏക ആശ്രയം….
ഒരു ദിവസം ദേവന്റെ അമ്മ ശിവയെ കാണാൻ വന്നിരുന്നു…
അവരുടെ സ്വരത്തിൽ മുഴുവൻ അവർ തമ്മിലുള്ള അന്തരം ആയിരുന്നു…
എല്ലാം മിണ്ടാതെ നിന്നു കേട്ടു ശിവദയും പാവം പിടിച്ച അവളുടെ അമ്മയും…
ഒടുവിൽ അവർ വെiട്ടി തുറന്നു തന്നെ പറഞ്ഞു,
ദേവൻ, അവനു നല്ല ഇടത്ത് നിന്നും വിവാഹം വേണം അവൾ സ്വമേധയാ പിന്തിരിയണം എന്ന്..
ആത്മാഭിമാനത്തിനേറ്റ ക്ഷതം നോവിച്ചിരുന്നു ആ അമ്മയെയും മകളെയും അത്ര മേൽ…
“”അവൾക്ക് നിങ്ങളുടെ മകനെ വേണ്ടാ സുഷമേ…. ധൈര്യായിട്ട് പൊയ്ക്കോളൂ…”””
എന്ന് പറയുമ്പോ ആ അമ്മ നോവോടെ മകളെ ഒന്ന് നോക്കിയിരുന്നു…
അവൾ അമ്മയുടെ കൈ മുറുകെ പിടിച്ചു സമ്മതം അറിയിച്ചിരുന്നു..
“”വേണേൽ ഏതേലും ചെറുക്കനെ കണ്ടു പിടിച്ചാൽ കല്യാണത്തിന് സഹായിക്കാം എന്നൊരു മഹാ മനസ്കത കൂടെ ദേവന്റെ അമ്മ അവളോട് കാട്ടി…
ഒന്നും പ്രതികരിച്ചില്ല അവർ അതിന്..
♥︎♡♥︎♡♥︎♡♥︎♡♥︎♡♥︎
ഇടക്ക് വന്നിരുന്നു എങ്കിലും ദേവന് ഇപ്പോൾ മൂന്ന് വർഷമായി നാട്ടിൽ വരാൻ കഴിഞ്ഞിരുന്നില്ല .. ശിവയെ വിളിച്ചാലും കിട്ടുന്നുണ്ടായിരുന്നില്ല….
വീട്ടിൽ വിളിച്ചു തിരക്കുമ്പോൾ അവരും ഉരുണ്ട് കളിച്ചു…
ഏറെ അസ്വസ്ഥത മായിരുന്നു അവന്റെ മനസ്… എങ്കിലും കണ്ണൊന്നു ചിമ്മിയാൽ അവന്റെ പെണ്ണ് മുന്നിൽ വന്നങ്ങനെ നിൽക്കുമായിരുന്നു…
ആ നുണക്കുഴി തെളിയെ ചിരിക്കുമായിരുന്നു…
ഇപ്പൊ പഠിപ്പ് കഴിഞ്ഞു എത്തിയപ്പോൾ ആദ്യം തിരക്കിയത് ശിവയെ ആയിരുന്നു…
അവൾക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട് എന്ന് അമ്മ പറഞ്ഞത് കേട്ട് വല്ലാതായി ദേവൻ…
“”അങ്ങനെ പറ്റുമോടീ നിനക്ക് “”‘
എന്ന് ഉള്ളാലെ ഒരു നൂറു തവണ ചോദിച്ചു അവളോട്…
പിന്നെയാ രണ്ടും കല്പിച്ചു ആൽത്തറയിൽ കാത്തിരുന്നത്…
കണ്ട പാടെ ഓടി വരും എന്ന് കരുതിയവൾ കാണാത്ത ഭാവത്തിൽ പോകുന്നത് കൂടെ കണ്ടപ്പോൾ നെഞ്ച് പൊട്ടുന്ന പോലെ തോന്നി ദേവന്…
അവളുടെ പുറകെ ചെന്നു അവളുടെ വീട് വരെ…
“”സുജാത ആന്റി “”
എന്ന് പറഞ്ഞു ചിരിയോടെ ചെന്നവനോട് ഇത്തിരി കടുപ്പിച്ചു തന്നെയാ ചോദിച്ചത്,
“”എന്താ വേണ്ടേ “””
എന്ന്..
ശിവ “””
എന്ന് പറഞ്ഞപ്പോൾ… അവൾക്കിപ്പോ കല്യാണം നോക്കുന്ന സമയാ വെറുതെ എന്തിനാ ഒരു തെറ്റിദ്ധാരണ… മോൻ ചെല്ല് “”
എന്ന് പറഞ്ഞു അവളുടെ അമ്മ…
ആകെ തകർന്നു പോകുന്നവനെ നിറക്കണ്ണോടെ നോക്കി നിന്നിരുന്നു ഹൃദയം തകർന്നൊരു പെണ്ണ്…
“””ന്റെ കുട്ടി എല്ലാം ക്ഷമിക്കാൻ പഠിക്കണം എന്ന് പറഞ്ഞു ചേർത്തു നിർത്തി “”””
അവളെ ആ അമ്മ….
നാളുകൾ കടന്നു പോയി…
പെട്ടെന്നൊരു ദിവസം തല കറങ്ങി വീണ സുജാത വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലായിരുന്നു…
പാതി ബോധത്തിൽ എന്തൊക്കെയോ പറഞ്ഞു കരയുന്നവരുടെ മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ട് ശിവ വിറച്ചു പോയി….
ഹോസ്പിറ്റലിൽ എത്തിക്കാൻ ഒരു വണ്ടിക്കായി ഓടി ശിവ… അടുത്ത വീട്ടിലെ കുട്ടിയോട് കിട്ടുന്ന വണ്ടി വിളിച്ചു കൊണ്ടുവരാൻ പറഞ്ഞപ്പോൾ കരുതിയിരുന്നില്ല അത് ദേവനാവും എന്ന്…
ഒന്നും നോക്കാതെ അവന്റെ വണ്ടിയിൽ കയറുമ്പോ അമ്മയെ പറ്റി മാത്രേ ചിന്തിച്ചുള്ളൂ…
വണ്ടിയിൽ കിടന്നു അവളുടെ അമ്മപാതി ബോധത്തിൽ കരഞ്ഞു പറഞ്ഞിരുന്നു..
“”നിക്കെന്തേലും പറ്റിയാൽ ന്റെ കുട്ടിക്ക് ആരാ.. എന്ന് “””
ഒന്നും വരില്ല എന്ന് പറഞ്ഞു സമാധാനപെടുത്തുമ്പോൾ അവൾ സ്വയം അങ്ങനെ സമാധാനിച്ചിരുന്നു..
“””അന്ന് അവർ അങ്ങനെ പറഞോണ്ടല്ലേ ശിവ.. നിന്നോട് ശിവയുടെ വഴിയിൽ നിന്നും മാറാൻ പറഞോണ്ടല്ലേ….അല്ലെങ്കിൽ ദേവൻ നിന്നെ താലി കെട്ടിയേനെ..””
എന്ന് പറഞ്ഞു കരഞ്ഞപ്പോൾ അവൾ മിണ്ടല്ലേ എന്ന് അമ്മയോട് കരഞ്ഞു പറഞ്ഞിരുന്നു..
അത് ദേവന് കേട്ടു എന്നും അവന്റെ മുഖം വലിഞ്ഞു മുറുകിയതും എല്ലാം ശിവ കണ്ടിരുന്നു…
അമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചതും.. ഉണ്ടായതെല്ലാം അവളെ കൊണ്ട് തന്നെ പറയിപ്പിച്ചു ദേവൻ….
അവളുടെ അമ്മക്ക് പ്രഷർ കൂടി വന്ന സ്ട്രോക് ആയിരുന്നു..
പെട്ടെന്ന് സ്ഥിതി വഷളായി…
അവൻ അപ്പോൾ എന്തിനോ പുറത്തേക്ക് ദൃതിയിൽ പോയി വന്നു…
കാണേണ്ടവരോട് കണ്ടോളാൻ പറഞ്ഞപ്പോ അവനും കൂടെ കേറി…
വിളിച്ചപ്പോൾ വിളി കേൾക്കുന്നില്ലായിരുന്നു ശിവയുടെ അമ്മ..
പക്ഷെ അവരുടെ മുന്നിൽ വച്ചു കയ്യിലിരുന്ന താലി അവൻ അവളുടെ കഴുത്തിൽ കെiട്ടി…..
തടയാൻ ശ്രമിക്കുന്നതിനു മുമ്പ് അത് സംഭവിച്ചിരുന്നു..
അമ്മ മരിച്ചപ്പോഴും കരുത്തോടെ അവൻ അവന്റെ പെണ്ണിന് താങ്ങായി…
എല്ലാം കഴിഞ്ഞു അവൻ അവളെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു…
അവൾ നിരസിച്ചു….
അവരുടെ സമ്മതം ഇല്ലാതെ വരുന്നില്ല എന്ന്… ഇപ്പോ വരാം എന്ന് പറഞ്ഞു പോയവൻ പിന്നെ വന്നത് അവന്റെ അമ്മയെയും കൊണ്ടായിരുന്നു…
“”ന്നോട് ക്ഷെമിക്കു മോളെ… പണം വന്നപ്പോൾ പദവി വന്നപ്പോൾ അമ്മ എല്ലാം മറന്നു… അവൻ എന്നെന്നേക്കുമായി തിരിച്ചു പോവാ എന്ന് പറഞ്ഞു….
അവനില്ലാതെ എന്തുണ്ടായിട്ടെന്താ…
മോൾ വരണം എന്ന് പറഞ്ഞു അവളെ കൂട്ടുമ്പോൾ അവൾ മെല്ലെ ദേവന്റെ മുഖത്തേക്ക് നോക്കി…
കുസൃതിയോടെ അവന്നപ്പോൾ ഒന്നു കണ്ണ് ചിമ്മി കാണിച്ചു അവന്റെ പെണ്ണിനോട്