Story written by Amarthya Madhu
നല്ലൊരു തിരക്കുള്ള ദിവസമായിരുന്നു അന്ന്…. കോഫി ഷോപ്പിൽ നിന്നു തിരിയാൻ ഇടമില്ല. രാത്രിയിലെ ഉറക്കമില്ലായ്മയും ജോലി ഭാരവും കൊണ്ട് തളർന്നിരുന്നു.. തിരക്കുണ്ടായിരുന്നതുകൊണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരുന്നില്ല .
പതിവുപോലെ നാലാമത്തെ വരിയിൽ ആയിരുന്നു എൻറെ ഡ്യൂട്ടി .. മാന്യൻ എന്ന് തോന്നിക്കുന്ന ഒരാൾ കയറിവന്നു വെള്ള വസ്ത്രം ..നീണ്ട മുടി …ഒരുപക്ഷേ വല്ല എഴുത്തുകാരും ആയിരിക്കും.. കോഫിയും സ്നാക്സും ഓർഡർ ചെയ്തു… ഞാൻ അതുമായി ചെല്ലുന്നതിനിടയിലാണ് കൈയ്യൊന്ന് ഇടറിയത് .. അയാളുടെ വെള്ള വസ്ത്രത്തിലേക്ക് ചൂടുള്ള കാപ്പി തെറിച്ചു ….
സീറ്റിൽ നിന്ന് അയാൾ ചാടി എണീക്കുകയും ഒപ്പം തന്നെ എൻറെ കവിളിൽ കൈകൾ ആഞ്ഞു പതിക്കുകയും ചെയ്തു ..
ഒരു നിമിഷം എനിക്ക് പരിസരബോധം നഷ്ടപ്പെട്ടു കൗണ്ടറിൽ നിന്നും മാനേജർ ഓടി വരികയും അയാളോട് ക്ഷമ ചോദിക്കുകയും ചെയ്തു..
നോക്കിനിൽക്കാതെ ക്ലീൻ ചെയ്യടാതട്ടിപ്പോയ കാപ്പി കപ്പ് നോക്കി മാനേജർ കൽപ്പിച്ചു ഉടഞ്ഞ കപ്പും മേശയും ക്ലീനാക്കി.
കവിൾ ചുട്ടുപൊള്ളുന്നുണ്ട് …ഒപ്പം നെഞ്ചും… കോഫി ഷോപ്പിലെ എല്ലാവരുടെയും ശ്രദ്ധ എൻറെ നേർക്കാണ്അ കത്തേക്ക് പോയി കുറച്ചു നേരം കരഞ്ഞു.. പിന്നീട് വീണ്ടും സെർവിനായി ഹാളിലേക്ക് വന്നു….. ആ സമയമത്രയും തന്നെ നോക്കിയിരിക്കുന്ന ഒരു പയ്യനെയാണ് ഞാൻ കാണുന്നത്.. മുൻപ് ഇവിടെ വന്നിട്ടുണ്ടെങ്കിലും തൻറെ ശ്രദ്ധ കൂടുതൽ പതിഞ്ഞത് ,..ഇന്നാണ് … തന്നോട് മാത്രമേ അവൻ ഓർഡർ പറയാറുള്ളൂ എന്നും പതിവുപോലെ അവൻ ഈ സമയത്ത് എത്താറുണ്ട് … ഒരു കാപ്പി എന്റെ നേരെ അവൻ വിരൽ ഉയർത്തി പറഞ്ഞു….
കാപ്പി സ്നാക്സ് എടുത്തു അവൻറെ അടുത്തെത്തുമ്പോൾ അവൻറെ തിളങ്ങുന്ന കണ്ണുകൾ നനഞ്ഞതായി കണ്ടു … തിരിഞ്ഞു നടക്കുമ്പോൾ അവൻ തന്റെ കയ്യിൽ പതിയെ പിടിച്ചു …വല്ലാതെ വേദനിച്ചു അല്ലേ ചിരിക്കു മാത്രം ചെയ്തു .. കാപ്പി കഴിച്ചു അവൻ തിരിച്ചു പോയി…
അന്ന് രാത്രിയും ശരിയാവണ്ണം ഉറങ്ങാൻ കഴിഞ്ഞില്ല രണ്ടു ചിന്തകൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു… വേദനകൾ ഒരുപാട് അനുഭവിച്ചതാണ് ശാiരീരികമായും മാനസികമായും അതുകൊണ്ട് അത് മനസ്സിൽ നിന്നും മായ്ച്ചു കളയാം എന്ന് വിചാരിച്ചു…
പക്ഷേ രണ്ടാമത്തെ ചിന്തകൾ.അവൻ ആരായിരിക്കും.തന്നെ കാണാൻ വേണ്ടി മാത്രമാണോ ഈ ഷോപ്പിലേക്ക് വരുന്നത് … എൻറെ കാര്യത്തിൽ എന്താണ് ഇത്ര ആധിയും ഉത്കണ്ഠയും …എത്ര ചിന്തിച്ചിട്ടു എനിക്ക് അത് പിടികിട്ടിയില്ല… ഓരോ ദിവസം കഴിയുന്തോറും ആ ഒരു മുഖത്തിനു വേണ്ടി ദാഹിച്ചു തുടങ്ങി… ഓർമ്മകളിൽ ആശ്വാസം കണ്ടെത്താൻ തുടങ്ങി… ആരെങ്കിലുമുണ്ട് എന്നൊരു തോന്നൽ എൻറെ ജീവിതത്തിൽ ഉണ്ടായത് അവൻ ആയിട്ടുള്ള സൗഹൃദത്തിന് ശേഷമാണ് …
പലതവണ പുറത്തേക്ക് വിളിച്ച് എന്തെങ്കിലുമൊക്കെ ഗിഫ്റ്റ് വാങ്ങിത്തരും …അടുത്ത ലീവിന് വീട്ടിലേക്ക് കൊണ്ടുപോകാം ….എല്ലാവരെയും പരിചയപ്പെടുത്തി തരാം എന്നെല്ലാം പറഞ്ഞിട്ടുണ്ട്… പ്രത്യേകിച്ച് ഭാവി വധു ആയ പെൺകുട്ടിയെയും…. ക്രിസ്തുമസ് അവധിക്ക് രണ്ടുദിവസം നാട്ടിൽ പോകുന്നുണ്ടോ എന്ന് മാനേജർ ചോദിച്ചപ്പോൾ പോകുന്നുണ്ട് എന്നാണ് പറഞ്ഞത് … അതുവരെയുള്ള ശമ്പളം കണക്കുതീർച്ച് കയ്യിൽ തരുമ്പോൾ അതൊരു വലിയ തുക ഉണ്ടായിരുന്നു… അവൻ എനിക്ക് ഒരുപാട് ഗിഫ്റ്റ് വാങ്ങി തന്നതല്ലേ എന്തെങ്കിലും തിരിച്ചു വാങ്ങിച്ചു കൊടുക്കാതിരിക്കുന്നത് മര്യാദ ഇല്ലല്ലോ പിറ്റേന്ന് ടൗണിൽ കറങ്ങി നടന്നു ഒരു വെള്ളി കുരിശ് മാല കരസ്ഥമാക്കി… ഇന്നാണ് വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ ആ ദിവസം.. അനാഥാലയത്തിന്റെ പടികൾഇറങ്ങി പോരുമ്പോൾ ആകെ ഒരു ജോഡി ഡ്രസ്സ് ആണ് കയ്യിലുണ്ടായിരുന്നത്.. പിന്നീട് അത് പാകമാകാതായപ്പോൾ എടുത്ത ഒന്ന് രണ്ട് ടീഷർട്ട് …… അതൊന്നും പറ്റില്ല
ആദ്യമായി ഒരു വീട്ടിലേക്ക് പോവുകയാണ്..
ഒരുപാട് വീടുകൾ പുറമേ നിന്ന് കണ്ടിട്ടുണ്ടെങ്കിലും അതിൻറെ ഉൾവശത്ത് എന്താണെന്നോ ഒന്നും അറിയില്ല …അവൻറെ വീട്ടിൽ ആരൊക്കെ ഉണ്ടാകും എന്ന് അറിയില്ല… അനാഥനായ ദരിദ്രനായ എന്നെ അവർ എങ്ങനെ ഉൾക്കൊള്ളും എന്നും അറിയില്ല പക്ഷേ അവന്റെ സ്നേഹത്തിനു മുമ്പിൽ കീഴടങ്ങുകയും നിവൃത്തിയുള്ളൂ പോകാൻ തന്നെ തീരുമാനിച്ചു കുറച്ചു വിലയുള്ള ഒരു ജോഡി ഡ്രസ്സ് വാങ്ങി.പുതിയ ചെരിപ്പും…ഷോപ്പിൽ വന്ന് കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞ് പുതിയ ഡ്രസ്സ് അണിഞ്ഞ് കാത്തിരിപ്പായി
അവൻ വരാമെന്ന് പറഞ്ഞതിന്റെ രണ്ടുമണിക്കൂർ മുൻപേങ്കിലും ഞാൻ റെഡിയായി ഇരുന്നിട്ടുണ്ടാവും.. ഇവിടെ എത്തിയതിനു ശേഷം നാട്ടിലേക്ക് ഒരിക്കലും പോയിട്ടില്ല …ആരെ കാണാൻ പോണം സമയമെടുക്കുംതോറും വല്ലാത്തൊരു ഭയം അവൻ വരില്ലേ ..
പക്ഷേ പറഞ്ഞ സമയത്ത് കൃത്യമായിത്തന്നെ അവൻ എത്തി നാളെ ക്രിസ്തുമസ് ആണ് ആശംസകൾ നേർന്നുകൊണ്ട് അവൻ കാറിന്റെ ഡോർ തുറന്നു പിടിച്ചു … ആദ്യമായാണ് അവൻ കാറിൽ ഹോട്ടലിൽ എത്തുന്നത്ഏ.തോ സ്വർഗ്ഗത്തിലെത്തിയ പ്രതീതി ആയിരുന്നു കാറിനകത്ത്… കുറച്ചുനേരം രണ്ടുപേരും പരസ്പരം സംസാരിച്ചില്ല … അവൻ എന്തോ ചിന്തിക്കുകയായിരുന്നു എന്ന് തോന്നി… പിന്നെ ചിരിച്ചുകൊണ്ട് എൻറെ തിരിഞ്ഞു ഇമ്മാനുവൽ ആദ്യമായിട്ടാണല്ലേ പുറത്തുപോകുന്നത്…
അതെ…. നാട്ടിലോട്ട് പോകുന്നില്ല ആരെയും കാണാനില്ല? അവൻ ചോദിച്ചു
മറുപടി പറയണമെന്ന് തോന്നിയില്ല മൗനമായി കുമ്പിട്ടിരുന്നു.അല്ലെങ്കിൽ ആദ്യമായി കാണുന്ന പുറം കാഴ്ചകൾ നോക്കിയിരിക്കുന്ന പോലെ പുറത്തേക്ക് നോക്കി ഇരുന്നു.. പതിയെ അവന്റെ തണുത്ത കൈകൾ എൻറെ ചുമരിൽ സ്പർശിച്ചു സാരമില്ല ഞാൻ തമാശ പറഞ്ഞതല്ലേ.കാണാൻ ആൾക്കാരൊ ക്കെയുണ്ട് പക്ഷേ അവരെയൊന്നും കാണണമെന്ന് തോന്നുന്നില്ല സംരക്ഷിക്കേണ്ടവർ തന്നെ മാനസികമായും ശാരീരികമായും ഉ,പദ്രവിച്ചു തുടങ്ങിയപ്പോൾ രക്ഷപ്പെട്ടു പോന്നതാണ് വരണ്ട കണ്ണുകളുമായി നിർവികാരയായി എൻറെ അമ്മ യുണ്ടായിരുന്നു കൂട്ടത്തിൽ അതാണ് ഏറെ വേദനിപ്പിച്ചത് ഒരിക്കലും അംഗീക രിക്കാൻ കഴിയാത്ത ഒരു മകനായി ഞാൻ പിറന്നതിൽ പകയോ ദേഷ്യമോ വൈരാഗ്യമോ സ്നേഹമോ കാരുണ്യമോ ഒന്നും എന്നോട് ഉണ്ടായിരുന്നില്ല ഇരുളിന്റെ മറവിൽ കുഞ്ഞായിരുന്ന എന്റെ ദേഹത്ത് ലൈം,ഗിക ചുവയോടെ തൊടുമ്പോൾ അമ്മക്കെങ്കിലും എന്നെ സംരക്ഷിക്കാം …മറ്റെന്തെങ്കിലും മാർഗം തേടാമായിരുന്നു… ചെയ്തില്ല അഭിമാനമായിരിക്കാം ആദർശപ്രാന്ത് ആയിരിക്കാം എന്നെ ഇങ്ങനെ അകറ്റി നിർത്തിയത്… ഒരു നിമിഷം സഡൻ ബ്രേക്ക് കാർ ഒന്ന് നിന്ന് കുലുങ്ങി… ഞാൻ ആഷ്ലിൻറെ മുഖത്തേക്ക് ഒന്ന് പകച്ചുനോക്കി… ആ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു പതുക്കെ തലയുടെ പിൻഭാഗത്ത് അമർത്തി അവൻറെ നെറുകയിൽ ഒന്നുമുത്തി…. പറയരുതായിരുന്നു എൻറെ കഥ അല്ലേ ആഷ്ലി
പക്ഷേ ഞാൻ കരഞ്ഞില്ല ചങ്കോളം വന്ന് അമർന്ന് നിന്ന ഒരു തേങ്ങൽ അടക്കി പ്പിടിച്ചിരുന്നു… നമുക്ക് ഇപ്പോൾ വീട്ടിലേക്ക് പോകണ്ട കുറച്ചുനേരം എവിടെയെങ്കിലും കറങ്ങി ഇമ്മാനുവൽ ഒന്ന് നോർമൽ ആയതിനുശേഷം പോകാം…ആഷ്‌ലി അഭിപ്രായപ്പെട്ടു ഞാനൊന്ന് ചിരിച്ചു ഞാനു നോർമലാണ് .. നോർമൽ അല്ലാത്തത് ആഷ്‌ലിയാണ്… രണ്ടുപേരും കുറച്ചുനേരം മുഖത്തോട് മുഖം നോക്കിയിരുന്നു പതിയെ അതൊരു ചിരിയിൽ അവസാനിച്ചു… പോയേക്കാം അല്ലേ ? കറങ്ങാൻ ഇനി ഒരു ദിവസം കൂടി ബാക്കിയുണ്ടല്ലോ എന്തായാലും ഇമ്മാനുവ ലിനെ ക്രിസ്മസ് കഴിഞ്ഞ ശേഷം മാത്രമേ ഷോപ്പിൽ പോകാൻ അനുവദിക്കൂ… വീട്ടിൽ ചെന്ന് കയറുമ്പോൾ മുൻവശത്ത് ഒരു അപ്പച്ചനും അമ്മച്ചിയും ഇരിപ്പുണ്ട്… വരു മക്കളെ എന്ന് പറഞ്ഞ് രണ്ടുപേരും ഞങ്ങളുടെ ഒപ്പം അകത്തേക്ക് കയറി ആഷ്ലിനെ നോക്കി അമ്മച്ചി ചോദിച്ചു ഇതാണല്ലേ നിൻറെ ഇമ്മാനുവൽ അമ്മച്ചി അടുത്തുവന്ന് ആടിയിൽ പിടിച്ച് മുഖമുയർത്തി എൻറെ കണ്ണുകളിലേക്ക് നോക്കി ഞാൻ ഇവൻറെ വല്യമ്മച്ചിയാണ്ഇ ത് വല്യപ്പച്ചൻ അവൻറെ പപ്പയും മമ്മയും അമേരിക്കയിലാണ് ഇവനെ ഞങ്ങളിവിടെ പിടിച്ചു നിർത്തി…
തനിക്ക് അത് ഒരു പുതിയ അറിവായിരുന്നു …. അഷ്‌ലി കണ്ണു കൊണ്ട് മുകളിലേക്ക് നോക്കി എന്തോ പറഞ്ഞു… സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി… അമ്മച്ചിയും അപ്പച്ചനുമായി കുറെ നേരം സംസാരിച്ചിരുന്നു… ക്രിസ്മസ് കഴിഞ്ഞാൽ ഞങ്ങൾ മൂന്നുപേരും അമേരിക്കയിലോട്ടു പോകും പിന്നെ എന്നാ എപ്പോഴാ എന്നൊന്നും പറയാൻ പറ്റില്ല അതുകൊണ്ട് ഇമ്മാനുവ ലിനെ കൂട്ടിക്കൊണ്ടുവരാൻ ഞാനാ പറഞ്ഞത്… അമ്മച്ചി എനിക്കായി ഒരു പാക്കറ്റ് ഏൽപ്പിച്ചു… ഇത് മോനുള്ളതാണ് അമ്മച്ചിയുടെ ക്രിസ്തുമസ് സമ്മാനം.. അപ്പച്ചൻ ഈ സമയമത്രയും എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു… പതുക്കെ എഴുന്നേറ്റു വന്ന എൻറെ തലയിൽ ഒന്ന് തലോടി … മോൻ മോളിൽ പോയി ഡ്രസ്സ് ഒക്കെ മാറിയിട്ട് വാ നമുക്ക് ഫുഡ് കഴിക്കാം അപ്പച്ചൻ സ്നേഹത്തോടെ പറഞ്ഞു ഞാൻ എഴുന്നേറ്റ് മുകളിലേക്ക് ആഷ്ലിൻറെ റൂമിലേക്ക് ചെന്നു. …അതൊരു കൊട്ടാരം തന്നെയായിരുന്നു എന്ന് എനിക്ക് തോന്നി… ആഷ്ലിൻ ഡ്രസ്സ് മാറി കട്ടിലിൽ കിടപ്പുണ്ട് ….ടിവി ഓൺ ചെയ്തു വച്ചിട്ടുണ്ട്..
ഞാൻ അടുത്ത ചെന്നിരുന്നു എൻറെ പോക്കറ്റിൽ നിന്ന് അവനുള്ള സമ്മാനം എടുത്തുകൊടുത്തു … അതിശയത്തോടെ വാങ്ങി അത് തിരിച്ചും മറിച്ചും നോക്കി…
എനിക്കിഷ്ടമായി.ഈമാനുൽ.പക്ഷേ കഴുത്തിൽ നീ തന്നെ ഇട്ടു താ… അവൻ പറഞ്ഞതുപോലെ ഞാന മാല കഴുത്തിൽ ഇട്ടു കൊടുത്തു ….എന്തുപറ്റി വന്നപ്പോഴത്തെ ഉത്സാഹം ഒന്നുമില്ലല്ലോ.എൻറെ വാടിയ മുഖം കണ്ടിട്ടാവണം അവൻ ചോദിച്ചു….ഒന്നുമില്ല ഒഴിഞ്ഞുമാറാൻ ശ്രമിച്ചുകൊണ്ടിരുന്നു ഞാൻ ..
ഉണ്ട് എന്തോ ഉണ്ട് എന്നെ ഒളിക്കേണ്ട.. . ക്രിസ്തുമസ് കഴിഞ്ഞാൽ ആഷ്ലിൻ ഇവിടം വിട്ടു പോകും അല്ലേ…? കുറച്ചുനേരം അവനൊന്നും സംസാരിച്ചില്ല… അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു വന്നു പതിയെ എന്റെ അരികിൽ മുട്ടുകുത്തിയിരുന്നു … ഞാൻ വരും ഇമ്മാനുവൽ അവൻ എൻറെ ചെവിയിൽ പറഞ്ഞു …പിന്നെ കണ്ണുകളിലേക്ക് നോക്കി നിന്നെ വിട്ട് ഞാൻ പോവില്ല.,..
ഭക്ഷണവും ഒരു ദിവസത്തെ കറക്കവും കഴിഞ്ഞപ്പോഴേക്കും ക്രിസ്തുമസ് അവസാനിച്ചിരുന്നു ….തിരിച്ച് ഷോപ്പിൽ കൊണ്ടാക്കി മടങ്ങുമ്പോൾ ആഷ്‌ലി എൻറെ മുഖത്തേക്ക് നോക്കിയതേയില്ല… എനിക്കും അതിന് കഴിയുമായിരുന്നില്ല…ഞാൻ അമ്മച്ചി തന്ന പാക്കറ്റും എടുത്ത് നടന്നു…
തിരിഞ്ഞുനോക്കാൻ എനിക്ക് കഴിഞ്ഞില്ല… കോഫി ഷോപ്പിന്റെ സ്റ്റെപ്പ് കയറുമ്പോൾ പിന്നിൽ നിന്ന് അവൻ വിളിച്ചു …. ഇമ്മാനുവൽ …. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാറിന്റെ ഡോർ തുറന്നു അവൻ പുറത്തിറങ്ങുന്നതാണ് കണ്ടത്… ഞാനവന്റെ അടുത്തേക്ക് ചെന്നു … അവൻ സങ്കടത്തോടെ ആ ലിംഗനം ചെയ്തു …ഞാൻ വരും…ഇമ്മാനുവൽ ഞാൻ എഴുതാം…. അവന് കാർ സ്റ്റാർട്ട് ചെയ്തു ദൂരെ മറയുന്നതുവരെ നോക്കി നിന്നു…. പഴയ ലോകത്തിലേക്ക് മടങ്ങി വന്നിട്ട് മാസങ്ങൾ കഴിഞ്ഞു… അതിനിടയിൽ രണ്ടുതവണ എഴുതി… പലപ്പോഴും അവൻ പറഞ്ഞിരുന്ന ആ പെൺകുട്ടിയെ അവൻ മനപൂർവം മറന്നു കളഞ്ഞപോലെ… എന്നെ കാണിക്കാത്ത പോലെ ….ഞാനും അതെക്കുറിച്ച് ഒന്നും ചോദിച്ചില്ല …അവന്റെ റൂമിൽ ഫ്രെയിം ചെയ്തു വച്ച ഒരു പെൺകുട്ടിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട് …അപ്പച്ചനും അമ്മച്ചിയും അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട് …അവസാനം വന്ന എഴുത്തിൽ അതായിരുന്നു വിഷയം… പിന്നീട് എപ്പോഴോ എഴുത്ത് നിന്നുപോയി….
പതിവു പോലെ ജോലിയെല്ലാം തീർത്ത് കടയുടെ മുൻവശത്ത് വരാന്തയിലെ കസേരയിൽ ഇരിക്കുകയായിരുന്നു ഞാൻ…. ഒരു കാറിൽ നിന്ന് രണ്ട് പെൺകുട്ടികൾ ഇറങ്ങുന്നതും അവർ തനിക്ക് നേരെ നടന്നു വരുന്നത് ഈമാനുൽ അറിഞ്ഞു…..അതിൽ ഒരു പെൺകുട്ടി ആഷ്ലിൻറെ ഭാവി വധുവായിരുന്നു… ഇമ്മാനുവൽ അല്ലേ അവൾ ഇടറി ശബ്ദത്തിൽ ചോദിച്ചു അതെ ഞാൻ ഉത്തരം പറഞ്ഞു… ഇത് ആഷ്ലിൻ തന്നതാണ് ….കർത്താവിൻറെ രൂപം കൊത്തിയ കുരിശുള്ള ഒരു സ്വർണ്ണമാല,…അവൾ മറ്റൊന്നും പറഞ്ഞില്ല… കാറിലേക്ക് തിരിച്ചു നടന്നു…. ഞാൻ പിറകെ ചെന്നു… ആഷ്‌ലി എന്നുവരും… അവൾ ഒന്നും മിണ്ടിയില്ല കുറ്റബോധത്തോടെ ഞാൻ കീഴ്പ്പോട്ട് നോക്കി നിന്നു… കൂടെ വന്ന പെൺകുട്ടി അവളുടെ അനിയത്തിയായിരിക്കണം… അവൾ പറഞ്ഞു അച്ചായൻ ഇനി വരില്ല 15 ദിവസം മുമ്പ് നടന്ന ഒരു കാർ അപകടത്തിൽ അവർ അഞ്ചു പേരും കൊ,ല്ലപ്പെട്ടു… ഞങ്ങൾ പോയിരുന്നു ഇന്നലെയാണ് മടങ്ങിയത് മരിക്കുന്നതിനുമുമ്പ് ഇത് ഇമ്മാനുവ ലിനെ തരാൻ ഏൽപ്പിച്ചതാണ്… കാറിൽ കുമ്പിട്ടിരുന്നു ആഷ്ലി ൻറെ ഭാവി വധു കരയുന്നുണ്ടായിരുന്നു…. പുറത്ത് ഞാനും കരയാൻ മറന്നു പോയി നിശ്ചലനായി നിന്നു
☆☆☆☆☆☆☆☆☆
