കൈലാസ ഗോപുരം – ഭാഗം 07, എഴുത്ത്: മിത്ര വിന്ദ

കാശിനാഥൻ അച്ഛന്റെ ഒപ്പം അകത്തേക്ക് കയറി…

അവിടെ വെറും നിലത്തു ഇരുന്ന് കാൽ മുട്ടിൽ മുഖം ചേർത്തു കരയുക ആണ് പാർവതി.

“മോളെ….” കൃഷ്ണ മൂർത്തി ചെന്നു അവളുടെ തോളിൽ പിടിച്ചു..

ഒന്ന് മുഖം ഉയർത്തി നോക്കിയിട്ട് അവൾ അതെ ഇരുപ്പ് തുടർന്ന്.

സമയം അപ്പോൾ രാത്രി പത്തു മണി ആയിരുന്നു….എന്തായാലും ബോഡി രണ്ടും നാളെയോ മറ്റൊ കിട്ടുവൊള്ളൂ..അതുകൊണ്ട് ഇന്ന് ഇവിടെ നിൽക്കേണ്ട കാര്യം ഇല്ല എന്ന് പറഞ്ഞു കൊണ്ട് കാശി വീട്ടിലേക്ക് പോകാൻ ദൃതി കൂട്ടി.

“എടാ മോനെ… ഈ പെൺകുട്ടിയെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ടു എങ്ങനെ ആണ് നമ്മൾ പോകുന്നത് “…

.”ഒറ്റയ്ക്ക് അല്ലാലോ… അവളുടെ റിലേറ്റീവ്സ് ഒക്കെ ഇല്ലേ അച്ഛാ…”

. “എന്നാലും…. രണ്ട് മരണം നടന്ന വീടാണ് ഇതു ” ..അതിനു  മറുപടി ഒന്നും പറയാതെ കൊണ്ട് കാശി വെളിയിലേക്ക് ഇറങ്ങി പോയി.

പാർവതി…..സുഗന്ധി അവളുടെ തോളിൽ തട്ടി.

ഇതാ ഈ ചായ കുടിക്ക് മോളെ…. നീ ഇതേ വരെയും ആയിട്ടും ഒന്നും കഴിച്ചത് പോലും ഇല്ലാലോ… “

“എനിക്ക് ഒന്നും വേണ്ട അമ്മേ…..”.. അവൾ വിങ്ങി പൊട്ടി.

പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ എഴുനേറ്റ്.

കാശിയും വൈദ്ദേഹി ചേച്ചിയും ഒക്കെ അവൾ എന്താണ് ചെയ്യുന്നത് എന്നറിയുവാൻ അവളെ ഉറ്റു നോക്കി.

പാർവതി നേരെ ചെന്നത് കൃഷ്ണ മൂർത്തി യുടെ അരികിലേക്ക് ആണ്.

അച്ഛാ…..

എന്താ മോളെ..

“ഇന്ന് ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ലാലോ…. അച്ഛനും അമ്മയും ഒക്കെ മടങ്ങിക്കോളൂ…പറ്റുമെങ്കിൽ ഇനി നാളെ വന്നാൽ മതി….”

“സാരമില്ല മോളെ…… നേരം ഇപ്പോൾ ഇത്രയും ആയില്ലേ….ഞങ്ങൾ ഇവിടെ ഇരുന്നോളാം “

“കുഴപ്പമില്ല അച്ഛാ… അവിടെ വീട്ടിലും ഒരുപാട് ആളുകൾ ഒക്കെ ഇല്ലേ… കൂടാതെ മാളവികയും… ആ കുട്ടിയേ വിട്ടിട്ട് എല്ലാവരും ഇവിടേയ്ക്ക് വന്നത്….”

“അതു ഓർത്തു നീ വിഷമിക്കേണ്ട… “

പാർവതി പറഞ്ഞു തീരും മുന്നേ തൊട്ട് പിന്നിലായി കാശി യുടെ ശബ്ദം കേട്ട് കൊണ്ട് അവൾ തിരിഞ്ഞു. പിന്നീട് ഒന്നും പറയാതെ കൊണ്ട് അവൾ അകത്തേക്ക് കയറി പോയ്‌.

എല്ലാവരെയും പറഞ്ഞു വിട്ടിട്ട് എന്തെങ്കിലും കടും കൈ ചെയ്യാൻ പോലും ആ കുട്ടി മടിക്കില്ല…… ആകെ തകർന്ന അവസ്ഥയിൽ ആണേ…..

പാർവതി കയറി പോയപ്പോൾ ആരോ ഒരാൾ പറയുന്നത് കാശി കേട്ടു…

******************

കൃഷ്ണ മൂർത്തി വിളിച്ചു പറഞ്ഞതിന് പ്രകാരം,, പോസ്റ്റ്‌ മോർട്ടം നടപടികൾ വേഗത്തിൽ ക്രമീകരിച്ചിരുന്നു.

അങ്ങനെ 12മണി ആയപ്പോൾ രണ്ട് ആംബുലൻസ് ഇൽ ആയിട്ട് സേതുമാധവന്റെയും മാലതി യുടെയും ബോഡി എത്തിച്ചിരുന്നു.

ഹാളിലേക്ക് കൊണ്ട് വന്നു കിടത്തിയപ്പോൾ പാർവതി അവരെ മാറി മാറി നോക്കി കൊണ്ട് ചുവരിൽ ചാരി ഇരുന്നു…

ഇന്നലെ അത്രയും ബഹളം ഇട്ടിരുന്നവൾ ഇന്നാകട്ടെ നിശബ്ദ ആയിരുന്നു.

എന്തൊക്കെയോ ആലോചിച്ചു കൂട്ടി കൊണ്ട് അവൾ അതെ ഇരുപ്പ് തുടർന്ന്….മണിക്കൂറുകൾ ഒന്ന് രണ്ട് പിന്നിട്ടു. പാർവതി യിൽ യാതൊരു ഭാവ മാറ്റം പോലും വന്നില്ല..അവൾക്ക് ജീവൻ ഉണ്ടോ എന്ന് പോലും കണ്ടിരുന്നവർക്ക് അങ്കലാപ്പ് ആയി..

ഈ കുട്ടി ഇങ്ങനെ ഇരുന്നാൽ ഇനി ഇതിനു എന്താണ് സംഭവിക്കുന്നത് എന്ന് പോലും പറയാൻ ആവില്ല..

വൈദേഹി മെല്ലെ പിറു പിറുത്ത്..

“ചേച്ചി ചെന്നു അവളോട് എന്തെങ്കിലും സംസാരിയ്ക്ക്..അല്ലെങ്കിൽ കുറച്ചു വെള്ളം കൊടുക്ക് …” കാശി അവളോട് പറഞ്ഞു.

അവനും എന്തൊക്കെയോ ഒരു ഉൾ ഭയം തോന്നി പോയിരിന്നു എന്നത് ആണ് സത്യം.

പാർവതി…..മോളെ…എഴുനേറ്റ് വന്നേ…..ദേ…. ബോഡി എടുക്കാൻ സമയം ആയി ട്ടോ…

അമ്മയും ചേച്ചി യിം ഒക്കെ അവളെ തോളിൽ തട്ടി വിളിക്കുന്നു ഉണ്ടെങ്കിൽ പോലും അവൾ അതെ ഇരുപ്പ് തുടർന്ന്..തെക്കേ തൊടിയിൽ രണ്ട്, പേർക്കും അന്ത്യ വിശ്രമം കൊള്ളാൻ ഉള്ള വേദി എല്ലാം ക്രമീകരിച്ചു കഴിഞ്ഞു..

“ഇനി ആരും വരാൻ ഇല്ലെങ്കിൽ നമ്മൾക്ക് ബാക്കി കാര്യങ്ങൾ എല്ലാം നോക്കാം….” ആരോ ഉച്ചത്തിൽ പറയുന്നത് കേട്ടു.

ഹ്മ്മ്…. നല്ല മഴയും വരുന്നുണ്ട്…. എന്നാൽ പിന്നെ എടുത്താലോ…സേതു മാധവന്റെ ബന്ധുക്കളിൽ ആരൊക്കെയോ ചേർന്ന് അകത്തേക്ക് വന്നു.

“കുട്ടി…..അച്ഛനും അമ്മയ്ക്കും മുത്തം കൊടുക്കുന്നുണ്ടോ……. ബോഡി എടുക്കാൻ നേരം ആയി ” അവളുടെ അടുത്ത് വന്നു മാലതി യുടെ സഹോദരൻ ചോദിച്ചു…

പാർവതി അപ്പോളും അനങ്ങാതെ ഇരുന്നു..

മോളെ….പാർവതി… എഴുനേറ്റ് വന്നേ….

സുഗന്ധിയും വൈദ്ദേഹി യും ഒക്കെ ചേർന്ന് പിടിച്ചിട്ടും അവൾ അതെ ഇരുപ്പ് തുടർന്ന്.

അപ്പോളേക്കും കാശിനാഥൻ അമ്മയെയും ചേച്ചിയെയും വകഞ്ഞു മാറ്റി കൊണ്ട് അവളുടെ അടുത്തേക്ക് വന്നു മുട്ട് കുത്തി ഇരുന്നു.

പാർവതി….. എഴുനേറ്റു വരൂ…. കർമ്മം ചെയ്യണ്ടേ നിനക്ക്..

അവൻ അല്പം ബലം പ്രയോഗിച്ചു അവളെ മേല്പോട്ട് ഉയർത്തി..

തന്നോട് ചേർത്തു നിറുത്തി കൊണ്ട് അവൻ, പാർവതി യും ആയിട്ട് അവിടെ നിന്നും ഇറങ്ങി..

സുഗന്ധി ആണ് അവളുടെ നെറുകയിൽ വെള്ളം കോരി ഒഴിച്ചത്…….പുരോഹിതൻ പറഞ്ഞതിനുപ്രകാരം അവൾ എല്ലാം ചെയ്തു തീർത്തു…

അവസാനമായി ഇനി ആർക്കെങ്കിലും കാണാൻ ഉണ്ടോ……ഇല്ലെങ്കിൽ കൊള്ളി വെയ്ക്കാം… പുരോഹിതൻ വിളിച്ചു ചോദിച്ചു..

അത് കേട്ടതും അവളെ ഞെട്ടിയതായി കാശിക്ക് തോന്നി..അവന്റെ പിടിത്തം അല്പം കൂടി മുറുകി..

ആരൊക്കെയോ ചേർന്ന് സേതു മാധവന്റെ ബോഡി എടുക്കാനായി വന്നതും, പാർവതി കാശിയെ തള്ളി മാറ്റിയിട്ട് ഓടി ചെന്നു.

അച്ഛാ……….. അവൾ അയാളുടെ മുഖത്തേക്ക് തുരു തുരു ഉമ്മകൾ കൊണ്ട് മൂടി

എന്റെ അച്ഛാ…….പാറു ഒറ്റയ്ക്ക് ആയി……. അച്ഛന്റെ പാറുട്ടി ഒറ്റയ്ക്ക് ആയി പോയല്ലോ അച്ഛാ…. ഒരു നൂറു ചുംബനങ്ങൾ ആ മുഖത്തേക്ക് നൽകി കൊണ്ട് അവൾ ആ ശരീരത്തിലേക്ക് തന്റെ കവിൾ ചേർത്തു വിങ്ങി കരഞ്ഞു.

അമ്മേ….. രണ്ടാളും കൂടി അങ്ങട് പോയല്ലേ… ഈ പാറു നെ ഒരു നിമിഷം പോലും നിങ്ങൾ രണ്ടാളും ഓർക്കാൻ കൂടി ശ്രെമിച്ചില്ലലോ… പാവം അല്ലായിരുന്നോ ഞാന്… അമ്മേടെ പാറു പാവം അല്ലായിരുന്നോ… പിന്നെ എന്തിനാ എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയത്…

ഈ കുട്ടിയേ ഒന്ന് മാറ്റ്ന്നുണ്ടോ.. മഴ വരുന്നു.ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചു മാറ്റി..

ഇരു ശരീരങ്ങളും കത്തി അമർന്നപ്പോൾ അവളുടെ സങ്കടം മുഴുവൻ ഒരു പേമാരി ആയി പെയ്തിറങ്ങുക ആയിരുന്നു..തുള്ളിക്ക് ഒരു കുടം കണക്കെ മഴ അങ്ങ് തുടങ്ങി..

ആ മഴയിലേക്ക് നോക്കി പൊട്ടി കരഞ്ഞു കൊണ്ട് പാർവതി അതെ ഇരുപ്പ് തുടർന്ന്…

*****************

ബന്ധു ജനങ്ങൾ ഓരോരോ ആളുകൾ ആയി പിരിഞ്ഞു പോയിരിന്നു..

കാശി….. പിന്നിൽ നിന്നും അവന്റെ ചേട്ടൻ കൈലാസ് വിളിച്ചു…

എന്താ ഏട്ടാ…

നേരം ആറു മണി ആകുന്നു…. നമ്മക്ക് പോവണ്ടേ…

മ്മ്… ഇറങ്ങാം… അച്ഛനെ വിളിക്ക്..

ആഹ്…. പാർവതി… ആ കുട്ടി യെകൂടി കൊണ്ട് പോവണ്ടേ…. ഇനി ഇവിടെ തനിച്ചു…

അതിന് ശേഷം ഒന്നും പറയാതെ കൊണ്ട് അവൻ നിന്നു.

എടാ……. കാര്യം  പറഞ്ഞാൽ നമ്മൾക്ക് ചതിവ് പറ്റി.. പക്ഷെ നീയമപരം ആയിട്ട് ആ കുട്ടി നിന്റെ ഭാര്യ ആണ്…. ഇനി അച്ഛനും അമ്മയും ഒക്കെ പോയ നഷ്ടത്തിൽ എന്തെങ്കിലും കടും കൈ ചെയ്താൽ അതിനു ശേഷം പറയേണ്ടത് നമ്മൾ ആണ് കാശി..

വൈദ്ദേഹി യുടെ ഭർത്താവ് ജഗനും കൂടി അവിടേക്ക് വന്നു കൊണ്ട് കാശിയോട് പറഞ്ഞു.

നിങ്ങൾ എല്ലാവരും കൂടി ആലോചിച്ചു എന്താണ് എന്ന് വെച്ചാൽ ചെയ്തോളു… ഞാൻ വണ്ടിയിൽ കാണും…

അതും പറഞ്ഞു കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി പോയ്‌.

തുടരും..

വായിച്ചിട്ട് ഇഷ്ടം ആകുന്നുണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *