മുറ്റത്തു നിൽക്കുകയായിരുന്നു ഗൗരി. ഫോൺ ബെൽ അടിക്കുന്നത് കണ്ട് അവൾ അതെടുത്തു.
അമ്മയാണ്
“അമ്മേ പറയ് എന്താ വിശേഷം?”
“അത് ശരി. എനിക്കാണോ വിശേഷം? കല്യാണം കഴിഞ്ഞു മാസം ഒന്നായ്. ഇത് വരെ നിങ്ങൾക്ക് ഇങ്ങോട്ട് വരണം എന്ന് തോന്നിയില്ലല്ലോ പാറു? അച്ഛനും മുത്തശ്ശിയും അത് തന്നെ
പറയുവാ”
“അമ്മേ അത്…സഞ്ജയ് സാറിന്…പെട്ടെന്ന് അവൾ നിർത്തി
ഈശ്വര അമ്മ എന്ത് വിചാരിച്ചു കാണും!
“അതേയ് അമ്മേ സഞ്ജു ചേട്ടന് തിരക്കാണ്. ലീവ് ഇല്ല.അതാണ് ഞങ്ങൾ വരാത്തത് “
ആ നിമിഷം തന്നെയാണ് സഞ്ജയ് രാവിലെത്തെ പതിവ് നടത്തമൊക്കെ കഴിഞ്ഞു എത്തിയതും. സഞ്ജു ചേട്ടൻ എന്നത് അവന്റെ കാതിൽ കൃത്യമായി വീണു.
അവനെ കണ്ട് അവൾ വിളറി.
“അമ്മ…”
അവൾ പെട്ടെന്ന് ഫോൺ നീട്ടി. അവൻ അറിയാതെ വാങ്ങിപ്പോയി.
“ഹലോ “
“മോനെ നിങ്ങളുടെ തിരക്കൊക്കെ തീരുമ്പോൾ ഒരു ദിവസം വരണം കേട്ടോ..മോളെ കാണാതെ മനസ്സിന് ഒരു സുഖമില്ല. സാധിക്കുമെങ്കിൽ ഞങ്ങൾ അടുത്ത ആഴ്ചയിൽ അങ്ങോട്ട് വരാം..”
അവൻ ശരി എന്ന് മാത്രം പറഞ്ഞു. പിന്നെ കട്ട് ചെയ്തു ഫോൺ അവൾക്ക് കൊടുത്തു.
“അങ്ങോട്ട് പോക്ക് ഇങ്ങോട്ട് വരവ് ഒന്നും വേണ്ട. കേട്ടല്ലോ “
ഗൗരിയുടെ കണ്ണ് നിറഞ്ഞു.
“അത് എങ്ങനെ ഞാൻ പറയും?”
“ഞാൻ പറയാം. നിന്റെ അച്ഛനെ വിളിച്ചു പറഞ്ഞാൽ മതിയൊ?”
ഗൗരി തളർന്നു പോയി.
“വേണ്ട. ഞാൻ പറഞ്ഞോളാം “
“ഇനി ഇത്തരം ചോദ്യങ്ങളുമായ് എന്റെ മുന്നിൽ വന്നേക്കരുത്. I hate your face.. I hate your വോയിസ് “
“മതി..എന്നെ ഇഷ്ടമല്ല എന്ന് എനിക്ക് അറിയാം അതിങ്ങനെ ഇംഗ്ലീഷിൽ വിശദീകരിക്കേണ്ട..”
സഞ്ജയ് അൽപനേരം അവളെ നോക്കി നിന്നു
“എനിക്കും നിങ്ങളെ ഇഷ്ടം ഒന്നുമല്ല..ഇവിടെ നിന്ന് പോയിക്കിട്ടിയ മതി “
അവൾ ദേഷ്യത്തിൽ പറഞ്ഞു
“ആ അത് നടക്കും..നിന്റെ ചേട്ടൻ ഒന്ന് ഇറങ്ങിക്കോട്ടേ..എന്നെന്നേക്കുമായി വിട്ടേക്കാം നിന്നെ “
“എന്റെ ഏട്ടൻ ഇറങ്ങുമ്പോൾ എത്ര പേരാ കൊ- ല്ലാൻ നോക്കിയിരിക്കുന്നത്? കൂട്ടത്തിൽ എന്നെ കൂടി അങ്ങ് ചേർത്ത് വെച്ചേക്കുവാ. ഞാൻ എന്നാ ചെയ്തിട്ടാ..ഈ സംഭവം നടക്കുമ്പോൾ ഞാൻ സ്കൂളിൽ പഠിക്കുവാ..ആ എന്നെ കൂടെ ഇതിനകത്ത് കൊണ്ട് ഇട്ട്.സഞ്ജു ചേട്ടൻ ഒരു ക്രിമിനലാ…ശരിക്കും ക്രിമിനൽ “
സഞ്ജയ് അതിശയിച്ചു പോയി.
അവൾക്ക് നല്ല തന്റേടം ഉണ്ടല്ലോ എന്നോർക്കുകയും ചെയ്തു.
സാർ എന്നുള്ള വിളി മാറ്റിയത് അവൻ ശ്രദ്ധിച്ചു.
പക്ഷെ അവൾ പറഞ്ഞ എത്ര പേരാ കൊ- ല്ലാൻ നിൽക്കുന്നത് എന്ന വാചകം അവന് മനസിലായില്ല.
“നീ എന്താ ഇപ്പൊ പറഞ്ഞത്?”
“എന്ത് പറഞ്ഞു?”
“നിന്നേ വേറെ ആരോ കൊ- ല്ലുമെന്നോ തിന്നുമെന്നോ?”
“അത്…അന്ന്…അനൂപ്..അല്ലെങ്കിൽ വേണ്ട ഒന്നുമില്ല “
പെട്ടെന്ന് സഞ്ജയുടെ ഉള്ളിൽ ഒരു തീപ്പൊരി വീണു
“അനൂപിനെ എപ്പോ കണ്ടു നീ?”
അവൾ ഒന്നും പറയാതെ അകത്തേക്ക് പോയി.
മുറി തുറന്നു സഞ്ജയ് അകത്തേക്ക് വന്നു.
“പറ അവനെ എപ്പോ കണ്ടു?”
“അന്ന് സാധനം വാങ്ങാൻ പോയപ്പോൾ…സഞ്ജു ചേട്ടന്റെ ജോലി എളുപ്പമായി. അയാൾ വെയ്റ്റിംഗിലാ. ഏട്ടൻ വരുമ്പോൾ ഒന്നിച്ചു തീർക്കുമെന്നാ അന്ത്യശാസനം “
സഞ്ജയുടെ ഉള്ളിൽ ഒരു കടൽ ഇരമ്പി. അവന്റെ മുഖം ചുവന്നു.
“നീ എന്താ എന്നോട് പറയാഞ്ഞത്?”
അവൻ അവൾക്കരികിൽ എത്തിയിരുന്നു.
“എന്തിനാ പറയണേ? സന്തോഷിക്കാനോ? അങ്ങനെ ഇപ്പൊ വേണ്ട “
“ഒന്നങ്ങ് തന്നാലുണ്ടല്ലോ..” അവൻ കൈ വീശി
അവൾ ഒഴിഞ്ഞു മാറി കളഞ്ഞു.
“ഇനി നീ പുറത്ത് പോകണ്ട..കേട്ടല്ലോ “
“എനിക്ക് കുറച്ചു സാധനം കൂടി..”
സഞ്ജയ് അവളുടെ ചുണ്ടിൽ വിരൽ വെച്ചു
“മിണ്ടരുത്…പോകണ്ട എന്ന് പറഞ്ഞാൽ പോകണ്ട. കണ്ടവന്റെ കൈ കൊണ്ട് ച- ത്താലും എനിക്കാ ചീത്ത പേര്.. ഇവിടെ നിന്നോണം അടങ്ങി..”
അവൾ മെല്ലെ തലയാട്ടി. അവൻ വിരൽ പിൻവലിച്ചു
“അപ്പൊ എനിക്ക് എന്തെങ്കിലും വേണമെങ്കിൽ സഞ്ജു ചേട്ടൻ കൊണ്ട് പോവോ?”
അവൻ തിരിഞ്ഞു നടക്കാൻ ഭാവിക്കുകയായിരുന്നു.
അവൻ അവളെയൊന്ന് നോക്കി
“ഫ്രീ ആകുമ്പോൾ മതി “
അവൾ ഒന്ന് ചിരിച്ചു. നല്ല ഭംഗിയുണ്ടായിരുന്നു ആ ചിരിക്ക്
ഒരു നിമിഷം ഹൃദയത്തിൽ ഒരു മഞ്ഞു തുള്ളി വീണത് പോലെ അവന് തോന്നി
അവൻ തിരിഞ്ഞു നടന്നു
സഞ്ജയ് വീട്ടിൽ ഉണ്ടായിരുന്ന ഒരു പകലിലാണ് അർജുനും അമ്മ ആനിയും അവിടെ വന്നത്.
“ഞാൻ ആനി. ഇത് എന്റെ മകൻ അർജുൻ. ബാംഗ്ലൂർ ഇൻഫോസിസിൽ ആണ് ജോലി. ഞങ്ങൾ ദേ തൊട്ടടുത്തുള്ള ആ വീട്ടിലാണ് താമസം. വില്ല വാങ്ങിയത് എ സി പി ആണെന്ന് അറിഞ്ഞു. പരിചയപ്പെട്ടില്ലല്ലോ. ഞങ്ങൾ കോട്ടയംകാരാ. ഞങ്ങളുടെ നാട്ടിൽ ഒക്കെ ഇത് പതിവാണ്.”
സഞ്ജയ് ചിരിച്ചു
“ഇരിക്ക്…എനിക്ക് നല്ല തിരക്കാണ്..അത് കൊണ്ടാണ് ഒന്നും വിചാരിക്കരുത്..ഗൗരീ… രണ്ടു ചായ. ചായ കുടിക്കുമല്ലോ അല്ലെ?,
“sure ” അർജുന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു
ഗൗരി ചായയുമായി വന്നു
വെണ്ണ പോലെയുള്ള ഉടലിനു മേൽ കടും നീല ഉടുപ്പ് മുട്ടിനു താഴെ എത്തി നിൽക്കുന്നു. അഴിഞ്ഞു കിടക്കുന്ന മുടി മുന്നിലേക്ക് കിടക്കുകയാണ് അതങ്ങനെ നീണ്ടുലഞ്ഞ് അവളുടെ അരക്കെട്ടിനോട് ചേർന്ന് കിടക്കുന്നു. വിടർന്ന കണ്ണുകൾ. പൊട്ടോ ചമയങ്ങളോ ഒന്നുമില്ല. പക്ഷെ ദേവ കന്യക പോലെ ഒരു പെണ്ണ്
അർജുന്റെ തൊണ്ടയിൽ ഉമിനീർ വിക്കി ഒന്ന് ചുമച്ചു
“ചായ എടുക്ക് “
ഗൗരിയെ സഞ്ജയ് അടുത്ത് ചേർത്ത് ഇരുത്തി തോളിലൂടെ കയ്യിട്ടു
“ഇത് ഗൗരി പാർവതി. മൈ വൈഫ്.. ഐ ഐ ടി യിൽ ആർക്കിടെക്ക്ച്ചർ കോഴ്സ് കഴിഞ്ഞു. റിസൾട്ട് വെയ്റ്റിംഗ് “
“ഓ മൈ ഗോഡ് ഐ ഐ ടി പ്രോഡക്റ്റ് ആണോ?”
അർജുൻ അതിശയത്തിൽ ചോദിച്ചു. ഗൗരി തലയാട്ടി
അവളുടെ നെഞ്ചു ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു
സഞ്ജയുടെ ഉടലിന്റ ഗന്ധം, അവന്റെ ചൂട്..ആ കൈകളുടെ ശക്തി ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നു
“ജീനിയസ് ആണല്ലോ “
ഗൗരി വിളർച്ചയോടെ ചിരിച്ചു
“മോളുടെ നാടെവിടെയാണ്?” ആനി ചോദിച്ചു
“പാലക്കാട് “
സഞ്ജയുടെ പോലീസ് കണ്ണുകൾക്ക് അർജുന്റെ ആവേശവും ആരാധനയും വേഗം തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു. ഗൗരിയിൽ നിന്ന് അവൻ കണ്ണെടുത്തിട്ടേയില്ല. ഒരു മായിക ഭ്രമത്തിൽ എന്ന പോലെ മറ്റൊരിടത്തേക്കും ദൃഷ്ടി മാറ്റാൻ സാധിക്കാതെ അവൻ അവളിൽ തന്നെ ലയിച്ചിരിക്കുന്ന പോലെ സഞ്ജയ്ക്ക് തോന്നി.
“ഫ്രീ ആകുമ്പോൾ ഒരു ദിവസം വരണം” ചായ കുടിച്ചു തീർത്തു ആനി എഴുന്നേറ്റു
“sure we will come ” സഞ്ജയ് പറഞ്ഞു
ഗൗരിയുടെ മുഖത്തെ പരിഭ്രമവും കണ്ണിൽ നിഴൽ പോലെ കിടക്കുന്ന വിഷാദവും ആനി തിരിച്ചറിഞ്ഞു. അവർ ഗേറ്റ് കടന്നപ്പോൾ സഞ്ജയ് കൈ എടുത്തു അകത്തേക്ക് പോയി
“എന്താ അഭിനയം. ഓസ്കാർ കൊടുക്കണം ഓസ്കാർ “
അവൾ പിറുപിറുത്തത് അവന്റെ കാതിൽ വീണു പൊട്ടി വന്ന ഒരു ചിരി അടക്കി അവൻ മുറിയിലേക്ക് പോയി
“അമ്മ ശ്രദ്ധിച്ചോ she is not happy “
“ഉം പക്ഷെ നമുക്കെന്താ? just leave it Arjun”
ആനി ശാസനയോടെ പറഞ്ഞു അവൻ പിന്നെ ഒന്നും പറഞ്ഞില്ല. വിഷാദം നിറഞ്ഞ രണ്ടു കണ്ണുകൾ ഉള്ളിൽ. പാടില്ല എന്ന് മനസാക്ഷി വിലക്കുന്നുണ്ട്. പക്ഷെ…ഇത് വരെ കണ്ട ഒരു പെണ്ണിനേയും പോലെയായിരുന്നില്ലവൾ. സൂര്യവെളിച്ചം കണ്ണില്ലടിച്ച പോലെയോ പൊടുന്നനെ ഒരു മഴ പെയ്തു നനഞ്ഞ പോലെയോ ഒക്കെ ഉള്ള ഒരു ഫീൽ.
ഗൗരി പാർവതി…ആ പേര് പോലും എത്ര മനോഹരമാണ്
ഒരാഴ്ച സഞ്ജയ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഗൗരിയോട് അവൻ യാത്രയേ കുറിച്ച് പറഞ്ഞിരുന്നില്ല. ഒടുവിൽ അവൾ മിയയോട് ചോദിച്ചു.
“സഞ്ജു ഒഫീഷ്യൽ ടൂറിലല്ലേ. വരുൺ പറയുന്നത് കേട്ടു. ആ ഗൗരി ഒരു വിശേഷം ഉണ്ട് ട്ടോ എന്റെ അനിയത്തിയുടെ എൻഗേജ്മെന്റ് ആണ്. തിരുവനന്തപുരത്ത് വെച്ച്. നെക്സ്റ്റ് വീക്ക് ആണ്. ഞങ്ങൾക്കൊപ്പം നീയും വരണം “
“അത് വേണ്ട ചേച്ചി. സഞ്ജു ചേട്ടൻ വഴക്ക് പറയും “
മിയ അത് ശ്രദ്ധിച്ചു. വിളി ഒക്കെ മാറി
“സഞ്ജു ഒന്നും പറയില്ല. സഞ്ജുന്റെ ഒപ്പം വന്നാൽ മതി ” അവൾ ഒന്ന് മൂളി
ഗൗരി ഒരു ബുക്ക് വായിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് സഞ്ജയ് മുറിയിലേക്ക് വന്നത്.
അവൾ പെട്ടെന്ന് ചാടിയെഴുന്നേറ്റു
‘റെഡി ആയിക്കോ. തിരുവനന്തപുരം വരെ പോകണം “
“മിയ ചേച്ചിയുടെ.?”
“yea…രണ്ടു ദിവസം നമ്മൾ തിരുവനന്തപുരത്ത് ഉണ്ടാകും “
ഗൗരിക്ക് പെട്ടെന്ന് ഒരു സന്തോഷം തോന്നി ഒരു യാത്ര. അതെങ്ങോട്ടോ ആകട്ടെ. ഒരു യാത്ര നല്ലതാണ്.
പക്ഷെ ആ യാത്ര അവൾക്ക് സമ്മാനിച്ചത് സന്തോഷം അല്ലായിരുന്നു
തുടരും….