കൈലാസ ഗോപുരം – ഭാഗം 67, എഴുത്ത്: മിത്ര വിന്ദ

“കല്ലു…. ബുദ്ധിമുട്ട് ആവില്ലെങ്കിൽ
തനിക്ക് എന്തും എന്നോട് ഷെയർ ചെയ്യാം കേട്ടോ….. എന്താടോ… എന്താ തന്റെ പ്രശ്നം….”

അവൻ വീണ്ടും ചോദിച്ചതും കല്ലു മുഖം താഴ്ത്തി നിന്നു.

“ആഹ്, ഒന്ന് പറയു എന്റെ കല്ലുസേ… എന്താ തന്റെ മുഖം ഇങ്ങനെ വാടി ഇരിക്കുന്നത്…”

കൈ കുമ്പിളിൽ അവളുടെ മുഖം ഉയർത്തി അവൻ ചോദിച്ചതും കല്ലു അല്പം പിന്നിലേക്ക് വേച്ചു പോയി. എന്നിട്ട് ചുവരിൽ തട്ടി അവൾ നിന്നു.

അപ്പോളേക്കും അവൻ ഇരു കൈകളും ഉയർത്തി അവളുടെ മുഖത്തിന്റെ വശങ്ങളിലേക്ക് ചുവരിലേക്ക് ചേർത്തു വെച്ച് കൊണ്ട് വലയം തീർത്തിരുന്നു.

സാർ….. എന്തായി കാണിക്കുന്നേ, മാറിക്കെ അങ്ങട്…

അവൾ പേടിയോടെ അവനെ നോക്കി പറഞ്ഞു.

“മാറാം, പക്ഷെ എന്താണ് തന്റെ സങ്കടം… അത് പറയു.. എന്നിട്ട് ആവാം “

“അങ്ങനെ പ്രേത്യേകിച്ചു ഒന്നും…..”

അത്രമാത്രം അവൾ പറഞ്ഞപ്പോളേക്കും അർജുൻ തന്റെ ചൂണ്ടു വിരൽ അവളുടെ അധരത്തിൽ അമർത്തി… പൊള്ളി പിടഞ്ഞുകൊണ്ട് അവൾ അവനെ നോക്കി, ഒപ്പം ക്രമാതീതമായി അവളുടെ നെഞ്ചിടിപ്പിന് വേഗം ഏറി..അത് മനസിലായതും അർജുൻ മെല്ലെ കൈ പിൻ വലിച്ചു.

“കള്ളം പറയാൻ ഒന്നും തീരെ വശമില്ല എന്റെ കല്ലുപ്പെണ്ണിന്.. അത് കൊണ്ട് ഉള്ള കാര്യം പറഞ്ഞിട്ട് പെട്ടന്ന് അങ്ങ് പോയാൽ മതി, ട്ടൊ “

അത്രമാത്രം ആർദ്രമായി, സ്നേഹത്തോടെ, വാത്സല്യത്തോടെ പറയുകയാണ് അർജുൻ, അവളെ നോക്കി..

എന്നിട്ട് അവളുടെ കൈ തണ്ടയിൽ പിടിച്ചു കൊണ്ട് വന്നു അവളെ കസേരയിൽ ഇരുത്തി.

എതിർ വശത്തായി അവനും ഇരുന്നു

“എന്റെ അച്ഛൻ മരിച്ചു പോയതാ സാറെ, കൂലി പണി ചെയ്താ അമ്മ ഞങ്ങളെ വളർത്തുന്നത്…അമ്മയും രണ്ടു അനുജത്തിമാരും കൂടി ഒരു ബന്ധു വീട്ടിൽ ആണ് താമസം..

എനിക്ക്…. എനിക്ക് ഒരു വിവാഹ ആലോചന വന്നു, അമ്മ ആണെങ്കിൽ അത് നടത്തിയേ തീരു എന്ന് പറഞ്ഞു കൊണ്ട് വാശി പിടിക്കുവാ, ഇപ്പോൾ ഒരു വിവാഹം, അതിന് ഒന്നും ഞാൻ ഒട്ടും പ്രെപയെർഡ് പോലും അല്ല സാറെ….. പക്ഷെ അമ്മയോട് എന്തൊക്കെ പറഞ്ഞിട്ടും അമ്മ അടുക്കുന്നില്ല…. ഞാൻ ഇപ്പോൾ എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് യാതൊരു ഊഹവും ഇല്ല….”

“ഹ്മ്മ….. അതെന്താ താൻ ഒട്ടും
പ്രെപയെർഡ് അല്ലാത്തത്….. തന്റെ മനസ്സിലെ പ്ലാൻ എന്താ “

“എനിക്ക് പാതി വഴിയിൽ മുടങ്ങി പോയ എന്റെ വിദ്യാഭ്യാസം പൂർത്തിയക്കണം, പിന്നെ ഒരു ജോലി നേടണം, എന്റെ അനുജത്തിമാരെ പഠിപ്പിക്കണം,സ്വന്തം ആയി ഒരു വീട് വെയ്ക്കണം ,അങ്ങനെ ഒക്കെ ആണ് എന്റെ മനസ്സിൽ…..”

“ഇതൊക്ക കഴിഞ്ഞ് എപ്പോളാ കല്ലു നീ കല്യാണം കഴിക്കാൻ പോകുന്നെ, നീ പറഞ്ഞതിൻ പ്രകാരം ആണെങ്കിൽ ഏകദേശം എത്ര വയസ് ആകും അപ്പോള് “

ചൂണ്ടു വിരൽ താടിമേൽ മുട്ടിച്ചു കൊണ്ട് അർജുൻ അവളെ നോക്കിയതും കല്ലുവിന്റെ മിഴികൾ നിറഞ്ഞു തൂവി.

“അയ്യേ, അപ്പോളേക്കും കരയുവാ, എന്റെ കൊച്ചേ ഞാൻ ഒരു വെറുതെ പറഞ്ഞത് അല്ലേ…”

അവൻ എഴുനേറ്റ് കല്ലുവിന്റെ അടുത്ത് വന്നതും കല്ലുവും ചാടി എഴുന്നേറ്റു.

അർജുൻ അവളുടെ തോളിലൂടെ തന്റെ വലം കൈ വട്ടം ചുറ്റി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.അധികാരത്തോടെ, തന്റെ ആണെന്ന് ഉള്ള ബോധ്യത്തോടെ…

അവൾ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു എങ്കിലും, അർജുൻ അവളെ അല്പം പോലും തന്നിൽ നിന്നും അകറ്റിയില്ല.. പകരം അല്പം കൂടെ വലിച്ചു അടുപ്പിച്ചു.

“സങ്കടപ്പെടുവൊന്നും വേണ്ട….. ഇനി അഥവാ അമ്മ ബഹളം വെയ്ക്കുവാണേൽ ആ ചെക്കൻ കൂട്ടരു വന്നു കണ്ടിട്ട് പോട്ടെ, ബാക്കി കാര്യങ്ങൾ ഒക്കെ നമ്മൾക്ക് പിന്നീട് തീരുമാനിക്കാം, കേട്ടല്ലോ…”

മറുപടി ഒന്നും പറയാതെ കൊണ്ട് കല്ലു അവന്റെ പിടിത്തം വിടുവിയ്ക്കുവാൻ ശ്രെമിക്കുകയാണ് അപ്പോളും…

“ടി കാന്താരി, ഞാൻ നിന്റെ തോളിൽ ഒന്നു തൊട്ടു എന്ന് വെച്ചു നിനക്ക് എന്നതെങ്കിലും സംഭവിച്ചോ…”

അവളെ പിടിച്ചു തനിക്ക് അഭിമുഖം ആയി നിറുത്തിയിട്ട് അവൻ ചോദിച്ചു.

“മുടങ്ങി പോയ പഠിപ്പ് തുടരാൻ വേണ്ട കാര്യങ്ങൾ ഒക്കെ നമ്മൾക്ക് എത്രയും പെട്ടന്ന് ചെയ്യണം…. താൻ പഠിച്ച കോളേജിൽ നമ്മൾക്ക് നാളെ തന്നെപോകാം…. അതിനു മുന്നേ തന്റെ സർട്ടിഫിക്കറ്റ്സ് ഒക്കെ കളക്റ്റ് ചെയ്യണ്ടേ…..”

“അത് വീട്ടിൽ ആണ് സാർ ഇരിക്കുന്നത് “

“മ്മ്… ആദ്യം താൻ ഒന്നു വീട് വരേയ്കും പോയിട്ട് വാ… അതൊക്കെ എടുക്ക്… എന്നിട്ട് നമ്മൾക്ക് കോളേജിൽപോകാം, പ്രിൻസിപ്പൾനെ കാണാം…..കാര്യങ്ങൾ ഒക്കെ സംസാരിക്കാം, എന്തെ”

“അതൊന്നും വേണ്ട സാറെ, ഞാൻ കറസ്പോണ്ടന്റ് ആയിട്ട് ചെയ്തോളാം…. ഇനി കോളേജിലേയ്ക്ക് ഉള്ള പോക്ക്… അതൊന്നും ശരിയാവില്ല…”…

“ആരു പറഞ്ഞു ശരിയാവില്ലെന്ന്…. ഒക്കെ സെറ്റ് ആക്കാം കല്ലുവെ…. നീ ഒന്നു ഉഷാർ ആയാൽ മതി “

“അത്…. അത് വേണ്ട സാറെ….. ഞാൻ ഇനി വീട്ടിലേക്ക് ചെന്നാൽ പിന്നെ ഒരു പക്ഷെ എന്റെ അമ്മ എന്നെ ഇവിടേക്ക് പോലും അയക്കില്ല….. ആ കല്യാണം.. അതിൽ മുറുക്കി പിടിച്ചു നിൽക്കുവാ അമ്മ..ആ ചെറുക്കൻ ആണെങ്കിൽ അയാൾക്ക് എന്നേ മതി എന്ന് പറഞ്ഞു വാശിയാ…..”

. “അതാരാണ് അത്രയ്ക്ക് വാശി പിടിച്ചു നിൽക്കുന്ന ചെറുക്കൻ”

“അത് ഞങ്ങളുടെ നാട്ടിൽ ഉള്ളതാ, കുറച്ചു സാമ്പത്തികം ഒക്കെ ഉള്ള ആളുകൾ ആണ്, പിന്നെ അയാൾ ആദ്യം ഒന്നു വിവാഹം കഴിച്ചു, ആ പെണ്ണ് അയാളെ ഇട്ടിട്ട് പോയി,”

“അതെന്താ “

“അറിയില്ല, ആളുകൾ ഒക്കെ പറയുന്നത് അയാളുടെ സ്വഭാവം ശരിയല്ല എന്നാണ്”

“എന്നിട്ട് ആണോ കല്ലു, നിന്റെ അമ്മ ഇത് തന്നെ നടത്താൻ ദൃതി കൂട്ടുന്നത് “

എല്ലാം കേട്ട് കഴിഞ്ഞു അർജുന് സംശയം ഏറി..

“അമ്മയെ, എന്റെ മാമനും മാമിയും കൂടെ പറഞ്ഞു തിരുത്തി വെച്ചേക്കുവാ… നാട്ടുകാര് വേണ്ടാത്ത വർത്താനം പറയുന്നത് ആണെന്നും ആ ചെക്കൻ വളരെ ഡീസന്റ് ആണെന്നും, കല്യാണം നടന്നാൽ പിന്നെ അയാൾ സാമ്പത്തികമായി സഹായം ചെയ്യും, അനിയത്തിമാരെ പഠിപ്പിക്കും, വീട് വച്ചു തരും എന്നൊക്കെയാ പറയുന്നത്..എല്ലാം കൂടി കേട്ട് കഴിഞ്ഞതും അമ്മ മറ്റേതോ ലോകത്തു ആണെന്ന് തോന്നുന്നു “

“അമ്മ ഇങ്ങനെ വാശി പിടിക്കുമ്പോൾ തനിക്ക് എന്ത് ചെയ്യാൻ പറ്റും കൊച്ചേ,”

അവൻ ചോദിച്ചതും കല്ലു മുഖം കുനിച്ചു.

“ഹ്മ്മ്… വിഷമിക്കേണ്ട, കാശി വരട്ടെ, നമ്മൾക്ക് എന്തെങ്കിലും വഴി നോക്കാം…”

അവളുടെ തോളിൽ തട്ടി അർജുൻ അശ്വസിപ്പിച്ചു…

“എനിക്ക് അറിയില്ല സാറെ, ഇനി എന്തൊക്കെ ആണ് സംഭവിക്കുന്നത് എന്ന്… ഞാൻ ഇന്ന് അങ്ങോട്ട് ചെന്നില്ലെങ്കിൽ അമ്മ ഇവിടേക്ക് വന്നു എന്നെ കൂട്ടി കൊണ്ട് പോകും എന്നാണ് പറഞ്ഞത്….”

“ഹ്മ്മ്…. വരട്ടെ നോക്കാം,താൻ എന്തായാലും ഇങ്ങനെ സങ്കടപ്പെട്ടു നിൽക്കാതെ ചെല്ല്….ഒന്ന് relax ആവു…. എന്നിട്ടല്ലേ ബാക്കി…”

കല്ലുവിനെ അവിടെ നിന്നും പറഞ്ഞു വിട്ട ശേഷം അർജുൻ ഫോൺ എടുത്തു കാശിയെ വിളിച്ചു..

കാശി ആണെങ്കിൽ ആ സമയത്ത് അല്പം തിരക്ക് ആയിരുന്നു. അര മണിക്കൂറിനുള്ളിൽ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു.

അർജുൻ കണ്ണുകൾ അടച്ചു സെറ്റിയിൽ ചാരി ഇരുന്നു.

കല്ലു കൈ വിട്ട് പോകുമോ ഈശ്വരാ…..സ്വന്തം ആക്കുവാൻ, തന്റെ പാതി ആക്കുവാൻ . ഒരുപാട് മനസ്സിൽ ആഗ്രഹിച്ചു പോയത് ആയിരുന്നു ഇവളെ….പക്ഷെ…..

ഒരു നെടുവീർപ്പോട് കൂടി അവൻ അങ്ങനെ ഇരുപ്പ് തുടർന്ന്.


പാറു എന്തിനാണ് ഇത്രയും പെട്ടന്ന് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തത് എന്ന കൺഫ്യൂഷനിൽ ആയിരുന്നു കാശി…

കാലത്തെ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങി, പതിവ് ഇല്ലാതെ പ്രാർത്ഥനയും, പൂജയും എന്ന് വേണ്ട…. ആകെ ഒരു പരവേശം പോലെ ആയിരുന്നു അവൾക്ക്.. കാരണം ഒട്ട് ഒന്നും അവൾ അവനോട് പറഞ്ഞതും ഇല്ല…

ഉച്ച വരെയും വെയിറ്റ് ചെയ്യൂ…. എന്ന് മാത്രം പറഞ്ഞു കൊണ്ട് അവൾ ചിരിച്ചു… എങ്കിലും എന്തൊക്കെയോ സമ്മർദ്ദം പോലെ അവൾക്ക് ഉള്ളതായി കാശിക്ക് തോന്നി..

കൃഷ്ണ മൂർത്തിയുടെ അവസ്ഥയും മറിച്ചു ആയിരുന്നില്ല.

മോളുടെ പ്ലാൻ എന്താണ്, എന്തിനാണ് ഈ മീറ്റിംഗ് എന്നറിയാൻ അയാളുടെ ഉള്ളം പോലും വെമ്പി.

കോൺഫറൻസ് ഹാളിൽ എല്ലാവരും കൂടിയിരിക്കുകയാണ്.

ആർക്കും ആർക്കും പരസ്പരം ഒന്നും മനസിലാവുന്നില്ല എന്നത് ആണ് സത്യം.

പാറു ആ സമയത്ത് ആകെ ത്രില്ലിൽ ആണെന്ന് കാശിക്ക് തോന്നി.

പല തവണ ആകാംഷ അടക്കാൻ ആവാതെ അവൻ അവളെ കൊണ്ട് പറയിപ്പിക്കാൻ ശ്രെമിച്ചു ഈ മീറ്റിംഗ് ന്റെ ഉദ്ദേശം എന്താണ് എന്നുള്ളത്… പക്ഷെ പാറു… അവൾ അടുക്കുന്നില്ലയിരുന്നു.

അർജുൻ സാർ ഇല്ലാത്തത് മാത്രം ആണ് അവളുടെ ഏക സങ്കടം…

അവനെ വീഡിയോ കാളിൽ വിളിക്കുവാൻ ഉള്ള ഏർപ്പാട് ഒക്കെ ചെയ്തു സെറ്റ് ആക്കി വെച്ചിട്ടുണ്ട്.

അങ്ങനെ കൃത്യം പറഞ്ഞ സമയത്ത് തന്നെ പാറു ആ അന്നൗൺസ്‌മെന്റ് നടത്തുവാൻ തയ്യാറായി മൈക് കയ്യിൽ എടുത്തു മുന്നോട്ട് വന്നു.

Henry Ford’s quote, “If everyone is moving forward together, then success takes care of itself,” is one of my personal favorite quotes on teamwork.

Because it’s true: Teamwork has the incredible power to increase productivity, job satisfaction, and even each person’s individual performance..

അവൾ ആദ്യം ആയി സംസാരിച്ചത് തന്റെ ടീം നെ കുറിച്ചു ആയിരുന്നു. ശേഷം അച്ഛനെയും കാശിയെയും ടീം ലെ ഓരോരുത്തരെയും അവൾ സ്റ്റേജിലേക്ക് ക്ഷണിച്ചു കൊണ്ട് വന്നു ഇരുത്തി.

എന്നിട്ട് ഒരു വീഡിയോ പ്ലേ ചെയ്തു. കമ്പനി യുടെ വളർച്ചയെ പറ്റി പ്രതിപാദിക്കുന്ന ഒരു ഷോർട് വീഡിയോ..

So Dears,

We are delighted to announce the Grand Opening of IGAAN.com with a new business dedicated to providing Services/Products.Our aim is to etablish our facilities through out the world.. Please join us March 12th 2024 to celebrate this exciting new venture.
https:/ /IGAAN YAAZ. com.

YAAZ എന്ന് കേട്ടതും കരഘോഷങ്ങൾ മുഴങ്ങി തുടങ്ങി.

കാശി ആണെങ്കിൽ ശ്വാസം അടക്കി പിടിച്ചു ഇരുന്നാണ് അത് കേട്ടത്. തന്റെ ഡ്രീം പ്രൊജക്റ്റ്‌… ഒരുപാട് തവണ താൻ ആ ഗ്രൂപ്പും ആയിട്ട് സംസാരിച്ചു എങ്കിലും അവർ ഒരു കോളേബൊറേഷൻ നു തയ്യാറായില്ല… പക്ഷെ… ഇന്ന്.. ഇന്ന് തന്റെ പാറു അത് സാധൂകരിച്ചിരിക്കുന്നു…അവിശ്വസനീയം ആയി തോന്നിയ നിമിഷം..

നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതം ആണെന്ന് അറിയാം YAAZ..

നിങ്ങൾക്ക് എല്ലാവർക്കും ഒരു സർപ്രൈസ് തരാൻ വേണ്ടി YAAZ ന്റെ CEO ശ്രീ അമൽ മാധവ് സാർ ,വിത്ത്‌ വിവേക് കൃഷ്ണൻ

You are mostly welcome  Dears….

അവൾ പറഞ്ഞതും എല്ലാവരും പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, അവർ രണ്ടാളും നടന്നു വരുന്നത്.

അവിടെ കൂടിയിരുന്നുവർ എല്ലാവരും എഴുനേറ്റ് ഒരുമിച്ചു കൈ അടിച്ചു..

കാശി യും അച്ഛനും കൂടി ഇറങ്ങി വന്നു ആണ് അവരെ വേദിയിലേക്ക് സ്വീകരിച്ചു ഇരുത്തിയത്.

തുടരും.

വായിച്ചിട്ട് ഒരു വാക്ക് പറഞ്ഞു പോണേ..

Leave a Reply

Your email address will not be published. Required fields are marked *