കൈലാസ ഗോപുരം – ഭാഗം 64, എഴുത്ത്: മിത്ര വിന്ദ

കല്യാണി……

അടുക്കളയിൽ എന്തോ ജോലി ചെയ്തു കൊണ്ട് ഇരുന്ന കല്യാണി പെട്ടന്ന് ആയിരുന്നു അർജുന്റെ വിളിയൊച്ച കേട്ടത്.

“എന്തോ……”

അവൾ പെട്ടന്ന് തന്നെ അർജുന്റെ അടുത്തേക്ക് വന്നു.

“എന്താ സാറെ വിളിച്ചത് “

“കഞ്ഞി ഇരിപ്പുണ്ടോ, ഉണ്ടെങ്കിൽ കുറച്ചു കൂടെ എടുക്ക് “

“ഉണ്ട് സാറെ…. ഇപ്പോ കൊണ്ട് വരാമേ…”

അവൾ ഓടി വന്നു അവന്റെ പ്ലേറ്റ് എടുത്തു കൊണ്ട് അടുക്കളയിലേക്ക് പാഞ്ഞു.

“പതിയെ പോകൂ കല്യാണി, എന്തിനാ ഇങ്ങനെ ഓടുന്നത്, എവിടെ എങ്കിലും തട്ടി വീഴും കേട്ടോ “

അർജുൻ അല്പം ഉച്ചത്തിൽ പറഞ്ഞു.

അർജുൻ സാറിന് ഈ ഭക്ഷണം ഇഷ്ടം ആകുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു, അതുകൊണ്ട് അവൾ കുറച്ചു മാത്രം ആദ്യം എടുത്തിരുന്നുള്ളു..

“ഓഹ്… ഇത്രയും വേണ്ടായിരുന്നു ടോ….. ഇത് ഒരുപാട് ആയി പോയല്ലോ “

അവൾ രണ്ടാമത് കൊണ്ട് വന്നു വെച്ചതിലേക്ക് നോക്കി അവൻ പറഞ്ഞു..

പക്ഷെ അതിനു മറുപടി ഒന്നും പറയാതെ കൊണ്ട് അവൾ മാറി നിന്നതെ ഒള്ളു.

“താൻ കഴിച്ചോ “

ഇടയ്ക്ക് തല ഉയർത്തി അവൻ കല്ലുവിനെ നോക്കി.

“കഴിച്ചു സാറെ… നേരം ഒരുപാട് ആയി, സാറിന് ഒരു ഗുളിക കൂടി ഉണ്ട് കേട്ടോ “

മേശമേൽ ഇരുന്ന ഒരു പൊതി എടുത്തു അവൾ അവന്റെ അടുത്തേക്ക് വെച്ച്.

“ഹ്മ്മ്…. ഞാൻ കഴിച്ചോളാം….അവിടെ വെച്ചേക്കു….”

പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൻ വാഷ് ബേസിന്റെ അരികിലേക്ക് ഓടി..

കഴിച്ചത് മുഴുവൻ ഛർദിച്ചു കളഞ്ഞു.

അയ്യോ…… എന്ത് പറ്റി സാറെ… ഞാൻ കാശിയേട്ടനെ വിളിക്കാം….

കല്ലു അവന്റെ അടുത്ത് വന്നു നിന്നു പറഞ്ഞതും അവൻ കൈ എടുത്തു വിലക്കി.

വലിയ ശബ്ദത്തിൽ ഓക്കാനിയ്ക്കുന്നവനെ കണ്ടതും അവൾക്ക് പേടിയായി തുടങ്ങി.

പെട്ടന്ന് തന്നെ അവൾ കൈ എടുത്തു പുറം തടവി കൊടുത്തു.

കഴിച്ചത് മുഴുവൻ ഛർദിച്ചു തീർത്ത ശേഷം അവൻ ചുവരിൽ പിടിച്ചു നിന്നു.

“സാർ… വരു, അവിടെ വന്നു ഇരിയ്ക്കുമോ, ഇനി തല എങ്ങാനും ചുറ്റിയാൽ….”

വിഷമത്തോടെ തന്നെ നോക്കി പറയുന്നവളെ അർജുൻ ഒന്നു നോക്കി.

“കുഴപ്പമില്ല ടോ…. വൈറൽ ഫെവർ ആണ്…. അതാ വോമിറ്റ് ചെയ്തത്, ഇപ്പോൾ ഒക്കെ ആയി…”

മുഖം കഴുകിയ ശേഷം ഒരു ടവൽ എടുത്തു തുടച്ചു കൊണ്ട് അവൻ സെറ്റിയിൽ പോയി ഇരുന്നു.

“താൻ ആദ്യം എടുത്തു വെച്ചത് കഴിച്ചാൽ മതി ആയിരുന്നു, അതിനു പകരം, ഞാൻ ആർത്തി പൂണ്ടു കഴിച്ചത് കൊണ്ട് ആണ്….”

ഒരു ചിരിയാലെ അവൻ പറഞ്ഞു.

“കുടിക്കാൻ ഇത്തിരി ചൂട് വെള്ളം തരട്ടെ സാറെ….”

ചോദിച്ചു കൊണ്ട് തന്നെ ഫ്ലാസ്കിൽ നിന്നും അല്പം വെള്ളം അവള് ഗ്ലാസ്സിലേക്ക് പകർന്നു കൊടുത്തിരുന്നു അപ്പോളേക്കും കല്ലു.

ഗുളിക കഴിച്ച ശേഷം അവൻ സെറ്റിയിൽ ചാരി കിടന്നു വീണ്ടും മയങ്ങി പോയി.


കാശിയും പാറുവും വരുന്ന നേരം കണക്കാക്കി, ചെറു പയർ എടുത്തു പുഴുങ്ങി, നാളികേരവും ശർക്കരയും, ചിരകി ഇട്ട് കൊണ്ട്, ഏലക്കയും ജീരകവും ചതച്ചു ഇട്ട് വെയ്ക്കുകയാണ് കല്ലു.

കോഫി എടുത്തു ഫ്ലാസ്കിൽ ഒഴിച്ച് വെച്ചിട്ടുണ്ട്..

അപ്പോളേക്കും കാളിംഗ് ബെൽ മുഴങ്ങി.

കല്ലു ഓടി ചെന്നു വാതിൽ തുറന്നതും സുഗന്ധിയും കൂടെ മറ്റൊരു സ്ത്രീയും ആയിരുന്നു.

“നീ ഏതാടി പെണ്ണേ….”

അവളെ മൊത്തത്തിൽ ഒന്നു ഉഴിഞ്ഞു നോക്കി കൊണ്ട് സുഗന്ധി അകത്തേക്ക് കയറി.

“ഞാൻ… എന്റെ പേര് കല്യാണി, ഇവിടെ സഹയത്തിനു വന്നതാ “

“ഓഹ്…. അത് ശരി, ജാനകി എവിടെ “..

“അപ്പച്ചിക്ക് സുഖം ഇല്ലാണ്ട് ഹോസ്പിറ്റലിൽ കാണിക്കാൻ പോയി, അപ്പോൾ കുറച്ചു ദിവസത്തേക്ക് പകരം വന്നതാ “

“ഹ്മ്മ്…..”

ഒന്നു ഇരുത്തി മൂളി കൊണ്ട്, സുഗന്ധി വീടാകെ കണ്ണോടിച്ചു..

കയറി ഇരിയ്ക്ക് മാഡം….കാശിയേട്ടനും ചേച്ചിയും ഇപ്പൊ എത്തും.

കല്ലു വളരെ വിനയത്തോടെ പറഞ്ഞു..

ഓഹ്…. അതിന് നിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട കേട്ടോ,, പിന്നെ നീ എന്തിനാ കാശിയേട്ടൻ എന്നൊക്കെ വിളിക്കുന്നത്,ഇനി മുതല് സാർ എന്ന് വിളിച്ചാൽ മതി കേട്ടല്ലോ “

അവളെ നോക്കി കടുപ്പത്തിൽ പറഞ്ഞു നിറുത്തി സുഗന്ധി.

“ശരി മാഡം…”

അവൾ പിന്തിരിഞ്ഞു അകത്തേക്ക് നടന്നു.

“കേട്ടോ, സുമിത്രെ, ഇവറ്റോൾക്ക് ഒക്കെ ഇത്തിരി ഇടo കൊടുത്താൽ ഇതാണ് അവസ്ഥ, വേലക്കാരി ആണെന്ന് ഉള്ളത് പോലും മറന്ന് ആണ് പിന്നീട്  ഇവളെ പോലെ ഉള്ളവരുടെ പെരുമാറ്റം പോലും…. അഹങ്കാരം പിടിച്ച സാധനങ്ങൾ “

സുഗന്ധി പറയുന്നത് കേട്ടതും കല്ലുവിന്റെ മിഴികൾ ഈറൻ അണിഞ്ഞു പോയിരുന്ന്.

അകത്തേക്ക് കയറി വന്ന അവൾ കാണുന്നത്, തന്നെ നോക്കി നിൽക്കുന്ന അർജുൻ സാറിനെ ആണ്.

കവിളിലേ കണ്ണീർ വലം കൈ കൊണ്ട് തുടച്ചു മാറ്റിയ ശേഷം അവൾ അവനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു.

“ആരാ വന്നത് “

“കാശിയേട്ടന്റെ, അല്ല… കാശി സാറിന്റെ അമ്മയും മറ്റൊരു മാഡവും …..”

അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.

“ഹ്മ്മ്…..അവർക്ക് ചായയൊ മറ്റൊ വേണമെങ്കിൽ പാറു കൊടുത്തോളും, ഇയാള് സൽക്കരിക്കാൻ നിൽക്കണ്ട.. സംസ്കാരം ഇല്ലാത്ത സാധനം “

തന്നെ നോക്കി കനപ്പിച്ചു പറയുന്നവനെ കല്ലു മെല്ലെ നോക്കി.

“പറഞ്ഞത് കേട്ടല്ലോ അല്ലേ…”

അവൻ ഒന്ന് കൂടി ശബ്ദം ഉയർത്തി….

“കല്യാണി ഇനി ആ സ്ത്രീയുടെ അടുത്തേക്ക് ഇറങ്ങി വരണ്ട, അവൻ വരുമ്പോൾ ഞാൻ ഡോർ തുറന്നു കൊടുത്തോളം…”

കല്ലു അവനെ നോക്കി തല ചലിപ്പിച്ചു കാണിച്ചു.

എന്നിട്ട് അടുക്കളയിലേക്ക് പോയി.

ആ സമയത്ത് ആയിരുന്നു കാശി യും പാറു വും എത്തിയത്.

പതിവില്ലാതെ അമ്മയെ കണ്ടതും കാശിയ്ക്ക് അതിശയം ആയിരുന്നു..

അവന്റ മുഖം കണ്ടതും അവർക്ക് അത് മനസിലാകുകയും ചെയ്തു.

മാളുവും കൈലാസും ഷോപ്പിംഗ് നു വന്നതാ.. ആ കൂടെ ഞാനും ജസ്റ്റ്‌ ഇങ്ങോട്ട് ഒന്ന് കേറാം എന്ന് കരുതി വന്നതാടാ…

അതിനു ഞാൻ അമ്മയോട് ഒന്നും ചോദിച്ചില്ലല്ലോ… പിന്നെ എന്താ?

ആഹ്, ഞാൻ പറഞ്ഞന്നേ ഒള്ളു……. നിന്റെ നോട്ടം കണ്ടപ്പോൾ, ഒന്നു പറയണം എന്ന് തോന്നി….

സുഗന്ധി യുടെ സംസാരം കേട്ട് കൊണ്ട് അർജുൻ പല്ല് ഞെരിച്ചു.

എടാ അർജുൻ, ഇപ്പൊ എങ്ങനെ ഉണ്ട്, ok ആയോ…

കാശി ചോദിക്കുന്നത് കേട്ടപ്പോൾ ആയിരുന്നു പിന്നിൽ നിൽക്കുന്ന അർജുനെ അവർ കണ്ടത്..
കാശിയുടെ കൂടെ ഇടയ്ക്ക് ഒന്നു രണ്ടു തവണ അവൻ വീട്ടിൽ വന്നിട്ടുണ്ട് താനും..

ങ്ങെ… അർജുൻ ഇവിടെ ഉണ്ടായിരുന്നോ..എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ.

ഹ്മ്മ്… ഞാൻ അകത്തു ഉണ്ടായിരുന്നു,. ആന്റി എപ്പോളാണ് വന്നത്..

ഞാൻ വന്നിട്ട് കുറച്ചു സമയം ആയി,, ആ പെണ്ണ് എന്ത്യേ പാറു, അവളോട് ചായ എടുക്കാൻ ചെന്നു പറയു..ബാക്കി ഉള്ളോർക്ക് തൊണ്ട വരണ്ടു പൊട്ടുവാ . അത് തന്നെയോ നിങ്ങള് വന്നിട്ട് ഇത്രയും നേരം ആയി, അവളെ ഇങ്ങോട്ട് കാണാൻ പോലും ഇല്ലാലോ….

അർജുന്റെ പിന്നിലേക്ക് എത്തി വലിഞ്ഞു നോക്കുകയാണ് സുഗന്ധി.

കല്ലു എങ്ങാനും അവിടെ നിൽപ്പുണ്ടോ എന്നായിരുന്നു അവർ നോക്കിയത്..

“അതിനു കല്ലു തന്നെ വേണം എന്നു നിർബന്ധം ഉണ്ടോ,അമ്മേടെ കൂടെ വന്ന സുമിത്ര ന ചേച്ചിയോട് പറഞ്ഞാൽ കോഫി എടുത്തു തരില്ലായിരുന്നോ…”

കാശി അല്പം നീരസത്തിൽ  ആണ് ചോദിച്ചത്..

അപ്പോളേക്കും എല്ലാവർക്കും ഉള്ള ചായ എടുത്തു കൊണ്ട് കല്ലു വന്നിരിന്നു.ആദ്യം കൊണ്ട് ചെന്നു കൊടുത്തത്, സുഗന്ധിയ്ക്ക് ആയിരുന്നു

അത് കണ്ടതും അർജുന്റെ മുഖം ഇരുണ്ടു.

ദേഷ്യത്തൽ അവൻ കല്ലുവിനെ നോക്കിയതും പേടിയോടെ അവൾ മുഖം താഴ്ത്തി നിന്നു.

തുടരും.

Leave a Reply

Your email address will not be published. Required fields are marked *