ഒരിക്കൽ എന്നോട് പറഞ്ഞു നിർമലയുമായി അവൻ ഇത്തരം ഒഫീഷ്യൽ ടൂർ സമയങ്ങളിൽ എല്ലാം അവർ കിi ടക്ക പ iങ്കിടാറുണ്ട് എന്ന് ആദ്യമൊന്നും ഞാൻ വിശ്വസിച്ചില്ല പിന്നെ ചില വീഡിയോസ്……

എഴുത്ത്:- കാർത്തിക

“”” ഈ ഫോട്ടോയിൽ കാണുന്നത് ഏട്ടൻ തന്നെയല്ലേ??? “”

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിത്യ ഫോണിൽ ആരോ അയച്ചുകൊടുത്ത ഫോട്ടോസ് എന്റെ നേരെ ഉയർത്തി ചോദിച്ചപ്പോൾ എനിക്ക് പറയാൻ മറുപടി ഒന്നും ഉണ്ടായിരുന്നില്ല കാരണം അതിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്റെ മുഖം..

“””ഞാൻ അത് എനിക്കൊരു…”””

അവളോട് എന്തുപറയും എന്നറിയില്ലെങ്കിലും വെറുതെ ഒന്ന് ഞാൻ എന്നെ ന്യായീകരിക്കാൻ ശ്രമിച്ചു നോക്കി അവൾക്ക് അത് സഹിക്കാൻ പറ്റില്ല എന്നറിയാം കാരണം അത്രത്തോളം അവൾ എന്നെ സ്നേഹിക്കുന്നുണ്ട്..

അങ്ങനെയെല്ലാം പറ്റിപ്പോയ ആ നിമിഷത്തെ ഒരായിരം തവണ ഞാൻ അപ്പോൾ ശപിച്ചു..

“” ഏട്ടനെ ഞാൻ സ്നേഹിച്ചതിൽ എന്തെങ്കിലും പോരായ്മ തോന്നിയോ?? അതുകൊണ്ടാണോ മറ്റൊരു സ്ത്രീയെ തേടി ഏട്ടൻ പോയത്??””

ഇടറിയ ശബ്ദത്തോടെ അവൾ ചോദിക്കുന്നതിന് തലയും കുനിച്ച് നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ…

അവളുടെ വീട്ടിലേക്ക് പോകാൻ വേണ്ടി പെട്ടിയെല്ലാം റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു അവൾ ഉടനെ തന്നെ പുറത്ത് ഒരു ഓട്ടോറിക്ഷ വന്നു അവൾ അവളുടെ പെട്ടിയും എടുത്ത് അതിൽ കയറി പോകുന്നത് നിസ്സഹാ യനായി നോക്കിനിൽക്കാൻ മാത്രമേ എനിക്കായുള്ളു. ഒരു പിൻവിളി വിളിക്കാൻ പോലും ധൈര്യമില്ലാതെ ഞാൻ അങ്ങനെ തന്നെ നിന്നു..

ഓഫീസിൽനിന്ന് ഒഫീഷ്യൽ ടൂർ പലപ്പോഴും ഉണ്ടാകാറുണ്ട് ഓരോ തവണ ഓരോരുത്തരായിരിക്കും പോവുക, പുതിയ ഓരോ പ്രൊജക്റ്റ് അവതരിപ്പിക്കാൻ വേണ്ടി പോകുന്നതാണ്…

കൂടുതലും താനോ അല്ലെങ്കിൽ തന്റെ കൂടെയുള്ള ശ്യാമോ ആയിരിക്കും പോവുക ശ്യാം പോകുമ്പോൾ എല്ലാം ഞങ്ങളുടെ ഓഫീസിൽ തന്നെയുള്ള നിർമലയും അവന്റെ കൂടെ പോകാറുണ്ട്.

അവർ തമ്മിൽ നല്ല കൂട്ടാണ് ഒരിക്കൽ എന്നോട് പറഞ്ഞു നിർമലയുമായി അവൻ ഇത്തരം ഒഫീഷ്യൽ ടൂർ സമയങ്ങളിൽ എല്ലാം അവർ കിi ടക്ക പ iങ്കിടാറുണ്ട് എന്ന് ആദ്യമൊന്നും ഞാൻ വിശ്വസിച്ചില്ല പിന്നെ ചില വീഡിയോസ് എന്നെ കാണിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.

പുറമേ വളരെ ഡീസന്റ് ആയി നടക്കുന്ന നിർമ്മല, അവനു മുന്നിൽ വി iധേയയായി… കണ്ടപ്പോൾ തന്നെ എനിക്ക് വല്ലായ്മ തോന്നി ഇത്തവണ എനിക്കായിരുന്നു ചാൻസ് അന്നേരമാണ് അവൻ പറഞ്ഞത് നിർമലയോട് എല്ലാം പറഞ്ഞു റെഡിയാക്കിയിട്ടുണ്ട് എന്ന്..

അന്നേരം വലിയ സന്തോഷത്തിലായിരുന്നു വീട്ടിലേക്ക് ചെന്നപ്പോൾ നിത്യയാണ് കൊണ്ടു പോകാൻ ഉള്ളത് എല്ലാം ഓർത്ത് ബാഗിൽ ആക്കി അടുക്കി പെറുക്കി വച്ചുതന്നത് അവളെ കണ്ടതും എന്റെ സന്തോഷം എല്ലാം എവിടെയോ പോയി മറഞ്ഞു മൂന്നുവർഷം പ്രണയിച്ച് കല്യാണം കഴിച്ചതാണ് ഞങ്ങൾ അവളെ കിട്ടിയില്ലെങ്കിൽ ചാവും എന്നൊരു അവസ്ഥയായിരുന്നു എനിക്ക് കല്യാണം കഴിഞ്ഞതിനു ശേഷം അവൾ ഒരു ഉത്തമയായ ഭാര്യ തന്നെ ആയിരുന്നു സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കും.

ഞാൻ മാത്രമായിരുന്നു അവളുടെ ലോകം. മൂന്നുവർഷമായിട്ടും ഞങ്ങൾക്കിടയിൽ ഒരു കുഞ്ഞ് ഇല്ല എന്നത് ഒഴിച്ചാൽ സ്വർഗം പോലെ ഒരു ജീവിതം തന്നെ ആയിരുന്നു അങ്ങനെയുള്ളവളെ ചiതിക്കാൻ ആണല്ലോ ഈ പോകുന്നത് എന്നോർത്ത് എനിക്ക് വല്ലാത്ത ടെൻഷൻ തോന്നി ആ യാത്രയിൽ ഉടനീളം ആ ടെൻഷൻ എന്നോടൊപ്പം ഉണ്ടായിരുന്നു അവിടെ എത്തിയതും ചെന്ന കാര്യങ്ങളെല്ലാം കഴിഞ്ഞ് നിർമ്മല നമുക്ക് ബീച്ചിൽ പോയാലോ എന്ന് ചോദിച്ചു..

മനസ്സിലെ സംഘർഷം ഒന്ന് കുറയ്ക്കാൻ അത് കൊണ്ട് കഴിഞ്ഞാലോ എന്ന് കരുതി പോകാമെന്ന് പറഞ്ഞു അവിടെ ചെന്നപ്പോൾ അവൾ തന്നെയാണ്, മുൻകൈ എടുത്ത് എന്നെ ചും iബിക്കാൻ വേണ്ടി വന്നത് ഞാനും ശ്രമിച്ചുനോക്കി പക്ഷേ അപ്പോഴെല്ലാം ഉള്ളിൽ മികവോടെ തിളങ്ങിയത് നിത്യയുടെ മുഖമായിരുന്നു.

എന്നെക്കൊണ്ട് അതിന് കഴിഞ്ഞില്ല ഞാൻ അവളോട് സോറി പറഞ്ഞു അവിടെ നിന്ന് എഴുന്നേറ്റ് മുറിയിലേക്ക് ചെന്നു. പിറ്റേദിവസം ഞങ്ങൾ നാട്ടിലേക്ക് പോരുകയും ചെയ്തു പക്ഷേ ആ ബീച്ചിൽ ചെന്നിരുന്ന സമയത്ത് എന്നെയും നിത്യയെയും അറിയുന്ന ആരോ ഒപ്പിച്ച പണിയാണ് ഇത്..

സത്യം പറഞ്ഞാൽ എന്ത് ചെയ്യും എന്ന് പോലും എനിക്ക് അറിയാത്ത ഒരു അവസ്ഥയായിരുന്നു.

നിത്യയുടെ വീട്ടിൽ അവൾക്ക് രണ്ട് ഏട്ടന്മാരാണ് ഉള്ളത് അച്ഛനും അമ്മയും എല്ലാവരും അവളെ പൊന്നുപോലെ നോക്കുന്നതാണ് അവരെങ്ങാനും ഈ വിവരം അറിഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പായും എന്നെ അവളിൽ നിന്ന് അകറ്റാനെ ശ്രമിക്കൂ എല്ലാം കൂടി ആലോചിച്ചപ്പോൾ തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അവളില്ലാതെ എനിക്കിനി ജീവിക്കാൻ വയ്യ..

ഒരു കുi പ്പി മiദ്യത്തിൽ ഞാൻ എന്റെ വിഷമങ്ങളെ ഒളിപ്പിക്കാൻ ശ്രമിച്ചു പക്ഷേ അവർ കൂടുതൽ മികവോടെ ഉള്ളിൽ തിളങ്ങുകയാണ് ഉണ്ടായത്.

ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് വിളിച്ചു പക്ഷേ അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ് എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അവളില്ലാത്ത ഈ ലോകത്ത് ജീവിക്കേണ്ട എന്ന് പോലും തോന്നിപ്പോയി ചെയ്യാത്ത ഒരു തെറ്റിനാണ് ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നത്.

അടുത്തദിവസം രാവിലെ എഴുന്നേറ്റപ്പോൾ തലക്കെല്ലാം വല്ലാത്ത ഭാരം തോന്നുന്നുണ്ടായിരുന്നു ഇന്നലെ അത്രത്തോളം കുടിച്ചിട്ടുണ്ട് മെല്ലെ എഴുന്നേറ്റിരുന്നു തല വെiട്ടി പൊളിയുന്നതുപോലെ വേദന..

പെട്ടെന്നാണ് ആരോ ഒരു കപ്പ് ചായ എന്റെ നേരെ നീട്ടിയത് ഞാൻ നോക്കിയപ്പോൾ എന്റെ നിത്യ..

അത് സത്യമാണോ അതോ സ്വപ്നമാണോ എന്നറിയാതെ ഞാൻ ഒരു നിമിഷം നിന്നു..

‘”” സ്വപ്നമല്ല യാഥാർത്ഥ്യം തന്നെ ആണ് നിർമ്മല എന്നെ കാണാൻ വന്നിരുന്നു!! ഭർത്താവില്ലാത്ത ഒരു പെണ്ണിനെ പലരും പല സമയത്തും ഉ പയോഗിച്ച കഥകൾ അവൾ പറഞ്ഞു!! ഒപ്പം ജീവിതത്തിൽ ആദ്യമായി ആരാധന തോന്നിയ ഒരാളെ പറ്റിയും!!””

ഒന്നും മനസ്സിലാകാതെ ഞാൻ അവളെ തന്നെ നോക്കി..

“” ശ്യാം പറഞ്ഞതനുസരിച്ച് നിങ്ങൾ രണ്ടുപേരും കൂടി ബീച്ചിൽ പോയത് അവൾ പറഞ്ഞു… പക്ഷേ അവിടെ നിന്ന് ഒരു ചുംi ബനം പോലും മുഴുവനാക്കാതെ സ്വന്തം ഭാര്യയുടെ മുഖവും മനസ്സിൽ ഓർത്ത് എണീറ്റോടിയ ആ ഭർത്താവിനെ അവൾക്ക് ആരാധനയാണത്രേ അവൾ വന്നിരുന്നു എന്റെ കാലു പിടിക്കാൻ ഒരിക്കലും ഈ ഒരാളെ വിട്ടു കളയരുത് എന്ന് പറയാൻ!!!

അതും പറഞ്ഞ് അവൾ എന്റെ നെഞ്ചോട് ചേർന്നു.. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഒരു നിമിഷം നിർമ്മലയോട് എങ്ങനെ നന്ദി പറയണം എന്നുപോലും അറിയാതെ ഞാൻ നിന്നു.

എന്നാലും ഞാൻ അവളോട് കുറുമ്പോടെ ചോദിച്ചു…,

“”” എന്നാലും ഏതെങ്കിലും ഒരു പെണ്ണ് വന്നു പറയേണ്ടി വന്നു അല്ലേ നിനക്ക് എന്നെ മനസ്സിലാക്കാൻ??? “”

എന്ന് അന്നേരം അവളും പറഞ്ഞിരുന്നു,

“”” അത് പിന്നെ ഒരുപാട് സ്നേഹിക്കുന്ന അത്രമേൽ സ്വാർത്ഥമാകുന്ന ചില ബന്ധങ്ങൾ ഇല്ലേ അതിൽ ഇങ്ങനെയൊക്കെ കാണുമ്പോൾ ആരായാലും തെറ്റിദ്ധരിച്ച് ഇതുപോലെ ഒക്കെ തന്നെ ചെയ്യൂ എന്ന്.

അതോടെ അവളെ ഞാൻ ഒന്നുകൂടി ചേർത്ത് പിടിച്ചു അന്നേരം അവൾ വയറിൽ തൊട്ട് പറഞ്ഞിരുന്നു, “”” പതുക്കെ!!! ചോദിക്കാനും പറയാനും ഇപ്പോൾ ദേ ഇവിടെ ഒരാളുണ്ട്!!!!””” എന്ന്.

ഈ ലോകത്തേ ഏറ്റവും സന്തോഷവാനായിരുന്നു ആ നിമിഷം ഞാൻ.. ജീവിതം എന്നത് വല്ലാത്തൊരു ബൂമറാങ് ആണെന്ന് എനിക്ക് അന്നേരം മനസ്സിലായി നല്ലത് ചെയ്താൽ നല്ലതുമാത്രം തിരിച്ചു കിട്ടുന്ന തരം ഒരുതരം ബൂമറാങ്….

Leave a Reply

Your email address will not be published. Required fields are marked *