നിനക്കിപ്പോഴും ആ വില്ലേജ് കൾചറാ.ഒരു മാതിരി മൂരാച്ചിത്തരം.ഇത്തരം സില്ലി മാറ്റേഴ്‌സ് അല്ലാതെ മറ്റൊന്നും നിനക്ക് പറയാനില്ലെ.എനിക്ക് ഒരു പാട് ജോലികൾ ഉണ്ട് ….

by pranayamazha.com
1 views

അയൽപക്കത്തെ വീട്ടുകാരൻ

എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ

ഒന്ന്
°°°°°°

“നന്ദേട്ടാ നമ്മുടെ അയൽപക്കത്തെ പുതിയ താമസക്കാരൻ ആളത്ര ശരിയല്ലാട്ടോ”

“അതെന്താ നിനക്കങ്ങിനെ തോന്നാൻ?”

ലാപ്ടോപ്പിൽ നിന്നും തലയുയർത്താതെ ദേവനന്ദൻ നീലിമയോട് തിരക്കി

“എപ്പോ നോക്കിയാലും ഇങ്ങോട്ടു നോക്കി നിൽപ്പാ”

അയാളുടെ മുടിയിഴകളിൽ തഴുകികൊണ്ട് നീലിമ പറഞ്ഞു.

“അതു നീ അങ്ങോട്ടു നോക്കിയപ്പോൾ തോന്നിയതാകും.നിനക്കിപ്പോഴും ആ വില്ലേജ് കൾചറാ.ഒരു മാതിരി മൂരാച്ചിത്തരം.ഇത്തരം സില്ലി മാറ്റേഴ്‌സ് അല്ലാതെ മറ്റൊന്നും നിനക്ക് പറയാനില്ലെ.എനിക്ക് ഒരു പാട് ജോലികൾ ഉണ്ട് “

അയാൾ ലാപ്‌ടോപ്പിൽ തന്റെ ജോലികളിൽ മുഴുകി

രണ്ട്
°°°°°°

“നന്ദേട്ടാ നമ്മുടെ അയൽക്കാരൻ ആളത്ര നിസ്സാരക്കാരൻ അല്ലാട്ടോ. പ്രശസ്ത ചിത്രകാരൻ രവിശങ്കറാ”

“നിനക്കെങ്ങിനെ മനസ്സിലായി?”

“പത്രത്തിൽ അദ്ദേഹത്തിന്റെ ചിത്ര പ്രദർശനത്തിന്റെ ഫോട്ടോയും വാർത്തയുമുണ്ടായിരുന്നു.

ഞാൻ ഫേസ്ബുക്കിൽ പുള്ളിക്കാരന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട്ആ ക്സപ്റ്റ് ചെയ്യുമോ എന്തോ”

“നീലു ചിത്രം വര, ചിത്ര പ്രദർശനം എന്നൊക്കെ പറയുന്നത് പണിയെടുക്കാൻ മടിയുള്ളവരുടെ ഓരോരോ കളിപ്പീരുകളാ. നിന്നെപ്പോലെയുള്ളവര് ആരാധകരുമാവും.എന്നെ ശല്യപ്പെടുത്തതെ നീയൊന്നു ചെല്ല്”

മൂന്ന്
°°°°°°°

“നന്ദേട്ടാ ഇന്ന് രവിസാറിന്റെ ബർത് ഡേ ആയിരുന്നു.ഞങ്ങൾ ലേഡീസ് അസോസിയേഷൻകാർ ആവിടെ പോയിരുന്നു.ഒരു സമ്മാനവും കൊടുത്തു. ഫോട്ടോയെടുത്ത് സ്റ്റാറ്റസും ഇട്ടു”

“നീലു നീയിങ്ങിനെ സ്റ്റാറ്റസും ഇട്ട് നടന്നോ.എങ്ങിനെയെങ്കിലും ആ തീസിസ് കംപ്ലീറ്റ് ചെയ്യാൻ നോക്ക്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ലക്ഷ്യം വേണം”

നാല്
°°°°°°°

ഇടമഴ പെയ്ത സായാഹ്നത്തിൽ ക്ഷീണിതനായി വീട്ടിലെത്തിയ ദേവനന്ദൻ മേശപ്പുറത്തിരുന്ന കടലാസ് കഷ്ണം വായിച്ചു ഞെട്ടി.

“നന്ദേട്ടൻ എന്നോട് ക്ഷമിക്കണം. എനിക്ക് രവിസാർ ഇല്ലാതെ ജീവിക്കാൻ പറ്റില്ല.ഞാൻ അദ്ദേഹത്തിനോടൊപ്പം പോകുന്നു.ക്ഷമിക്കുക”

മംഗളം

You may also like

Leave a Comment