കൈലാസ ഗോപുരം – ഭാഗം 39, എഴുത്ത്: മിത്ര വിന്ദ

by pranayamazha.com
70 views

ഒലിവ് ഗ്രീൻ നിറം ഉള്ള സൽവാർ എടുത്തു ഇട്ടു, നനഞ്ഞ മുടി ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കിയ ശേഷം പാതി എടുത്തു ഹയർ ക്ലിപ്പ് ചെയ്തു ഉറപ്പിച്ചു. വെള്ളകല്ലിന്റെ ഒരു പൊട്ടും തൊട്ടു, നെറുകയിൽ അല്പം സിന്ദൂരവും അണിഞ്ഞു കൊണ്ട്, പാർവതി  ഇറങ്ങി വന്നപ്പോൾ കാശിനാഥൻ തന്റെ പതിവ് ലുക്കിൽ റെഡി ആയി കണ്ണാടിക്ക് മുന്നിൽ നിൽപ്പുണ്ട്.

ഹോ…. ഇങ്ങേർക്ക് ഇത്രയും ലുക്ക്‌ ഒക്കെ ഉണ്ടോ….തന്റെ കട്ടിതാടി, ചീർപ്പ് കൊണ്ട് മാടി ഒതുക്കിയ ശേഷം, മുടിയിൽ ഏതോ ടൈപ്പ് ജെൽ പുരട്ടുകയാണ് കാശി..കുറച്ചു നിമിഷങ്ങൾ പാറു അവനെ നോക്കി കൊണ്ട് അതേ നിൽപ്പ് തുടർന്ന്.

വാതിൽ മറവിൽ നിന്നു കൊണ്ട് സ്വന്തം കെട്ടിയോനെ വായിനോക്കേണ്ട അവസ്ഥയെ..

കാശിനാഥൻ ഫോൺ എ ടുക്കുവാനായി തിരിഞ്ഞതും പാറു ഒന്നും അറിയാത്തത് പോലെ പിറു പിറുത്തു കൊണ്ട് റൂമിലേക്ക് കയറി വന്നു..

ആഹ് റെഡി ആയോ പാർവതി ?

ഹ്മ്മ്…… തലയാട്ടി കൊണ്ട് അവൾ കാശിയുടെ മുഖത്തേക്ക് ഒന്ന് കൂടി  ദയനീയമായി നോക്കി.
അവൻ അവളെ നോക്കി തിരികെ കണ്ണുരുട്ടിയതും പാറു നെറ്റി ചുളിച്ചു കൊണ്ട്, തന്റെ ബാഗ് എടുത്തു ചുമലിൽ നോക്കി..

“കാശിയേട്ടാ….. സത്യം പറഞ്ഞാൽ എനിക്ക് വല്ലാത്ത പേടി…. കാലുകൾ ഒക്കെ വിറയ്ക്കുവാ “

“അച്ഛനെയും അമ്മയെയും മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഇറങ്ങിക്കോളു…. പിന്നെ എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ഞാൻ ക്ലിയർ ചെയ്തു തരം.. തൊട്ടടുത്ത് ഞാൻ ഉണ്ടെടോ… അതുകൊണ്ട് ആ പേടി വേണ്ട”
അതും പറഞ്ഞു കൊണ്ട് കാശി വെളിയിലേക്ക് പോകാനായി ഡോർ തുറക്കാനായി നടന്നതും പാറു അവന്റെ കൈയിൽ കയറി പിടിച്ചു.തിരിഞ്ഞു നോക്കിയ അവൻ കണ്ടത് പെയ്യാൻ തുളുമ്പി നിൽക്കുന്ന മിഴികൾ ആയിരുന്നു.

“എന്താ പാർവതി.. താൻ ഓക്കേ അല്ലേ ” അവൻ ചോദിച്ചു തീർന്നില്ല അതിനു മുന്നേ അവള് ഒന്ന് കുനിഞ്ഞു കാശിയുടെ പാദത്തിൽ തൊട്ടു നമസ്കരിച്ചു.

“ടോ… എഴുനേല്ക്ക്..” അവൻ പാറുവിന്റെ തോളിൽ തട്ടി യതും അവള് പെട്ടന്ന് നിവർന്നു നേരെ നിന്നു.
“താൻ എന്തിനാ ഇത്രയ്ക്ക് നേർവസ് ആകുന്നെ എന്നാണ് എനിക്ക് മനസിലാവാത്തത്,, അതിനു മാത്രം എന്തെങ്കിലും സംഭവിച്ചെങ്കിൽ വേണ്ടില്ല,, വെറുതെ വീട്ടിൽ ഒതുങ്ങി കൂടാൻ ആയിരുന്നു എങ്കിൽ എന്തിനാണ്, എം ബി എ കഴിഞ്ഞു അടുത്ത ഹയർ സ്റ്റഡിസ് തേടി പോയത്..”

അവൻ ചോദിച്ചതും പാറു ഒന്നും മിണ്ടാതെ കൊണ്ട് അവനെ തന്നെ ഉറ്റു നോക്കി..

ആ മനസ്സിലെ ഒരായിരം ചിന്തകളും സ്വപ്നങ്ങളും പുറത്തേക്ക് വരാനായി വെമ്പി നിന്നത് കാശി അറിഞ്ഞിരുന്നില്ല.

“സമയം പോയി, താൻ വാ…ഇപ്പൊ തന്നെ ലേറ്റ് ആയി, ഇനി ബ്രേക്ക്ഫാസ്റ്റ് കൂടി കഴിഞ്ഞു ഓഫീസിൽ എത്തുമ്പോൾ ഒരുപാട് വൈകും “

കാശിയുടെ പിന്നാലെ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ഭാഗ്യത്തിന് ആരും ഉണ്ടായിരുന്നില്ല.

ജാനകിചേച്ചി…..

അവൻ ഉറക്കെ വിളിച്ചതും ജാനകി ചേച്ചി തിടുക്കത്തിൽ അവിടേക്ക് വന്നു.

അച്ഛനും അമ്മയും കഴിച്ചോ ചേച്ചി?

“ഉവ്വ് മോനെ… അവര് അമ്പലത്തിൽ പോയിട്ട് വന്നപ്പോൾ കഴിച്ചു…”

“ഹ്മ്മ്….”
ഇരുവരും വേഗത്തിൽ ഭക്ഷണം കഴിച്ചു തീർത്ത ശേഷം അച്ഛമ്മയുടെ അടുത്തേക്ക് ചെന്നു.

പാറു ആദ്യമായി ഓഫീസിലേക്ക് പോകുക അല്ലേ… അതൊന്നു അറിയിക്കാൻ വേണ്ടി ആയിരുന്നു..

പക്ഷെ അച്ഛമ്മ ആണെങ്കിൽ ആ സമയത്ത് അമ്പലത്തിലേക്ക് പോയിരിന്നു എന്നുള്ളത്, ജാനകി ചേച്ചി പറഞ്ഞപ്പോൾ ആണ് അവർ ഇരുവരും അറിഞ്ഞത്.

അച്ഛാ….ഓഫീസിലേക്ക് വരുന്നില്ലേ.?

ഉമ്മറത്തേ സോപനത്തിൽ ഇരിക്കുക ആയിരുന്നു മൂർത്തി.

“ഹ്മ്മ്….”

ഒന്ന് നീട്ടി മൂളിക്കൊണ്ട് അയാൾ എഴുന്നേറ്റു.

പാറുവിനെ തുറിച്ചു നോക്കി കൊണ്ട് കടന്നു വരുന്ന സുഗന്തിയെ കണ്ടതും കാശിക്ക് ദേഷ്യം തോന്നി.

ഇതെന്തിനാണ് അമ്മയ്ക്ക് പാറുവിനോട് ഇത്ര മാത്രം ദേഷ്യം എന്ന് അവൻ പലകുറി ഓർത്തു നോക്കി.

“കൃഷ്ണേട്ട …. കൈലാസ് മോന്റെ കൂടെ പോയാൽ പോരേ..”

തന്റെ ഒപ്പം അച്ഛനും ഓഫീസിലേക്ക് വരാൻ തയ്യാറെടുക്കുന്നത് കണ്ടപ്പോൾ അമ്മയ്ക്ക് ചെറിയ കുശുമ്പ് തല പൊക്കി തുടങ്ങി.. പിന്നേ, താൻ മാത്രം അല്ലാലോ, പാർവതിയും കൂടെ ഉണ്ട്. അത് അതിനേക്കാൾ ഏറെ അമ്മയ്ക്ക് സഹിക്കാൻ പറ്റില്ല.

“എല്ലാ ദിവസവും ഞാനും അച്ഛനും കൂടെ ആണ് ഓഫീസിലേക്ക് പോവാൻ വേണ്ടി,ഇവിടെ നിന്നും ഇറങ്ങുന്നത്,പിന്നെ എന്തിനാണോ ഇങ്ങനെ ഒരു സംസാരം. കുത്തിത്തിരുപ്പ് ആയിരിക്കും ലക്ഷ്യം “

അമ്മയ്ക്ക് കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് കാശി മുറ്റത്തേക്ക് ഇറങ്ങി.

“അമ്മേ….. ഓഫീസിൽ പോയിട്ട് വരാം ” ശബ്ദം താഴ്ത്തി പറയുന്ന പാറുവിനെ നോക്കി സുഗന്ധി മുഖം വെട്ടി ത്തിരിച്ചു. എന്നിട്ട് അകത്തേ ഹാളിലേക്ക് വേഗത്തിൽ കയറി പോയി.

“പാറു… മോള് അതൊന്നും കാര്യം ആക്കേണ്ട, അവളുടെ സ്വഭാവം അങ്ങനെയാണ് കേട്ടോ… കാശിയുടെ ഒപ്പം അല്ലേ മോള് ജോലി ചെയ്യാൻ ആരംഭിക്കുന്നത്, നിനക്ക് നന്മ മാത്രം വരികയൊള്ളൂ “
അവളുടെ തോളിൽ തട്ടി കൊണ്ട് കൃഷ്ണമൂർത്തി പറഞ്ഞതും പാറു അയാളുടെ ഇരു പാദത്തിലും തൊട്ടു നമസ്കരിച്ചു.

“അച്ഛന്റെ അനുഗ്രഹം, എന്നും എന്റെ കുട്ടിക്ക് ഉണ്ടാവും കേട്ടോ… “

അവളെ പിടിച്ചു എഴുനേൽപ്പിച്ച ശേഷം ആ കവിളിൽ അയാൾ ഒന്ന് തട്ടി..നെറുകയിൽ ഒരു മുത്തം കൊടുത്തു.

“മോള് മിടുക്കി അല്ലേ….. അതുകൊണ്ടണ് നിന്റെ ഭർത്താവ് ഇത്രമാത്രം ശുഷ്‌കാന്തി കാണിക്കുന്നത് “

സ്വന്തം അച്ഛന്റെ വാത്സല്യം അറിയുകയായിരുന്നു പാറു.അത്രമത്രം കരുതലോടെ, സ്നേഹത്തോടെ അച്ഛൻ തന്നോട് സംസാരിച്ചല്ലോ ഭഗവാനെ….

കീ കീ….

ഹോൺ മുഴക്കി കൊണ്ട് തങ്ങളെ ഇരുവരെയും നോക്കുന്ന കാശിയെ കണ്ടതും പാറുവും അച്ഛനും കൂടി പോകാനായി ഇറങ്ങി.

യാത്രയിൽ ഉടനീളം അച്ഛനും മകനും കൂടി ഒരക്ഷരം പോലും സംസാരിക്കാതെ ഇരുന്നത് പാർവതിക്ക് വിഷമ ആയിരുന്നു. കാരണം തലേ ദിവസം കാശിയേട്ടനെ,അച്ഛൻ അടിച്ചത് ആവും ഈ മൗനത്തിന്റെ കാരണം എന്ന് അവൾക്ക് തോന്നി..

പക്ഷെ ഇടയ്ക്ക് ഒക്കെ ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ട് അച്ഛൻ പാറുവിനോട് സംസാരിക്കുകയും ചെയ്തു.

KRK ഗ്രൂപ്പ്‌ എന്ന് സ്വർണലിപികളിൽ എഴുതിയ വലിയൊരു കൂറ്റൻ കെട്ടിട സാമൂച്ചയത്തിന്റെ മുന്നിലേക്ക് കാശിയുടെ വണ്ടി വന്നു നിന്നത്.

ഡ്രൈവിംഗ് സീറ്റിൽ നിന്നും അവൻ ഇറങ്ങിയതും,ഒരാൾ ഓടി വന്നു വണ്ടി യുടെ ചാവി മേടിച്ചു.

അച്ചന്റെ പിന്നാലെ പാർവതിയും ഓഫീസിലേക്ക് കയറാനായി വിറയ്ക്കുന്ന പാദങ്ങളുടെ അകമ്പടി സേവിച്ചു നിന്നു.

എന്റെ റൂമിൽ എത്തുന്നത് വരെയും നിന്റെ മുഖം കുനിഞ്ഞു പോകരുത്, കേട്ടല്ലോ പാർവതി…

അവൾക്ക് കേൾക്കാവുന്ന ശബ്ദത്തിൽ പറയുകയാണ് കാശി.
പെട്ടന്ന് തന്നെ പാറു മുഖo ഉയർത്തി പിടിച്ചു.

ഓഫീസിലെ സ്റ്റാഫ്‌സ് എല്ലാവരും വരിവരിയായി ഇരു വശങ്ങളിലും നിൽപ്പുണ്ട്.

അതിൽ മൂന്നാല് പേര് ഇറങ്ങി തങ്ങളുടെ അടുത്തേക്ക് വരുന്നത് അവള് കണ്ടു.

ഒരു സുന്ദരിയായ പെൺകുട്ടി വന്നു കാശിയുടെ കൈയിലേക്ക് ലാവെൻഡർ പൂക്കൾ കൊണ്ട് നിർമിച്ച ബോക്കെഹ് കൈമാറി.

” Mrs Parvathi kashinadhan Congratulations on your new position with this organisation. I understand your skills are an excellent fit for leading our team and setting high standards. We look forward to working together on a variety of projects under your direction. Welcome again to the team .”
അവൻ പറഞ്ഞു കഴിഞ്ഞതും എല്ലാവരുo ഉറക്കെ ക്ലാപ്പ് ചെയ്ത് കൊണ്ട് പാറുവിനെ സ്വീകരിച്ചു.

കാശി തന്റെ കൈയിൽ ഇരിക്കുന്ന ബോക്കെഹ് പാർവതിയ്ക്ക് നൽകി കൊണ്ട് അവളെ ഓഫീസിലേക്ക് വെൽകം ചെയ്തു.

ശേഷം അവന്റെ വലതു കരം നീട്ടിയപ്പോൾ, പാറു അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.

എന്നിട്ട് കാശിയുടെ കൈലേക്ക് തന്റെ കയ്യും വെച്ച് കൊടുത്തു.

അവളുടെ മിഴികളിൽ അത് വരെയും കാണാത്ത പുതിയ ഭാവം….ആൾക്ക് കുറച്ചു ധൈര്യം ഒക്കെ വന്നത് പോലെ…

അതായിരുന്നു അവനു വേണ്ടതും..

തുടരും…

അപ്പോൾ ഇനി പുതിയ കളികൾ തുടങ്ങുകയാണ് കേട്ടൊ. പിള്ളേരുടെ റൊമാൻസ് ഒക്കെ വേണ്ടേ… റിവ്യൂ തന്നിട്ട് പോണേ..

You may also like

Leave a Comment