നഗരത്തിലെ പ്രശസ്തമായ അൽ മിനാർ റസ്റ്ററിന്റെ ന മുന്നിൽ വണ്ടി കൊണ്ട് വന്നു പാർക്ക് ചെയ്തിട്ട് പോലും, പാറു കണ്ണു തുറന്നില്ല. അത്രയ്ക്ക് നല്ല ഉറക്കത്തിൽ ആയിരുന്നു ആള്. അല്ലെങ്കിൽ തന്നെ എത്ര ദിവസം ആയിരിക്കുന്നു തന്റെ പ്രണസഖി ഇങ്ങനെ നെട്ടോട്ടം ഓടാൻ തുടങ്ങിയിട്ട്…. ഇത്രയും വലിയൊരു രഹസ്യം ഒളിപ്പിക്കാൻ വേണ്ടി അവള് എല്ലാ സുഖങ്ങളും മാറ്റി വെച്ച് കൊണ്ട് ഈ ഡ്രീം പ്രൊജക്റ്റ് ന്റെ പിന്നാലെ അല്ലായിരുന്നോ…
സീറ്റ് ബെൽറ്റ് ഊരി മാറ്റി കൊണ്ട് അവൻ മുഖം തിരിച്ചു പാറുവിനെ നോക്കി.
എവിടെ….. പെണ്ണുണ്ടോ വല്ലതും അറിയുന്നു… ഹ്മ്മ്… കുറച്ചു ദിവസം ആയി ഒന്നു കൂടിട്ടു… നിന്റെ ഈ കിടപ്പ് കാണുമ്പോൾ എന്റെ കണ്ട്രോൾ മുഴുവൻ പോകുന്നു പെണ്ണേ..
അവളുടെ പാതി വിടർന്ന അധരങ്ങൾ അപ്പാടെ നുണയാൻ അവന്റെ ഉള്ളം വെമ്പി നിന്നു..
ഇട്ടിരുന്ന ടോപിന്റെ നെക്ക് അല്പം താഴ്ന്നു ആണ് കിടക്കുന്നത്.. ഷോൾ ഒക്കെ അലക്ഷ്യമായി എവിടേയ്‌ക്കോ വഴി മാറി പോയിരിന്നു.
ആളുകൾ ഒക്കെ മെല്ലെ ശ്രദ്ധിക്കാൻ തുടങ്ങിയതും കാശി അവളെ കൊട്ടി വിളിച്ചു.
പാറു….. എടാ, ഒന്നെഴുന്നേൽക്ക്..
ഇത് എന്തൊരു കിടപ്പാ പെണ്ണേ…
അവന്റെ ശബ്ദം കേട്ടതും പാറു കണ്ണു തുറന്നു.
എന്നിട്ട് ചുറ്റിനും മിഴികൾ പായിച്ചു.
ഇതെന്താണ് ഇവിടെ എന്ന
അർത്ഥത്തിൽ അവൾ കാശിയേ നോക്കി…
“ഇറങ്ങി വാടാ, ജസ്റ്റ് ഒന്നു കേറീട്ടു പോകാം….”
അവൻ വിളിച്ചതും അവളുടെ നെറ്റി ചുളിഞ്ഞു.
അവളെ കുറച്ചുടേ പറ്റിക്കണം എന്ന് കാശി ആഗ്രഹിച്ചത് ആണ്. പക്ഷേ തന്റെ മുഖം ഒന്നു വാടിയപ്പോൾ തന്നെ പെണ്ണിന്റെ മിഴികൾ ഈറൻ അണിഞ്ഞത് ഓർത്തപ്പോഴേക്കും അവൻ പിന്നെ അത് വേണ്ടന്ന് വെയ്ക്കുക ആയിരുന്നു.
“എന്തെങ്കിലും കഴിച്ചിട്ട് പോകാം പാറു, ഇറങ്ങി വാ….”
“ഇവിടെ….. അത് ഒന്നും വേണ്ട കാശിയേട്ടാ,”
. “ഹ്മ്മ്… എന്തെ…..”
“ഒന്നും ഉണ്ടായിട്ടല്ല…”
“പിന്നെ….”
“അല്ല കാശിയേട്ടന് എന്നോട് ദേഷ്യം അല്ലായിരുന്നോ, ഞാൻ ലേശം ഓവർ സ്മാർട്ട് ആയി പോയെന്ന് എനിയ്ക്കും തോന്നിയിരുന്നു, സോറി “
“അതൊക്കെ പിന്നെ സംസാരിക്കാം, ഇപ്പോൾ എന്തായാലും നീ ഇറങ്ങു, നമ്മൾ ഇവിടെ വരെയും വന്നത് അല്ലേ…”
. ആദ്യം ഡോർ തുറന്നു ഇറങ്ങിയത് കാശി ആണ്.
ഗത്യന്തരം ഇല്ലാതെ പിന്നാലെ പാറുവും നടന്നു..
ഈ മനുഷ്യനെ മനസിലാകുന്നില്ല കേട്ടോ..
ആത്മഗതം ആണെങ്കിൽ പോലും അല്പം ഉറക്കെ ആയിരുന്നു അവള് അത് പറഞ്ഞത്..
മനസിലാക്കി തരാൻ പോകുന്നെ ഒള്ളു മോളെ…. നീ ഇപ്പോൾ തത്കാലം എന്റെ ഒപ്പം വരാൻ നോക്ക്..
കാശി പറയുന്നത് കേട്ടു കൊണ്ട് അവൾ നാവ് കടിച്ചു കൊണ്ട് കയറി ചെന്നു.
ഹോട്ടൽ ന്റെ ഒരു വശത്തായി പാർട്ടി ഹാൾ ഉണ്ട്… അവിടേയ്ക്ക് കാശി പോകുന്നത് കണ്ടതും പാറുവിന്റെ നെറ്റി ചുളിഞ്ഞു.
അർജുൻ ആണെങ്കിൽ എല്ലാം സെറ്റ് ചെയ്തു വെച്ചിരുന്നു.
ചെന്നതും പാറു അതിശയിച്ചു പോയി.
ഓഫീസിലെ അവളുടെ ടീം മുഴുവൻ ഉണ്ടായിരുന്നു അവിടെ.. ഒപ്പം കാശിയുടെ ബെസ്റ്റ് ഫ്രണ്ട്സ്, ഏറ്റവും അടുത്ത ചില റിലേറ്റീവ്സ് ഒക്കെ…. എല്ലാവരും കൈ അടിച്ചു കൊണ്ട് ആണ് പാറുവിനെ വെൽക്കം ചെയ്തത്…
അവൾ അല്പം കുറുമ്പോടെ കാശിയേ നോക്കി.
എന്നിട്ട് അവന്റെ വയറ്റിൽ ചെറുതായി ഒന്നു കുത്തി.
ദുഷ്ടാ… വെച്ചിട്ടുണ്ട് കേട്ടോ വീട്ടിലേക്ക് വാ…..
അവൾ പറഞ്ഞതും അവൻ അവളെ നോക്കി കണ്ണിറുക്കി.
അത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്….
അവൻ ഒരു കള്ളച്ചിരി ഒക്കെ ചിരിച്ചു കൊണ്ട് പാറുവിനെ ചേർത്തു പിടിച്ചു..
അവളുടെ ടീം ന്റെ ലീഡർ ആയ മെറിൻ മാത്യു ഇറങ്ങി വന്നു കാശിയുടെ കൈലേക്ക് ഒരു bookey കൊടുത്തു…
അവൻ അത് വാങ്ങിയിട്ട് പാറുവിന് നൽകി.
ശോ.. കാശിയേട്ടാ, ഇത് എന്താണ് ഇത്…. ഇത്രയ്ക്ക് ഔപചരികതയുടെ ആവശ്യം ഉണ്ടോ..
അവൾക്ക് ആണെങ്കിൽ വല്ലാത്തൊരു ബുദ്ധിമുട്ട് പോലെ തോന്നി പോയി.
കാശി പക്ഷേ അതിനു മറുപടി ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു.
ശേഷം സ്റ്റേജിലേയ്ക്ക് കയറി അവൻ പാറുവിനെയും ടീമിലെ ഓരോ മെംബേർസ് നെയും പേര് എടുത്തു പറഞ്ഞു അഭിനന്ദിച്ചു.
അതൊക്കെ കഴിഞ്ഞു ജസ്റ്റ് ഓരോ ജ്യൂസും സ്നാക്ക്സും ഒക്കെ കഴിച്ചു കൊണ്ട് നിന്നപ്പോൾ ആണ് പാറു കല്ലുവിനെ കാണുന്നത്….
തന്റെ ഓഫീസിലെ കുറച്ചു ആളുകൾ ആയിട്ട് സംസാരിച്ചു നിൽക്കുന്ന അർജുന്റെ പിന്നിലായി നിൽക്കുകയായിരുന്നു കല്ലു.
കല്ലു……
ഓടി ചെന്നു പാറു അപ്പോളേക്കും കല്ലുവിന്റെ അരികിലേക്ക്..
നീ എപ്പോ വന്നു, ഞാൻ കണ്ടു പോലും ഇല്ലാലോ കൊച്ചേ നിന്നെ.
അവളുടെ ഇരു തോളിലും പിടിച്ചു കുലുക്കി കൊണ്ട് പാറു ചോദിച്ചു.
ഇതാരാണ് എന്ന് അറിയാതെ സ്റ്റാഫ്‌സ് എല്ലാവരും കല്ലുവിനെ കണ്ടു നെറ്റി ചുളിച്ചു.
എന്റെ കസിൻ സിസ്റ്റർ, അതിനേക്കാൾ ഉപരി ബെസ്റ്റ് ഫ്രണ്ട്, കല്യാണി എന്നാണ് പേര് എന്ന് പറഞ്ഞു കല്ലുവിനെ എല്ലാവർക്കും പാറു പരിചയപ്പെടുത്തി കൊടുത്തതു നോക്കി അർജുൻ നിന്നു.
കല്ലു അന്നേരം അല്പം ചമ്മലോട് കൂടി എല്ലാവരെയും നോക്കി നിന്നത് ഒള്ളു..
പാറു പക്ഷെ അവളെ തന്റെ ഒപ്പം കൊണ്ട് നടന്നു, സ്വന്തം അനുജത്തിയേ പോലെ…
അതൊക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ കാശിക്ക് തന്റെ പാറുനോട് ഉള്ള ഇഷ്ടവും പ്രണയവും ഒക്കെ മാറി അത് ആരാധന ആകുകയായിരുന്നു…
മതിയെടാ വായിനോക്കിയത്… ഒന്നുല്ലെങ്കിലും നിന്റെ ഭാര്യ തന്നെ അല്ലേ…പിന്നെ കൂടെ ഉള്ളത് എന്റെ ഒരു പാവം കോഴിക്കുഞ്ഞാണ് കേട്ടൊ…
കാശിയുടെ കാതിൽ അർജുന്റെ ശബ്ദം കേട്ടതും അവൻ ഞെട്ടി തിരിഞ്ഞു നോക്കി.
ഒന്നും അറിയാത്ത ഭാവത്തിൽ അർജുൻ അപ്പോൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.
“ഞാൻ എന്റെ പ്രോപ്പർട്ടിയെ ആണ് നോക്കിയത്, ദേ നിന്റെ പ്രോപ്പർട്ടിയേ രാഹുലും, മാർട്ടിനും ഏറു കണ്ണിട്ട് നോക്കുന്നുണ്ട് കേട്ടോ.. നീയൽപ്പം സൂക്ഷിച്ചു നിന്നോ,ഇല്ലെങ്കിൽ ആ കോഴികുഞ്ഞിനെ ഏതേലും കഴുകൻ റാഞ്ചും…
ഏതൊക്കെ കഴുകൻ വന്നാലും ശരി എന്റെ കോഴി കുഞ്ഞിനെ വളർത്തി വലുതാക്കി, അവളെ ഒരു തള്ള കോഴി ആക്കിയ ശേഷം ഇനി ഈ അർജുന് വിശ്രമം ഒള്ളു മോനേ…..
അവന്റെ സംസാരം കേട്ട് കൊണ്ട് കാശി ചിരിച്ചുപോയി.. തിരികെ അർജുനും.
പല തരത്തിൽ ഉള്ള ഫുഡ്,ഒക്കെ അവിടെ അറേഞ്ച് ചെയ്തിരുന്നു…ചെറിയ തോതിൽ ഡ്രിങ്ക്സും…
അതൊക്കെ കഴിച്ചു കൊണ്ട് അവർ ഒക്കെ ഇരുന്നു.
ഏറെ നേരവും എല്ലാവരും പ്രൊജക്റ്റ് മാറ്റർ ആയിരുന്നു ചർച്ച ചെയ്തത്.
കല്ലുവിന് ആണെങ്കിൽ ഇത് ഒക്കെ ആദ്യത്തെ അനുഭവം ആയിരുന്നു, ഇത്ര വലിയ ഒരു റെസ്റ്ററന്റ്.. അത് അകലെ നിന്ന് പോലും അവൾ കണ്ടിട്ടില്ലായിരുന്നു.
ലിഫ്റ്റിൽ കേറുമ്പോൾ പോലും അവൾക്ക് നെഞ്ച് ഇടിച്ചു പോയി.
അറിയാതെ ആ നേരത്ത് അവൾ അർജുന്റെ കയ്യിൽ പിടിച്ചു.
എന്താണ് എന്ന് അവൻ ചോദിച്ചതും അവൾ പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല താനും.
അവനു അപ്പോൾ കാര്യങ്ങൾ ഒക്കെ ഏറെ കുറെ മനസിലായിരുന്നു.
പിന്നീട് അവന്റെ കരുതൽ ആവോളം അവൾക്ക് ലഭിച്ചു എന്ന് വേണം പറയാൻ.
അങ്ങനെ അന്നത്തെ പാർട്ടി ഒക്കെ കഴിഞ്ഞപ്പോൾ നേരം 9.30ആയിരുന്നു…
അവിടെ കൂടിയവർ എല്ലാവരും പതിയെ യാത്ര പറഞ്ഞു പോയി തുടങ്ങി.
പാറു ആണെങ്കിൽ തങ്ങളുടെ വണ്ടി യിൽ പോകാം എന്ന് പറഞ്ഞു കൊണ്ട് കല്ലുവിനെ വിളിച്ചു എങ്കിലും അർജുൻ അത് സമ്മതിച്ചില്ല.
പാറു…നീ കാശിയുടെ കൂടെ പോ പെണ്ണേ…. കല്ലുവിനെ കൊണ്ട് വന്നത് ഞാൻ ആണെങ്കിൽ തിരികെ കൊണ്ട് ആക്കാനും ഇനിക്ക് അറിയാം കേട്ടോ..
അർജുൻ അവളെ നോക്കി പറഞ്ഞു നിറുത്തി.
അത് വേണ്ട സാറെ… ഞാൻ ചേച്ചിടേ ഒപ്പം പോയ്കോളാം…
കല്ലു പെട്ടന്ന് പറഞ്ഞതും അർജുന്റെ മുഖം വാടി…
തുടരും.
എന്തേലും പറഞ്ഞു പോണേ.. 😘😘😘