പോകേണ്ടത് അരുന്ധതിയുടെ വീടിനു അടുത്തുള്ള വീട്ടിലേക്കാണെന്നു അയാൾക്ക്‌ മനസിലായി. അയാൾ ഒരു….

അരുന്ധതി

രചന: ബിനു കൃഷ്ണൻ

:::::::::::::::::

കാലങ്ങളേറെ കടന്ന് പോയിരിക്കുന്നു…

പത്താം വയസിൽ ഒരു ആക്‌സിഡന്റിലൂടെ മാതാപിതാക്കളെ നഷ്ടപ്പെട്ട അരുന്ധതിക്ക്‌ നഷ്ടപെട്ടത് അവളുടെ കുട്ടിക്കാലം കൂടിയായിരുന്നു. ആ ആക്‌സിഡന്റിൽ അരുന്ധതി ജീവനോടെ രക്ഷപ്പെട്ടെങ്കിലും പിന്നീടുള്ള അവളുടെ ജീവിതം വീൽ ചെയറിൽ ആയിരുന്നു. അരക്ക് കീഴ്പോട്ടു പൂർണ്ണമായും തളർന്നുപോയ അവസ്ഥ.

പണം കൊണ്ട് സമ്പന്നനായ, എന്നാൽ സ്നേഹംകൊണ്ട് ദരിദ്രയായ പെൺകുട്ടി…വീട്ടിൽ സഹായത്തിനായി ജോലിക്കാർ ഉണ്ടായിരുന്നു. അവളുടെ അച്ഛന്റെ സഹോദരി ഇടക്ക് ഇടക്ക് ആ വീട്ടിൽ സന്ദർശനം നടത്തും എന്നൊഴിച്ചാൽ ബന്ധുക്കളുമായി ഒരു അടുപ്പവും അരുന്ധതിക്ക് ഉണ്ടായിരുന്നില്ല.

കവിതയുടെ ലോകത്തായിരുന്നു എന്നും അരുന്ധതി…തന്റെ പോരായ്മകൾക്കിടയിലും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടാൻ അവൾക്ക് കഴിഞ്ഞിരുന്നു. സ്വന്തമായി കവിതകൾ കുത്തിക്കുറിച്ചും സ്വയം അത് വായിച്ചും അവൾ തന്നിലേക്ക് തന്നെ ഉൾവലിഞ്ഞു ജീവിച്ചു.

അപകടം നടന്ന് പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ മുറിവുകൾ അരുന്ധതിയെ വേദനിപ്പിച്ചുകൊണ്ടേ ഇരുന്നു. അതിൽ നിന്നെല്ലാം അവൾ ആശ്വാസം കണ്ടെത്തിയിരുന്നത് കവിതകൾ എഴുതുന്നതിലായിരുന്നു.

ഒരു പക്ഷെ പുറം ലോകത്തേക്ക് ആ കവിതകൾ എത്തിയിരുന്നെങ്കിൽ സ്നേഹത്തിന്റെ…പ്രണയത്തിന്റെ…ഒരു വിരുന്നു തന്നെ വായനക്കാർക്ക് സമ്മാനിച്ചേനെ…

പക്ഷേ തന്റെ കവിതകളിലെ പ്രണയം ഒരുക്കലും അവൾ ജീവിതത്തിൽ ആഗ്രഹിച്ചിരുന്നില്ല. ഒരിക്കലും പൂർണ്ണമനസോടെ അവളെ സ്വീകരിക്കാൻ ഒരാളും തയ്യാറാവില്ല എന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. അഥവാ അവളെ ആരെങ്കിലും വിവാഹം കഴിക്കാൻ തയ്യാറായാൽ അത് തന്റെ കണക്കറ്റ സ്വത്ത് കണ്ടായിരിക്കും.

അരുന്ധതിയുടെ അമ്മായി ഇടയ്ക്കിടെ ഗൃഹ സന്ദർശനം നടത്തുന്നതും അവരുടെ മകനെ അരുന്ധതിയെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ്. അതിലെ ചതിയും അവൾ മനസിലാക്കിയിരുന്നു. തന്റെ ചിന്തകൾക്ക് ബലമേറും വിധം സ്വത്തുക്കൾ തന്നെയായിരുന്നു അവർക്ക് നോട്ടം.

തിരകൾ കടൽതിട്ടയെ തഴുകുന്നപോലെ തന്നെ നെഞ്ചോട് ചേർക്കാൻ ഒരിക്കലും ഒരു പുരുഷനും തയ്യാറാവില്ല എന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. കവിതകളുടെ ലോകത്ത് സ്വയം തളച്ചിട്ട ആ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ ആ ദിവസം ആയിരുന്നു അന്ന്.

അരുന്ധതിയുടെ 25 ആം പിറന്നാൾ…ജോലിക്കാരുടെ സഹായത്താൽ കുളിച്ചൊരുങ്ങി അവൾ അമ്പലത്തിലേക്ക് പോയി. അവിടന്ന് തിരികെ പോരാൻ നേരം, കാറിന്റെ ഡോർ സൈഡിൽ നിന്ന് ആ ശബ്ദം കേട്ടു.

ഹായ് മാഡം ഈ വാരിയത്ത് വീട് എവിടെയാണ്…അരുന്ധതി അയാളെ നോക്കി. മുപ്പതിലധികം പ്രായം തോന്നിക്കുന്ന ഒരു യുവാവ്. കയ്യിൽ 2 പെട്ടി ഉണ്ട്‌. അവൾ ഡ്രൈവറോട് അയാൾക്ക്‌ വഴി പറഞ്ഞ് കൊടുക്കാൻ പറഞ്ഞു.

പോകേണ്ടത് അരുന്ധതിയുടെ വീടിനു അടുത്തുള്ള വീട്ടിലേക്കാണെന്നു അയാൾക്ക്‌ മനസിലായി. അയാൾ ഒരു ലിഫ്റ്റ് ചോദിച്ചു. അവൾ സമ്മതിച്ചു. കാറിന്റെ മുൻസീറ്റിൽ കയറിയ അയാൾ സ്വയം പരിചയപ്പെടുത്തി…

പേര് ജയദേവൻ…ഒരു ചിത്രകാരനാണ്…വാരിയത്ത് വീട്ടിലെ മാധവൻ നായരുടെ മകൻ ഉണ്ണിയുടെ സുഹൃത്താണ്. കുറച്ചുനാൾ അവിടെ തങ്ങാൻ വന്നതാണ്. ആ വീട്ടിൽ മറ്റാരും ഇപ്പോൾ താമസമില്ല. ഭക്ഷണം കഴിക്കാൻ ഹോട്ടലുകൾ അടുത്ത് ഉണ്ടോ എന്ന് ജയദേവൻ തിരക്കി.

പക്ഷെ വലിയ ഹോട്ടലുകൾ ഉള്ള ഒരു സ്ഥലം ആയിരുന്നില്ല ആ നാട്. ഇന്നത്തേക്കുള്ള ഭക്ഷണം അരുന്ധതിയുടെ വീട്ടിൽ നിന്ന് കൊടുക്കാമെന്നു അവൾ പറഞ്ഞു. അയാൾ സന്തോഷത്തോടെ പോയി. ഉച്ചക്ക് 1 മണി.

ജയദേവൻ അരുന്ധതിയുടെ വീട്ടിലെത്തി. അവളെ തിരക്കി. റൂമിൽ നിന്ന് വീൽ ചെയറിൽ ഇറങ്ങി വരുന്ന അരുന്ധതിയെ ഒരു അവിശ്വാസിതയോടെ അയാൾ നോക്കി. അവൾ ചെറുതായി പുഞ്ചിരിച്ചു.

പക്ഷെ അവളോട്‌ അതേപ്പറ്റി ചോദിക്കാതെ വീടിന്റെ ഭംഗിയെപ്പറ്റി അയാൾ വാചാലനായി. ഊണ് വിളമ്പി അവർ കഴിക്കാനായി ഇരുന്നു. ഇന്ന് തന്റെ പിറന്നാൾ ആണെന്ന് അവൾ അയാളോട് പറഞ്ഞു. പിറന്നാളുകാരിയെ വിഷ് ചെയ്ത് ഇറങ്ങാൻ നേരം, നാളെയും താൻ ഊണ് കഴിക്കാൻ ഉണ്ടാകും എന്ന് അയാൾ അവളോട്‌ പറഞ്ഞു.

അവരുടെ സൗഹൃദം വളർന്നു. ആദ്യമായി താൻ എഴുതിയ കവിത മറ്റൊരാൾക്ക്‌ വായിക്കാൻ അവൾ നൽകി.

ഒരു ദിവസം അരുന്ധതിയുടെ ചിത്രം വരയ്ക്കണം എന്ന് അയാൾ പറഞ്ഞു. അരുന്ധതി മോഡൽ ആയി ഇരുന്നു. ചിത്രം വരച്ചു തീർത്തു അയാൾ അരുന്ധതിക്ക്‌ നേർക്കു കാട്ടി. ഒരു പെൺകുട്ടി ഒരു പശുക്കിടാവുമായി ഓടുന്നു…ആ പെൺകുട്ടിക്ക് അരുന്ധതിയുടെ മുഖം.

അവൾ അതിലെ കാൽപ്പാതത്തിലേക്ക് നോക്കി. ആ കണ്ണുകളിൽ വന്നത് കണ്ണീരായിരുന്നില്ല. ജീവിതത്തെ ഒരുപാട് പ്രണയിച്ച ഒരു പെൺകുട്ടിയുടെ സ്നേഹ നൊമ്പരം ആയിരുന്നു. ജയദേവൻ അവളെ വീൽ ചെയറിൽ ഇരുത്തി നാട്ടുവഴികളുടെ നടന്നു.

കവിതാപാടിയും ചിത്രം വരച്ചും അവർ തങ്ങളുടെ ഒരു ലോകം സൃഷ്ടിച്ചു. ഒരു കുടുംബജീവിതത്തെ കുറിച്ച് ഒരിക്കലും ചിന്ദിക്കാതിരുന്ന അവൾ ജയദേവനിലൂടെ അത് ആഗ്രഹിച്ചു. ജയദേവനും അവളോട്‌ സഹതാപം ആയിരുന്നില്ല സ്നേഹം ആയിരുന്നു…

ലോകം അറിയാത്ത ആ കവിതകളോടുള്ള ഒരുതരം ഭ്രാന്തമായ അഭിനിവേശം ആയിരുന്നു. ഒടുവിൽ ജയദേവന് തിരികെ പോകേണ്ട സമയം ആയി. ഉടനെ തിരികെ വന്ന് അവളെ കൂട്ടികൊണ്ട് പോകാമെന്നു പറഞ്ഞ് അയാൾ പോയി.

ദിവസങ്ങൾ കഴിഞ്ഞു അയാളുടെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്. അരുന്ധതി ജയദേവനെയും കാത്ത് ആ വാതിൽ പടിയിൽ മണിക്കൂറുകളോളം വന്ന് ഇരിന്നു. അയാൾ വന്നില്ല…ഒരു മാസം കഴിഞ്ഞു…

ജയദേവൻ ഒരിക്കലും അവളെ ചതിക്കില്ല എന്ന് അപ്പോഴും അവൾ വിശ്വസിച്ചിരുന്നു. അവൾ ജയദേവനുവേണ്ടി കാത്തിരിന്നു…

ഒരു ദിവസം കടയിൽ നിന്നും സാദനങ്ങൾ വാങ്ങി വന്ന ജോലിക്കാരിയുടെ കയ്യിൽ നിന്നും ഒരു പേപ്പർ ബാഗ് താഴെ വീണു. അരുന്ധതിയുടെ മുന്നിലാണ് അത് വീണത്. അരുന്ധതി അതിലേക്കു നോക്കി അതിന്റെ മുകളറ്റത്തു ഒരു വാർത്തയും ചിത്രവും…

യുവ ചിത്രകാരൻ ജയദേവൻ വാഹനാപകടത്തിൽ മരിച്ചു…അയാൾ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. അവൾ വീൽ ചെയറിൽ ഉരുട്ടി റൂമിലേക്ക്‌ പോയി. കതക് ചാരി കട്ടിലിനരികിലേക്കു വന്നു.

തന്റെ പ്രിയപ്പെട്ട കവിത ബുക്ക്‌ എടുത്ത് അതിൽ ഇങ്ങനെ എഴുതി… “ദൈവത്തിനും ചിലരോട് വെറുപ്പാണ്…ഒരിക്കലും നീതികരിക്കാനാവാത്ത വെറുപ്പ്‌” അത്രയും എഴുതി അവൾ ആ ബുക്കിനെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു.

അനാഥയായി ജീവിച്ച് തെല്ലൊരു നേരം സനാഥയായി മാറിയ അവൾ വീണ്ടും അനാഥത്വത്തിന്റെ ആഴക്കടലിക്ക് വീണു.

ഇനിയൊരിക്കലും തന്നെ തേടി വരാൻ സാധ്യതയില്ലാത്ത ആ നല്ലകാലത്തെ അവളിന്നു സ്നേഹിക്കുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *