വീണേ നിനക്കെന്റെ അവസ്ഥ അറിയാലോ…നിന്നേം കൊണ്ട് വീട്ടിൽ ചെന്നാൽ ഹോ ആലോചിക്കാൻ കൂടി വയ്യ. ന്റെ പൊന്നു…

by pranayamazha.com
11 views

ഒളിച്ചോട്ടം…

രചന: ദിവ്യ അനു അന്തിക്കാട്‌

::::::::::::::::::::::::::::::

ആ താലിയങ്ങകത്തേക്കിട്ട് വാ…ബസ് വരാറായി നീ കേറിക്കോ. ഞാനും ദിനേശേട്ടനും ബൈക്കിൽ പൊക്കോളാം. എടീ വീണേ നിന്നോടാ പറയണേ. നീയെന്താ ഒന്നും കേട്ടില്ലേ? ബസ് വരാറായെന്ന്…

ആ ഞാൻ കേട്ടു. പക്ഷെ ഞാൻ പോണില്ല…

പോണില്ലേ ?

ദൈവേ ദിനേശേട്ട നിങ്ങള് തന്ന ധൈര്യത്തിലല്ലേ ഞാൻ താലികെട്ടാൻ വന്നത്. അതും കൊല്ലങ്ങളായി അടഞ്ഞു കിടക്കണ അമ്പലത്തിന്റെ മുന്നിൽ വച്ചിട്ട്. മര്യാദക്ക് ഞാൻ പറഞ്ഞതാ ഒരുകൊല്ലത്തിനുള്ളിൽ അനിയത്തീടെ കല്യാണം കഴിയും അത് കഴിഞ്ഞിട്ട് മതിയെന്ന്…

ദാണ്ടെ വീണകൊച്ചെ കളിയ്ക്കാൻ നിക്കല്ലേ…കാര്യം ഇവന്റമ്മ എന്റെ അപ്പച്ചിയൊക്കെത്തന്നെ. പക്ഷെ കയ്യില് കോടാലിയാണോ പിച്ചാത്തിയാണോ എന്നൊന്നും നോക്കില്ല എടുത്തു കീച്ചിക്കളയും എന്നെ…

…കൊച്ചെന്നെ വിളിച്ചു കരഞ്ഞോണ്ടല്ലേ ഞാൻ ഇവനെക്കൊണ്ട്‌ സമ്മതിപ്പിച്ചത്. അവൻ സമ്മതിക്കാഞ്ഞത് വേറെ ഒന്നും കൊണ്ടല്ല. അവന്റെ ജോലി അറിയാലോ വെൽഡിങ്. പോരാത്തേന് അനിയത്തി കല്യാണപ്രായം ആയത്. അച്ഛനും ഇല്ല. ആകെ കഴുത്തിന് ചുറ്റും നാക്കുള്ള അപ്പച്ചി മാത്രമേ ഇവന്റെ സ്വത്തായി ഉള്ളു. അതിന്റെടേൽ കൊച്ചു വിളിച്ചിട്ട് മരിച്ചുകളയും എന്നൊക്കെ പറഞ്ഞോണ്ട ഇവനെപ്പിടിച്ചു കൊണ്ടുവന്നു ഇങ്ങനൊരു സാഹസം കാട്ടിയത്. കൊച്ചെ കൊച്ചിനെ ഇപ്പൊ അങ്ങോട്ട് കൊണ്ടുപോയാൽ രണ്ടു ശവം മുറ്റത്തു വീഴും. ദാണ്ടെ ഇവന്റേം കൂട്ട് നിന്ന എന്റേം…

…എന്നായാലും കൊച്ചിനെ ഇവൻ തന്നെ കെട്ടുമെന്ന് ഉറപ്പിക്കാൻ വേണ്ടി ചെയ്ത കാര്യമാ കൊച്ചെ…നീ വീട്ടിൽ പോ….

ഇല്ല ഞാൻ പോവില്ല. ഞാൻ വീട്ടിലെഴുത്തെഴുതി വച്ചിട്ട് പോന്നത്. ദിനേശേട്ടന്റെ നേതൃത്വത്തിൽ എന്റേം വിഷ്ണുന്റേം കല്യാണം ആണ് ഇന്നെന്ന്…

ആഹാ. വളരെ നല്ല കാര്യം. എന്തിനെ ദിനേശേട്ടൻ എന്നുമാത്രം എഴുതിയെ…ചെങ്ങോട്ടുപറമ്പിൽ പരേതനായ രാജന്റെയും, തങ്കമണിയുടേം മകൻ ദിനേശൻ എന്നും കൂടെ എഴുതാമായിരുന്നില്ലേ…? ഞങ്ങൾ കുടുംബത്തോടെ ഉണ്ട തിന്നാൻ പോവായിരുന്നല്ലോ…?

…എന്നാലും എന്റെ കൊച്ചെ നീ എന്ത് പോക്കണംകേടാ കാണിച്ചേ. കുടുംബത്തോട്ട് പോ പെണ്ണെ…അവൻ വല്ല നാല് കാശൊണ്ടാക്കിട്ട് വന്നു കെട്ടികൊണ്ടുപൊക്കൊളും.

വീണേ നിനക്കെന്റെ അവസ്ഥ അറിയാലോ…നിന്നേം കൊണ്ട് വീട്ടിൽ ചെന്നാൽ ഹോ ആലോചിക്കാൻ കൂടി വയ്യ. ന്റെ പൊന്നു പെണ്ണല്ലേ നീ ചെല്ല്. ഞാൻ അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചേച്ചും ഒരാറുമാസത്തിനുള്ളിൽ നിന്റെ കഴുത്തിൽ ഒന്നുടെ കെട്ടാം.

നടക്കില്ല എന്ന് പറഞ്ഞ നടക്കില്ല. വിഷ്ണുവേട്ടൻ എന്നെ ഇപ്പൊ തന്നെ കൂടെ കൊണ്ടുപോണം. ഇല്ലെങ്കിൽ നിങ്ങൾ രണ്ടുപേരും എന്നെ തട്ടിക്കൊണ്ടു വന്നെന്നും പറഞ്ഞു ഒച്ചവെക്കും. എന്തുവേണം തീരുമാനിച്ചോളൂ…

ദിനേശേട്ട, ഇന്ന് രാവിലെ വരെ വിഷ്ണുന്നു വിളിച്ച പെണ്ണാ. ദേ വിഷ്‌ണുവേട്ടാ എന്നൊക്കെ വിളിക്കുന്നു. ഇവള് രണ്ടും കൽപ്പിച്ച. നമ്മൾ എന്തുചെയ്യും…?

അല്ല പിള്ളേരെ നിങ്ങടെ പ്രേമത്തിന് കൂട്ടുനിന്നന്നെ ഉള്ളു. നിങ്ങൾ രണ്ടാളും കൂടി എന്നെ കൊലക്കു കൊടുക്കുന്നതെന്തിനാ…?

നമ്മളെന്താ ചെയ്യുവാന്നു…!

ടാ ചെക്കാ നമ്മൾ രണ്ടാളും കൂടി എന്ത് ചെയ്യാനാ…? അല്ല പിന്നെ…നീ അവളേം വിളിച്ചു ഈ വണ്ടിയിൽ പൊക്കോ ഞാൻ ബസ്സിൽ വരാം.

അതുവേണ്ട പ്ലീസ് നമുക്ക് മൂന്നാൾക്കും ഇതിൽ പോകാം…

അതിനു ഇത് ലോറിയല്ല, രാമേട്ടന്റെ കടേലെ സെക്കന്റ് ഹാൻഡ് ബൈക്ക് ആണ്. നീ ഒന്ന് പോയെ വിഷ്ണുവേ…

പ്ലീസ് ചേട്ടാ ഒരു ധൈര്യത്തിന്…

പണ്ടാരം ഏതുനേരത്താണാവോ എന്റെ തലേൽ ഇതൊക്കെ തോന്നണേ…കേറിങ്ങോട്ട് വാ പൊളിച്ചുനിൽക്കാണ്ട്…

നന്നായി അമ്മ ചൂട്ടിനുള്ള ഓല കെട്ടിവച്ചു ഉമ്മറത്ത് തന്നെ ഉണ്ട്‌. ബലേ ബേഷ്. കയ്യിൽ വെട്ടുകത്തിയും.

ഓല ഓടക്കൊഴലോണ്ട് വെട്ടാൻ പറ്റില്ല. നിന്ന് താളം കളിക്കാണ്ട് നടക്കെട അവളുടെ കയ്യും പിടിച്ചു മുന്നോട്ട്.

അപ്പച്ചി ഒച്ച വെക്കരുത്. ഇത് വീണ. ഇവര് രണ്ടാളും സ്നേഹത്തിലാരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഇന്ന് ഒരു കല്യാണം കഴിക്കേണ്ടി വന്നു.

അതിനു ഞാനെന്തിനാടാ ഒച്ച വക്കുന്നെ…? വക്കാനുള്ള ഒച്ച മുഴുവൻ ഇവളുടെ വീട്ടുകാർ വന്നു വെച്ചിട്ടു പോയി. കത്തെഴുതി വച്ചതിന്റെ കൂട്ടത്തിൽ മേൽവിലാസം കൂടി എഴുതി വച്ചിട്ട് വന്നത് നന്നായി ഒരൊറ്റചീത്ത പാഴായി പോയില്ല. കഴിഞ്ഞത് കഴിഞ്ഞു മോള് വാ…ദിനേശാ നിന്നെ ഒന്ന് കാണണം ട്ടോ…

വേണ്ടപ്പച്ചി. ഞാൻ ഇത്തിരി തിരക്കില എന്നേലും കാണാം…

recommended by

നേരം ഇരുട്ടിയപ്പോ മുള്ളുവേലിക്കിടയിൽനിന്നൊരു ശബ്ദം…

ശു ശു…

ആരെടാ അത്…?

ടാ ഞാനാ ദിനേശൻ. ഇങ്ങു വന്നേ നീ…വാടാ പാടത്തു വച്ചൊന്നു കൂടാം. നല്ല സ്വയമ്പൻ സാധനം കിട്ടീട്ടുണ്ട്.

ഏയ് വേണ്ട ദിനേശേട്ട ഞാൻ കുടി നിർത്തി.

MAX LIFE INSURANCE
This ₹1Cr Term Plan Gives Premium Back Free Of Cost (*T&C Apply)
×
എപ്പോ തൊട്ട്. നീ ഇന്നലെ രാത്രികൂടെ മൂക്കറ്റം മോന്തീതല്ലേ…?

ദേ മനുഷ്യ ഇന്നെന്റെ ആദ്യരാത്രി അല്ലെ. നിങ്ങളിതെന്തോന്നാ കൊച്ചു പിള്ളേരെ പോലെ..

അതേടാ ഇപ്പൊ ഞാൻ നിനക്ക് കൊച്ചു കുഞ്ഞു. നോക്കികോടാ നിന്റെ ആദ്യരാത്രി കൊളമാകും. നന്ദിയില്ലാത്തോനെ നാളെ വാ ദിനേശേട്ടാ എന്നും വിളിച്ചു. അപ്പൊ തരാം ബാക്കി..ദൈവെ കോളാവോ ഇനി…ഏയ് എവിടുന്നു അതൊക്കെ ചുമ്മാതല്ലേ…

എല്ലാവരും ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു. പതുക്കെ വളരെ പതുക്കെ ഒരു പൂച്ചയുടെ കൗശലത്തോടെ കതകടച്ചു. അനിയത്തി ഉള്ളതല്ലേ ഒരു നാണം അതോണ്ടാ…

ടീ പെണ്ണെ…വീണപെണ്ണേ…നീ എന്താ മിണ്ടാത്തെ…? ഇങ്ങോട്ടൊന്നു നോക്ക് പെണ്ണെ…

ദാണ്ടെ വിഷ്ണു ഒരു കാര്യം പറഞ്ഞേക്കാം.ഈ വരുന്ന ഒരാഴ്ച എന്റെ ദേഹത്ത് തൊട്ടുപോവല്ലേ…എന്റെ വിധം മാറും. ഹോ വീട്ടിൽ കൊണ്ടുപോവാൻ പറഞ്ഞപ്പോ എന്തൊക്കെ ആയിരുന്നു. ഇതേ…ഇതിപ്പോ എന്റെ ബുദ്ദികൊണ്ട് മാത്രം നടന്ന കാര്യാ. ശരിക്കും പറഞ്ഞ ആറുമാസം കഴിഞ്ഞിട്ട് കെട്ടാമെന്നല്ലേ പറഞ്ഞെ അപ്പൊ അത്ര ദിവസോം പണിഷ്മെന്റ് തരേണ്ടതാ…ഇതിപ്പോ ഏഴ് ദിവസം അത്രയെങ്കിലും തന്നില്ലേലെ ശരിയാകില്ല.

എടീ മോളെ മ്മടെ കട്ടിലൊക്കെ തീരെ ചെറുതാ ഇതിലിങ്ങനെ ഒരുമിച്ച് കിടന്ന് എങ്ങനാ ഒരാഴ്ച ? എന്റെ പൊന്നല്ലെ…

ഏഴു വേണോ..? ആറുമാസം വേണോ…?

വേണ്ട ഏഴുമതി ഉറപ്പിച്ചു..രാമ രാമ ചൊല്ലി ഉറങ്ങിക്കോളാം. ദേ ഒരുകാര്യം ദേഹത്ത് കാലൊന്നും എടുത്തിടരുത് ഉറക്കത്തിൽ. പറഞ്ഞേക്കാം…

ഹോ എന്റെ ദിനേശേട്ട നിങ്ങടൊരു പ്രാക്ക്. ദൈവമേ ഒന്ന് നേരം പെട്ടെന്ന് വെളുത്ത മതിയാരുന്നു. എന്തൊരു പരീക്ഷണ ഇത്…രാമ രാമ…

You may also like

Leave a Comment