ആ ഒരു അവഗണന എല്ലാത്തിലും ഉണ്ടായിരുന്നു…. ഗർഭിണി ആകാൻ വൈകിയപ്പോൾ അതിന്റെ പേരിൽ ആയി പിന്നീട്..

Story written by Manju Jayakrishnan

“അവനെ അമ്മേ ഏല്പിച്ചു വാ…നമുക്ക് മാത്രം പോകാം… ആൾക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മടുത്തു… “

നന്ദേട്ടൻ അതു പറയുമ്പോൾ എന്റെ നെഞ്ചുവിങ്ങി കണ്ണുനീർ അനുസരണയില്ലാതെ പുറത്തു ചാടാൻ തുടങ്ങിയിരുന്നു…

“നീ കരയാൻ അല്ല പറഞ്ഞെ…. വെറുതെ ആൾക്കാരുടെ സഹതാപം ഒക്കെ കേട്ടു മടുത്തു അതാ…”

നന്ദേട്ടൻ പറഞ്ഞു നിർത്തി…

“ഇല്ല നന്ദേട്ടാ…. ഞാനും കുഞ്ഞും വരുന്നില്ല..ഞാനില്ലാതെ അവൻ തനിച്ചായാൽ ശരിയാവില്ല… നന്ദേട്ടൻ പോയിട്ട് വാ “

ഞാൻ പറഞ്ഞെങ്കിലും നന്ദേട്ടൻ ഇഷ്ടപെടാത്ത രീതിയിൽ എന്നെ നോക്കി

“ഓഹ്…. എന്റെ കയ്യിൽ ഏല്പിച്ചാൽ ഞാൻ നോക്കില്ല എന്നല്ലേ ആ പറഞ്ഞത് “

എന്ന് പറഞ്ഞു അമ്മ വന്നെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല

ഒരിക്കൽ അമ്മയെ ഏല്പിച്ചു പോയപ്പോൾ ഇട്ട സ്നഗി പോലും അവർ മാറ്റിയിട്ടുണ്ടായിരുന്നില്ല… വരുമ്പോൾ കുഞ്ഞു തനിച്ചു കിടന്നു കരയുന്നു…
ഈ സമയത്ത് അതും കൂടി പറഞ്ഞാൽ നല്ല ഒരു വഴക്കിലേക്ക് എത്തിക്കും എന്നറിയാവുന്നത് കൊണ്ടു ഞാൻ മനഃപൂർവം മൗനം പാലിച്ചു…

“നന്ദന് ചേർന്ന പെണ്ണൊന്നും അല്ലാട്ടോ ” എന്ന് കേട്ടു കൊണ്ടാണ് ഞാൻ വലതുകാൽ വെച്ചു ഈ പടി കയറുന്നത്

പിന്നീട്………

ആ ഒരു അവഗണന എല്ലാത്തിലും ഉണ്ടായിരുന്നു…. ഗർഭിണി ആകാൻ വൈകിയപ്പോൾ അതിന്റെ പേരിൽ ആയി പിന്നീട്..

വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിൽ ആണ് ഞാൻ ഗർഭിണി ആണെന്ന് അറിയുന്നത്… അങ്ങനെ സന്തോഷങ്ങക്കൊടുവിൽ അവനെത്തി…

പക്ഷെ…..

അവൻ ഒരു ‘ഓട്ടിസ്റ്റിക് ചൈൽഡ്’ ആണെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി…

നന്ദേട്ടൻ കൂടെയുണ്ടാവും എന്ന് കരുതിയതിൽ എനിക്ക് പിഴച്ചു….

അമ്മയുടെ നിരന്തരമായ ഉപദേശങ്ങൾ നന്ദേട്ടനിലും മാറ്റങ്ങൾ വരുത്തി..

ആദ്യം സ്നേഹത്തോടെ കുഞ്ഞിനെ നോക്കി എങ്കിലും പിന്നീട് വലിയ അടുപ്പമൊന്നും ഇല്ലാണ്ടായി..

കുഞ്ഞു നന്ദേട്ടനെ കാണിക്കാൻ എന്ന പോലെ ഒച്ച വെച്ചിട്ടും ഒന്നും ആ ഭാഗത്തേക്ക്‌ നോക്കാതെ പോകുന്നത് പതിവായിരുന്നു

ഞാനും കുഞ്ഞും ഞങ്ങളുടെ ലോകത്തേക്ക് മാത്രമായി ഒതുങ്ങി….

അവനെ കൂടുതൽ ശ്രദ്ധിക്കേണ്ടത് കൊണ്ടു ഇനിയൊരു കുഞ്ഞ് ഞങ്ങൾക്കിടയിൽ വേണ്ട എന്ന് ഞാൻ കരുതി എങ്കിലും നന്ദേട്ടൻ അതിന് ഒരുക്കമല്ലായിരുന്നു…

അങ്ങനെ വീണ്ടും ഞാൻ ഗർഭിണിയായി..

പൂർണ്ണ ആരോഗ്യവതിയായ ഒരു പെൺകുഞ്ഞ് ആയിരുന്നു….

ഞാൻ ഇല്ലെങ്കിലും മോനൊരു കൂട്ടാകും എന്ന് കരുതി എങ്കിലും അവളും അവനെ പുച്ഛത്തോടെ നോക്കാൻ തുടങ്ങി..

തരം കിട്ടുമ്പോൾ അവൾ മോനെ ഉiപദ്രവിക്കുകയും ചെയ്തിരുന്നു….സ്വന്തം ഏട്ടനാണെന്ന് പറയാൻ അവൾക്ക് മടിയാണെന്ന് എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട്…

അച്ഛനും മോളും അമ്മയും ഒരു ഭാഗത്ത്.. മറുവശത്തു ഞാനും മോനും

മോൻ നന്നായി പാടുന്ന കാര്യം പറഞ്ഞിട്ടും “ഓഹ് പിന്നെ ഇനി പാടാത്ത കുറ്റം കൂടിയേ ഉള്ളൂ ” എന്ന് പറഞ്ഞു എല്ലാവരും ഞങ്ങളെ പരിഹസിച്ചു…

അവനെ അവർ അറിയാതെ ഞാൻ പാട്ടു പഠിപ്പിച്ചു….

ആ സമയത്ത് എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്

അവനെ അനാഥാലയത്തിൽ ഉപേക്ഷിക്കാൻ ആദ്യം പറഞ്ഞത് അവന്റെ കൂടപ്പിറപ്പ് തന്നെ ആയിരുന്നു..പിന്നീട് മറ്റുള്ളവരും അതേറ്റെടുത്തു..

എനിക്ക് വയ്യാതെ ആയി കിടന്നപ്പോൾ നിറഞ്ഞ മിഴികളുമായി കൂട്ടിരുന്നത് എന്റെ പൊന്നുമോൻ ആയിരുന്നു…. അവനെ ഉപദ്രവിക്കുന്നതും അവഗണിക്കുന്നതും കേട്ട് ജീവശവം പോലെ എനിക്ക് കിടക്കേണ്ടി വന്നു..

ഞാനിട്ടു മാറ്റി വെച്ച സാരീ മാറോടണച്ചു കരഞ്ഞ അവനെ അവർ നിർബന്ധിച്ചു കൊണ്ടു പോയി.എന്റെ അനുവാദമില്ലാതെ തന്നെ അവർ അവനെ അഗതിമന്ദിരത്തിൽ ആക്കി…

ഒന്ന് നേരെ നിൽക്കാൻ ആയപ്പോൾ ഞാൻ അവനെ തിരികെ കൊണ്ടു പോന്നു….

“ഇറങ്ങിപ്പോകാൻ ” ആവശ്യപ്പെട്ട അവൻ അവളുടെ കരണം നോക്കി ഒരെണ്ണം കൊടുത്തു..അച്ഛനെ നോക്കി “പോ” എന്ന് ആംഗ്യം കാട്ടി ..എന്റെ കൈ പിടിച്ചു പുറത്തേക്കു വലിച്ചു..

“കണ്ടില്ലേ…എന്റെ കുഞ്ഞിന് എന്താ കുഴപ്പം ഏട്ടാ….”

എന്നുള്ള ചോദ്യം കേറ്റയുടനെ ഏട്ടൻ തലതാഴ്ത്തി അകത്തേക്ക് വലിഞ്ഞു

ഉടുതുണിയുമായി ഇറങ്ങിയ എനിക്ക് ഉറപ്പായിരുന്നു എന്നും ഈ അമ്മക്കിളിക്കു കാവലായി എന്റെ കുഞ്ഞ് ഉണ്ടാകുമെന്ന്…..

അവനെ അനാഥാലയത്തിൽ ഉപേക്ഷിക്കാൻ ആദ്യം പറഞ്ഞത് അവന്റെ കൂടപ്പിറപ്പ് തന്നെ ആയിരുന്നു..പിന്നീട് മറ്റുള്ളവരും അതേറ്റെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *