“” ഞങ്ങൾ പോവില്ല!! നിങ്ങൾ കൊ,ന്നാലും ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങി പോകാൻ പോകുന്നില്ല!””
വാശിയൊടെ പറഞ്ഞു റാബിയ..!.ഭയന്ന് തന്റെ കൂടെ നിൽക്കുന്ന കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. സ്വന്തം ര,ക്തത്തിൽ പിറന്ന കുഞ്ഞുങ്ങളാണ് എന്നുപോലും നോക്കാതെ അയാൾ ആട്ടി ഇറക്കാൻ ശ്രമിക്കുകയാണ്..
സഫാന്റെ അടുത്ത അടി റാബിയയുടെ മുഖത്ത് തന്നെ ആയിരുന്നു.. നിലത്തേക്ക് വീണ റാബിയയെ മൂന്ന് കുഞ്ഞുമക്കളും കെട്ടിപ്പിടിച്ച് കരഞ്ഞു…
അതുകൂടി ആയപ്പോൾ അവൾക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.. പൊട്ടി കരഞ്ഞു പോയി ഇതുവരെ ധരിച്ച ധൈര്യത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണു..
പത്താം ക്ലാസ് കൊല്ലപരീക്ഷ എഴുതി നിൽക്കുമ്പോൾ ആണ് സഫാന്റെ കല്യാണ ആലോചന വരുന്നത്.. സഫാന്റെ പെങ്ങളെ കെട്ടിച്ചുവിടാൻ വേണ്ടി ആണ് അവർ അവനെ കല്യാണം കഴിപ്പിച്ചത്.
സഫാന്റെ ഭാര്യയായി വന്നു കയറുന്ന പെണ്ണിന്റെ പണ്ടം എടുത്ത് സഫാന്റെ അനിയത്തിയെ കെട്ടിച്ചുവിടാൻ ആയിരുന്നു തീരുമാനം
റാബിയ പഠിക്കാൻ കുറച്ചു പുറകിലേക്ക് ആയിരുന്നു.. പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും ആർക്കും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.. അതുകൊ ണ്ടുതന്നെ അവളെ എത്രയും പെട്ടെന്ന് കെട്ടിച്ചു വിടാം എന്ന് വീട്ടുകാരും കരുതി.
സഫാന്റെ വീട്ടുകാരുടെ ഡിമാൻഡ് ആദ്യമേ അവർ പറഞ്ഞിരുന്നു 30 പവൻ ആഭരണം ആയി വേണം പിന്നെ 2 ലക്ഷം രൂപയും എല്ലാം സമ്മതിച്ചിട്ട് തന്നെയാണ് നാടൻ പണിക്ക് പോകുന്ന സഫാന് റാബിയയുടെ ഉമ്മയും ഉപ്പയും അവരുടെ മകളെ കൈപിടിച്ചു കൊടുത്തത്.. റാബിയയുടെ താഴെ പിന്നെയും രണ്ട് പെൺമക്കൾ ഉണ്ട്.. റാബിയയുടെ ഉമ്മ വീട്ടിൽ നിന്ന് കിട്ടിയ സ്വത്ത് പകുതിയും വിറ്റിട്ടാണ് അവൾക്കുള്ള പണ്ടം വാങ്ങിയത് താഴെ ഉള്ള രണ്ടെണ്ണത്തിനെ കെട്ടിക്കാൻ ആയി ബാക്കി ഉള്ളത് അതുപോലെ തന്നെ വച്ചിരിക്കുകയായിരുന്നു..
മീൻ കച്ചവടത്തിന് പോകുന്ന അഹമ്മദിനെ കൊണ്ട് അല്ലാതെ പെൺമക്കളെ വിവാഹം കഴിച്ച് അയക്കാൻ കഴിയുമായിരുന്നില്ല.. ഒത്തിരി പ്രതീക്ഷയോടെ ആണ് അവൾ വലതുകാൽ വച്ച് ആ വീടിന്റെ പടി കയറിയത്.
ഉമ്മയും ഉപ്പയും ആദ്യം ഒക്കെ നല്ല രീതിയിൽ അവളോട് പെരുമാറി പക്ഷേ പിന്നീട് ദുർമുഖം കാണിക്കാൻ തുടങ്ങി.. എന്ത് ചെയ്താലും കുറ്റം..
അവളുടെ പണ്ടവും ധരിച്ച് കല്യാണം കഴിഞ്ഞ് പോയവൾ ഇടയ്ക്ക് നിൽക്കാൻ വന്നാൽ അവളുടെ വകയും ഉണ്ടാകും പോരെടുക്കൽ..
എല്ലാം സഹിച്ച് അവിടെ നിന്നു താഴെയുള്ള രണ്ടെണ്ണത്തിന്റെയും കൂടി കല്യാണം കഴിയണം എന്ന് അവൾക്ക് ബോധ്യം ഉണ്ട്..
എന്നാൽ സഫാൻ എല്ലാത്തിനും അവൾക്ക് സപ്പോർട്ട് ആയിരുന്നു ആ ഒരു ആശ്വാസം മാത്രമാണ് ജീവിതത്തിൽ അവൾക്ക് ഉണ്ടായിരുന്നത്..
സഫാനുവേണ്ടി ഏത് സാഹചര്യത്തെയും തരണം ചെയ്ത് മുന്നോട്ടുപോകാൻ അവൾ ഒരുക്കമായിരുന്നു. ഇതിനിടയിൽ അവർക്ക് മൂന്നു കുഞ്ഞുങ്ങൾ ജനിച്ചു മൂത്തത് ഒരു പെൺകുട്ടി താഴെ ഒരാണും പെണ്ണും ഇരട്ടകളാണ്… രണ്ടാമത്തെ പ്രസവം കഴിഞ്ഞ് ഏറെ നാൾ അവൾക്ക് അവളുടെ സ്വന്തം വീട്ടിൽ നിൽക്കേണ്ടിവന്നു.. ഒരേ പോലെ രണ്ടു കുഞ്ഞുങ്ങളെ നോക്കി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല വീട്ടിൽ ചെന്നാൽ ഉറപ്പാണ് അവിടെ ആരും തിരിഞ്ഞു നോക്കില്ല അതുകൊണ്ട് റാബിയയുടെ വീട്ടിൽ തന്നെ നിൽക്കാൻ തീരുമാനമായി..
ഇതിനിടയിൽ സഫാന് ഗൾഫിലേക്ക് പോകാൻ ഒരു ചാൻസ് കിട്ടി… കുഞ്ഞുങ്ങളെ വിട്ടു പോകാൻ അയാൾക്ക് ഒത്തിരി സങ്കടം ആയിരുന്നു എങ്കിലും അവർക്ക് വേണ്ടി അവർക്ക് ഒരു ജീവിതം ഉണ്ടാകാൻ വേണ്ടി എന്ന് പറഞ്ഞ് പ്രവാസിയുടെ കുപ്പായം എടുത്തണിഞ്ഞപ്പോൾ അത് സമ്മതിക്കുകയല്ലാതെ റാബിയക്ക് വേറെ വഴി ഉണ്ടായിരുന്നില്ല.
അതുകഴിഞ്ഞ് തിരികെ സഫാന്റെ വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ അഡ്ജസ്റ്റ് ചെയ്യാൻ പോലും പറ്റാത്ത വിധം ആയിരുന്നു കാരണം അവന്റെ പെങ്ങൾ ഭർത്താവിനെയും കൊണ്ട് അവിടെ വന്ന് നിൽക്കാൻ തുടങ്ങി..
അവളുടെ ഭർത്താവിന്റെ കയ്യിൽ നിന്ന് മോശമായ രീതിയിൽ ഒന്ന് രണ്ട് തവണ അനുഭവങ്ങൾ ഉണ്ടായതോടെ അവൾ എല്ലാം സഫാൻ വിളിച്ചപ്പോൾ പറഞ്ഞു കൊടുത്തു..
അതോടെ മക്കളെയും വിളിച്ച് നിന്റെ വീട്ടിൽ പോയി നിന്നോ എന്ന് പറഞ്ഞ് സഫാൻ അവളെ വീട്ടിലേക്ക് അയച്ചു മാസം അവൾക്ക് ചിലവിനുള്ളത് സഫാൻ അയച്ചുകൊടുത്തു അതോടെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോയി.
എന്നാൽ ഇടയ്ക്കുവെച്ച് സഫാൻ അയക്കുന്ന പണത്തിൽ കുറവ് വരാൻ തുടങ്ങി ചില മാസങ്ങളിൽ തീരെ അയക്കാതെയായി..
അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജോലി ഇല്ല ശമ്പളം ഇല്ല എന്നൊക്കെ പറയാൻ തുടങ്ങി. ഇങ്ങോട്ടുള്ള കോളുകളും കുറഞ്ഞു.
ഇതിനിടയിൽ സഫാന്റെ പഴയ വീട് പൊളിച്ച് അവിടെ ഒരു മാളിക പണിയാൻ പോവുകയാണ് എന്ന് കേട്ടു പെങ്ങളും ഭർത്താവും കൂടി ചെയ്യുന്നതാവും എന്ന് കരുതി എന്നാൽ അപ്പോഴാണ് മനസ്സിലായത് സഫാൻ പൈസ അയച്ചു കൊടുത്തിട്ടാണ് അത് എന്ന്… തന്റെ കുട്ടികൾക്ക് ആഹാരം വാങ്ങാൻ പോലും പണം അയക്കാൻ ഇല്ല എന്ന് പറയുന്ന ആൾ മണിമാളിക എങ്ങനെ പണി കഴിപ്പിക്കുന്നു എന്ന് റാബിയക്ക് ആശ്ചര്യം തോന്നി..
അവൾ മക്കളെയും വിളിച്ചു സഫാന്റെ വീട്ടിലേക്ക് ചെന്നു ഒരാൾ പോലും അവളോട് മിണ്ടിയില്ല.. കടുത്ത അവഗണനയിലും ഒരു ദിവസം അവിടെ നിന്ന് പിറ്റേദിവസം അവൾ തിരികെ പോന്നു. കാരണം കുട്ടികൾക്കുള്ള ആഹാരം പോലും അവർ കൊടുത്തില്ല..
ആകെക്കൂടി വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു റാബിയ മക്കളുടെ ചിലവ് തന്റെ ഉപ്പയെ കൊണ്ട് താങ്ങാൻ കഴിയില്ല എന്ന് മനസ്സിലായി.. താഴെയുള്ള രണ്ട് അനിയത്തിമാരും കല്യാണം കഴിഞ്ഞ് അത്യാവിശം നല്ല രീതിയിൽ ആണ്.
അവളും മക്കളും എന്നും ഒരു ബാധ്യതയായി ഉപ്പയ്ക്ക്.. അതുകൊണ്ടാണ് അവൾ ജോലിക്ക് പോകാം എന്ന് തീരുമാനിച്ചത് അടുത്ത് തന്നെ ഉള്ള ഒരു ഗാർമെന്റ്സിൽ പാക്കിംഗ് മറ്റും ആയി അവൾക്ക് ഒരു ജോലി കിട്ടി ചെറിയ ശമ്പളം ഉണ്ടായിരുന്നുള്ളൂ എങ്കിലും കുടുംബത്തിലേക്ക് അത് വലിയ ഒരു സഹായം ആയിരുന്നു.
ഇതിനിടയിലാണ് അറിഞ്ഞത് സഫാൻ ഗൾഫിൽ നിന്ന് വന്നു എന്നും, മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന് വലിയ ഏതോ പണക്കാരി ആണ്.
കേട്ടതും ഉപ്പയെയും മക്കളെയും കൂട്ടി അവിടേക്ക് ചെന്നതാണ് അവിടെനിന്നാണ് ഈ ആട്ടി ഇറക്കുന്നത്.
അതോടെ നാട്ടുകാർ കൂടി അവർ പറയുന്നത് റാബിയക്കുള്ള പണവും സ്വർണ്ണവും എല്ലാം തിരികെ നൽകി അവരെ അവളുടെ സമ്മതത്തോടെ തന്നെയാണ് ഒഴിവാക്കുന്നത് എന്ന്.
എന്നാൽ തനിക്ക് ഒന്നും കിട്ടിയിട്ടില്ല എന്ന് അവൾ എല്ലാവരുടെയും മുന്നിൽ വച്ച് പറഞ്ഞു അത് വലിയ നാണക്കേട് ആകും എന്ന് തോന്നിയത് കൊണ്ടായിരിക്കും കുറച്ച് പണം ഔദാര്യം പോലെ സഫാൻ അവൾക്ക് കൊടുത്തത്.
“” ഈ പിച്ചക്കാശ് എനിക്ക് വേണ്ട!! സ്വന്തം കുഞ്ഞുങ്ങളെ പോലും തള്ളിപ്പറയുന്ന നിങ്ങളുടെ കൂടെ ഇനി ഒരു ജീവിതവും എനിക്ക് ആവശ്യമില്ല പകരം എന്റെ ഒപ്പം തന്നെ 30 പവനും രണ്ടുലക്ഷം രൂപയും അതിന്റെ പലിശയും എനിക്ക് കിട്ടണം..
റാബിയ വാശിപിടിച്ചു അത് കൊടുക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല.
അവൾക്ക് കിട്ടാനുള്ളത് വാങ്ങി സ്വന്തം വീട്ടിലേക്ക് പോയി അതുകൊണ്ട് എങ്ങനെയെങ്കിലും സ്വന്തമായി എന്തെങ്കിലും ഒരു സംരംഭം തുടങ്ങണം എന്ന് അവൾ കരുതി. ഒടുവിൽ വീട്ടിൽ തന്നെ ഒരു കാറ്ററിങ് യൂണിറ്റ് തുടങ്ങി അത്യാവിശം പാത്രങ്ങളും സാധനങ്ങളും എല്ലാം വാങ്ങി.. നന്നായി ബിരിയാണിയും മറ്റും ഉണ്ടാക്കാൻ അറിയുന്ന റാബിയയുടെ കഴിവും വൃത്തിയുള്ള ചുറ്റുപാടും ബിരിയാണിയുടെ സ്വാദും എല്ലാം അവളുടെ ബിസിനസ് വർദ്ധിപ്പിച്ചു.. ചെറിയ ഒരു ഹോട്ടൽ തുടങ്ങി ജോലിക്കാരെ വെച്ചു… അത്യാവശ്യം നല്ല രീതിയിൽ തന്നെ അവൾക്ക് സമ്പാദ്യം വരാൻ തുടങ്ങി… ഉപ്പയുടെ മീൻ കച്ചവടം ആദ്യം നിർത്തി അദ്ദേഹത്തെ വീട്ടിൽ ഇരുത്തി അനിയത്തിമാരുടെ ഷെയർ കൊടുത്തതിനുശേഷം വീട് അവൾ സ്വന്തമാക്കി അത് നന്നായി ഒന്ന് പുതുക്കി പണിതു… അല്ലറ ചില്ലറ ലോണും എടുക്കേണ്ടി വന്നു.. എങ്കിലും അത് വീട്ടിൽ തീർക്കാം എന്ന് അവൾക്ക് ഉറപ്പ് ഉണ്ടായിരുന്നു..
സഫന്റെ ഉമ്മയെയും ഉപ്പയെയും പെങ്ങളെയും പുതിയ പെണ്ണ് ആട്ടി ഇറക്കി എന്നൊരു വാർത്ത അവളും അറിഞ്ഞു… അവരിപ്പോ എവിടെയോ വാടകയ്ക്ക് നിൽക്കുകയാണ്… അതുമാത്രമല്ല സഫാന് ഇടം വലം തിരിയാൻ പെണ്ണിന്റെ സമ്മതം വേണം കൂട്ടിലിട്ട പോലെ ഒരു ജീവിതം.
റാബിയയെ വിട്ടുകളഞ്ഞതാണ് ഞാനെന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം എന്ന് ആരോടോ സഫാൻ പറഞ്ഞു എന്ന് റാബിയയുടെ ചെവിയിലും എത്തി. പുച്ഛം നിറഞ്ഞ ഒരു ചിരിയായിരുന്നു അതിന് മറുപടിയായി അവൾ നൽകിയത്
☆☆☆☆☆☆☆☆☆☆☆
