കൈലാസ ഗോപുരം – ഭാഗം 34, എഴുത്ത്: മിത്ര വിന്ദ

by pranayamazha.com
66 views

തൊട്ട് പിന്നിലായി കാശിയെ കണ്ടതും കിരണും ആദ്യം ഒന്ന് പകച്ചു. ശേഷം പെട്ടന്ന് തന്നെ പാറുവിന്റെ കൈയിൽ നിന്നും പിടി വിട്ടു.

കിരണിനോട് കൂടുതൽ ഒന്നും കാശി സംസാരിച്ചില്ല. പക്ഷെ അവന്റെ ആ നോട്ടത്തിൽ കിരണിന് വ്യക്തമായിരുന്നു കാശിക്ക് തന്നോട് ഉള്ള ദേഷ്യം എത്രത്തോളം ആണെന്നുള്ളത്..

ഒരു പതർച്ചയോട് കൂടി കിരൺ വേഗന്നു തന്നെ അവിടുന്ന് മാറിപോയി.

ബാക്കി എല്ലാവരുടെയും മുന്നിൽ നീ കൈ കൂപ്പി കാണിക്കുവല്ലേ ചെയ്തത്. എന്നിട്ട് ഇവിടെ  മാത്രം എന്ത് പറ്റി.. കാശി ദേഷ്യത്തോടെ പാറുവിനെ നോക്കി. പെട്ടന്ന് വന്നു എന്റെ കൈയിൽ കയറി പിടിച്ചു, എനിക്ക് ആണെങ്കിൽ ഒന്നും മേലാത്ത അവസ്ഥ ആയി പോയി..അച്ഛനും ഉണ്ടായിരുന്നു.അതാണ്… സോറി ഏട്ടാ..
പാർവതി അവനെ നോക്കി ദയനീയമായി പറഞ്ഞു..

“ആളും തരവും നോക്കി പെരുമാറിക്കോണം പാർവതി… അതു ഇത്ര നാളായിട്ടും താൻ പഠിച്ചില്ലേ…”

. “സോ…..”

“ഞാൻ തന്നോട് ഒരു കാര്യം പറഞ്ഞിരുന്നു… ഈ സോറി എന്നുള്ള വാക്കു ചുമ്മാ കേറി പ്രയോഗിക്കരുത് എന്ന്… മറന്നോ താന് “

അത് മനസിലായതും അവൾ ഒന്നും മിണ്ടാതെ വിഷമത്തോടെ അവനെ നോക്കി. കാശി തിരിച്ചു അവളെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം കിരണിനെ ലക്ഷ്യമാക്കി നടന്നു. അവൻ ആണെങ്കിൽ വാഷ് റൂമിൽ ആയിരുന്നു.

“എടാ.. നീ ഫുഡ്‌ കഴിച്ചില്ലേ…..”

പിന്നിൽ നിന്നും കാശിയുടെ ശബ്ദം കേട്ടതും കിരൺ ഞെട്ടി തിരിഞ്ഞു.

“ഹ്മ്മ്… എന്താടാ കിരണേ.. നീ പേടിച്ചു പോയോ…”

“ഹേയ് ഇല്ല ഏട്ടാ… ഞാൻ പെട്ടന്ന്….”

മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് കിരൺ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.

ഹാ.. അതെന്ത് പോക്കാ നീ പോകുന്നെ… എനിക്ക് ഒരു ഷേക്ക്‌ ഹാൻഡ് തന്നിട്ട് പോടാ, ഞാൻ അല്ലേ ഇതിന്റെ ഒക്കെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്…. “

അല്പം മടിച്ചു കൊണ്ട് കിരൺ അവന്റെ നേർക്ക് കൈ നീട്ടി.കാശി തന്റെ കൈ തിരിച്ചു കൊടുത്തതും കിരണിന്റെ കണ്ണ് മിഴിഞ്ഞു. ആഹ്.. കാശിയേട്ടാ… വിട്….

അവൻ അലറി കരഞ്ഞു പോയി.

ചെ… ഈ ചെറുക്കൻ… ഒരു ഷേക്ക്‌ ഹാൻഡ് പോലും നേരെ ചൊവ്വേ കൊടുക്കാൻ അറിയില്ല അല്ലേ….

അവനെ ഒന്നു കണ്ണിറുക്കി കാണിച്ച ശേഷം കാശി വെളിയിലേക്ക് ഇറങ്ങി പോകുകയും ചെയ്തു. കുറച്ചു കഴിഞ്ഞതും തന്റെ കൈ വലിച്ചു കുടഞ്ഞു കൊണ്ട് നടന്നു വരുന്ന കിരണിനെ കണ്ടതും കാശി തന്റെ കടപ്പല്ല് ഞെരിച്ചു..

ഏകദേശം ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ പ്രോഗ്രാം അവസാനിച്ചു. എല്ലാവരും പതിയെ പിരിഞ്ഞു പോകുവാൻ തുടങ്ങിയിരുന്നു.. സുഗന്ധിയും മാളവികയും ഒക്കെ മുഖം വീർപ്പിച്ചു ആണ് നിൽക്കുന്നത് എന്ന് കാശിക്ക് മനസിലായി. അവൻ പക്ഷെ അവരെ ഒന്ന് നോക്കുക പോലും ചെയ്തില്ല.
“കാശി… എന്നാല് നമ്മൾക്കും ഇറങ്ങിയാലോ..നേരം ഒരുപാട് ആയി “കൈലാസ് ആയിരുന്നു അതു.
മ്മ്..അച്ഛനെയും അമ്മയെയും ഒക്കെ ആയിട്ട് നിങ്ങള് വിട്ടോ.. എനിക്ക് അല്പം കൂടി തിരക്ക് ഉണ്ട് ചേട്ടാ.

കാശി പറഞ്ഞതും കൈലാസ് അവരെ കൂട്ടാനായി അകത്തേക്ക് കയറി പോയി. വൈദേഹി യോട് ഒപ്പം വീട്ടിലേക്ക് മടങ്ങി പോകാനായി പാറുവും ഇറങ്ങിയതും കാശി അവളെ തടഞ്ഞു.

“പാർവതി… നമ്മൾക്ക് ഒരുമിച്ചു പോകാം, ചേച്ചി പൊയ്ക്കോട്ടേ “

“ആഹ് എന്നാൽ പിന്നെ, നിങ്ങള് ഒരുമിച്ചു പോന്നോളൂട്ടോ, കാശി യ്ക്ക് ഇത്തിരി താമസം ഉണ്ടെന്നു..”
പാർവതി തല കുലുക്കി.

കാശിക്ക് എന്തൊക്കെയോ മെയിൽസ് ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു. അവൻ ലാപിന്റെ മുന്നിൽ ഇരിക്കുക ആണ്. പിന്നെയും ഒരു മണിക്കൂർ കൂടി കഴിഞ്ഞു ആണ് കാശിയും പാർവതി യും വീട്ടിലേക്ക്പോന്നത്

“കാശിയേട്ടാ..”

വണ്ടിയിൽ കയറിയതും പാറു വേഗം തന്നെ അവനെ വിളിച്ചു.

“എന്താണ് പാർവതി ” അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് അവളെ നോക്കി.

“ഞാൻ ഒരു കമ്പനീയിലും വരില്ല കേട്ടോ, എനിക്ക് പേടിയാ..അതും ചെറിയ പ്പോസ്റ്റ് വല്ലതും ആണോ ന്റെ കൃഷ്ണാ. കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഇപ്പോളും ശരീരത്തിലെ വിറയൽ മാറിയിട്ടില്ല”
മുഖവുര കൂടാതെ  പെട്ടന്ന് പറഞ്ഞു കൊണ്ട് പാറു അവനെ നോക്കി. കാശി ആണെങ്കിൽ വണ്ടി ഓടിക്കുന്നതിൽ ആണ് ശ്രെദ്ധ മുഴുവനും…

“അതേയ്… ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ…”

അവൾ വീണ്ടും ചോദിച്ചു.

പക്ഷെ കാശി അതൊന്നും ശ്രെദ്ധിക്കുന്നെ ഇല്ല താനും. പാറുവിന് ആണെങ്കിൽ ഈ കുറി ദേഷ്യം വന്നു.

“കാശിയേട്ടാ…..” അവന്റെ കൈ തണ്ടയിൽ അവളൊന്നു കൊട്ടി.

ഹാ.. മര്യാദയ്ക്ക് ഇരിക്ക് പാർവതി… ഡ്രൈവ് ചെയ്യുന്നത് കണ്ടു കൂടെ തനിക്ക്.

അവൻ ശബ്ദം ഉയർത്തിയതും പാറു ഒന്നും മിണ്ടാതെ ഇരുന്നു.

ചുണ്ടിൽ ഊറിയ പുഞ്ചിരിയോടെ കാശി അവളെ ഒളിക്കണ്ണൽ നോക്കി..

തനിയെ ഇരുന്നു എന്തൊക്കെയൊ പിറു പിറുക്കുക ആണ് ആള്. ചിരി കടിച്ചമർത്തി അവൻ ഡ്രൈവ് ചെയ്തത്..

ഇടയ്ക്ക് ഒക്കെ പാറു അവനെ നോക്കുന്നത് അവൻ അറിയുന്നുണ്ട്. എങ്കിലുംകുറച്ചു ജാഡ ഇട്ട് കൊണ്ട് തന്നെ കാശി ഇരുന്നു…

പിന്നീട് വീട് എത്തും വരേയ്ക്കും ഇരുവരും ഒന്നും സംസാരിച്ചില്ല..അച്ഛനും അമ്മയും ഒന്നും ഉറങ്ങിയിരുന്നില്ല അവര് വന്നപ്പോൾ..കാശി അതു ഊഹിച്ചിരുന്നു താനും.

പാർവതി ആണ് ആദ്യം ഡോർ തുറന്ന് ഇറങ്ങിയത്. വാതിൽക്കൽ നിൽക്കുന്ന അമ്മയെ കണ്ടതും അവള് ഞെട്ടി. അത്രമാത്രം ദേഷ്യത്തിൽ ആയിരുന്നു അവരുടെ നിൽപ്പും ഭാവോം…

ഈശ്വരാ… ഇനി എന്തൊക്കെ ആണോ നടക്കാൻ പോന്നത്, ഞാൻ ആണെങ്കിൽ ഇത് ഒന്നും അറിഞ്ഞത് പോലും അല്ല.. അവൾ ഓർത്തു.

കാശിയും കൂടെ വന്നിട്ട് അകത്തേക്ക് പോകാം എന്ന് കരുതി അവൾ നിന്നിടത്തു തന്നെ അനങ്ങാതെ നിന്നു.ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയതും കാശി ആണെങ്കിൽ വണ്ടിയിൽ നിന്നു ഇറങ്ങി വരുന്നത് ആണ് അവള് കണ്ടത്.

അവന്റെ പിന്നാലെ പാറു സിറ്റ്ഔട്ടിലേക്ക് കയറിയത്.

“നിനക്കെന്താടി ഒറ്റയ്ക്ക് കയറി വരാൻ പേടി ആണോ “

അവളെ നോക്കി സുഗന്ധി ചോദിച്ചതും പാറു ഒന്ന് വല്ലാതെ ആയി..

സത്യം പറഞ്ഞാൽ അമ്മ നിൽക്കുന്നത് കൊണ്ട് പേടി ആയിരുന്നു, പക്ഷെ പറയാൻ പറ്റില്ലാലോ. മനസ്സിൽ ചിന്തിച്ചു കൊണ്ട് പാറു, വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു…

എന്താ പാർവതി നിനക്ക് നാവില്ലേ…?

സുഗന്ധി ആണെങ്കിൽ വിട്ട് കൊടുക്കാൻ ഉള്ള ഭാവത്തിൽ അല്ലായിരുന്നു.

“ഞാൻ അങ്ങനെ ഒന്നും ഓർത്തില്ല അമ്മേ…”

അവൾ സാവധാനം പറഞ്ഞു.

“എന്തായാലും നീ ആള് ബഹു മിടുക്കി ആണ് കേട്ടോ പാർവതി.. ഇങ്ങനെ എന്റെ മകനെ വളച്ചൊടിച്ചു കളയും എന്ന് ഞങ്ങൾ ആരും സ്വപ്നത്തിൽ പോലും കരുതിയില്ല…”

അവർ പറഞ്ഞത് കേട്ടു കൊണ്ട് പാറു ഒന്നും മിണ്ടാതെ നിൽക്കുക ആണ്.

എന്താടി തുറിച്ചു നോക്കുന്നത്,ഞാൻ പറഞ്ഞത് ശരിയല്ലേ…ഇവനെ ഇത്ര വലിയൊരു പെൺ കോന്തൻ ആക്കി കളഞ്ഞല്ലോ നീയ്…കാശിയെയും കൂടെ നോക്കി കൊണ്ട് പുച്ഛത്തിൽ അവർ പറഞ്ഞു..

നിന്റെ ഒപ്പം തന്നെ വന്നു കയറിയ മറ്റൊരു പെൺകുട്ടി ഉണ്ട് ഇവിടെ.. അവളെ കണ്ടു പഠിക്കു…. ഇത് രണ്ടാഴ്ച പോലും ആകും മുന്നേ കമ്പനി ടെ സ്ഥാനം പോലും നേടി എടുത്തില്ലേ നീയ്..

അത് പറയുകയും അവരെ കിതച്ചു.

“അമ്മേ….. ഇങ്ങനെ ഒന്നും സംസാരിക്കരുത്.. സത്യം ആയിട്ടും ഞാന്…”

പാർവതി……

കാശിയുടെ ശബ്ദം ഉയർന്നതും അവൾ പേടിയോടെ അവനെ നോക്കി.

“അമ്മ അങ്ങനെ പലതും പറയും,അതൊന്നും കേട്ട് നിൽക്കാതെ കേറി പോടീ റൂമിലേക്ക് “

അവൻ വീണ്ടും ശബ്ദം ഉയർത്തി.

“പുതിയ അടവ് ആണോ കാശി..ഭാര്യ യേ ഒന്നും അറിയിക്കാതെ ഇരിക്കാനായായി ഇവിടെ നിന്നും റൂമിലേക്ക് പറഞ്ഞു വിട്ട ശേഷം ആണല്ലോ നിന്റെ ബാക്കി പ്രകടനം അല്ലേ “

“അമ്മയ്ക്ക് എന്താണ്… വെറുതെ എഴുതാപ്പുറം വിളിച്ചു കൂവുന്നത്.”

“നിനക്ക് കാണിക്കാം… എന്നിട്ട് ഞങ്ങൾ ആരെങ്കിലും ചോദ്യം ചെയ്താൽ അതാണ് കുഴപ്പം അല്ലേ “

“ഞാൻ എന്ത് കാണിച്ചെന്നാ അമ്മ പറയുന്നത്…”

കാശിയും അമ്മയോട് കയർത്തു. പാർവതി ആണെങ്കിൽ എല്ലാം കേട്ടു കൊണ്ട് സങ്കടത്തോടെ നിൽക്കുക ആണ്..

മാളുവും കൈലാസും ഒക്കെ അമ്മയുടെയും കാശി യുടെയും ശബ്ദം കേട്ടു കൊണ്ട് എഴുനേറ്റ് വന്നു.എല്ലാ മുഖത്തും ഒരു അമ്പരപ്പ് നിറഞ്ഞു നിന്നു.

“അമ്മ പറയുന്നത് ഒന്നും എനിക്ക് മനസിലാകുന്നില്ല കേട്ടോ..”

“പറഞ്ഞു കൊടുക്ക്‌ കൃഷ്ണേട്ടാ.. ആരോട് ചോദിച്ചിട്ടാണ് ഇവൻ ഈ തോന്ന്യവാസം ഒക്കെ കാണിച്ചത് എന്ന്…”

“തോന്നിവാസമോ… ഞാനോ…”

കാശി ആണെങ്കിൽ അച്ഛനെയും അമ്മയെയും മാറി മാറി നോക്കി.

“ആഹ്.. നീ തന്നെ… എല്ലാം അറിഞ്ഞു കൊണ്ട് ഞങ്ങളെ പൊട്ടൻ കളിപ്പിക്കല്ലേ കാശി…”

“അച്ഛാ.. ഈ അമ്മ എന്തൊക്കെ ആണ് പറയുന്നേ… എനിക്ക് ഒന്നും വ്യക്തമാകുന്നില്ല കേട്ടോ “

“പാർവതി യുടെ അച്ഛൻ സേതുമാധവൻ തമ്പി നഷ്ടം വന്നതിനെ തുടർന്ന് മുണ്ടക്കൽ ഗ്രൂപ്പിന് വിറ്റ കമ്പനി അവര് പറഞ്ഞു തുക അതും കോടികൾ കൊടുത്തു നീ തിരിച്ചു മേടിച്ചോ കാശി   .”

കൃഷ്ണ മൂർത്തി എഴുന്നേറ്റു മകന്റെ അടുത്തേക്ക് വന്നു..കാര്യങ്ങൾ ഇത്ര വേഗന്ന് എല്ലാവരുടെയും കാതിൽ എത്തിയോ ഭഗവാനെ… കാശി ഓർത്തു.

“കാശി… ഞാൻ ചോദിച്ചതിന് ഉത്തരം പറയു നീയ്…”

അച്ഛന്റെ ശബ്ദം മാറിയതു കാശിക്ക് മനസിലായി..

“അത് പിന്നെ അച്ഛാ… ഞാൻ…”

“നീ മേടിച്ചോ ഇല്ലയോ….”

“എഗ്രിമെന്റ് സൈൻ ചെയ്തു.. അതിനു ശേഷം ആണ് ഞാൻ ഇന്ന് പാർട്ടി അറേഞ്ച് ചെയ്തത്…”

“ആ എഗ്രിമെന്റ് ക്യാൻസൽ ചെയ്യണം… എത്രയും പെട്ടന്ന്…”

കൂടുതൽ ഒന്നും പറയാതെ കൊണ്ട് കൃഷ്ണമൂർത്തി തന്റെ റൂമിലേക്ക് പോയി.

അച്ഛാ.. ഒരു നിമിഷം…

അയാൾ ഡോർ തുറക്കാനായി വാതിൽക്കൽ എത്തിയതും കാശി അയാളെ പിന്നിൽ നിന്നു വിളിച്ചു.

അയാൾ പിന്തിരിഞ്ഞു മകനെ നോക്കി

“അത് നടക്കില്ല അച്ഛാ… ഞാൻ ഈ പ്രൊജക്റ്റ്‌ ആയിട്ട് മുന്നോട്ട് പോകാൻ തീരുമാനിച്ചത് ആണ്… അത് അങ്ങനെ തന്നെ നടത്തുകയും ചെയ്യും.. ആരൊക്കെ അതിനു തടസം നിന്നാലും ശരി, കാശിനാഥൻ ഒരു കാര്യം തീരുമാനിച്ചാൽ അതു നടത്തിയേ പിന്മാറു…

അവൻ പറഞ്ഞു കഴിഞ്ഞതും മൂർത്തി യുടെ കൈ വായുവിൽ ഒന്ന് ഉയർന്നു പൊങ്ങി.

തുടരും.

റിവ്യൂ തരണേ പിള്ളേരെ ❤️❤️❤️❤️

You may also like

Leave a Comment