കൈലാസ ഗോപുരം – ഭാഗം 32, എഴുത്ത്: മിത്ര വിന്ദ

പെട്ടെന്ന് തന്നെ കാശിനാഥൻ അലമാര തുറന്ന് എന്തൊക്കെയോ വലിച്ചെടുക്കുന്നത് പാർവതി നോക്കി കണ്ടു.

ഈശ്വരാ എന്താണ് ഇനി സംഭവിക്കാൻ പോകുന്നത്…  അവളുടെ നെഞ്ചിടിപ്പിന്റെ വേഗത ഏറി വന്നു..

അവൻ അടുത്തേക്ക് വന്നതും പാർവതിക്ക് കാര്യങ്ങൾ ഒക്കെ ഏറെ ക്കുറേ മനസിലായി.

അവളുടെ വിറയാർന്ന കൈകൾ അതു ഏറ്റു വാങ്ങി മാറോട് ചേർത്തു..ശേഷം അവനെ നോക്കി. എവിടെ ആണ് ഒപ്പിടേണ്ടത് എന്ന് കാശിയേട്ടൻ പററഞ്ഞാൽ മതി, എനിക്ക് സമ്മതം ആണ്, അത് കേട്ടതും കാശി യുടെ നെറ്റി ചുളിഞ്ഞു.

എന്തിന് സമ്മതം ആണെന്ന് ഇയാള് പറഞ്ഞു വരുന്നത്.?

“ഡിവോഴ്സ്…അതിന്റെ പേപ്പേഴ്‌സ് അല്ലേ ഇത്…. “

“ഒരൊറ്റ ഒരെണ്ണം ഞാൻ വെച്ച് തരും കേട്ടോ പാർവതി”

അവൻ ആണെങ്കിൽ തന്റെ വലതു കരം എടുത്തു ഉയർത്തിയതും പാർവതി  കണ്ണുകൾ ഇറുക്കി അടച്ചു നിന്നു പോയി..

“ഇതെന്താണ് എന്ന് ആദ്യം ഇയാള് വായിച്ചു നോക്ക്. എന്നിട്ട് വേഗം റെഡി ആവൂ “

എന്ന് പറഞ്ഞു കൊണ്ട് കാശി ആരെയോ ഫോൺ ചെയ്ത് കൊണ്ട് വെളിയിലേക്ക് ഇറങ്ങി പോയി..

അല്പം കഴിഞ്ഞു കയറി വന്നപ്പോൾ തന്നെ നോക്കി തരിച്ചു ഇരിക്കുന്ന പാർവതി യേ ആണ് അവൻ കണ്ടത്.

“അപ്പോൾ എങ്ങനെ ആണ്‌ പാർവതി, നമ്മൾക്ക് ഒന്ന് കറങ്ങീട്ടു വന്നാലോ…”

കാശി ചോദിച്ചതും പാറുവിനെ വിറയ്ക്കാൻ തുടങ്ങി.

മറുപടി ഒന്നും പറയാതെ നിൽക്കുന്നവളെ കണ്ടതും അവൻ, പാർവതി യുടെ അടുത്തേക്ക് വന്നു.

“ഹ്മ്മ്… എന്താ…”

“അത് പിന്നെ കാശിയേട്ടാ….”

“ആഹ് പറയു…”

“ഇതൊന്നും വേണ്ടിയിരുന്നില്ല… എനിക്ക്…. സത്യം പറഞ്ഞാല് “

“ഇട്സ് ഓക്കേ പാർവതി….”

പെട്ടന്ന് തന്നെ അവള് അവന്റെ മുന്നിൽ കൈ കൂപ്പി നിന്നുപോയി, അപ്പോളേക്കും ,
മിഴികൾ നിറഞ്ഞു പെയ്ത് തുടങ്ങിയിരുന്നു.

“ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് വെറുതെ കരയരുത് എന്ന് ഞാൻ ഇയാളോട് പറഞ്ഞിട്ടില്ലേ “

അവൻ ഗൗരവത്തിൽ ചോദിച്ചതും പാറു പെട്ടന്ന് മിഴിനീർ തുടച്ചു മാറ്റി.

അവളുടെ വീടും പുരയിടവും തിരിച്ചു പിടിച്ചു കൊണ്ട് ഉള്ള ഡോക്യുമെന്റസ് ആയിരുന്നു അതു.ഒപ്പം തന്നെ പാർവതി യുടെ അച്ഛൻ അയാളുടെ കമ്പനി നഷ്ടം വന്നപ്പോൾ വേറൊരു പാർട്ടിക്ക് വിറ്റത് ആയിരുന്നു. അത് തിരിച്ചു മേടിച്ചിരിക്കുന്നു കാശിനാഥൻ..

“കാശിയേട്ടാ.. ഇനി ഇതൊക്കെ കൂടി ഇവിടെ അറിയുമ്പോൾ, ഓർക്കാൻ പോലും എനിക്ക് പേടിയാ “

“ഡോണ്ട് വറി,, ആ കാര്യങ്ങൾ എല്ലാം ഞാൻ മാനേജ് ചെയ്തോളാം…”

പക്ഷെ അവൾക്ക് ആണെങ്കിൽ വല്ലാത്ത ഭയം ആണെന്ന് ഉള്ളത് അവനു വ്യക്തമായിരുന്നു.. അതുപോലെ ആയിരുന്നു അവിടെ അരങ്ങേറുന്ന സംഭവവികസങ്ങൾ…

“പാർവതി, താൻ ഇത്രക്ക് ടെൻഷൻ അടിക്കേണ്ട, എല്ലാവരുടെയും സംശയം ഞാൻ തീർത്തു കൊടുത്തോളം.. പോരേ”

അവന്റെ വാക്കുകൾക്ക് ഉറപ്പ് ഏറെ ഉണ്ടെങ്കിൽ പോലും, ഇത് ഓർക്കുമ്പോൾ പാറുവിനു പേടി ആയിരുന്നു.
അമ്മയും ഏടത്തിയും ഒക്കെ വെറുതെ ഇരിക്കില്ല, എന്നത് നൂറു ശതമാനം അവൾക്ക് വ്യക്തം ആയത് കൊണ്ട്..

ഈശ്വരാ… എന്നാലും ഈ മനുഷ്യൻ…. ഇങ്ങേരെ മനസിലാകുന്നില്ലലോ. പാറു വീണ്ടും ഓർത്തു.

“താൻ ഇപ്പോള് ഓഫീസിലേക്ക് വരുന്നുണ്ടോ, അതോ “

“യ്യോ ഇല്ല… എനിക്ക് പേടിയാ, അച്ഛന്റെ ഓഫീസിൽ പോലും ഞാൻ അങ്ങനെ പോയിട്ടില്ലായിരുന്നു…”

“ഹ്മ്മ്… ശരി ശരി… പക്ഷെ കൃത്യം നാല് മണി ആകുമ്പോൾ ഞാൻ ഇവിടെ തിരിച്ചു എത്തും, ആ സമയത്തു താൻ റെഡി ആയി നിന്നോണം കേട്ടല്ലോ “

“ങ്ങെ… അതെന്തിന് “

“ഓഫീസിലെ സ്റ്റാഫ്‌സ് എല്ലാവരും ചേർന്നു ഒരു പാർട്ടി അറേഞ്ച് ചെയ്തു. ഇയാളെ കാണണം എന്ന്.. അതുകൊണ്ട് ഇവിടെ എല്ലാവരും കൂടി എത്തിച്ചേരണം എന്ന് അച്ഛൻ പറഞ്ഞത്……”

അവൻ പറഞ്ഞതും പാറു നിസ്സഹായതയോട് കൂടി അവനെ നോക്കി.

“എന്താടോ.. ഇയാൾക്ക് എന്തേലും പറയാൻ ഉണ്ടോ “

“ഞാൻ… എനിക്ക്..”
അവളുടെ വാക്കുകൾ മുറിഞ്ഞു

“ഹ്മ്മ്… പറയു “

“അത് പിന്നെ ഏട്ടാ, എനിക്ക് വരാൻ താല്പര്യം ഇല്ല…”

അപ്പോളേക്കും വാർഡ്രോബ് തുറന്ന് കൊണ്ട് കാശി എന്തൊക്കെയോ നോക്കുന്നുണ്ട്. അതിൽ നിന്നും ഒരു ഓറഞ്ച് നിറം ഉള്ള കാഞ്ചിപുരം സാരീ അവൻ സെലക്ട്‌ ചെയ്തു.ശേഷം പാറുവിന്റെ നേർക്ക് തിരിഞ്ഞു.

“പാർവതി… ഈ സാരീ ഉടുത്തു നിന്നാൽ മതി….”

“അയ്യോ… എനിക്ക് സാരീ ഉടുക്കാൻ ഒന്നും സത്യം ആയിട്ടും അറിയില്ല ഏട്ടാ, ആകെ കൂടി വെഡിങ് ഡേ യിൽ ആയിരുന്നു ഞാൻ സാരീ ഉടുത്തത്.”

ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത യോട് കൂടി പറയുന്നവളെ കാശി ഒരു വേള നോക്കി നിന്നു പോയി…

“വൈദേഹി ചേച്ചിയോട് പറഞ്ഞിട്ട് ഒരു ബ്യുട്ടീഷനേ ഏർപ്പാടാക്കാം.. “
പെട്ടന്ന് അവൻ പറഞ്ഞു.

“അതിന്റെ ഒക്കെ ആവശ്യം ഉണ്ടോ കാശിയേട്ടാ, ഒരു സൽവാർ എടുത്തു ഇട്ടാൽ പ്രശ്നം തീരില്ലേ….”

“നോ…… സാരീ ഉടുത്തോണ്ട് ഇയാള് വന്നാൽ മതി… “

അവൻ തീരുമാനിച്ചുറപ്പിച്ചു…

ബ്രേക്ഫാസ്റ്റ് കഴിഞ്ഞ ശേഷം കൃത്യം 9.30നു കാശിയും അച്ഛനും ഓഫീസിലേക്ക് പുറപ്പെട്ടു.

സുഗന്ധി ആണെങ്കിൽ മുറിയിൽ തന്നെ ആയിരുന്നു.

അച്ഛമ്മ യും മാളവികയും ഒക്കെ അവളെ പോയി വിളിച്ചു എങ്കിലും എഴുനേറ്റ് വരാൻ കൂട്ടാക്കിയില്ല.
പാർവതി യോട് അവരുടെ അടുത്തേക്ക് പോകരുത് എന്ന് കാശി തീർത്തു പറഞ്ഞിരുന്നു. അതുകൊണ്ട് അവൾക്ക് അവനെ ധിക്കരിക്കാനും ഭയം ആയിരുന്നു.

മാളവിക ആണെങ്കിൽ അവളോട് പാർവതി എന്തൊക്കെയോ വലിയ തെറ്റ് ചെയ്തത് പോലെ ആണ് നോക്കുന്നത് പോലും. ശ്രീപ്രിയ യുടെ മുഖവും തെളിഞ്ഞിട്ടില്ല.

എല്ലാത്തിനും കാരണം താൻ ആണല്ലോ ഈശ്വരാ…

ഇനി എന്തൊക്കെ ആണോ സംഭവിക്കാൻ പോകുന്നേ..
പാർവതി അന്ന് ഉച്ച വരെയും മുറിയിൽ തന്നെ കഴിച്ചു കൂട്ടി.

വൈദ്ദേഹി വന്നു ഡോറിൽ തട്ടി വിളിക്കുമ്പോൾ ആയിരുന്നു അവള് ഇറങ്ങി വന്നത്..

“ഊണ് കഴിക്കാൻ ഒന്നും വരുന്നില്ലേ പാറു, നേരം ഉച്ച ആയല്ലോ…”

“സോറി .. ഞാൻ വരാൻ തുടങ്ങുവായിരുന്നു ചേച്ചി “

“കാശി വിളിച്ചല്ലോ, എന്തോ പാർട്ടി ഉണ്ടന്നു “

“അതേ… ഓഫീസിൽ പോകാൻ റെഡി ആകാണമെന്ന് എന്നോട് പറഞ്ഞു “

“മൂന്നു മണി ആവുമ്പോൾ കുളിച്ചു ഫ്രഷ് ആയി നില്ക്കു കെട്ടോ, പാർലറിലേക്ക് പോകാൻ “

“ആഹ് ശരി ചേച്ചി “

വൈദേഹി യോട് ഒപ്പം ഇരുന്ന് ആണ് പാറു ഭക്ഷണം കഴിച്ചത്.
ഇടയ്ക്ക് അവളുടെ മിഴികൾ അമ്മയുടെ റൂമിന്റെ നേർക്ക് നീളുന്നത് വൈദ്ദേഹി കണ്ടിരുന്നു.

“അമ്മ യും മാളവികയും കൂടി പുറത്ത് പോയി. ഇന്നത്തെ പാർട്ടിയ്ക്ക് വരാനായി “

വൈദ്ദേഹി പറഞ്ഞതും പാറു അവളെ നോക്ക് വിളറിയ ഒരു ചിരി ചിരിച്ചു..ഒപ്പം അവരെല്ലാവരും ഉണ്ടെന്നുള്ള ചിന്ത അവളെ ഒന്ന് പേടിപ്പെടുത്തുകയും ചെയ്ത്.

“കുഴപ്പമില്ല പാർവതി.. ഒക്കെ വിട്ടു കളയെന്നെ.. കാശി ഒപ്പം ഉണ്ടാവും എന്നും . അതു പോരേ “

പാറുവിന്റെ മനസ് വായിച്ചറിഞ്ഞതുപോലെ ആയിരുന്നു വൈദ്ദേഹി സംസാരിച്ചത്.
അവരുടെ ഓരോ വാക്കുകളും പാറുവിനു വളരെ ആശ്വാസം ആകുക ആയിരുന്നു.

ഒരാളെങ്കിലും ഇത്തിരി കരുണയോട് കൂടി തന്നോട് സംസാരിച്ചുല്ലോ..


കൃത്യം മൂന്നു മണി ആയപ്പോൾ വൈദ്ദേഹി യും പാർവതിയും കൂടി ടൗണിലേക്ക് പോയി..

അമ്മയും മാളവികയും റെഡി ആവാനായി പോയ അതേ പാർലറിൽ ആയിരുന്നു ഇവരും എത്തിയത്.

ബ്ലാക്ക് നിറം ഉള്ള ജോർജറ്റിന്റെ ഗൗൺ ആയിരുന്നു മാളുവിന്റെ വേഷം. അതിനോട് മാച്ച് ചെയുവാനായി ഹെവി വർക്ക് ചെയ്ത ഡയമണ്ട് നെക്ക്ലസും, കമ്മലും ഒക്കെ അണിഞ്ഞു അവൾ അതീവ സുന്ദരി ആയിരുന്നു.

പാറു ആണെങ്കിൽ അവളെ നോക്കി പുഞ്ചിരിച്ചു.. പക്ഷെ മാളവിക പരിചയ ഭാവം പോലും നടിക്കാതെ അമ്മയോടൊപ്പം പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.

ഓറഞ്ച് നിറം ഉള്ള സാരീ യും ബോട്ടിൽ ഗ്രീൻ നിറം ഉള്ള ബ്ലൗസും അണിഞ്ഞപ്പോൾ പാറു ഒരു ദേവത യേ പോലെ മനോഹരി ആയിരുന്നു.. താലി മാലയും, ജിമുക്കി കമ്മലും, രണ്ട് വളകളും, അത്രമാത്രം ഒള്ളു അവളുടെ ആഭരണങ്ങൾ.
വളരെ ട്രഡീഷണൽ രീതിയിലുള്ള മേക്കപ്പ് ആയിരുന്നു അതുകൊണ്ട്, അവളുടെ മുടി മുഴുവനായും അയേൺ ചെയ്ത് അതിൽ മുല്ലപ്പൂവ് വെച്ച് കൊടുത്തു കൊണ്ട് ബ്യൂട്ടീഷൻ അവളെ അതിമനോഹരി ആക്കി.

മേക്കപ്പ് ഒക്കെ ചെയ്തതിനുശേഷം, കണ്ണാടിയിൽ നോക്കിയപ്പോൾ പാറുവിലും തോന്നി താൻ കൊള്ളാമല്ലോ എന്ന്.

കൃത്യം അഞ്ചു മണിയായപ്പോൾ തന്നെ അവർ ഇരുവരും ചേർന്ന് കാശിനാഥൻ അറേഞ്ച് ചെയ്തിരിക്കുന്ന  കൺവെൻഷൻ സെന്ററിൽ എത്തിച്ചേർന്നിരുന്നു..

സാർ.. വൈഫ്‌ എത്തിയിട്ടുണ്ട് കേട്ടോ..

ആരെയോ ഫോണിൽ സംസാരിച്ച ശേഷം പോക്കറ്റിലേക്ക് അതു തിരുകി കൊണ്ട് തിരിഞ്ഞപ്പോൾ ആയിരുന്നു പിന്നിൽ നിന്നും കാശി യുടെ പി എ ആയ  മഹേഷ്‌ മേനോൻ ന്റെ ശബ്ദം അവൻ കേട്ടത്.

“ഓക്കേ മഹേഷ്‌…
എന്ന് പറഞ്ഞു കൊണ്ട് കാശിനാഥൻ
വേഗത്തിൽ പാറുവിനെ ലക്ഷ്യമാക്കി നടന്നു..

വൈദേഹിയോട് എന്തോ സംസാരിച്ചുകൊണ്ട് പിന്തിരിഞ്ഞു നിൽക്കുന്നവളെ അവൻ അകലെ നിന്നെ കണ്ട്.

“നിങ്ങള് വന്നിട്ട് ഒരുപാട് നേരം ആയോ … “

അവളുടെ കാതോരം കാശിയുടെ ശബ്ദം.

പെട്ടന്ന് തന്നെ അവളു തിരിഞ്ഞതും കാശിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പോലും പറ്റുന്നിലയിരുന്നു.

അവന്റെ നോട്ടം കണ്ടതും പാർവതി നാണത്തോടെ മുഖം കുനിച്ചു.

തുടരും.

അപ്പോ മക്കളെ..ട്വിസ്റ്റ്‌ വരുന്നുണ്ടേ 🥰🥰🥰കാത്തിരുന്നോ.

Leave a Reply

Your email address will not be published. Required fields are marked *