Story written by Aswani Achu
‘ഇങ്ങനെ ഒരു ദിവസം കിട്ടുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയതല്ല’ തനുവിനെ നെഞ്ചോടു ചേർത്തു കിടക്കുമ്പോൾ ശ്യാം പറഞ്ഞു….
‘നീ എന്താ ആലോചിക്കുന്നേ ?’
അവൻ അവളെ ഒന്നുടെ അമർത്തിചേർത്തു പിടിച്ചു…
‘ഏയ്, നമ്മൾ ആദ്യമായി കണ്ട കാര്യം ആലോചിച്ചതാ ‘
‘നിനക്കതു ഓർമ്മയുണ്ടോ തനു,ജോലിക്ക് കയറാൻ നേരം ലിഫ്റ്റിൽ വെച്ചാണ് ആദ്യമായി കാണുന്നെ, ഇറങ്ങാൻ നേരം ഒരു നോട്ടം…. അതിൽ എന്തോ ഒരു സ്പാർക്, ‘
‘മം, ഞാൻ ആദ്യമായി ജോലിക്ക് വരുന്ന ദിവസം… എനിക്ക് ലിഫ്റ്റിൽ കയറി പരിചയം ഇല്ലായിരുന്നു, അതുകൊണ്ട് അത് ക്ലോസ് ചെയ്തതും അമർത്തിയതുമൊക്കെ ഞാൻ നോക്കുവായിരുന്നു, അതാണ് ഇറങ്ങാൻ നേരം ആൾടെ മുഖം കൂടെ നോക്കിയേ, ‘
‘മം, നമ്മൾ ഒരേ ഫ്ലോറിൽ ആണ് ഇറങ്ങിയേ, തന്നെ മുൻപ് കണ്ടിട്ടും ഇല്ല,അതാണ് ഞാൻ ശ്രദ്ധിച്ചേ, ഞാൻ നോക്കുമ്പോൾ ഒരു സുന്ദരി നാട്ടിൽ പുറത്തുകാരി കൊച്ച്,’
പറഞ്ഞു കൊണ്ടു ശ്യാം ചിരിച്ചു….
നെഞ്ചിൽ ചെറുതായൊന്നു ഇടിച്ചു കൊണ്ടവൾ പറഞ്ഞു,
‘ഞാൻ നോക്കുമ്പോൾ,. താടിയും മീശയും വെച്ചു അത്രക്കൊന്നും കളർ ഇല്ലെങ്കിലും ആർക്കും ഇഷ്ട്ടം തോന്നുന്ന ഒരുത്തൻ…’ അവളും ചിരിച്ചു…
‘ശരിയാ, അതുകൊണ്ട് തന്നെ ഞാൻ ആരെയും മൈൻഡ് ചെയ്യാറില്ലായിരുന്നു, ആദ്യം കണ്ടപ്പോൾ നിന്നെ ഞാൻ കണ്ണിൽ പതിപ്പിച്ചു, പിന്നീടുള്ള ദിവസങ്ങളിൽ നിന്റെ പെരുമാറ്റം ദൂരെ നിന്നു നോക്കിക്കണ്ടു, എപ്പോഴും ഒറ്റയ്ക്ക്…..ഒറ്റയ്ക്ക് വരുന്നു, ഒറ്റയ്ക്ക് പോവുന്നു, ഒറ്റക്കിരിക്കുന്നു… ‘
‘അതുപിന്നെ അവിടെ പെൺകുട്ടികൾ അങ്ങനെ ഉണ്ടായിരുന്നില്ലല്ലോ, ഉള്ളതു കുറച്ച് ബോയ്സ്,
ഒരു നാട്ടിൻ പുറത്തുക്കാരി ആയത് കൊണ്ടു തന്നെ ബോയ്സ് ആയി സൗഹൃദം ഒന്നും അറിയില്ല, ചെയ്യില്ലായിരുന്നു, അതുകൊണ്ട് ആണ് ഒറ്റക്കായെ ‘
‘മം, ഒരു മാസം നിന്നെ നിരീക്ഷിച്ചു, വളരെ നല്ല പെരുമാറ്റം, സ്വഭാവം, കാണാനും കൊള്ളാം, അങ്ങനെ ആണ് നീ അറിയാതെ നിന്റെ ഫോട്ടോ എടുത്തേ, എന്നിട്ട് അമ്മക്ക് കാണിച്ചു കൊടുത്തു, അമ്മയ്ക്കും അച്ഛനും ഇഷ്ട്ടമായി, പക്ഷെ നിന്നോട് പറയാൻ കുറച്ചും കൂടെ കഴിയട്ടെ എന്ന് വിചാരിച്ചു, ആദ്യം ഫ്രഡ്സ് ആവാം എന്ന് വിചാരിച്ചു, അങ്ങനെ ആണ് നീയുമായി കമ്പനിയാവുന്നത്, ഇഷ്ട്ടമാണെന്ന് ആദ്യം പറയാതെ ഇരുന്നത് എത്ര നന്നായി അല്ലേ തനു?’
‘മം, അതെ.. അങ്ങനെ ആദ്യം തന്നെ ഇഷ്ടമാണെന്നു പറഞ്ഞിരുന്നെങ്കിൽ അവിടെ കൊണ്ടു അവസാനിച്ചേനെ ‘ നീ എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ലായിരുന്നു, ഇടിച്ചു കയറി വന്നു മിണ്ടും, സംസാരിക്കുന്ന തൊക്കെ എന്റെ ഇഷ്ട്ടാനിഷ്ടങ്ങളെ കുറിച്ചും ദേഷ്യം വരുന്ന കാര്യങ്ങൾ, സങ്കടം വരുന്ന കാര്യങ്ങൾ, ഏറ്റവും സന്തോഷം തോന്നിയ കാര്യം, എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച കാര്യം അങ്ങനെ അങ്ങനെ…. ഞാൻ എന്ന വ്യക്തി എന്താണെന്ന് എന്നേക്കാൾ കൂടുതൽ നിനക്കറിയാവുന്ന പോലെ ആയി അല്ലേ ‘
‘നിന്റെ സ്വഭാവത്തെ കുറിച്ച് അറിഞ്ഞു,
പക്ഷെ നിന്റെ ഡീറ്റെയിൽസ് ഞാൻ മനഃപൂർവം ചോദിക്കാതെ ഇരുന്നപ്പോൾ നിനക്കു പറയാ മായിരുന്നില്ലേ മോളെ, നിന്റെ കല്യാണം കഴിഞ്ഞതാണെന്നു… അവന്റെ ശബ്ദം ഒന്നിടറിയോ,,,,,
‘ശ്യാമുസേ, സത്യത്തിൽ ആദ്യം എനിക്ക് നിന്നോട് കൗതുകം ആയിരുന്നു, നിന്റെ ഇടിച്ചു കയറിയുള്ള സംസാരം, എന്നെ കുറിച്ച്, എന്റെ സ്വഭാവത്തെ കുറിച്ച്, ഇഷ്ട്ടങ്ങളെ കുറിച്ച്, ആദ്യമായാണ് ഒരാൾ ഇങ്ങനെ ചോദിച്ചറിയുന്നത്, അതിൽ ഞാൻ ഹാപ്പി ആവുകയായിരുന്നു, ഓരോ വട്ടവും നീ എന്റെ ഡീറ്റെയിൽസ് ചോദിക്കും എന്ന് വിചാരിച്ചു, ചോദിച്ചില്ലെങ്കിലും പറയണമെന്ന് കരുതി, പറഞ്ഞാൽ നിന്റെ കൂട്ട് പോവുമോ എന്നൊരു പേടി എന്നിൽ ഉണ്ടായിരുന്നു… പക്ഷെ നീ, പെട്ടെന്നൊരുനാൾ വന്നു നിന്നെ എനിക്കിഷ്ടമാണ് കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ…….’
‘അതെ, അന്നങ്ങനെ ഞാൻ ചോദിച്ചപ്പോൾ, നീ ഒന്നും പറഞ്ഞില്ല, പക്ഷെ നിന്റെ കണ്ണുകൾ നിറഞ്ഞു, എന്നോട് yes or No പറയാൻ കഴിയാത്ത അവസ്ഥ നിന്റെ കണ്ണുകളിൽ കണ്ടു, ഞാൻ വെയിറ്റ് ചെയ്തു,
പക്ഷെ നീ പിന്നീട് ഒരാഴ്ച്ച ഓഫിസിൽ വന്നില്ല…. എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെയുള്ള ദിവസങ്ങൾ,
വിളിച്ചിട്ട് കിട്ടുന്നുമില്ല, അങ്ങനെ വട്ടായി ഉറക്കം ഇല്ലാതെ ഇരിക്കുന്ന ആ രാത്രിയിൽ ആണ് നീ വിളിക്കുന്നെ,ഓർമ്മയുണ്ടോ തനു, അന്നു നീ പറഞ്ഞ വാക്കുകൾ ?’
‘മം ഉണ്ട്, നീ ഇപ്പോഴും ഓർക്കുന്നോ അതൊക്കെ ?’
‘ഓർക്കുന്നോ എന്നല്ല, കാണാപാഠം ആണ്… ‘ അവൻ ചിരിച്ചു
‘എന്നാ പറ, എന്തൊക്കെയാ അന്നു ഞാൻ പറഞ്ഞേ,
‘ഹലോ, ശ്യാമു നീ ഉറങ്ങിയില്ലേ ഞാൻ കുറച്ചു കാര്യങ്ങൾ പറയാം, നീ മിണ്ടാതെ കേൾക്കണം…,
‘തുടക്കം ഇതല്ലേടി, ഞാൻ ശ്വാസം അടക്കി പിടിച്ചു കേൾക്കാണ് പിന്നെ ‘
‘മം, ബാക്കി പറ ‘
‘മം, ഞാൻ ഓക്കേ പറഞ്ഞപ്പോൾ നീ വീണ്ടും പറഞ്ഞു തുടങ്ങി….’
‘ഓർഫനേജിൽ വളർന്നു വലുതായ ഞാൻ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും വെച്ചാണ് ഒരു കുടുംബജീവിതത്തിലേക്ക് കടക്കുന്നത്, പക്ഷെ എന്റെ എല്ലാ സ്വപ്നങ്ങളും എനിക്ക് അന്യമാവുകയാവുക ആയിരുന്നു വിവാഹത്തോടെ, എന്റെ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഞാൻ മറന്നു, ആൾക്ക് സ്നേഹമില്ല എന്ന് ഞാൻ പറയില്ല, പക്ഷെ ശ്വാസം മുട്ടുന്ന ജീവിതം, കിടപ്പറയിൽ എന്റെ കണ്ണുനീർ പോലും അദ്ദേഹത്തിന് ലഹരി ആണ്. ജീവിതം വെറുത്തു മരിക്കാൻ തീരുമാനിച്ചു,
കഷ്ട്ടിച്ചു അതിൽ നിന്നും അന്നു രക്ഷപ്പെട്ടു, അങ്ങനെ ആണ് ജോലിക്ക് വരാൻ സമ്മതം കിട്ടുന്നത്,
ശ്യാമിനെ പോലെ ഒരാളെ ഏതു പെണ്ണും ആഗ്രഹിക്കും, പക്ഷെ എനിക്ക് ഒരിക്കലും ഇതാഗ്രഹിക്കാൻ കൂടെ കഴിയില്ല, ഞാൻ ഒരു ഭാര്യ ആണ്…’
‘ഇതല്ലെടി അന്നു നീ പറഞ്ഞു അവസാനിപ്പിച്ചത് ‘ അപ്പോഴാണ് തന്റെ നെഞ്ചിൽ നനവ് പടരുന്നത് അവൻ ശ്രദ്ധിച്ചേ,
‘ഏയ്, ടീ എന്തായിത് ‘
‘നിനക്കറിയില്ല ശ്യാമുസേ, എനിക്ക് എന്താ പറ്റുന്നേ എന്ന് എനിക്ക് തന്നെ അറിയാത്ത അവസ്ഥ ആയിരുന്നു പിന്നീട്,,, നിന്നെ കാണണ്ട, സംസാരിക്കേണ്ട, ഒന്നും വേണ്ട, നിനക്കൊരു നല്ല ജീവിതം ഉണ്ടായിക്കോട്ടെ എന്നൊക്കെ കരുതി… പക്ഷെ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല,,,
എനിക്ക് ഉറക്കവും വിശപ്പും നഷ്ട്ടപ്പെട്ടു, ഞാൻ സ്വയം ഇല്ലാതെയാവുകയായിരുന്നു…
എനിക്കറിയാം എന്റെ അവസ്ഥ, നിന്നെ സ്നേഹിക്കാൻ പാടില്ലെന്ന്, അത് നമ്മൾ രണ്ടാൾക്കും വേദന മാത്രമേ നൽക്കുള്ളു എന്ന്, എന്നിട്ടും…….. ‘
‘നീ അങ്ങനെ പറഞ്ഞു ഫോൺ വെച്ചു, അതിനു ശേഷം ഈ വിചാരങ്ങൾ എനിക്കും തോന്നിയത് ആണ്,
പിന്നീടു നിന്നെ കാണുമ്പോൾ മാറി നടക്കാൻ ആഗ്രഹിച്ചു, എല്ലാവരുടെയും അഭിപ്രായം ചോദിച്ചു,
എല്ലാവരും പറഞ്ഞു അതുവേണ്ട വിട്ടേക്ക് അതാണ് നല്ലത് എന്ന്, പക്ഷെ ഒരു സ്വസ്ഥതയും കിട്ടിയില്ല, ചാവാൻ വരെ തീരുമാനിച്ച ഒരു രാത്രി ആണ്, അവസാനമായി സ്വന്തം മനസ്സിനോട് അഭിപ്രായം ചോദിച്ചത്,
അന്നെനിക്കുള്ള ഉത്തരം കിട്ടി
എനിക്കൊന്നും നിന്നിൽ നിന്നും വേണ്ട, നിന്റെ ശരീരമോ പണമോ സൗന്ദര്യമോ ഒന്നും തന്നെ വേണ്ട,
അകലെ നിന്നാണെങ്കിലും എന്നും കാണണം, ഇടക്കൊന്നു സംസാരിക്കണം,,,, നീ ഇല്ലാതെ പറ്റില്ല…. ‘
‘അന്നു രാത്രി അല്ലേ നീ ഇതെനിക്ക് വിളിച്ചു പറയുന്നേ, നീ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഞാൻ പോലും അറിയാതെ സ്വയം കരയുകയായിരുന്നു ഞാൻ, സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കരയുന്നത് കണ്ടിട്ടുണ്ടു, ഈ രണ്ടു വികാരങ്ങളും എനിക്ക് ഒന്നിച്ചാണ് അന്നുണ്ടായത്, പക്ഷെ നിന്നെ മാറ്റി നിർത്തിയാൽ ഞാൻ ഇല്ലായിരുന്നു…’
‘മം അതെ, പിന്നീട് എല്ലാം മറന്നുള്ള ഒരു സ്നേഹം ആയിരുന്നു, ഒന്നും പ്രതീക്ഷിക്കാതെ, ഒരിക്കലും സ്വന്തമാവില്ല എന്നറിഞ്ഞുള്ള ഒരു സ്നേഹം… ‘
‘എന്നിട്ടും നമ്മൾ ഇപ്പോൾ ഇങ്ങനെ ഒരു രാത്രി ഒരുമിച്ചു ഉണ്ടായതിന്റെ കാരണം അറിയോ ശ്യാമുസേ, ‘
‘എന്ത് ?’
‘നീ കഴിഞ്ഞ ഒരു ദിവസം സംസാരത്തിൽ പറഞ്ഞ ഒരു കാര്യം, നിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ,
നീ അല്ലാതെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല, ഒരു പെണ്ണിന്റെ ശരീരത്തോട് തോന്നുന്ന ഫീൽ അതെനിക്കു നിന്നോട് മാത്രമേ തോന്നിയിട്ടുള്ളൂ, തോന്നുകയുള്ളൂ, വെറുതെ എന്തിനാ ഒരു കൊച്ചിന്റെ ജീവിതം ഇല്ലാതെയാക്കുന്നെ,
നിന്റെ ഈ വാചകങ്ങൾ കാരണം ഞാൻ അന്നു ഉറങ്ങിയിട്ടില്ല,,, ഇങ്ങനെ ഒക്കെയുണ്ടായിട്ടും നീ ഒരിക്കലും എന്നോടതുപോലെ പെരുമാറിയിട്ടില്ല, നിന്റെ വികാരവിചാരങ്ങൾക്ക് കടിഞ്ഞാൽ ഇട്ടുകൊണ്ട്, നിന്നിലെ പുരുഷ്യനെ ഞാൻ ഇല്ലായ്മ ചെയ്യുകയല്ലേ ‘
അവൻ ഒന്നും മിണ്ടിയില്ല അവളെ ചേർത്തു പിടിച്ചു….
‘ശ്യാമു, ‘
‘മം ?’
‘ഉറങ്ങാൻ പോവാണോ ?’
‘ഉറങ്ങണ്ടേ ?’
എന്നിലെ പുരുഷ്യനെ ഇവൾ ആഗ്രഹിക്കുന്നുണ്ടോ, അങ്ങനെ ഉള്ള ഒരുത്തിയല്ല തനു, അതുകൊണ്ട് ആണ് താൻ അവളെ ഒന്നിനും നിർബന്ധിക്കാത്തത്, എനിക്കാഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ പിന്നീട് തനുവിനെ എങ്ങനെയാ ഇത് ബാധിക്കാ എന്നറിയില്ല…
ഇങ്ങനെ ഓരോരുന്നും ആലോചിച്ചു കിടന്ന ശ്യാമിന്റെ കഴുത്തിൽ തനു ചുണ്ടുകൾ അമർത്തി….
അവന്റെ കഴുത്തു പിടിച്ചു മുഖം , തന്റെ കഴുത്തിലേക്ക് അടുപ്പിച്ചു….
‘എനിക്ക് വേണം ശ്യാമുസേ, നീയും ഞാനും അല്ലാതെ നമ്മൾ ഒന്നാവണം…. ‘
കത്തുന്ന തിരിയിലേക്കു എണ്ണ പകരുന്ന പോലെ ആയിരുന്നു അവളുടെ വാക്കുകൾ…..
ഒടുവിൽ ശരീരം കൊണ്ടും ഒന്നായി, തളർന്നു കിടക്കുമ്പോൾ, അവൻ ചോദിച്ചു,
വേദനിച്ചോ നിനക്ക് ?’
‘ഇല്ലല്ലോ’
‘പിന്നെന്തിനാ നീ പതുക്കെ എന്നും പറഞ്ഞു കേഴുന്നുണ്ടായിരുന്നെ ‘ അവൻ ചിരിച്ചു…
‘അതു പിന്നെ നിന്റെ ആക്രാന്തം കൊണ്ടല്ലേ,,, സാരമില്ല….. നെഞ്ചിൽ തല ചായ്ച്ചു അവൾ,’
‘ടീ നിനക്ക് ഇത്രക്കും വേദനിച്ചോ, കണ്ണിൽ നനവ് ഇണ്ടല്ലോ,’
‘ഏയ് കുഴപ്പമില്ല, ഉറങ്ങാം നമുക്ക് ‘
‘മം’
‘രാവിലേ പുലർച്ചക്കു തന്നെ എഴുന്നേറ്റു റെഡി ആയി, അവളെ ബസ്സ് കയറ്റി കൊടുത്തു,
‘നീ വണ്ടി വെച്ചിട്ടില്ലേ അവിടെ വരെ ബസ്സിൽ പോയാൽ മതി, ഇറങ്ങി വണ്ടിയിൽ പോക്കോട്ടാ,’
‘മം’
‘ശരി, ഓഫീസിൽ വരില്ലേ ഇന്ന് ?’
‘ഇല്ല ശ്യാമുസേ, വരില്ല’
‘അതെന്താ ?’
‘ബസ്സ് എടുത്തു, ഓക്കേ റ്റാറ്റാ,’ അവൾ കൈ വീശി…..
‘മം റ്റാറ്റാ ‘
:പിന്നേയ് ശ്യാമുസേ, വീട്ടിൽ എത്തിയാൽ ബാഗ് തുറന്നു ലാസ്റ്റ് പോക്കറ്റിൽ ഒരു കത്ത് വെച്ചിട്ടുണ്ട്, എടുത്തു വായിക്കാൻ മറക്കണ്ട, വീട്ടിൽ എത്തിയിട്ട് മാത്രം കേട്ടോ, ‘
ബസ്സ് പോയി…
‘ങ്ങേ, കത്തോ, ഇവൾക്കെന്താ പറ്റിയെ, ആ എന്തായാലും വീട്ടിൽ എത്തിയിട്ട് നോക്കാം….
വീട്ടിൽ എത്തി ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോൾ ആണ് അവൾ പറഞ്ഞ കത്തിന്റെ കാര്യം ഓർമ്മ വന്നത്, റൂമിൽ വന്നു അവൻ ആ കത്തെടുത്തു, വായിക്കാൻ തുടങ്ങി…
പ്രിയപ്പെട്ട ശ്യാമുസേ,
നിനക്ക് എന്നെക്കുറിച്ചു എല്ലാം അറിയാം, ഒരുപക്ഷെ എന്നേക്കാൾ കൂടുതൽ നീ എന്നെ മനസ്സിലാക്കി…
എന്റെ അവസ്ഥ ഞാൻ എങ്ങനെ ആണ് പറയേണ്ടത് എന്നെനിക്കറിയില്ല,
ഞാൻ ഒരു ഭാര്യ ആണ്, എത്ര കൊള്ളiരുതാത്തവൻ ആണെങ്കിലും വിശ്വാസവഞ്ചന കാണിക്കാതെ പരിശുദ്ധിയായി ജീവിക്കേണ്ടവൾ, എനിക്ക് ഭാര്യ എന്ന് പറയാൻ അർഹതയില്ല…
മനസ്സിൽ നിന്നെയും വെച്ചു ഇനിയും എത്ര രാത്രികളിൽ നിന്റെ ഓർമകളിൽ നീറി കഴിയും ഞാൻ…. നിന്റെ വാക്കുകളിൽ എനിക്ക് കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല, നീയാണ് ഇന്നെന്റെ ജീവൻ, പക്ഷെ എനിക്ക് വയ്യ ഇങ്ങനെ കുറ്റബോധത്തോടെ ജീവിക്കാൻ, നിന്റെ കൂടെ വന്നു, ബാക്കിയുള്ളവർക്ക് വേദനയും നാണക്കേടും ഉണ്ടാക്കി കൊടുത്തു, സുഖമായി ജീവിക്കാൻ എനിക്ക് പറ്റില്ല, നിന്നെ മാറ്റിനിർത്തിയും സന്തോഷമായി ജീവിക്കാൻ എനിക്ക് പറ്റില്ല… ഇങ്ങനെ മനസ്സിൽ നീയും വേറെ ഒരാളുടേയും കൂടെയും ജീവിക്കാനും എനിക്ക് പറ്റില്ല…
ഇപ്പോൾ ഞാൻ സന്തോഷവതിയാണ്, ഇഷ്ട്ടപ്പെട്ട ദേവനു സ്വയം സമർപ്പിച്ചവൾ…..
നന്ദിയുണ്ട് നിന്നോട് ഒരുപാട്, എന്നെ മനസ്സിലാക്കിയതിനു, എന്നിൽ ഒരു മനസ്സുണ്ടെന്നു അറിഞ്ഞതിന്, എന്നെ മറ്റാരേക്കാളും കെയർ ചെയ്തതിന്, എനിക്ക് ഒരുപാട് സന്തോഷം തന്നതിന്, നീ തന്ന വേദനകൾക്കും ഒരു സുഖമുണ്ടായിരുന്നു, കുറഞ്ഞ കാലയളവിൽ എങ്ങനെ സ്നേഹിക്കാം എന്ന് എനിക്ക് കാണിച്ചു തന്നു നീ,
ഈ കത്ത് നീ വായിക്കുമ്പോൾ, ഞാൻ ഈ ലോകത്തു നിന്നും പോയിട്ടുണ്ടാവും, കൂടെ വന്നേക്കരുത്,
അച്ഛനും അമ്മക്കും നീ മാത്രമേയുള്ളൂ, അവരെ നല്ലപോലെ നോക്കി, പറ്റുമെങ്കിൽ വിവാഹം കഴിച്ചു ജീവിക്കണം….
എന്നെ നീ മറക്കില്ല എന്നറിയാം, നിന്റെ ഓർമകളിൽ എന്നും ഞാൻ ജീവിക്കുമെന്നും അറിയാം,
എന്നാലും പറയുന്നു, ‘മറക്കണം’ ഇല്ലേൽ നിനക്ക് ജീവിക്കാൻ പറ്റില്ല…
മനഃപൂർവം ഒരു ആക്സിഡന്റ് അതാണ് എന്റെ ലക്ഷ്യം, ആർക്കും നാണക്കേട് ഉണ്ടാക്കാതെ പോണം,
ശ്യാമുസേ, ‘ഒരിക്കൽ നീ പറഞ്ഞിരുന്നില്ലേ, കാത്തിരിപ്പിന് ഈ ജന്മം തികയില്ലെങ്കിൽ, നിനക്കായ് പുനർജനിക്കാം’ എന്ന്….., എനിക്ക് വേണം ശ്യാമുസേ നിന്റെ കൂടെ ഒരു ജീവിതം, അവസാന ശ്വാസം പോവുമ്പോൾ ഞാൻ നിന്റെ മുഖം മനസ്സിൽ ഓർക്കും, ഇനി ഒരു ജന്മം ഉണ്ടേൽ നമ്മൾ ഒരുമിച്ചു ഉണ്ടാവും… ‘
‘Good bye’
എന്ന്, നിന്റെ സ്വന്തം തനു
കത്തും പിടിച്ചു മരവിച്ച പോലെ ഇരിക്കുന്ന അവന്റെ കാതിൽ അമ്മയുടെ ശബ്ദം വന്നു,
മോനേ ഫോൺ അടിക്കുന്ന ശബ്ദം കേട്ടില്ലേ, പരതി ഫോൺ എടുത്തു, കണ്ണു നിറഞ്ഞു തുളുമ്പി , ഫോൺ എടുത്തു ചെവിയിൽ വെച്ചു,
‘ശ്യാമേ, നമ്മുടെ തനിമ പോയെടാ, ഇന്ന് കാലത്ത് ആക്സിഡന്റ് ‘….
കയ്യിൽ നിന്നും ഫോണും കത്തും ഊർന്നു പോയതവൻ അറിഞ്ഞില്ല…
മനസ്സിൽ, ഒരു നാട്ടിൻപുറത്ത്കാരിയുടെ നിഷ്കളങ്ക മുഖത്തോടെ തന്നെ നോക്കി ചിരിക്കുന്ന തനുവിന്റെ മുഖം ആയിരുന്നു……..
കാത്തിരിക്കാൻ ഈ ജന്മം തികയില്ലെങ്കിൽ നിനക്കായ് ഞാൻ പുനർജനിക്കും,,,,,,,,,,
വാക്കുകൾ അവന്റെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു…………….