ഓർമ്മയുണ്ടോ എന്നെ? എങ്ങനെ ഓർക്കാനാണല്ലേ? നീയിപ്പോൾ സുന്ദരിയായ ഭാര്യയോടൊപ്പം സുഖിച്ച് ജീവിക്കുവല്ലേ?.ഭാഗ്യം ,നീലിമ അടുത്തെങ്ങുമില്ല അടുക്കളയിൽ ലൈറ്റ് കിടപ്പുണ്ട്…….

Story written by Saji Thaiparambu

കുളി കഴിഞ്ഞ് ഇiന്നർ വെയർ ധരിക്കുമ്പോഴാണ് പുറത്താരുടെയോ ഉറക്കെയുള്ള സംസാരം കേട്ട് നീലിമ ചെവിയോർത്തത്

നീലുവിനെ കൂട്ടികൊണ്ട് പോകാനാണ് ഞാൻ വന്നത്, അവളെയൊന്ന് വിളിയ്ക്ക്, നാലരയ്ക്കൊരു ബസ്സുണ്ട് , അതിൽ ഇന്ന് തന്നെ തിരിച്ച് പോകണം,,

സുനിയേട്ടൻ്റെ ശബ്ദമല്ലേയത്?

പുറത്ത് വന്ന് നില്ക്കുന്നത്ഭ ർത്താവാണെന്നറിഞ്ഞ നീലിമ വേഗം കഴുത്ത് വഴി നൈറ്റി താഴേയ്ക്ക് വലിച്ചിട്ടിട്ട് കുളിമുറിയിൽ നിന്നും പുറത്തിറങ്ങി

അവിളിനി അങ്ങോട്ട് വരുന്നില്ല ഇതിന് മുൻപും നിൻ്റെ പീiഡനം സഹിക്കാതെ അവളിവിടെ വന്നിട്ടുണ്ടെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് നീ വിളിക്കാൻ വരുമ്പോൾ ഞങ്ങൾ കൂട്ടി വിടാറുണ്ട് ,

പക്ഷേ ഇത്തവണ ഒരു തിരിച്ച് പോക്കില്ലെന്ന് ഉറപ്പിച്ചിട്ടാണ് അവള് നില്ക്കുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി നീ വിളിക്കാൻ വരാത്തത് കൊണ്ട് ഇനി നിൻ്റെ ശല്യമുണ്ടാവില്ലെന്ന സമാധാനത്തിലിരിക്കുകയായിരുന്നു ഞങ്ങൾ ,മറ്റുള്ളർക്ക് ചെലവിന് കൊടുക്കുന്നതിനൊപ്പം നീലുവിനും കുട്ടികൾക്കും കഴിയാനുള്ളത് കൂടി ഞാൻ അദ്ധ്വാനിച്ചുണ്ടാക്കുന്നുണ്ട് , അവളിവിടെയിപ്പോൾ സമാധാന ത്തോടെയാണ് ജീവിക്കുന്നത് ,നീ വന്നത് പോലെ തിരിച്ച് പോകാൻ നോക്ക്

അച്ഛൻ്റെ കാർക്കശ്യം നിറഞ്ഞ സംസാരം കേട്ട് കൊണ്ടാണ് നീലിമ മുൻ വശത്തേയ്ക്ക് ചെന്നത്

നീലൂ എനിക്കൊരു തെറ്റ് പറ്റി ,നീ വേഗം ഒരുങ്ങി വാ ,നിൻ്റെയും കുട്ടികളുടെയും അനക്കമില്ലാത്തത് കൊണ്ട് നമ്മുടെ വീടാകെ ഉറങ്ങി കിടക്കുവാ

അങ്ങോട്ട് വന്നിട്ടെന്തിനാ നിങ്ങടെ കൈത്തiരിപ്പ് തീർക്കാനല്ലേ? എൻ്റെ ദേഹത്ത് നിങ്ങളുടെ തiല്ലും ചiവിട്ടും കൊള്ളാത്ത ഒരിടം പോലും ബാക്കിയില്ല, അറിയാമോ?

ഓഹ് സോറി നീലൂ ,, ഇനി ഞാൻ നിന്നെ തiല്ലില്ല ,സത്യം എത്ര ദേഷ്യം വന്നാലും ഞാനത് കടിച്ച് പിടിച്ചോളാം കഴിഞ്ഞ കുറെ ദിവസങ്ങളായി നിന്നെയും മക്കളെയും എനിക്ക് അത്ര മാത്രം മിസ്സ് ചെയ്തു

അയാൾ കേണു പറഞ്ഞു

അവള് വരുന്നില്ലന്ന് നിന്നോട് മലയാളത്തിലല്ലേ പറഞ്ഞത്? ഇനിയും നീയിവിടെ നിന്നാൽ ഞാനിനി പോലീസിനെ വിളിക്കും

നീലിമയുടെ അച്ഛൻ ക്ഷോഭത്തോടെ പറഞ്ഞു

അച്ഛാ ,, അതൊന്നും വേണ്ട ,ഒരു വട്ടം കൂടി ഞാൻ ഇയാളുടെ കൂടെ പോയി നോക്കാം എന്നിട്ട് മതി പോലീസും വക്കീലുമൊക്കെ ,ദേ സുനിയേട്ടാ ഇത് ലാസ്റ്റ് ചാൻസാണ് ഇനി ഇങ്ങനെ ഉണ്ടായാൽ ഞാൻ പിന്നെ ഡൈവോഴ്‌സിനുള്ള
വഴി നോക്കും, അതിനിടയാക്കരുത്

അവൾ മുന്നറിയിപ്പ് കൊടുത്തു

ഇല്ല നീലൂ നിനക്കിനി ഒരു ബുദ്ധിമുട്ടും ഞാനുണ്ടാക്കില്ല

മോളേ ഇനിയും നീ ഇവനെ വിശ്വസിച്ച് പോകുവാണോ?

വസ്ത്രം മാറാനായി അകത്തേയ്ക്ക് കയറിയ മകളോട് അയാൾ ആശങ്കയോടെ ചോദിച്ചു

അതേ അച്ഛാ ഞാൻ പോകുവാ ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് കാണാം

സുനിയുമായി പിണങ്ങി വന്നെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വല്ലാത്തൊരു വീർപ്പ് മുട്ടലിലായിരുന്നു നീലിമ

വീട്ടിൽ അച്ഛനും അമ്മയും കൂടാതെ വിദേശത്ത് ജോലിയുള്ള ആങ്ങളയുടെ ഭാര്യയും പിന്നെ ചെറുപ്പത്തിലേ വിധവയാകേണ്ടി വന്ന ചേച്ചിയും രണ്ട് കുട്ടികളും അവിടെ ഉണ്ടായിരുന്നു

ചേച്ചിയും കുട്ടികളും തന്നെ അധികപ്പറ്റായിട്ട് നില്ക്കുമ്പോഴാണ് താനും രണ്ട് കുട്ടികളുമായി കയറി ചെല്ലുന്നത്

ഭർത്താവുമായി പിണങ്ങി വന്ന താൻ ഇനി ഒരിക്കലും തിരിച്ച് പോവില്ലെന്ന റിഞ്ഞപ്പോൾ തന്നെ നാത്തൂൻ്റെ മുഖം കറുത്തു

അല്ല അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ,ഭർത്താവിൻ്റെ അച്ഛൻ്റെയും അമ്മയുടെയും ക്ഷേമം നോക്കി തൻ്റെ കൈക്കുഞ്ഞുമായി സ്വസ്ഥവും സമാധാനവുമായി ജീവിക്കുമ്പോഴാണ് ,സ്വർഗ്ഗത്തിലെ കട്ടുറുമ്പ് പോലെ മൂത്ത സഹോദരിയും കുട്ടികളും കടന്ന് വരുന്നത്,

സ്വന്തം കുഞ്ഞിന് കളിക്കാൻ ഭർത്താവ് ഗൾഫിൽ നിന്നയച്ച് കൊടുത്ത വില കൂടിയ കളിപ്പാട്ടങ്ങളൊക്കെ ചേച്ചിയുടെ മക്കളും തൻ്റെ മക്കളും ചേർന്ന് നiശിപ്പിച്ച് കളയുമ്പോൾ അമർഷം ഉള്ളിലൊതുക്കി കഴിയുന്ന നാത്തൂൻ ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ പാകത്തിൽ അക്ഷമയോടെയും അസ്വസ്ഥതയോടും കൂടിയാണ് അവിടെ കഴിയുന്നതെന്ന ബോധ്യം നീലിമയുടെ ഉള്ളിൽ തിരിച്ച് പോകാനുള്ള വ്യഗ്രത കൂട്ടുകയായിരുന്നു.

അതിനെക്കാൾ ബുദ്ധിമുട്ട് തോന്നിയത് തൻ്റെ സ്വന്തം ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോഴാണ്

അങ്ങേര് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എത്ര വഴക്കും അiടിയുമുണ്ടെങ്കിലും എല്ലാം സഹിച്ച് ഞാനവിടെ നിന്നേനെ ,നമ്മുടെ അച്ഛനിപ്പോൾ വിധവയായ എന്നെയും ഭർത്താവുള്ള നിന്നെയും നോക്കേണ്ട ഗതികേടാണല്ലോ ഈശ്വരാ ,,,

ആ നിമിഷം മുതൽ ,സുനിയേട്ടൻ തന്നെയൊന്ന് വിളിക്കാൻ വന്നിരുന്നെങ്കിലെന്ന് നീലിമ വല്ലാതെ ആഗ്രഹിച്ചിരിക്കുകയായിരുന്നു

ഭർത്താവിനോടൊപ്പം തിരികെയെത്തിയ നീലിമയോട്ആ ദ്യ ദിവസങ്ങളിൽ അയാൾ ,സ്നേഹത്തോടെ ആയിരുന്നു പെരുമാറിയത്.

ദിവസങ്ങൾ കഴിയുന്തോറും അയാൾ പഴയ സ്വഭാവത്തിലേയ്ക്ക് മാറാൻ തുടങ്ങി

തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയാനും ചീiത്ത പറയാനും തുടങ്ങി യപ്പോൾ നീലിമയുടെ ജീവിതം ദു:സ്സഹമായി

ഒരു ദിവസം രാത്രിയിൽ കടയിലെ പറ്റ് ബുക്ക് വച്ച് മൊബൈൽ ഫോണിലെ കാൽകുലേറ്ററിൽ കണക്ക് കൂട്ടിയിരിക്കുമ്പോഴാണ് അയാളുടെ മെസ്സഞ്ചറിൽ ഒരു ഹായ് മെസ്സേജ് വന്നത്

സാധാരണ കൂട്ടുകാർ അയക്കുന്ന ഗുഡ് നൈറ്റ് മെസ്സേജാണെന്ന് കരുതി വൃത്താകൃതിയിലുള്ള ഐക്കൺ ഇഗ്നോർ ചെയ്യാൻ നോക്കുമ്പോഴാണ് അതൊരു പെൺകുട്ടിയുടെ കണ്ണുകളുള്ള പുതിയ പ്രൊഫൈലാണെന്ന് അയാൾക്ക് മനസ്സിലായത്

ആകാംക്ഷയോടെ അതിൽ ടച്ച് ചെയ്ത് ഓപ്പൺ ചെയ്തു

അപ്പോൾ വീണ്ടും അടുത്ത മെസ്സേജ്

ഓർമ്മയുണ്ടോ എന്നെ? എങ്ങനെ ഓർക്കാനാണല്ലേ? നീയിപ്പോൾ സുന്ദരിയായ ഭാര്യയോടൊപ്പം സുഖിച്ച് ജീവിക്കുവല്ലേ?

അല്ല ഇതാരാണ്? എനിയ്ക്ക് മനസ്സിലായില്ല,,

അയാൾ അമ്പരപ്പോടെ മറുപടി അയച്ചു

നീ വെറുതെ ടെൻഷനാവണ്ടാ ഞാൻ നിൻ്റെ പഴയ കാമുകി മഞ്ജുവാണ്

അത് വായിച്ച അയാൾ ഞെട്ടലോടെ തല ഉയർത്തി ചുറ്റിനും നോക്കി

ഭാഗ്യം ,നീലിമ അടുത്തെങ്ങുമില്ല അടുക്കളയിൽ ലൈറ്റ് കിടപ്പുണ്ട് ഗ്രൈൻ്ററിൻ്റെ ശബ്ദവും കേൾക്കുന്നുണ്ട് അവള് നാളത്തെ ദോശയ്ക്കുള്ള മാവ് അരയ്ക്കുന്ന തിരക്കിലാണ് ഉടനെയൊന്നും ഇങ്ങോട്ട് വരില്ല

അയാൾ സമാധാനത്തോടെ വീണ്ടും മെസ്സഞ്ചറിലേയ്ക്ക് നോക്കി അവൾ എന്തോ ടൈപ്പ് ചെയ്യുവാണ്

നിനക്ക് സുഖമാണോടാ? എത്ര നാളായി നിന്നെ കണ്ടിട്ട് ,നീയിപ്പോൾ എന്തെടുക്കുവാ ?

അതേ സുഖമാടീ ,ഞാനൊരു പല ചരക്ക് കട നടത്തുവാണ് ,അല്ല നീയെന്ത് ചെയ്യുന്നു? ഭർത്താവിനെയും പിള്ളാരെയും നോക്കി വീട്ടിൽ തന്നെ ഇരിപ്പാണോ?

അല്ലടാ,, ഞാൻ കല്യാണമൊന്നും കഴിച്ചില്ല ഞങ്ങള് മൂന്നാല് കൂട്ടുകാരികളും ചേർന്ന് ചെറിയൊരു ബിസിനസ്സ് ചെയ്യുന്നുണ്ട് പിന്നെ ദുർബലരായ സ്ത്രീകളെ സഹായിക്കാൻ ഒരു വുമൺഹെൽപ് ഡെസ്ക് എന്നൊരു സംഘടനയു മുണ്ടാക്കിയിട്ടുണ്ട്

ആഹാ നീയപ്പോൾ ചെറിയ പുള്ളിയൊന്നുമല്ലല്ലേ? അല്ല എത്ര നാളായി നമ്മൾ തമ്മിൽ കണ്ടിട്ട് എപ്പോഴാണ് ഒന്ന് കാണാൻ പറ്റുന്നത്?

അയാൾ ആവേശത്തോടെ ചോദിച്ചു

അതിനെന്താ, വേണമെങ്കിൽ നാളെ തന്നെ കാണാം ,നിനക്ക് നാളെ KSRTC സ്റ്റാൻ്റിൻ്റെ പുറക് വശത്തുള്ള ബ്യൂട്ടി പാർലറിന് മുന്നിൽ വരാമോ നമുക്കവിടെ മീറ്റ് ചെയ്യാം

ഓഹ് തീർച്ചയായും, അപ്പോൾ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നമുക്കവിടെ വച്ച് കാണാം,,

അയാൾ സന്തോഷത്തോടെ മറുപടി അയച്ചിട്ട് അടുക്കളയിലേയ്ക്ക് നോക്കി ,നീലിമ അടുക്കള വാതിലടച്ച് ലൈറ്റ് ഓഫ് ചെയ്യുന്നത് കണ്ട് ,അയാൾ വേഗം ഫോൺ മാറ്റി വച്ചു .

പിറ്റേന്ന് പറഞ്ഞ സമയത്ത് ബ്യൂട്ടി പാർലറിന് മുന്നിലെത്തിയ അയാളെ കാത്ത് രണ്ട് യുവതികൾ നില്പുണ്ടായിരുന്നു

സുനിച്ചേട്ടനല്ലേ? മഞ്ജുമേഡം അകത്തുണ്ട് ,അങ്ങോട്ട് ചെന്നോളു,,

മങ്ങിയ വെളിച്ചമുള്ള ഇടനാഴി കടന്ന് അയാൾ ചെന്നത് മേയ്ക്കപ്പ് റൂമിലേക്കായിരുന്നു.

അപരിചിതരായ ആരൊക്കെയോ അവിടെ മേയ്ക്കപ്പ് ചെയ്യുന്ന തിരക്കിലായിരുന്നു

ങ്ഹാ സുനിയല്ലേ അപ്പുറത്തെ ലോഞ്ചിലിരുന്നോളു ,മഞ്ജു അങ്ങോട്ട് വരും ,,

സൈഡിലെ ഈസി ചെയറിൽ ചാർക്കോൾ മാസ്ക് ചെയ്തിട്ടിരിക്കുന്ന യുവതി അയാളോട് പറഞ്ഞു

ലോഞ്ചിലിരിക്കുമ്പോൾ എതിർവശത്തെ പ്ളൈൻഗ്ളാസ്സിലൂടെ അപ്പുറത്തൊരു കരാട്ടേ ക്ളാസ്സ് നടക്കുന്നത് അയാൾക്ക് കാണാമായിരുന്നു

പക്ഷേ ,അവിടെ പഠിക്കുന്നതും പഠിപ്പിക്കുന്നതും സ്ത്രീകൾ തന്നെയായിരുന്നു

താൻ സ്ത്രീകൾ മാത്രമുള്ളൊരു ലോകത്ത് വന്ന് പെട്ടത് പോലെയാണ് അയാൾക്ക് തോന്നിയത്

അല്പം കഴിഞ്ഞപ്പോൾ പഠിപ്പിച്ച് കൊണ്ടിരുന്ന സ്ത്രീ തൻ്റെ നേരെ കൈ ചൂണ്ടിയിട്ട് , വിദ്യാർത്ഥിനികളോട് എന്തോ പറയുന്നത് കണ്ടു

ഉടൻ തന്നെ അവർ മൂന്നാല് പേർ തൻ്റെ നേരെ നടന്നടുക്കുന്നത് കണ്ട് അയാൾ ജിജ്ഞാസയോടെ ഇരുന്നു

ചേട്ടാ ,, നാളെ മുതൽ ചേട്ടൻ്റെ ഭാര്യയെ കരാട്ടേ പഠിക്കാൻ വിടുമോ എന്ന് മാഡം ചോദിച്ചു

എൻ്റെ ഭാര്യയെയോ ?ഏയ് അവൾക്കതിൻ്റെ ആവശ്യമൊന്നുമില്ല

അയാൾ ഗൗരവത്തോടെ പറഞ്ഞു

അതല്ല ചേട്ടാ ,, സ്ത്രീകളുടെ നേർക്കുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാനും എതിരാളികളെ നേരിടാനും വേണ്ടി സൗജന്യമായിട്ടാണ് ഇവിടെ ക്ളാസ്സ് കൊടുക്കുന്നത് ചേട്ടൻ ഭാര്യയെ അയച്ചാൽ മാത്രം മതി

പറ്റില്ലെന്നല്ലേ പറഞ്ഞത് ?

അയാൾ അരിശത്തോടെ ചാടിയെഴുന്നേറ്റതും മുന്നിൽ നിന്ന യുവതി അയാളുടെ മുഖമടiച്ച് ഒരiടി കൊടുത്തു

കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു എന്നയാൾ ഇത് വരെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, ഇപ്പോഴാണ് നേരിട്ടനുഭവിക്കുന്നത്

എടീ,, നീയെന്നെ തiല്ലിയല്ലേ? നിന്നെ ഞാനിന്ന് ,,,

ചീറിക്കൊണ്ട് വന്ന സുനിയുടെ നേരെ മറ്റൊരു യുവതിയുടെ കാല് ഉയർന്ന് പൊങ്ങിയപ്പോൾ അയാൾ തൻ്റെ സ്വiകാര്യ ഭാഗത്ത് ഇരു കൈകൾ അമർത്തിക്കൊണ്ട് താഴേയ്ക്കിരുന്നു.

എടാ സുനീ,, നിന്നെപ്പോലെ ഭാര്യമാരെ തiല്ലുന്ന ഭർത്താക്കൻമാരെ നേരിടാനുള്ള കായികാഭ്യാസങ്ങളാണ് ഞങ്ങളിവിടെ പഠിപ്പിച്ച് കൊണ്ടിരിക്കുന്നത്, നിന്നെയതൊന്ന് നേരിട്ട് ബോധ്യപ്പെടുത്താനാണ് ഞാൻ നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്, ഈ നാട്ടിൽ ഇങ്ങനെയൊരു ടീമുണ്ടെന്നറിഞ്ഞ് നീലിമയുടെ അച്ഛനാണ് ഞങ്ങളെ വിളിച്ച് മകളുടെ ദുരിതത്തെക്കുറിച്ച് പറഞ്ഞത് ,പക്ഷേ ഈ കാര്യം നീലിമയ്ക്കറിയില്ല ,പിന്നെ നീ പണ്ട് എന്നെ തേച്ചിട്ട് പോയൊരു വൈരാഗ്യവും എനിക്ക് നിന്നോടുണ്ടായിരുന്നു എന്ന് കൂട്ടിക്കോ ,ഇനിയും നീ നീലിമയോട് കന്നത്തരം കാണിച്ചാൽ ഇങ്ങനെയൊന്നുമായിരിക്കില്ല ഞങ്ങളുടെ പ്രതികരണം , ഇത് വെറും സാമ്പിളാണ് ,ഇനി മുതൽ മര്യാദയ്ക്ക് നീ നീലിമയോട് പെരുമാറിക്കോളണം, കേട്ടല്ലോ?

തൻ്റെ മുന്നിൽ നില്ക്കുന്ന മഞ്ജുവിനെ അർത്ഥ പ്രാണനോടെ നോക്കിയ സുനി ഒരു കാര്യം മനസ്സിലുറപ്പിച്ചു

കാലം പഴയതല്ല, സ്ത്രീകൾ ദുർബ്ബലകളുമല്ല ,എന്തിനെയും നേരിടാനുള്ള പ്രാപ്തി അവർ സ്വയം നേടിക്കഴിഞ്ഞു, അത് കൊണ്ട് നീലിമയോടിനി സ്നേഹത്തോടെ മാത്രമേ പെരുമാറൂ ..

Leave a Reply

Your email address will not be published. Required fields are marked *