എഴുത്ത്:- കൃഷ്ണ
“” താൻ ഡ്രൈവർ അല്ലേ ഡ്രൈവർ ഡ്രൈവറുടെ ജോലി ചെയ്താൽ മതി!”!
മേഘ അരുണിനോട് പൊട്ടിത്തെറിച്ചു.. പിന്നെ അരുൺ ഒന്നും മിണ്ടിയില്ല.. വേഗം കാറ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു എടുത്തു..
അരവിന്ദ് എന്ന വലിയ ബിസിനസ് ഭാര്യയാണ് പുറകിൽ ഇരിക്കുന്നത്.. താനാണെങ്കിൽ അവരുടെ വീട്ടിലെ വെറും ഒരു ഡ്രൈവറും.. അനാവശ്യമായി അവരുടെ കാര്യങ്ങളിൽ ഇടപെടേണ്ടിയിരുന്നില്ല എന്ന് അരുണിന് തോന്നി..
എന്നാൽ അപ്പോഴത്തെ വല്ലാത്ത അവസ്ഥ മാറിയപ്പോൾ മേഘയ്ക്ക് താൻ പറഞ്ഞത് അല്പം കൂടിപ്പോയി എന്ന് ബോധ്യപ്പെട്ടിരുന്നു..
ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ഒരാളാണ് അരുൺ… അരവിന്ദ് വിശ്വസിച്ച് കൂടെ കൊണ്ടുപോകുന്ന ഏക ഡ്രൈവർ.. ബിസിനസിൽ അയാൾക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട്.. കൂടെ നിൽക്കുന്നവരെ പോലും അയാൾക്ക് സംശയമാണ്.. എന്നാൽ അരുണിനെ വലിയ വിശ്വാസമാണ് അതു കൊണ്ടാണ് എങ്ങോട്ട് പോകുമ്പോഴും അരുണിനെ കൂടെ കൂട്ടുന്നത്.
“” അരുൺ!! വണ്ടി ബീച്ചിലേക്ക് വിട്ടോളൂ..!””
അയാളോട് അത് പറയുമ്പോൾ അവിടെ ചെന്നാലെങ്കിലും മനസ്സിന് അൽപം സമാധാനം കിട്ടിയിരുന്നെങ്കിൽ എന്നാണ് മേഘ ചിന്തിച്ചത്..
ബീച്ചിൽ എത്തി കാർ ഒരു സൈഡിൽ പാർക്ക് ചെയ്തു.. അരുൺ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കാറിൽ ചാരി നിന്നു.. മേഘയുടെ നിർദ്ദേശപ്രകാരം അധികം ആളുകൾ വരാത്ത ഒരു സ്ഥലം ആയിരുന്നു അത്.. അരവിന്ദും ഭാര്യ മേഘയും പലർക്കും സുപരിചിതരാണ് അതുകൊണ്ടുതന്നെ ജനങ്ങൾ ഉള്ള സ്ഥലത്തേക്ക് ചെല്ലുന്നത് അത്ര നല്ലതായിരിക്കില്ല എന്ന് മേഘയ്ക്ക് തോന്നി.. താനെന്തു ചെയ്താലും അതെല്ലാം അരവിന്റെ ചെവിയിൽ എത്തിക്കാൻ ധാരാളം ആളുകൾ ഉണ്ട് പക്ഷേ അരവിന്ദും എന്ത് ചെയ്താലും താൻ ഒന്നും അറിയുന്നില്ല എന്ന് മാത്രം… മേഘ അരുണിനെ നോക്കി.. അവൻ മനപൂർവ്വം മേഖയെ നോക്കിയില്ല. നേരത്തെ താൻ അങ്ങനെ പറഞ്ഞതു കൊണ്ടായിരിക്കും അവൻ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് എന്ന് മേഘയ്ക്ക് തോന്നി.
“” അരുൺ നമുക്കൊന്ന് നടക്കാം!!! എന്ന് പറഞ്ഞപ്പോൾ അരുൺ അവളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..
ഒന്നും മിണ്ടാതെ അരുൺ മേഘയോടൊപ്പം ബീച്ചിലേക്ക് നടന്നു..
“” അരുണിന് എന്നെ കുറിച്ച് എന്തറിയാം?? നേരത്തെ ചോദിച്ചില്ലേ എന്തിനാണ് കരയുന്നത് എന്ന്?? അത് പറയണമെങ്കിൽ ഞാനാരാണെന്നും എന്താണെന്നും എല്ലാം അരുൺ അറിയേണ്ടി വരും..!””
ഇത്രത്തോളം തുറന്നു സംസാരിക്കുന്ന മേഘയെ ആദ്യമായി കാണുക യായിരുന്നു അരുൺ ഇതിനുമുമ്പും മേഖലയോടൊപ്പം പല സ്ഥലങ്ങളിലേക്കും താൻ ഡ്രൈവർ ആയി പോയിട്ടുണ്ട് പക്ഷേ ഇതുപോലെ ഒരു സംസാരത്തിന് ഇതുവരെ അവസരം കിട്ടിയിരുന്നില്ല…
അരുൺ ഒന്നും മിണ്ടാതെ മേഘയ്ക്ക് പറയാനുള്ളതെല്ലാം കേൾക്കാൻ തയ്യാറായി അവൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അരുണിന് അറിയാമായിരുന്നു ഒരു പക്ഷേ ഒരു നല്ല കേൾവിക്കാരനെ കിട്ടിയാൽ, മനസ്സിലുള്ളത് മുഴുവൻ അവർ തുറന്നു പറയും അങ്ങനെ എന്തെങ്കിലും ആശ്വാസം ലഭിക്കുമെങ്കിൽ ലഭിച്ചോട്ടെ എന്ന് അരുൺ കരുതി ..
“” പണ്ട് ഈ പറയുന്ന അരവിന്ദന്റെ ഒരു സ്ഥാപനത്തിൽ വെറും ജോലിക്കാരിയായി ചെന്നതായിരുന്നു ഞാൻ.. എന്നെക്കണ്ട് ഇഷ്ടപ്പെട്ട് ജീവിതത്തിലേക്ക് കൂടെ കൂട്ടിയത് അരവിന്ദാണ്.. എന്റെ ഭാഗ്യമായി ഞാൻ അത് കരുതി.. അരവിന്ദിനെ ഞാൻ ജീവനുതുല്യം സ്നേഹിച്ചു…
അയാളെക്കുറിച്ച് ഒരുപാട് സ്ത്രീകളുടെ പേരും ചേർത്ത് പല കാര്യങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും ഞാൻ വിശ്വസിച്ചില്ല എന്റെ അരവിന്ദിന് എന്നെ ചiതിക്കാൻ കഴിയില്ല എന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം..
ഇന്ന് വന്ന ഒരു അനോണിമസ് കോൾ… അതിൽ പറഞ്ഞത് പ്രകാരം ഞാൻ ഇവിടെയുള്ള ഹോട്ടലിൽ വന്നു… 112ആം നമ്പർ മുറിയിൽ ചെന്ന് നോക്കാൻ പറഞ്ഞിരുന്നു അയാൾ.
അതുപോലെ തന്നെ നോക്കി ഡോർ ബെൽ അടിച്ചു.. ഏറെ നേരത്തിനു ശേഷം ബാത്ത് ടവൽ ചുറ്റിയ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു…അവരെ തള്ളി മാറ്റി ഞാൻ അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച, ഹോട്ടൽ റൂമിലെ ബെഡ്റൂമിൽ നiഗ്നനായി എന്റെ സ്വന്തം ഭർത്താവ്!!””
അത്ഭുതം അതൊന്നും അല്ല അയാൾക്ക് എന്നെ കണ്ടിട്ടും യാതൊരു കൂസലും ഇല്ല എന്നതാണ്.. നീ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത് എന്നാണ് അയാൾ എന്നോട് ചോദിച്ചത്…!! അപമാനിക്കപ്പെട്ടു ഞാൻ.. തോറ്റുപോയി.. ഇതൊന്നും ഒരു സ്ത്രീക്കും സഹിക്കാൻ കഴിയില്ല..
എനിക്ക് വേണമെങ്കിൽ പ്രതികരിക്കാം.. പക്ഷേ അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല.. എന്നെ ഉപേക്ഷിച്ച് അയാൾ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കും.. അവൾക്കും ഇതുതന്നെ അനുഭവിക്കേണ്ടി വരും..
നിറകണ്ണുകളോടെ മേഘ അത് പറഞ്ഞപ്പോൾ അരുണിന് അവളോട് വല്ലാത്ത സഹതാപം തോന്നി..
സ്നേഹിച്ച ആളിൽ നിന്ന് വഞ്ചന ഏറ്റുവാങ്ങിയാൽ അത് ഒരാളെ എത്രത്തോളം തകർക്കും എന്ന് അരുണിന് നന്നായി അറിയാമായിരുന്നു.. മൂന്നു വർഷത്തെ തകർന്ന തന്റെ പ്രണയം അരുണിന്റെ ഓർമ്മയിൽ വന്നു.
“” അരുൺ ഞാൻ നിന്നോട് ഒരു സഹായം ചോദിക്കുകയാണ്!! നിനക്ക് എനിക്ക് വേണ്ടി അത് ചെയ്തു തരാമോ?? “”
മേഘയുടെ ആ ചോദ്യം ആണ് അരുണിനെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്.
“” എന്താ?? പറഞ്ഞോളൂ എന്നെക്കൊണ്ട് കഴിയുന്നതാണെങ്കിൽ ഞാൻ ചെയ്തു തരാം!!”” അരുൺ പറഞ്ഞു.
“” എനിക്ക് നിന്റെ രiക്തത്തിൽ ഒരു കുഞ്ഞിനെ പ്രസവിക്കണം!!”” അത് കേട്ടതും അരുൺ ഞെട്ടിപ്പോയി മേഘ പറഞ്ഞത് എന്താണെന്ന് അവൻ ഒരിക്കൽ കൂടി ചോദിച്ചു..
“” എനിക്ക് നിന്റെ കുഞ്ഞിന് ജന്മം നൽകണം!!! അയാളോടുള്ള പ്രതികാരം തനിക്കറിയാമോ അയാൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല!! വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ യോഗമില്ലാത്തതുകൊണ്ട് ഞങ്ങൾ രണ്ടുപേരും ഒരു ഡോക്ടറെ പോയി കണ്ടിരുന്നു.. അയാൾക്ക് ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നാണ് ഡോക്ടർ വിധിയെഴുതിയത് എന്നാൽ അത് അയാൾ അറിയരുത് എന്ന് ഞാൻ ഡോക്ടറിന്റെ കാലുപിടിച്ചു പറഞ്ഞു.. അങ്ങനെയൊരു കാര്യം കേട്ടിട്ട് അദ്ദേഹത്തിന്റെ മനസ്സ് വിഷമിപ്പിക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല!! അത്രത്തോളം ഞാൻ അയാളെ സ്നേഹിച്ചിരുന്നു… എന്നിട്ടും എനിക്ക് തിരിച്ചു കിട്ടിയത് ഇതൊക്കെയാണ് പിന്നെ ഞാനെന്തിനാണ് അയാളോട് ആത്മാർത്ഥമായി നിൽക്കുന്നത്?? “”
മേഘയുടെ ചോദ്യത്തിന് അരുണിന്റെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല.. താൻ
ബിസിനസ് ടൂർ പോവുകയാണ് എന്നും ഇനി ഒരു ആഴ്ച കഴിഞ്ഞേ വരൂ എന്നും
അരവിന്ദ് കുറച്ചു മുൻപ് അയച്ച മെസ്സേജിലേക്ക് മേഘ ഒന്ന് നോക്കി.അവളുടെ മുഖത്ത് ക്രൂiരമായ ഒരു ചിരി വിടർന്നു..അരുണിനോട് വീട്ടിലേക്ക് വണ്ടി എടുക്കാൻ പറഞ്ഞു..അന്ന് രാത്രി അരുണിനു വേണ്ടി മുറിയുടെ വാതിൽ അവൾ തുറന്നിട്ടു.
ഇത്രയും സുന്ദരിയായ ഒരു പെണ്ണിന്റെ ശാiരീരിക ആവശ്യം നിഷേധിക്കാൻ മാത്രം മണ്ടൻ ആയിരുന്നില്ല അരുൺ.. ആവേശത്തോടെ അവൻ മേഖയിലേക്ക് പiടർന്ന് കയറി … മാർദ്ധവമേറിയ അവളുടെ ശiരീരം എത്ര രുചിച്ചിട്ടും അരുണിന് മതിയാവുന്നുണ്ടായിരുന്നില്ല.
ഒടുവിൽ പ്രഗ്നൻസി കിറ്റ് വാങ്ങി അതിൽ രണ്ടു തെളിയുന്നതുവരെ അവർ തമ്മിലുള്ള ബന്ധം തുടർന്നു.താൻ ഗർഭിണിയാണ് എന്ന വിവരം അവൾ അരവിന്ദിനെ വിളിച്ച് അറിയിച്ചു..
അയാളുടെ മുഖത്തെ സന്തോഷം കണ്ട് പുച്ഛത്തോടെ അവൾ ചിരിച്ചു.. തന്റെ വയറ്റിൽ കിടക്കുന്നത് സ്വന്തം കുഞ്ഞാണ് എന്ന് കരുതി ആളുകൾക്ക് വലിയ പാർട്ടി കൊടുക്കാൻ തീരുമാനിച്ചവനേ അവൾ പുച്ഛത്തോടെ നോക്കി..
ഇതിലും വലിയ ഒരു ശിക്ഷ അയാൾക്ക് കൊടുക്കാൻ ഉണ്ടായിരുന്നില്ല അവൾക്ക്..