കൈലാസ ഗോപുരം – ഭാഗം 22, എഴുത്ത്: മിത്ര വിന്ദ

by pranayamazha.com
43 views

മാളവികയുടെ വീട്ടുകാരൊക്കെ മടങ്ങിപ്പോയപ്പോൾ  ഏകദേശം രാത്രി ഒൻപതു മണി ആയിരുന്നു.

കുറച്ചു തിരക്ക് ഉണ്ടെന്ന് പറഞ്ഞു കയറി പ്പോയ കാശിനാഥൻ, അവര് യാത്ര പറഞ്ഞു പോകാൻ നിന്നിട്ടു പോലും ഇറങ്ങി വരാഞ്ഞത് എല്ലാവർക്കും അത്ഭുതം ആയിരുന്നു..

പാർവതി യോട് മാളവികയുടെ വീട്ടുകാർ,അങ്ങനെ സംസാരിച്ചത് അവനു ഇഷ്ടം ആയില്ല എന്നത് കൈലാസിനും അച്ഛനും ഒക്കെ മനസിലായിരുന്നു.

അത്താഴം കഴിച്ച ശേഷം തിരികെ റൂമിലേക്ക് പോകാൻ കാശി യും പാർവതിയിം തുടങ്ങിയപ്പോൾ ആണ് മാളവിക കയറി വന്നത്..

അവരെ കണ്ടതും മാളവികയുടെ മുഖം ഇരുണ്ടു.

“കാശിനാഥൻ……” അവളുടെ ശബ്ദം ഉയർന്നു.

സുഗന്ധിയ്ക്കും വൈദ്ദേഹിയ്ക്കും ഒക്കെ തോന്നി എന്തോ പന്തികേട് ഉണ്ടന്ന്

എല്ലാവരും പരസ്പരം ഒന്ന് നോക്കി..

“എന്താണ് ഏടത്തി …”

അവനും അവളെ നേരിടാനായി തന്നെ ആയിരുന്നു..

“എന്റെ മമ്മിയെ ഭരിക്കുവാൻ ഉള്ള അവകാശം ഇയാൾക്ക് ആരാണ് തന്നത്….”

അവളുടെ വാക്കുകൾ വിറച്ചു.

“വാട്ട്‌ യു മീൻ “

“ഈ നിൽക്കുന്നവൾ ഇല്ലേ.. കാൽ കാശിനു ഗതി ഇല്ലാതെ, വലിയൊരു ഡ്രാമ കളിച്ചു, എല്ലാവരെയും വിദഗ്ധമായി ചീറ്റ് ചെയ്തു കൊണ്ട്,ഈ തറവാട്ടിലേക്ക് വലതു കാൽ വെച്ച് കയറി വന്നവൾ..ഇവളോട് എന്റെ മമ്മി എന്തോ ഒന്ന് ചോദിച്ചു… അതിനു ആണോ ഇത്ര വലിയ പ്രശ്നം ഉണ്ടായത്….”

മാളവിക പറയുന്നത് എന്താണ് എന്ന് ആർക്കും ഒന്നും മനസിലായില്ല….

“ചേച്ചി……”

“ചേച്ചിയോ… ആരുടെ ചേച്ചി,,, ഞാൻ എങ്ങനെ ആടി നിന്റെ ചേച്ചി ആയതു… “

പാർവതി യുടെ ഇരു തോളിലും പിടിച്ചു ശക്തിയായി കുലുക്കുക ആണ് മാളവിക..

“എടി… കുടുംബക്കാർ ആയാൽ അന്തസ് വേണമെടി, അല്ലാതെ കാശൊള്ള വീട്ടിലേ ആൺകുട്ടികളെ ട്രാപ്പിൽ ആക്കുക അല്ല വേണ്ടത്… പിന്നെ കൂടി പോയാൽ ഒരു വർഷം, അതിനു മുന്നേ നിന്നേ ഇവിടെ നിന്നും കെട്ടു കെട്ടിച്ചോളും…അല്ലാതെ കെട്ടിലമ്മ ആയി വാഴo എന്ന് നീ കരുതണ്ട….”
ചീറി ക്കൊണ്ട് പറയുക ആണ് മാളവിക..

പാർവതി യുടെ മിഴികൾ നിറഞ്ഞു തൂവി.

“പാർവതി…… മുറിയിലേക്ക് കയറിപോകു…..”

കാശി യുടെ അലർച്ച കേട്ടതും എല്ലാവരും ഒരുപോലെ ഞെട്ടി.

പാവം പാർവതി… അവൾക്ക് ആണെങ്കിൽ സങ്കടം കൊണ്ട് വയ്യാ…

“പറഞ്ഞത് കേട്ടില്ലെടി നീയ്…എന്ത് കൂത്തു കാണാൻ വേണ്ടി നിൽക്കുവാ……”

അവൻ വീണ്ടും ശബ്ദം ഉയർത്തി..

ആരെയും ഒന്ന് നോക്കുകപോലും ചെയ്യാതെ കൊണ്ട് പാറു മുകളിലേക്ക് കയറി പോയിരിന്നു.

“ഞാനേ.. ഇട്ടു മൂടാൻ ഒള്ള സ്വത്തു വകകളും ആയിട്ട് വന്നവൾ ആണ്.. അല്ലാതെ ഇവളെ പോലെ അല്ല….. ഭിക്ഷകാരികൾക്കുപോലും ഇതിലും അന്തസ് ഉണ്ട്….

മാളവിക പറയുന്നത് കേട്ടതും പാർവതിക്ക് ചങ്കു പൊട്ടുക ആയിരുന്നു..

അവൾ റൂമിൽ കയറി വാതിൽ അടച്ചു കഴിഞ്ഞതും കാശിനാഥൻ മാളവിക യുടെ അടുത്തേക്ക് വന്നു.

“എന്താണ് നിങ്ങളുടെ പ്രശ്നം “

“കാശിനാഥന് ഒന്നും അറിയില്ലേ “

“ഇല്ല…. പറയു….”

“എന്റെ മമ്മിയോടും അപ്പച്ചിയോടും കാശി എന്താണ് പറഞ്ഞത് “

. “ഞാൻ എന്ത് പറഞ്ഞു……”?

“നിന്റെ ഭാര്യ യോട് ഇനി മേലിൽ മോശമായി സംസാരിക്കുവാൻ വേണ്ടി ഒറ്റ ഒരെണ്ണം ഈ കുടുംബത്തിൽ കാലു കുത്തരുത് എന്ന് നി പറഞ്ഞൊ “

“പറഞ്ഞു……”

“അത് പറയുവാൻ നീ ആരാടാ…അവളെ കുറിച്ചു പറഞ്ഞപ്പോൾ നിനക്ക് ഇത്ര പെട്ടന്ന് പൊള്ളിയോ..”

“അധികാരം ഉള്ളവൻ…… പാർവതി യിൽ അധികാരവും അവകാശവും ഉള്ളവൻ ആണ് കാശിനാഥൻ…. ഇനി മേലിൽ ഒരാള് പോലും എന്റെ ഭാര്യയെ കുറിച്ചു ഒരക്ഷരം പോലും മോശമായി പറയരുത്… പറഞ്ഞാൽ…..”

തന്റെ ചൂണ്ടു വിരൽ നീട്ടി കുലുക്കി കൊണ്ട് എല്ലാവരുടെയും നേർക്ക് ഒരു കത്തുന്ന നോട്ടം നോക്കിയ ശേഷം കാശി മുകളിലേക്ക് ഉള്ള സ്റ്റെപ്സ് വേഗത്തിൽ കയറി പോയിരുന്ന്..

ചെന്നു ഡോർ തള്ളി തുറന്നു അകത്തേക്കു കയറിയതും കണ്ടത് ജനാലയുടെ അരികത്തായി വെളിയിലേക്ക് നോക്കി കൊണ്ട് നിൽക്കുന്ന പാർവതി യേ ആണ്..

ഡോർ ലോക്ക് ചെയ്ത ശേഷം അവൻ അവളുടെ അടുത്തേയ്ക്ക് ചെന്നു.

“നിനക്ക് കിടക്കാറായില്ലേ….”

അവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി..

കാശിയേട്ട…

അലറി വിളിച്ചു കൊണ്ടവൾ അവന്റ നെഞ്ചിലേക്ക് വീണുപോയിരുന്നു..

“സത്യം ആയിട്ടും ഞാൻ ചതിച്ചതല്ല….ട്രാപ്പിൽ ആക്കിയതും അല്ല….. സംഭവിച്ചു പോയി….
അതും പറഞ്ഞു കൊണ്ട് അവൾ കരഞ്ഞു.

“ഉറപ്പ് ആയിട്ടും ഞാൻ പോയ്കോളാം…. ഇവിടെ ആർക്കും ഒരു ശല്യം ആവില്ല….എന്നെ എന്ത് വേണേലും പറഞ്ഞോട്ടെ ഏട്ടാ…പക്ഷെ എന്റെ അച്ഛനെയും അമ്മയെയും ഒന്നും പറയരുത്.. അവരീ ലോകത്തിൽ പോലും ഇല്ല ” ദിവസങ്ങൾ ആയി താൻ തന്റെ ഉള്ളിൽ അടക്കി പിടിച്ചിരുന്ന, തന്റെ വിഷമങ്ങൾ മുഴുവനും, ഒരു വലിയ പേമാരി ആയി അവന്റെ നെഞ്ചിലേക്ക് പെയ്തിറങ്ങുക ആയിരുന്നു.

എന്തൊക്കെയോ അവ്യക്തമായി പുലമ്പി ക്കൊണ്ട് അവൾ പിന്നെയും പൊട്ടിക്കരഞ്ഞു..

കാശി അവളെ,തന്നിൽ നിന്നും അടർത്തി മാറ്റിയില്ല, ചേർത്ത് പിടിച്ചതും ഇല്ല.

എങ്കിലും തന്റെ നെഞ്ചോട് ചേർന്ന് കിടന്നു വിതുമ്പുന്നവളെ കാണും തോറും അവന്റെ ഉള്ളിലും ഒരു നോവ് പടർന്നിരുന്നു.

എത്ര നേരം പാർവതി ആ കിടപ്പ് കിടന്നു എന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു..

തന്റെ സങ്കടങ്ങൾ കെട്ടണയില്ല ഒരിക്കലും എന്ന് അവൾക്ക് അറിയാമായിരുന്നു..

എങ്കിലും ഒന്ന് ചായാൻ ഒരിടം….

അതു അവൾക്ക് ആവശ്യം ആയിരുന്നു.

സമയം പിന്നിട്ടു കൊണ്ടേ ഇരുന്നു.

പാർവതി….മതി കരഞ്ഞത്

അല്പം കഴിഞ്ഞതും അവൻ സാവധാനം അവളോട് പറഞ്ഞു..

പെട്ടന്ന് തന്നെ പാറു അവനിൽ നിന്നും അകന്നു മാറി …

“മുഖം ഒക്കെ ഒന്ന് കഴുകിയ ശേഷം,വന്നു കിടക്കു… നാളെ നേരത്തെ വീട്ടിലേക്ക് പോകണ്ടേ തനിക്ക്…”

“മ്മ്…..”

കണ്ണീർ തുടച്ചു കൊണ്ട് അവൾ വാഷ് റൂമിലേക്ക് പോയി..

കാശി ആണെങ്കിൽ ഷർട്ട്‌ ഊരി മാറ്റിയ ശേഷം ഒരു ഇന്നർ ബനിയൻ എടുത്തു ഇട്ടു.

ബെഡിലേക്ക് വന്നു കിടന്നു.

മാളവിക യുടെ മമ്മിയും അപ്പച്ചിയും കൂടെ കാശി ഇറങ്ങി ചെന്നപ്പോൾ അവനെ നോക്കി എന്തോ പറഞ്ഞു..

പാർവതി യേ വെറുതെ വിടരുത് എന്നും താലി പൊട്ടിച്ചു എറിയാനും ഒക്കെ ആയിരുന്നു അവരുടെ ഉപദേശം..

അതു കേട്ടതും അവനു കലി കയറി..വിളിച്ചു മാറ്റി നിറുത്തിയിട്ട് നല്ല നാല് വർത്താനം പറഞ്ഞു കൊടുത്തു രണ്ട് പേരോടും..അതിന്റെ ചൊരുക്ക്‌ ആയിരുന്നു അല്പം മുൻപ് മകൾ തീർത്തത്..

കാശിയേട്ടാ….

പാർവതി വിളിച്ചതും അവൻ അവളെ നോക്കി.

ഞാൻ…. എനിക്ക് ഒരു കാര്യം…

മുഖവുരയുടെ ആവശ്യം ഒന്നും ഇല്ല പാർവതി… കാര്യം പറഞ്ഞോളൂ.

“ഞാൻ നാളെ തിരിച്ചു പോവാ എന്റെ വീട്ടിലേക്ക്. ഏട്ടൻ ഒരു വക്കീലിനെ കണ്ട ശേഷം കാര്യങ്ങൾ ഒക്കെ എങ്ങനെ ആണെന്ന് തീരുമാനിച്ചോളൂ…എന്താണെന്ന് വെച്ചാൽ ഞാൻ ചെയ്തു തരാം “

അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു.

“രണ്ട് ദിവസത്തിന് ഉള്ളിൽ ഇയാളുടെ വീട് ജപ്തി ചെയ്യും… ബാങ്കിൽ നിന്നും ഇന്നൊരാൾ അച്ഛനെ കാണുവാൻ വന്നിരിന്നു.”

കാശി പറയുന്നത് കേട്ടതും ശ്വാസം പോലും എടുക്കാൻ കഴിയാതെ അവൾ നിന്നു പോയിരിന്നു..

“80ലക്ഷം രൂപ ഇയാളുടെ അച്ഛൻ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു, നാട്ടിൽ എന്തോ ബിസിനസ്‌ നടത്താൻ വേണ്ടി.. ഏഴു മാസം കഴിഞ്ഞിട്ടും, ബിസിനസ് ഒന്നു സ്റ്റാർട്ട്‌ ചെയ്തതും ഇല്ല, ലോൺ ഒരൊറ്റ തവണ പോലും തിരിച്ചും അടച്ചില്ല… ഇപ്പോൾ ഇയാളുടെ അച്ഛൻ മരിച്ച വിവരം അറിഞ്ഞപ്പോൾ ബാങ്ക് ന് അടുത്ത നടപടി സ്വീകരിക്കണം പോലും…”

അവൾ കാശിയുടെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കുക ആണ് അവൻ പറയുന്നത് എല്ലാം കേട്ടു കൊണ്ട്.

“അങ്ങനെ ഒരു ലോണിന്റെ കാര്യം പാർവതി ക്ക് അറിയാമായിരുന്നോ…”

“ഇല്ല്യ…..”

“നിലവിൽ ഇയാളുടെ അച്ഛന് എന്തെങ്കിലും ബിസിനസ്‌ ഉണ്ടായിരുന്നോ “

“ഇല്ല…… നഷ്ടം വന്നു എന്ന് പറഞ്ഞു കൊണ്ട് രണ്ട് മാസം മുന്നേ ദുബായിലെ കമ്പനികൾ ആർക്കൊക്കെയോ കൊടുത്തു…കൂടുതൽ ആയിട്ട് ഒന്നും എനിക്ക് അതെ പറ്റി അറിയില്ല ഏട്ടാ “

പാർവതി പറഞ്ഞു.

കാശി അവളെ സൂക്ഷിച്ചു നോക്കി.

അവളുടെ മുഖത്ത് നിഴലിച്ച ഭാവം എന്താണ് എന്നുള്ളത് അവനു പോലും അപ്പോൾ അറിയില്ലായിരുന്നു..

തുടരും…

പിന്നെ ഈ story ഇങ്ങനെ കൊണ്ട് പോവാനെ പറ്റൂ… സ്പീഡിൽ പോയാൽ ആ ഫ്ലോ അങ്ങട് നഷ്ടം ആകും….അതാണ് കേട്ടോ…
സ്നേഹത്തോടെ mitra🥰

You may also like

Leave a Comment