അടുക്കളയിലെ ആ ബഹളം കേട്ടാണ് ഞാൻ ഓടിച്ചെന്നത്. ക,ള്ളുകു,ടിച്ചു ബോധമില്ലാതെ അമ്മയുടെ മുടി കൈകൊണ്ട് ചു ,രുട്ടി പിടിച്ചു നിൽക്കുന്ന അച്ഛനെയാണ് ഞാൻ…….

എന്റെ അച്ഛൻ

എഴുത്ത്:-മുരളി. ആർ

“ഛീ നിർത്തടി.., നിന്നെ ഞാനിന്നു കൊ,ല്ലും. കുറേകാലമായി നിന്നെ സഹിക്കുന്നു. വേണ്ട വേണ്ടാന്നു വെക്കുമ്പോ..”

അടുക്കളയിലെ ആ ബഹളം കേട്ടാണ് ഞാൻ ഓടിച്ചെന്നത്. ക,ള്ളുകു,ടിച്ചു ബോധമില്ലാതെ അമ്മയുടെ മുടി കൈകൊണ്ട് ചു ,രുട്ടി പിടിച്ചു നിൽക്കുന്ന അച്ഛനെയാണ് ഞാൻ അപ്പോൾ കണ്ടത്. ഓർമവെച്ച കാലം മുതൽ ഉള്ളതാണ് അവരുടെ ഈ വഴക്ക്. എങ്കിലും എന്റെ ഉള്ളിൽ ഒരു നെഞ്ചിടിപ്പ്..

“വിട്.. എന്റെ അമ്മയെ വിടാൻ..!എന്തായിത്, അമ്മയെ വിടാൻ അല്ലെ പറഞ്ഞത്..”

ഞാൻ അതു പറഞ്ഞു കൊണ്ടു അവർക്കിടയിലേക്ക് ചെന്നു. ഉടനെ എന്നെയും ക,ഴുത്തിനു പിടിച്ചു താഴത്തേക്ക് ത,ള്ളി ഇട്ടു. എന്റെ ആ ശബ്ദം കേട്ടു ഗീതുവും ഓടിവന്നു. അവൾ ഏഴു മാസം ഗർഭിണിയാണ്. ആ രംഗം കണ്ടു പേടിച്ചു വിറച്ചു അവൾ നിന്നു പോയി.

“നിങ്ങള് പൊക്കോ പിള്ളേരെ.. ഇവിടെ നിൽക്കണ്ട.. ഇയാൾക്ക് ഭ്രാന്താ.. ഒടുക്കത്തെ ഭ്രാന്ത്..!ഇനിയിവിടെ നിന്നാൽ.. എന്നെയും കൊ,ല്ലും നിങ്ങളെയും കൊ,ല്ലും. വേഗം പൊക്കോ..”

അമ്മ പറഞ്ഞതും കേട്ടു ഗീതു കരയാൻ തുടങ്ങി. ഞാൻ മെല്ലെ എഴുന്നേറ്റിട്ടു അവളോട്‌ പറഞ്ഞു.

“നീ കരയാതെടി..! അങ്ങോട്ട് മാറിനില്ക്ക്, അല്ലേൽ നിന്നെയും, വ,യറ്റി കിടക്കുന്ന ആ കുഞ്ഞിനെയും ഇയാൾ വെല്ലോം ചെയ്യും.”

“അച്ഛനാണത്രെ.. അച്ഛൻ..! മക്കളെ കെട്ടിച്ചു പേരകുട്ടികൾ ആവാറായി.. ഇനിയെങ്കിലും നിങ്ങൾക്ക് ഒന്നു ഒതുങ്ങിക്കൂടെ..? നിങ്ങളെ പോലെ ആരുണ്ട് ഈ നാട്ടിൽ, ഭാര്യയെയും മക്കളെയും കു ടിച്ചിട്ട് ത,ല്ലുന്നവർ..”

വളരെ ദേഷ്യത്തിലും സങ്കടത്തിലും ആയിരുന്നു ഗീതു അതു അച്ഛനോട് പറഞ്ഞത്. അതുവരെ എന്തൊ പിറുപിറുത്തു കൊണ്ടു ഭിത്തിയിൽ പിടിച്ചു അടിയാടി നിന്നിരുന്ന അച്ഛൻ.. പല്ല് ക ടിച്ചുകൊണ്ട് എന്നെയും അ,ടിക്കാനായി കൈ ഓങ്ങി. ഉടനെ ഗീതു എന്നെ തള്ളി മാറ്റിയിട്ട് അച്ഛന്റെ കരണം തീർത്തു ഒന്നു കൊടുത്തു. ആ അ,ടി ഒരിക്കലും ഞങ്ങൾ പ്രതീക്ഷിക്കാത്തതായിരുന്നു. ഉടനെ അച്ഛൻ അവളെയും ആഞ്ഞു ഒരു അ,ടികൊടുത്തു. ആ അ,ടി കൊണ്ടയുടൻ അവൾ നിലത്തേക്ക് മയങ്ങിയടിച്ചു വീണു.

“അയ്യോ, മോളെ.. എന്റെ മോളെ കൊ,ല്ലല്ലേ.. അവൾക്ക് വയ്യാത്തതാണേ.. അവളെ കൊ,ല്ലല്ലേ..”

എന്ന് നിലവിളിച്ചു കൊണ്ടു അമ്മ ഗീതുന്റെ അടുത്തേക്ക് ഓടി ചെന്നു. അവളെ വാരിയെടുത്തു മടിയിൽ കിടത്തി.

“മോളെ ഗീതു.. എന്റെ മോളെ.. എഴുന്നേൽക്കു.. എടി മോളെ.. എഴുന്നേൽക്കടി..”

അമ്മയുടെ ആ നിലവിളി കേട്ടു പേടിയോടെ ഞാൻ വിറച്ചു നിന്നു പോയി. ഉടനെ അമ്മ എന്നോട് പറഞ്ഞു.

“എടി.. നോക്കി നിൽക്കാതെ നീ കുറച്ചു വെള്ളമെടുത്തെ..”

ഞാൻ ഉടനെ പേടിയോടെ വെള്ളം എടുക്കാനായി ഓടി. വെള്ളം കൊണ്ടു വന്നതും.. അമ്മ അതു ഗീതുന്റെ മുഖത്തേക്ക് തളിച്ചു. ഈശ്വരൻ കാത്തു.. അവൾ മെല്ലെ കണ്ണുകൾ തുറന്നു. അവളെ പതിയെ അമ്മ ഭിത്തിയിൽ ചാരി ഇരുത്തി. എല്ലാം കണ്ടുകൊണ്ട് അച്ഛൻ ആ അടുക്കള പടിയിൽ ആടിയാടി നിൽപ്പുണ്ടാ യിരുന്നു. എനിക്ക് അപ്പോൾ അച്ഛനെ കൊ,ല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.

“അമ്മയെ ത,ല്ലുന്ന പോലെയല്ല, ഗീതുനെ ത,ല്ലുന്നത്. അവള് നിറമാസ ഗർഭിണിയാ.. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ, അവളുടെ കെട്ടിയോനോട് ആരു സമാധാനം പറയും..? അച്ഛൻ പറയുവോ..? കൊ,ല്ല്, ഞങ്ങളെ എല്ലാരേം കൊ ല്ല്..! ഹോ.. ഈ ഒടുക്കത്തെ ക ള്ള് കുടി കാരണം ബാക്കിയുള്ളവർക്കാ ബുദ്ധിമുട്ട്. വയസു അമ്പത്താറു ആവറായില്ലേ.. ഇനിയെങ്കിലും നന്നായിക്കൂടെ..? ജീവിതകാലം മുഴുവൻ ഇത്‌ കണ്ടുകണ്ടു ഞങ്ങൾ മടുത്തു.”

ദേഷ്യം നിയന്ത്രിക്കാൻ ആവാതെ ഞാൻ അത് അച്ഛനോട് പറഞ്ഞു, ഉടനെ അച്ഛൻ..

“അതിന് ഞാനൊന്നും ചെയ്തില്ലടി കൊച്ചേ.. അവരാണ്, അവര് അമ്മയും, മോളും എന്നെ വെറുതെ ദേഷ്യം പിടിച്ചു, സത്യം..!”

“മതി, മതി.. നിർത്തു. ഞാനെല്ലാം കണ്ടതാ.. എനിക്കൊന്നും കേൾക്കണ്ട.. രണ്ടു ദിവസത്തേക്ക് എന്റെ കൊച്ചിനെയും കൊണ്ടു ഇവിടെ നിൽക്കാമെന്ന് വെച്ചു വന്നതാ.. ഇനി ഞാൻ തിരിച്ചു പോയാലും, എങ്ങനെ അവിടെ സമാധാനത്തോടെ കിടന്നുറങ്ങും..?”

അതു പറഞ്ഞിട്ട് ഞാൻ അമ്മയുടെ അടുത്തേക്ക് പോയിരുന്നു. അപ്പോഴാണ് എന്റെ ഏട്ടനും അനിയനും മാർക്കറ്റിൽ പോയിട്ട് വരുന്നത്. വീട്ടിൽ കേറിയതും രംഗം വഷളാണെന്നു അവർക്ക് മനസിലായിട്ടുണ്ടാവണം. അതിന് മുൻപേ.. ഗീതുനെ അച്ഛൻ ത,ല്ലിയ വിവരം അവരോട് പറയരുതെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. ഞാനും ഒന്നും പറയാൻ പോയില്ല, ഇനി മറ്റൊരു പ്രശ്നം ഉണ്ടാവേണ്ട എന്ന് കരുതി. അച്ഛൻ ഭിത്തിയിൽ ചാരി ഇരുന്നു. പിന്നെ നിരങ്ങി അടുക്കള പടിയിൽ പോയി കിടന്നു ഉറങ്ങി.

അന്നു വൈകുന്നേരം തന്നേ ഞാൻ അവിടുന്ന് പുറപ്പെട്ടു. പിന്നീട് ഞാൻ ദിവസവും അമ്മയെ വിളിക്കും, വിശേഷങ്ങൾ തിരക്കും. അച്ഛനെ കുറിച്ചൊന്നും ഞാൻ അധികം ചോദിക്കാൻ പോവാറില്ല. ഒരു ദിവസം രാത്രിയിൽ അമ്മയെ വിളിക്കുമ്പോൾ..

“അങ്ങേര് ഇന്നും എങ്ങും പോയില്ല, കൈയിൽ കാശ് ഇല്ലാത്ത കൊണ്ടു. പനിയും, ശരീര വേദനയും ഉണ്ടെന്ന് പറയുന്നുണ്ട്. ആശുപത്രിയിലേക്ക് വിളിച്ചാൽ വരണ്ടേ.. പിന്നെ.. എടി, അടുത്ത് നിന്റെ മോൾ ഉണ്ടേൽ കൈയിൽ ആ ഫോൺ കൊടുത്തേ.. അച്ഛന് അവളോട്‌ എന്തൊ സംസാരിക്കണമെന്ന് പറഞ്ഞു.”

“ഇല്ല, അവൾ ഉറങ്ങി. അമ്മ ഫോൺ വെച്ചോ.. എനിക്കും ഉറക്കം വരുന്നു, നാളെ വിളിക്കാം.”

ഞാൻ ആ നുണ പറഞ്ഞു കൊണ്ടു ഫോൺ കട്ടാക്കി. പിന്നീട് എന്റെ ഫോണിലേക്ക് അച്ഛൻ ദിവസവും വിളിക്കുമെങ്കിലും ഞാൻ അതു എടുക്കാനോ, സംസാരിക്കാനോ പോവാറില്ല. അന്നൊക്കെ എനിക്ക് അച്ഛനോട് അത്രയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. രാവിലെ ഏട്ടന്റെ ഫോണിലേക്ക് അനിയൻ വിളിച്ചിരുന്നു. അച്ഛന്റെ പനികൂടിയതു കൊണ്ടു ചേർത്തല ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തൂ. ഞങ്ങളോട് വേഗം ആശുപത്രിയിലേക്ക് വരണമെന്നും.. അമ്മയും, അവനും മാത്രമാണ് ഉള്ളതെന്നും കൂടെ പറഞ്ഞു. ഏട്ടൻ എന്നോട് അതു പറയുമ്പോൾ..

“ക,ള്ള് കുടിയുടെ കൂടുതൽ കൊണ്ടാണ്, അവിടെ കിടക്കട്ടെ.. എന്നാലേ പഠിക്കു. ഞാനൊന്നും വരുന്നില്ല കാണാൻ, ഏട്ടൻ വേണേൽ പോയിട്ട് വാ..”

“എടി നിന്നോടല്ലേ പറഞ്ഞതു വരാൻ. വാശി പിടിച്ചോണ്ടിരുന്നാൽ എന്റെ കൈയ്യിന്നു നീ നല്ലത് വാങ്ങിക്കുവേ..”

ദേഷ്യത്തോടെ ഏട്ടൻ എന്നോട് അതു പറഞ്ഞതും പരിഭവത്തോടെ അലമാരയിലെ ഒരു ചുരിദാർ ഞാൻ എടുത്തിട്ടു. കട്ടിലിൽ ഉറങ്ങിക്കിടന്ന മോളെയും തോളിൽ ഇട്ടു ഏട്ടൻ വീട് പൂട്ടി ഇറങ്ങി. അയലത്തെ വീട്ടിലെ പയ്യന്റെ ഓട്ടോയിൽ കേറി നേരെ ആശുപത്രിയിലേക്ക് ഞങ്ങൾ ചെന്നു. അത്യാഹിത വിഭാഗത്തിന് മുന്നിൽ നിറയെ ആൾക്കൂട്ടം, മിക്കവരും ഞങ്ങളുടെ അയൽക്കാർ തന്നെയാണ്. എനിക്ക് മനസ്സിൽ വല്ലാത്തൊരു പേടി തോന്നി. ഞാൻ അകത്തേക്ക് ഓടി ചെന്നു. ഉടനെ ഒരു സെക്യുരിറ്റി ജീവനക്കാരൻ എന്നെ തടഞ്ഞു നിർത്തിയിട്ട് പറഞ്ഞു.

“ചേച്ചി.. ഇപ്പോ ആരെയും അകത്തേക്ക് കടത്തി വിടില്ല.”

“അകത്തു കിടക്കുന്നത് എന്റെ അച്ഛനാ.. എനിക്ക് അച്ഛനെ കാണണം..!”

“എനിക്ക് മനസിലാവും, നിങ്ങള് തല്കാലം പുറത്ത് നിന്നു കണ്ടോ.. ഡോക്ടർ അങ്ങനെയാണ് എന്നോട് പറഞ്ഞേക്കുന്നത്.”

അയാൾ പറഞ്ഞത് അനുസരിച്ചു കണ്ണീരോടെ ഞാൻ ആ ഗ്ലാസ്സിലൂടെ എത്തിനോക്കി. കട്ടിലിൽ തളർന്നു കിടക്കുന്നു എന്റെ അച്ഛൻ. ശരീരം മൊത്തത്തിൽ ക്ഷീണിച്ചു ഒരു പട്ടിണി കോലം പോലെ.. മുഖത്തു ഓക്സിജൻ മാസ്ക്കും വെച്ചു അച്ഛനെ കിടത്തി ഇരിക്കുന്നു.

“എടി മോളെ.. നിന്റെ അച്ഛനെ കണ്ടോ..?”

അമ്മയുടെ ആ വിളികേട്ടാണ് ഞാൻ നോക്കിയത്. അവിടുള്ള കസേരയിൽ ഇരുന്നുകൊണ്ട് അനിയന്റെ തോളിൽ തലവെച്ചു അമ്മ കരയുന്നുണ്ടായിരുന്നു. എനിക്കും സങ്കടം സഹിക്കാനായില്ല, ഞാനും അമ്മക്ക് ഒപ്പം പോയിരുന്നു കരഞ്ഞു.

“എടി മോളെ.. ഇവിടേക്ക് വരും മുന്നേ.. നീ വരുമോന്നും, നിന്റെ കുഞ്ഞിനെ ക്കുറിച്ചുമാ അച്ഛൻ എന്നോട് ചോദിച്ചത്.. വയ്യാത്ത കൊണ്ടു എന്തൊക്കെയോ കൈകൊണ്ട് കാണിച്ചു. അങ്ങേരുടെ ഈ അവസ്ഥ ഓർത്തു ഞാൻ കരഞ്ഞപ്പോൾ എന്റെ കണ്ണീര് തുടച്ചെടി..”

അമ്മ അതു പറയുമ്പോൾ ഞാൻ പരിസരം മറന്നു പൊട്ടിക്കരഞ്ഞു.

ഉടനെ ഡോക്ടർ വേഗത്തിൽ വന്നു, ആ സെക്യുരിറ്റി അകത്തേക്ക് കടത്തി വിട്ടു. അൽപ്പം കഴിഞ്ഞതും ഡോക്ടർ പുറത്തേക്ക് വന്നിട്ട് ഏട്ടനോട് എന്തൊ പറഞ്ഞു. അവിടെ കൂടി നിന്നവരുടെ മുഖത്തു എന്തൊക്കെയോ വെപ്രാളം. എല്ലാരും പരസ്പരം എന്തൊ പറയുന്നു. ഞാൻ ഏട്ടന്റെ അടുക്കലേക്ക് ചെന്നു ചോദിച്ചു.

“എന്താ ഏട്ടാ.. ഡോക്ടർ എന്താ പറഞ്ഞെ..? അച്ഛന് എന്തുപറ്റി..?”

“അച്ഛന് കൂടുതലാണ്, മെഡിക്കൽ കോളേജിലേക്ക് വേഗം കൊണ്ടു പോവാൻ. ആംബുലൻസ് വെളിയിൽ നിൽപ്പുണ്ടെന്ന്..”

അതു കേട്ടതും ഞാൻ ആകെ തകർന്നു. എന്റെ കണ്ണിൽ ഇരുട്ടു കേറിയ പോലെ..

ഉടനെ മൂന്ന് ആശുപത്രി ജീവനക്കാർ അച്ഛനെ സ്ട്രച്ചറിൽ കിടത്തികൊണ്ട് നേരെ ആംബുലൻസിലേക്ക് വേഗത്തിൽ തള്ളി കേറ്റി. അച്ഛന്റെ കൂടെ ഞങ്ങളും ആംബുലൻസിൽ കേറിയിരുന്നു. ചെറു മയക്കത്തിൽ ആണെങ്കിലും എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് അച്ഛൻ അമ്മയോട് ആംഗ്യത്തിൽ ചോദിച്ചു.

“ഒന്നുല്ല.. നമ്മള് വീട്ടിലേക്ക് പോവാന്നേ.. പേടിക്കാതെ ഇരിക്ക്..”

അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛനോട് അതു പറഞ്ഞു. അച്ഛന്റെ ആ കണ്ണുകളിൽ അപ്പോൾ പേടി ഉണ്ടായിരുന്നു. അച്ഛൻ പേടികൊണ്ട് എന്നോട് എന്തൊക്കെയോ പറയാൻ വരുന്നുണ്ടായിരുന്നു. ആ കണ്ണുകൾ നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു. അച്ഛൻ അമ്മയുടെ കൈയിൽ മുറുക്കെ പിടിച്ചു. ഞങ്ങളെ എല്ലാരെയും മാറിമാറി അച്ഛൻ നോക്കി. ഞാൻ അച്ഛന്റെ കാലിന്റെ അടുത്തു തന്നെ ഇരുപ്പുണ്ടായിരുന്നു. ആ കാലിൽ മുറുക്കെ പിടിച്ചു കരഞ്ഞു കൊണ്ടു അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾക്കൊക്കെ ഞാൻ മാപ്പ് പറഞ്ഞു. കുറേ നേരം അമ്മയെ നോക്കി കിടന്നു. പിന്നെ.. എന്നെ, ഏട്ടനെ, അനിയനെ, എന്റെ കുഞ്ഞിനെയും നോക്കി. എന്തൊക്കെയോ പറയാൻ ഉള്ളതുപോലെ.. മാപ്പ് ചോദിക്കുന്നപോലെ.. പിന്നെ അച്ഛന്റെ ആ കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങി. അപ്പോളും ആ കാലുകൾക്ക് ഞാൻ ചൂട് കൊടുത്തുകൊണ്ടിരുന്നു. എന്റെ ആ ചൂടിന് അച്ഛനെ പിടിച്ചു നിർത്താൻ ആയില്ല. പ്രതീക്ഷകൾ ബാക്കിയാക്കി. ഞങ്ങളെയും തനിച്ചാക്കി അച്ഛൻ എന്നന്നേക്കുമായി യാത്രയായി, തിരിച്ചു വരാത്തത്ര ദൂരത്തേക്ക്..

Leave a Reply

Your email address will not be published. Required fields are marked *