അങ്ങനെ പറ വെറുതെയല്ല നിനക്ക് എന്നെ പിടിക്കാത്തത്!! കണ്ടോടി സരോജിനി നിന്റെ മകൻ എന്നോട് നന്ദി കാണിച്ചത് അവനെ പഠിപ്പിച്ചത് ഞാനാണ് വളർത്തി വലുതാക്കിയത് ഞാനാണ്…

എഴുത്ത് :-കൃഷ്ണ

“” മോനെ വല്യമ്മാമ വന്നിട്ടുണ്ട്!””

അമ്മ സന്തോഷത്തോടെ വന്നു പറഞ്ഞു എന്നെയും കൊണ്ട് ഉമ്മറത്തേക്ക് ചെന്നപ്പോൾ വലിയ ആളെ പോലെ അവിടെ ഇരിക്കുന്നുണ്ട്..

“” ആ ഞാൻ നിന്നെ കാണാൻ വന്നത് നിന്റെയും അമ്മുവിന്റെയും കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കാൻ ആണ്!””

അത് കേട്ടതും പുച്ഛത്തോടെ ഒന്ന് ചിരിച്ചു..

“” എന്റെയും അമ്മുവിന്റെയും എന്ത് കാര്യം?? “”

ഞാൻ അങ്ങനെ ഒരു ചോദ്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല എന്ന് അമ്മാവന്റെ മുഖം കാണുമ്പോൾ തന്നെ അറിയാമായിരുന്നു.

“” എന്ത് കാര്യം എന്നോ നിങ്ങളുടെ വിവാഹം അത് തന്നെ!!” അതേ അനിഷ്ടത്തോടെയാണ് അമ്മാവൻ അത്രയും പറഞ്ഞത്..

“‘ ഞാൻ സ്നേഹിച്ചത് അമ്മുവിനെ അല്ലല്ലോ മാളുവിനെ അല്ലേ?? പിന്നെ എന്തിനാണ് ഞാൻ അമ്മുവിനെ വിവാഹം കഴിക്കുന്നത്??””

“” സച്ചു!!!”” എന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മ എന്നെ എതിർക്കുന്നുണ്ടായിരുന്നു.. അമ്മയെ ദേഷ്യത്തോടെ ഒന്നു നോക്കി അല്ലെങ്കിലും അമ്മയ്ക്ക് അമ്മാവന്റെ മുന്നിൽ ഇതുപോലെ അടിമയെ പോലെ നിൽക്കാനേ കഴിയൂ….

“” നിന്റെ നാവിന് കുറച്ച് നീളം കൂടുതലാണ് എന്ന് പണ്ടേ എനിക്കറിയാം!!അതൊക്കെ ഞാൻ അങ്ങ് ക്ഷമിക്കുകയാണ്!! ചടങ്ങ് ഒന്നും തെറ്റിക്കേണ്ട രണ്ടുപേരുംകൂടി പെണ്ണ് കാണാൻ അങ്ങോട്ടേക്ക് വന്നോ!”””

അമ്മാവൻ പറഞ്ഞു.

“” അമ്മാവൻ ക്ഷമിക്കണം പെണ്ണ് കാണാൻ അങ്ങോട്ട് വരുന്നില്ല!! കാരണം ഈ പറയുന്ന പെണ്ണിനെ ഞാൻ കണ്ടിട്ടുള്ളത് എന്റെ സ്വന്തം അനിയത്തി കുട്ടി ആയിട്ടാണ് അങ്ങനെ ഒരാളുടെ കഴുത്തിൽ താലികെട്ടാൻ മാത്രം അധപ്പതിച്ചിട്ടില്ല സച്ചിൻ!! അന്ന് മൂത്ത മകളെ വേറെ കെട്ടിക്കാൻ വലിയ ഉത്സാഹം ആയിരുന്നല്ലോ?? ഇതുപോലെ എനിക്ക് ഒരു ജോലി കിട്ടും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല അല്ലേ?? ഇനി എന്തായാലും എനിക്ക് അവിടെ നിന്ന് ഒരു പെണ്ണ് വേണ്ട!!! ഞാൻ മറ്റൊരു പെണ്ണിനെ കണ്ടെത്തിയിട്ടുണ്ട്!””

അത് പറയുമ്പോൾ അമ്മാവന്റെ മുഖം ചുമന്നു..

“” അങ്ങനെ പറ വെറുതെയല്ല നിനക്ക് എന്നെ പിടിക്കാത്തത്!! കണ്ടോടി സരോജിനി നിന്റെ മകൻ എന്നോട് നന്ദി കാണിച്ചത് അവനെ പഠിപ്പിച്ചത് ഞാനാണ് വളർത്തി വലുതാക്കിയത് ഞാനാണ്… ഇവനും ഇവന്റെ താഴെയുള്ള തിനും നാലും രണ്ടും വയസ്സുള്ളപ്പോഴാണ് നിന്റെ കെട്ടിയോൻ അങ്ങ് പോയത്! അതിന്റെ ശേഷം ആരാണ് ഈ കുടുംബം നോക്കിയത് എന്ന് ഓർമ്മവേണം!! എന്നിട്ടിപ്പോ ഒരു ഗവൺമെന്റ് ജോലി കിട്ടിയപ്പോൾ ഇതുപോലെതന്നെ പെരുമാറണം എനിക്ക് തൃപ്തിയായി ഞാൻ ഇറങ്ങുകയാണ്!!”

അമ്മാവൻ പറഞ്ഞത് കേട്ട് അമ്മ കരച്ചിലോടെ പുറകെ ചെന്ന് അമ്മാവനെ പിടിച്ചു വയ്ക്കുന്നുണ്ട്…

എത്ര കണ്ടാലും കണ്ടാലും ഈ അമ്മ പഠിക്കില്ല അത് കാണുമ്പോൾ ആണ് ദേഷ്യം കൂടുന്നത്..

ഇപ്പോ അമ്മാവൻ പറഞ്ഞിട്ട് പോയതിന്റെ മറുപടി പറയാൻ അമ്മാവന്റെ അരികിലേക്ക് ചെന്നതും അമ്മ എന്നെ പിടിച്ചു വച്ചു…

“” അമ്മ വിട്ടേ!! എനിക്ക് അമ്മാവനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്!””

“” സച്ചി വേണ്ട!! മൂത്തവരോട് വെറുതെ തറുതല പറഞ്ഞു കുരുത്തക്കേട് വാങ്ങി വയ്ക്കേണ്ട!””‘

അമ്മ എന്നെ ശാസിച്ചു എന്നാൽ അമ്മയെ മാറ്റി നിർത്തി അമ്മാവന്റെ അരികിലേക്ക് ചെന്നു..

“” ഞങ്ങളെ വളർത്തിയതിന്റെയും പഠിപ്പിച്ചതിന്റെയും ഒന്നും വിശേഷം നിങ്ങൾ പറയണം എന്നില്ല!! അമ്മയുടെ പേരിൽ ഉണ്ടായിരുന്ന ആ വലിയ തെങ്ങുംപറമ്പ് സ്വന്തം പേരിൽ എഴുതിച്ചത് ഓർമ്മയില്ലേ?? അതിനു പകരമായി നിങ്ങൾ എന്താണ് കൊടുത്തത്? ഒന്നര ഏക്കർ ഉണ്ടായിരുന്നു അത്!! കണ്ണും പൂട്ടി ആരും വലിയ ഒരു തുക തന്നെ തരും. ഒരു രൂപ പോലും തരാതെ അത് സ്വന്തമാക്കി എന്നിട്ട് ഔദാര്യം പോലെ ഞങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു… കുiത്തുവാക്ക് പറയാതെ ഒരു തവണയെങ്കിലും നിങ്ങൾ കോളേജിൽ അടയ്ക്കാനുള്ള ഫീസ് എനിക്ക് തന്നിട്ടുണ്ടോ?? എത്രയോ തവണ ഞങ്ങൾ ഇവിടെ പട്ടിണി കിടന്നിട്ടുണ്ട്!! മാസം തുടങ്ങുമ്പോൾ നിങ്ങൾ പിച്ച പോലെ തരുന്നത് കൊണ്ട് ഞങ്ങൾ ഇവിടെ എങ്ങനെയാണ് ജീവിച്ചത് എന്ന് നിങ്ങൾക്കറിയുമോ?? ഒടുവിൽ ഞാൻ എന്റെ പഠിത്തത്തോടൊപ്പം ജോലിക്കും കൂടി പോയിട്ടാണ് മൂന്നുനേരം ഞങ്ങൾ ആഹാരം കഴിച്ചിരുന്നത്.. അമ്മയും അമ്മയ്ക്ക് പറ്റുന്നത് പോലെ ഓരോ ജോലികൾ ചെയ്തു..

അന്നെല്ലാം പുച്ഛം ആയിരുന്നല്ലോ…?? മാളുവിനെ എനിക്കിഷ്ടമായിരുന്നു വിവാഹം കഴിച്ച് കൂടെ കൂട്ടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു… അവൾക്ക് വിവാഹാലോചനകൾ വരുന്നുണ്ട് എന്നറിഞ്ഞ് ഞാനന്ന് നിങ്ങളുടെ വീട്ടിലേക്ക് വന്നപ്പോൾ എന്നെ ആട്ടിയിറക്കിയത് മറന്നു പോയോ,??

സച്ചിൻ ഒന്നും മറക്കുന്ന കൂട്ടത്തിൽ അല്ല!! ഇനി ഈ പേരും പറഞ്ഞ് ഇവിടേക്ക് വരേണ്ട!!””

അത്രയും പറഞ്ഞിട്ടിരിക്കെ അകത്തേക്ക് കയറുമ്പോൾ അമ്മ കരയുന്നുണ്ടായിരുന്നു..

അമ്മാവനോട് മകൻ പറഞ്ഞതിന് മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു.. മറുത്ത് ഒന്നും അമ്മാവൻ പറയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു കാരണം ഞാൻ പറഞ്ഞത് അത്രയും സത്യമാണ്… അത്രത്തോളം അനുഭവിച്ചിട്ടുണ്ട്.. പക്ഷേ പഠനം മുന്നോട്ടുകൊണ്ടുപോകും എന്നത് എന്റെ വാശി ആയിരുന്നു.. മാളുവിന് വിവാഹാലോചന വരുമ്പോൾ ഒന്ന് രണ്ട് റാങ്ക് ലിസ്റ്റിൽ കയറി പറ്റിയിട്ടു ണ്ടായിരുന്നു പക്ഷേ ദുബായിക്കാരൻ വന്നപ്പോൾ അമ്മാവൻ അയാൾക്ക് മാളുവിനെ കല്യാണം കഴിച്ചു കൊടുത്തു എന്നോട് ഇഷ്ടമാണ് എന്നും പറഞ്ഞ് എന്റെ പുറകെ നടന്നിരുന്ന മാളു ദുബായിക്കാരനെ കണ്ടപ്പോൾ അമ്മാവന്റെ മകളായി.

ഒരു പെങ്ങളെ പോലെ കാണണം എന്നും എനിക്കൊരു നല്ല ഭാവി വന്നതിൽ സച്ചിയേട്ടൻ സന്തോഷിക്കണമെന്നും പറഞ്ഞപ്പോൾ അന്ന് ഞാൻ വല്ലാതെ തകർന്നു പോയിരുന്നു..

നന്ദിയില്ലാത്ത ആ വർഗ്ഗത്തിനെ സ്നേഹിച്ചത് ആണ് എനിക്ക് പറ്റിയ തെറ്റ് എന്ന് പിന്നീടാണ് മനസ്സിലായത്.

ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗവൺമെന്റ് സർവീസിൽ കയറിപ്പറ്റുമ്പോൾ വല്ലാത്ത സന്തോഷമായിരുന്നു.. അതുവരെ സ്വന്തക്കാരാണ് എന്നുപോലും പറയാൻ മടിച്ചിരുന്ന അമ്മാവന്റെ ഭാവം ആകെ മാറി… വീട് ഒന്നു നന്നാക്കി അങ്ങോട്ട് ഉണ്ടായിരുന്ന ചെറിയ വഴിമാറ്റി അയൽവാസികളോട് സ്ഥലം വാങ്ങി റോഡ് വെട്ടി അതിനുശേഷം ഒരു ചെറിയ സെക്കൻഡ് ഹാൻഡ് കാറും വാങ്ങിച്ചു.. അതിൽ പിന്നെ തുടങ്ങിയതാണ് അമ്മാവന്റെ ഈ സ്നേഹം.
അങ്ങനെ കയ്യിലിരിക്കുന്ന പണം കണ്ട് സ്നേഹിക്കാൻ വരുന്നവരൊന്നും ഇനി വേണ്ട.. കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടിയുണ്ട്… ചൊവ്വാദോഷം എന്നും പറഞ്ഞ് അതിനെ എല്ലാവരും പിടിച്ചു മൂലയ്ക്ക് ഇരുത്തിയിരിക്കുകയാണ്.. അവൾക്ക് ജോലി സ്ഥിരം അല്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് വിളിച്ചതാണ്..

ഒരുപക്ഷേ ജോലി സ്ഥിരം ആയിരുന്നുവെങ്കിൽ ചൊവ്വാദോഷം ഒരു ദോഷമേ ആകുമായിരുന്നില്ല..

എന്തോ അവളെ കാണുമ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആണ്.. ആ പോസിറ്റീവ് എനർജി ഇനി മുതൽ ജീവിതത്തിലും ആയാൽ എന്താ എന്ന് ചിന്തിച്ചു തുടങ്ങി…

അമ്മയോട് പറഞ്ഞപ്പോൾ ആദ്യം എതിർത്തു എങ്കിലും പിന്നീട് സമ്മതിച്ചു… അവളുടെ വീട്ടുകാർക്ക് പൂർണ്ണ സമ്മതം ആയിരുന്നു..

എനിക്കറിയാം അമ്മ അവളെ അംഗീകരിക്കും.. സഹോദരനോടുള്ള സ്നേഹം ഉള്ളിൽ ഉള്ളതുകൊണ്ടാണ് അമ്മ പലപ്പോഴും കുറ്റപ്പെടുത്തുന്നത് അല്ലെങ്കിൽ അമ്മയ്ക്കും അറിയാം ഞാൻ ഈ പറയുന്നതും ചെയ്യുന്നതും ആണ് ശരി എന്ന്

Leave a Reply

Your email address will not be published. Required fields are marked *