എല്ലാവരോടും നീ ഈ കാണിച്ചത് എല്ലാം ഞാൻ പറഞ്ഞു കൊടുക്കും അതുകൊണ്ട് ഞാൻ പറയുന്നതുപോലെ ഒക്കെ ചെയ്യണം എന്ന് പറഞ്ഞ് കൊണ്ട് പല വൃiത്തികേടുകളും ചെയ്യിപ്പിച്ചു……

എഴുത്ത് :- കൃഷ്ണ

അയാളുടെ ഫോണിലേക്ക് വീണ്ടും വീണ്ടും വിളിച്ചു നോക്കി പക്ഷേ അപ്പോഴെല്ലാം സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞിരുന്നത്..

ഇല്ല!! അനിൽ എന്നെ ചതിക്കില്ല!! അങ്ങനെ തന്നെയായിരുന്നു ഒരു വിശ്വാസം.. എന്തോ അപകടം പറ്റിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കും ഫോൺ എടുക്കാത്തത് എന്ന് മനസ്സ് പറഞ്ഞു. അയാളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിച്ചു..

പക്ഷേ പിന്നീട് മനസ്സിലായിരുന്നു താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് ഇതിലും ഭേദം മരണം ആയിരുന്നു എന്ന് തോന്നി അത്രമേൽ വിശ്വസിച്ച ഒരാളാണ് കയ്യിലുള്ള മുഴുവൻ പണവും കൊണ്ട് ചതിച്ചു പോയത്..

കടത്തിണ്ണയിൽ തളർന്നിരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആളുകൾക്ക് അതും ചിരിക്കാനുള്ള വക നൽകി..

ഒരു ഉൾനാടൻ ഗ്രാമത്തിൽ ആയിരുന്നു ജനനം.. അമ്മയും ഏട്ടനും അനിയത്തിയും അടങ്ങുന്ന കുടുംബം.. അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതാണ് അതുകൊണ്ട് അമ്മ ആണ് ജോലിക്ക് എല്ലാം പോയി ഞങ്ങളെ മൂന്നു പേരെയും വളർത്തുന്നത്.. ഏട്ടനും ഞാനും സ്കൂളിൽ പോകുന്ന സമയം അനിയത്തി ചെറിയ കുട്ടിയാണ്, അമ്മയുടെ കൂടെ ജോലി ചെയ്യുന്ന ഒരാൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു…

ഇനിമുതൽ ഇതാണ് നിങ്ങളുടെ അപ്പൻ എന്ന് അമ്മ പറഞ്ഞു.. എന്താണ് നടക്കുന്നത് എന്നറിയാത്ത പ്രായം ആയതുകൊണ്ട് ഞങ്ങൾ അതും അംഗീകരിച്ചു… പക്ഷേ ഒരു ആൺകുട്ടി ആയിട്ടുപോലും എനിക്ക് അയാളിൽ നിന്ന് വളരെ മോശമായ അനുഭവം ആണ് ഉണ്ടായത്… അയാളിൽ നിന്ന് മാത്രമല്ല പലരും എന്നോട് വളരെ മോശപ്പെട്ട രീതിയിൽ പെരുമാറിയിരുന്നു എന്തു കൊണ്ടാണ് എനിക്ക് മാത്രം എങ്ങനെ എന്ന് ചിന്തിച്ചു പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത് എന്റെ ചേഷ്ഠകൾ എല്ലാം ഒരു പെണ്ണിനെ പോലെയാണ്..

ആണിന്റെ പുറന്തോടുമായി ജനിച്ച ഒരു പെണ്ണ് അതായിരുന്നു ഞാൻ.. എട്ടാം ക്ലാസ് എല്ലാം കഴിഞ്ഞതോടെ അനിയത്തിയുടെ കണ്മഷിയും ചാന്തു എല്ലാം എടുത്ത് ഒരുങ്ങാനും അമ്മയുടെ വീട്ടിൽ ഇടുന്ന നൈറ്റി എടുത്ത് ധരിക്കാനും എല്ലാം ഞാൻ ഇഷ്ടപ്പെട്ടു.. അന്ന് ആരും കാണാതെയാണ് അതെല്ലാം ചെയ്തിരുന്നത്… അയാൾ ആണ് അതെല്ലാം ആദ്യം കണ്ടുപിടിച്ചത്. എല്ലാവരോടും നീ ഈ കാണിച്ചത് എല്ലാം ഞാൻ പറഞ്ഞു കൊടുക്കും അതുകൊണ്ട് ഞാൻ പറയുന്നതുപോലെ ഒക്കെ ചെയ്യണം എന്ന് പറഞ്ഞ് കൊണ്ട് പല വൃiത്തികേടുകളും ചെയ്യിപ്പിച്ചു..

ഒടുവിൽ സഹിക്കേറ്റിട്ടാണ് ഞാൻ അമ്മയോട് പറഞ്ഞത് അതോടെ ഞാൻ രണ്ടും കെട്ടവനായി… നാട്ടുകാരുടെ മുന്നിൽ മുഴുവൻ അയാളത് പറഞ്ഞു നടന്നു എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..

അമ്മയും അയാളുടെ ഭാഗം നിന്നതോടെ ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി.. ഏട്ടൻ എന്നോട് എന്നോ മിണ്ടാതെ ആയിരുന്നു.. അനിയത്തിക്കും ഞാനൊരു അപമാനം ആയിരുന്നു… പിന്നെ ഇനി ആർക്കുവേണ്ടി നിൽക്കണം എന്ന് ഞാൻ ചിന്തിച്ചു.. അങ്ങനെയാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയി അവിടെ നിന്ന് കിട്ടിയ ട്രെയിനിൽ കയറി മറ്റൊരു രാജ്യത്ത് എത്തിപ്പെട്ടത്. കുറേദിവസം ഭിക്ഷ എടുത്തു അതിനിടയിൽ എന്നെ പ്പോലെ തന്നെ ഉള്ള കുറെ പേരെ കണ്ടുമുട്ടി അവരുടെ കൂടെ കൂടി.

പക്ഷേ അവരുടേതും ഒരു നല്ല ജീവിതം ഒന്നും ആയിരുന്നില്ല ആളുകളുടെ ആiട്ടും തുiപ്പും കേട്ട് രാത്രിയിൽ സുഖത്തിനായി ശiരീരം തപ്പി വരുന്നവർക്ക് വഴങ്ങി വല്ലാത്ത ഒരു ജീവിതം..

വേറെ വഴിയില്ലാതെ അവരുടെ കൂടെ നിന്നു.. പിന്നീടാണ് നല്ലവരായ ചില സാമൂഹിക പ്രവർത്തകർ കാരണം പഠിക്കാനും സ്വന്തം കാര്യം നിൽക്കാനും എല്ലാം ഉള്ള അവസരം വരുന്നത്.. ബ്യൂട്ടീഷൻ കോഴ്സ് ആണ് പഠിച്ചത്.. കേരളത്തിലേക്ക് വരുമ്പോൾ ജോലിചെയ്ത് സ്വന്തം കാലിൽ നിൽക്കാമെന്ന് ധൈര്യം ഉണ്ടായിരുന്നു.

അതുപോലെതന്നെ നടന്നു അത്യാവശ്യ തിരക്കുള്ള ഒരു ബ്യൂട്ടി പാർലർ തുടങ്ങി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു… ആവശ്യത്തില പണവും സമ്പാദിച്ചു കിട്ടുന്ന പണം എല്ലാം സൂക്ഷിച്ചുവച്ചു ഏറ്റവും വലിയ ആഗ്രഹം ഈ പുരുഷ പുറംതോടിൽ നിന്ന് പുറത്തേക്ക് വരുക എന്നതായിരുന്നു..അതിനായി ഒരു വലിയ സംഖ്യ ചെലവാകും എന്നറിയാം.. ഉറുമ്പ് അരിമണി കൂട്ടി വയ്ക്കും പോലെ ഓരോ രൂപയും ഞാൻ കൂട്ടിവച്ചു ഇതിനിടയിൽ വീട്ടിലേക്ക് പോയി.. കയ്യിലെ പണം കണ്ടിട്ട് ആണോ എന്തോ അറിയില്ല, അമ്മ മാത്രം സ്നേഹം കാണിച്ചു.. അനിയത്തിയോട് എന്നോട് പെരുമാറിയത് പോലെ പെരുമാറാൻ ചെന്ന അയാളെ അമ്മ ഞാൻ പോന്നതിനുശേഷം അടിച്ചു ഓടിച്ചത്രേ… അയാളെ വിശ്വസിച്ചാണ് അമ്മ അന്ന് എന്നെ തള്ളി പറഞ്ഞത്.. അമ്മ സ്നേഹത്തോടെ പെരുമാറി എങ്കിലും ഏട്ടന്റെയും അനിയത്തിയുടെയും അവസ്ഥ പണ്ടത്തേതു പോലെതന്നെ ആയിരുന്നു..

ഏട്ടൻ വിവാഹം കഴിച്ച് മാറി താമസിക്കുകയാണ് അനിയത്തി നഴ്സിങ്ങിന് പഠിക്കുകയാണ് അനിയത്തിക്ക് പഠിക്കാനുള്ള പണം തികയില്ല അമ്മ ഒരുപാട് കഷ്ടപ്പെടുകയാണ് എന്നെല്ലാം പറഞ്ഞപ്പോൾ എന്റെ സമ്പാദ്യത്തിൽ നിന്ന് ചെറിയ ഒരു തുക അമ്മയുടെ കയ്യിൽ കൊടുത്തുമാസം മാസം അവൾക്ക് പഠിക്കാനുള്ള തുക തരാം എന്നും പറഞ്ഞു..

തിരിച്ച് ഒന്നും പ്രതീക്ഷിച്ചിട്ടില്ല ജന്മം തന്ന അമ്മയോടുള്ള കടപ്പാട് അത്രയേ അതിനെ കണ്ടിരുന്നുള്ളൂ.. അതിനുശേഷം ആണ് അനിൽ എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്..

ഒരു ഫംഗ്ഷനിൽ വച്ച് കണ്ടു പരിചയപ്പെട്ടതാണ്.. എന്നോട് നല്ല രീതിയിൽ സംസാരിച്ചു ഫോൺ നമ്പർ കാർഡിൽ നിന്ന് എടുത്ത് അതിൽ വിളിച്ചു സംസാരിക്കാൻ ആരംഭിച്ചു ആദ്യം ഞങ്ങൾക്കിടയിൽ ഒരു നല്ല സൗഹൃദം രൂപപ്പെട്ടു പിന്നീട് എന്തും വിശ്വസിക്കുന്ന കൂടെ നിർത്താവുന്ന ഒരാളായി അനിൽ മാറി… അയാളോട് എനിക്ക് പ്രണയം തന്നെയായിരുന്നു എത്രയും പെട്ടെന്ന് ഒരു സ്ത്രീയായി മാറാൻ ഞാൻ ആഗ്രഹിച്ചു..

അനിലും എനിക്ക് പ്രോത്സാഹനം തന്നു.. പണം എല്ലാം സ്വരുക്കൂട്ടി വച്ചു ഡോക്ടറിന്റെ അരികിൽ പോയി ഞാൻ സർജറിയുടെ ഡേറ്റ് വരെ ഫിക്സ് ചെയ്തു.. ഒരു ബ്രൈഡൽ മേക്കപ്പിന് പോയതായിരുന്നു പെട്ടെന്നാണ് എന്റെ ഫോണിലേക്ക് മെസ്സേജ് വന്നത് ഞാൻ ശ്രദ്ധിക്കുന്നത് അക്കൗണ്ടിലെ കുറച്ച് രൂപ ആരോ വിഡ്രോ ചെയ്തിരിക്കുന്നു.. അത് കണ്ടിട്ടല്ല ഞാൻ ഞെട്ടിയത് അതിൽ കാണിച്ചിരിക്കുന്ന ബാലൻസ് കണ്ടിട്ടാണ്… വെറും 8400 രൂപ…
7 ലക്ഷത്തിനു മുകളിൽ എന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു.. എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. ബാങ്കിൽ പോയി അന്വേഷിച്ചപ്പോൾ എന്റെ തന്നെ സൈൻ ഉള്ള ചെക്ക് ആയി വന്ന് പലതവണയായി ആണ് ആ പണം പിൻവലിച്ചിരിക്കുന്നത്.. അത് പറയാൻ വേണ്ടി ഞാൻ അനിലിനെ വിളിച്ചു അപ്പോൾ അയാളെ കിട്ടുന്നുണ്ടായിരുന്നില്ല ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്..

ഒടുവിൽ അയാളാണ് എന്നെ ചതിച്ചത് എന്ന് മനസ്സിലായപ്പോൾ ഞാൻ ആകെ തകർന്നു പോയിരുന്നു.. അന്ധമായി ഒരാളെ വിശ്വസിച്ചതിനുള്ള പ്രതിഫലം പോലീസിൽ കംപ്ലയിന്റ് ചെയ്യാൻ പോയപ്പോൾ അവിടെ നിന്നും അപമാനം മാത്രമായിരുന്നു.. എങ്കിലും അയാളെ വെറുതെ വിടില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു ഒടുവിൽ അനിലിനെ കണ്ടെത്തി പണം ചോദിച്ചപ്പോൾ അതിൽ പകുതി തന്ന് അയാൾ ബാക്കി പിന്നെ തരാം എന്ന് പറഞ്ഞു…

അപ്പോഴേക്കും കേസ് ആക്കരുത് എന്നും പറഞ്ഞ് ഒരുപാട് പേര് രംഗത്ത് വന്നിരുന്നു എന്റെ മുഴുവൻ പണവും കിട്ടാതെ ഞാൻ അടങ്ങിയിരിക്കില്ല എന്ന് പറഞ്ഞു… അനിൽ എവിടെ നിന്നൊക്കെയോ ഒരു 5 ലക്ഷം രൂപ എനിക്ക് കൊണ്ടുവന്നു തന്നു ഇനിയും ഉണ്ട് 2 ലക്ഷം.

എത്രയും പെട്ടെന്ന് തരാം എന്ന് എന്റെ കാലുപിടിച്ച് പറഞ്ഞു.. അവിടുന്ന് തിരികെ പോകുമ്പോൾ അനിലിന്റെ മുഖത്തേക്ക് ഞാനൊന്ന് ആഞ്ഞടിച്ചിരുന്നു…
അത്രയെങ്കിലും ചെയ്തില്ല എങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റായി പോകും അത് എന്ന് എനിക്ക് അറിയാമായിരുന്നു..

എന്റെ പോലെ തന്നെയായിരിക്കും അവനും എന്ന് കരുതിയാണ് ഇത്രയും വിശ്വസിച്ചത് പക്ഷേ എന്നെ വെറും കോമാളി മാത്രമായിട്ടാണ് അയാൾ കണ്ടിരുന്നത്.. ഈ പണം ആയിരുന്നു അയാളുടെ ഉദ്ദേശം.. ഒന്നും തിരിച്ചറിയാതെ പോയത് എന്റെ തെറ്റ്… ഇപ്പോ ജീവിതത്തിൽ വലിയൊരു പാഠം പഠിച്ചിരിക്കുകയാണ്.. ആരെയും വിശ്വസിക്കരുത് എന്ന വലിയ പാഠം.

Leave a Reply

Your email address will not be published. Required fields are marked *