ഇരുവരും രാത്രി ശുഭ മിഥുനങ്ങൾ ഒത്ത വിധം സം iഭോഗമൊക്കെ ചെയ്തു രiമിച്ചു .രാവിലെ ഉണർന്ന ഭാര്യ ഭർത്താവ് ജോലിക്ക് പോയ ഉടനെ അയാൾക്ക് പരിചയമുള്ള…….

Couple shadow tenderly kissing in twilight room, nightlife intimacy, feelings

ആ കാരണം

എഴുത്ത് :-വിജയ് സത്യ

തലേന്നാൾ ഈവനിംഗിൽ ഭർത്താവിനോടൊത്ത് കറങ്ങി ഫുഡും ജ്യൂസും ഒക്കെ കഴിച്ച് വലിയ മാളിൽ കയറി വേണ്ടുന്ന പർച്ചേസ് ഒക്കെ നടത്തി ഇരുവരും രാത്രി ശുഭ മിഥുനങ്ങൾ ഒത്ത വിധം സം iഭോഗമൊക്കെ ചെയ്തു ര iമിച്ചു . രാവിലെ ഉണർന്ന ഭാര്യ ഭർത്താവ് ജോലിക്ക് പോയ ഉടനെ അയാൾക്ക് പരിചയമുള്ള ഒരു വക്കിൽ ഓഫീസിൽ ചെന്ന് കയറി അവിടെയുള്ള വക്കീലിനോട് പറയുന്നതൊന്നും കേൾക്കൂ…!

എനിക്ക് ഡിവോഴ്സ് വേണം…

അവൾ വക്കിലിനോട് തറപ്പിച്ചു പറഞ്ഞു..

മ iദ്യപാനി ആണോ?

അല്ല

ഗാർഹിക പീ iഡനം?

അല്ല..

അപ്പൊ പിന്നെ അi വിഹിതം ആയിരിക്കും അല്ലേ..?

അതല്ല…

എന്നാൽ പിന്നെ ലൈം iഗിക ശേഷിക്കുവായിരിക്കും

അതൊന്നുമല്ല

ങ്ങേ അല്ലേ?

അല്ലെന്നേ

പകർച്ചവ്യാധി വല്ലതും?

അതൊന്നുമില്ല.

അപ്പോൾ പിന്നെ മാറാരോഗമായിരിക്കും..

ശോ രോഗമൊന്നുമല്ലെന്നേ…

എങ്കിൽ സാമൂഹ്യദ്രോഹ നടപടിയുമായി നടക്കുന്നുണ്ടാകും….ഗുiണ്ടായിസം.. ഗു iണ്ടായിസം..

വക്കിൽ അവസാനം താൻ കണ്ടെത്തിയെന്ന മട്ടിൽ സന്തോഷത്തോടെ പറഞ്ഞു..

അതല്ല വക്കിലെ..

അയ്യോ അതുമല്ലെങ്കിൽ പിന്നെ മെന്റൽ പ്രോബ്ലം ആയിരിക്കും.. പാവം…ആണോ..?

അല്ല വക്കിൽ സാർ അല്ല.

മടിയനായി തേരാപാര നടന്നു കുടുംബം നോക്കാത്തവൻ ആണോ?

ജോലിയൊക്കെ ഉണ്ട്കു ടുംബവും നോക്കും..

പിന്നെന്തിനാ മാഡം ഡിവോഴ്സ്?

ഒടുവിൽ അവർ ത്തന്നെ മൊഴിഞ്ഞു..

കാരണം കേട്ട് വക്കീൽ ഞെട്ടി..

ശോ…ഇതിന് ഡിവോഴ്സ് വാങ്ങിക്കൊടുത്താൽ.. താനും തന്റെ വീട്ടിന്നു പുറത്താകും…തനിക്കും ഇപ്പറഞ്ഞ മാഡത്തിന്റെ ഭർത്താവിനെ പോലെ… ആ ഒരിത്…അതു ഉണ്ട്..

ഇന്നാള് വായിച്ച ഇന്ത്യൻ ജെർണൽ ഓഫ് ഇന്റർനാഷണൽ ലോയുടെ വക്കീലന്മാരുടെ കേസ് ഡയറിയുടെ പുതിയ പതിപ്പിലെ പുസ്തകത്തിൽ ഇതിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു..പലയിടത്തും ഡിവോഴ്സ് നൽകുന്നുണ്ട്…!

ഏതായാലും നിങ്ങൾ ഒന്നുകൂടി ആലോചിച്ചു വരൂ.. ഒരു ജീവിതമല്ലേ ചിലതൊക്കെ അഡ്ജസ്റ്റ് ചെയ്യാതെ എന്തു ഫാമിലി ലൈഫ്…

ശരി ഞാൻ ആലോചിച്ചു കുറച്ചു ദിവസം കഴിഞ്ഞു വരാം..

അതുപറഞ്ഞു ആ സ്ത്രീ വക്കീൽ ഓഫീസിൽ നിന്നും ഇറങ്ങി..

അവർ ഇറങ്ങി പോയിട്ടും വക്കീലിന് സമാധാനക്കേട് മാറിയില്ല.. തന്റെ കേസ്സുകളൊക്കെ ചോദിച്ചു മനസിലാക്കുന്ന ഭാര്യ എങ്ങാനും ഇങ്ങനെയൊരു സ്കോപ്പ് അറിഞ്ഞാൽ തന്നെ ഡൈവേഴ്സ് ചെയ്താലോ.. അയാൾക്ക് ഒരു സമാധാനവുമില്ല.

ഗുമസ്തനോട് യാത്ര പറഞ്ഞു അയാൾ വക്കിൽ ഓഫീസിൽ നിന്നും ഇറങ്ങി..

നേരെ ചെന്നത് തന്റെ സുഹൃത്തായ ഡോക്ടറുടെ അടുത്തേക്ക്..

കാര്യങ്ങളൊക്കെ അവതരിപ്പിച്ചു..

ഒക്കെ കേട്ടപ്പോൾ ഡോക്ടർ പൊട്ടിച്ചിരിച്ചു..

ഇതിന് പ്രത്യേകിച്ച് മരുന്നൊന്നും ഇല്ല… ഒരു അമ്പത് ശതമാനത്തിനു മുകളിൽ ജനങ്ങളിലും ഇതുണ്ട്.. ഇതൊക്കെ ഒരു മനുഷ്യന്റെ സവിശേഷത അല്ലേ.. ഇതു രോഗം ഒന്നുമല്ല..ഇതിനൊരു വഴി പറഞ്ഞു തരാം…

ഡോക്ടർ എന്തോ രഹസ്യം പറഞ്ഞു കൊടുത്തു..

കേട്ടപ്പോൾ വക്കീലിന് സന്തോഷമായി.

ഹാവൂ ആശ്വാസമായി…

അന്ന് വീട്ടിലെത്തിയ വക്കിൽ അത്താഴം കഴിഞ്ഞും ടീവീ ഒക്കെ നോക്കി പിന്നെയും സോഫയിൽ ഇരിക്കുന്നു..അത്താഴം കഴിഞ്ഞാൽ കേറി കിടക്കേണ്ടതാണല്ലോ..! ഇതെന്തു പറ്റി..?

ഭാര്യക്ക് ഇത്തിരി അത്ഭുതമായി..

അടുക്കളയിലെ അവസാന മിനുക്കു പണി കഴിഞ്ഞു ഭാര്യയും വന്നപ്പോൾ അയാൾ ബെഡ് റൂമിൽ പോയി കിടന്നു..

ദൈന്യംദിന കലാപരിപാടി കഴിഞ്ഞും ഭാര്യ ഉറങ്ങിയ ശേഷമേ അയാൾ ഉറങ്ങിയുള്ളൂ..

പതിവിന് വിപരീതമായി ഭാര്യ ഉണരുംമുമ്പേ ഉണരാൻ അലാറം വെച്ചു ഉണർന്നു..

ഭർത്താവിന്റെ ഈ മാറ്റം കണ്ടു ഭാര്യക്ക് സന്തോഷം ആയി..

ബെഡ് കണ്ടാൽ ഉറക്കം തുടങ്ങുന്ന ഭർത്താവിന്റെ ഈ പുത്തൻ അത്യുന്മേഷം അവരിലും ഉണർവ് സൃഷ്ടിച്ചു..

ചില രാത്രികൾ ഭാര്യ ഉറങ്ങാൻ ഏറെ വൈകി. അന്നേരമൊക്കെ ഉറക്കം വന്നിട്ടും ഉറങ്ങാതെ ഭർത്താവ് അവൾ ഉറങ്ങാൻ കാത്തിരുന്നു.. ഭാര്യ ഉറങ്ങാൻ വൈകുന്ന അങ്ങനെ ചില ദിവസങ്ങളിൽ രാത്രി അയാൾക്കു മൂന്നുനാലു മണിക്കൂർ മാത്രമേ ഉറക്കം ലഭിച്ചുള്ളു..

ഉറക്കം നേരെ കിട്ടാതെ വക്കിലിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി..

കുറച്ചു ദിവസത്തിന് ശേഷം ആ സ്ത്രീ വീണ്ടും അയാളുടെ വക്കീൽ ഓഫീസിൽ വന്നു.

എന്താ മാഡം ആലോചിച്ചോ..?

ഉവ്വ്..ഞാനാലോചിച്ചു… പക്ഷെ..,

ഒരു പക്ഷേയും വേണ്ട മാഡം.. ഞാൻ ഈ കേസെടുക്കാൻ തീരുമാനിച്ചു..ഈ വക്കാലത്ത് പേപ്പറിൽ ഒപ്പ് ഇട്ടോളൂ..

അയ്യോ വേണ്ട… അത് പറയാനാ ഞാൻ വന്നത്.. എനിക്ക് ഡിവോഴ്സ് വേണ്ട..
നമ്മുടെ ചെറിയൊരു ജീവിതമല്ലേ.. അതിങ്ങനെ ചെറിയ കാര്യത്തിന്റെ പേരിൽ
ഡിവോഴ്സ് ചെയ്ത് ദുഃഖിക്കാൻ ഉള്ളതല്ല.. നമ്മളെ ഇഷ്ടപ്പെടുന്നവരുടെ ചെറിയ പോരായ്മകൾ കണ്ടില്ലെന്ന് നടിക്കാൻ നമുക്കായില്ലെങ്കിൽ പിന്നെ എന്ത് സ്നേഹം എന്ത് പങ്കാളി… അപ്പോൾ ഞാൻ പോട്ടെ വക്കിൽ സാറേ…

അതും പറഞ്ഞ് അവർ ഇറങ്ങി നടക്കുന്നു..

അന്ന് വീട്ടിലെത്തിയ വക്കിൽ അത്താഴം കഴിച്ചു പഴയത് പോലെ നേരത്തെ കേറി കിടന്നു ഉറക്കം തുടങ്ങി…

പഴയ പതിവ് ഭർത്താവ് വീണ്ടും തുടങ്ങിയത് കണ്ടപ്പോൾ ഭാര്യയ്ക്ക് വീണ്ടും അത്ഭുതം.. ഇതിയാൻ ഇതെന്തുപറ്റി..

അവർ ഉറങ്ങി കിടക്കുന്ന ഭർത്താവിന്റെ അടുത്തു ചെന്ന് നോക്കി..

അപ്പോൾ ഭർത്താവു നന്നായി കൂർക്കം വലിച്ച് കിടന്നു ഉറങ്ങുന്നു..

മാഡം സ്വന്തം ഭർത്താവിൽ നിന്നും ഡിവോഴ്സ് ചോദിച്ചു വരാൻ കാരണമായ ആ “കൂർക്കംവലി” കുറെ നാളുകൾക്കു ശേഷം വക്കീലിന്റെ വീട്ടിലും മുഴങ്ങി..!!

എപ്പോഴും ആ താളം കേട്ടുറങ്ങുന്ന വക്കീലിന്റെ ഭാര്യ കഥ ഒന്നും അറിയാതെ അതിൽ ലയിച്ചു ഉറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *