കാശിയെ കണ്ടതും പാർവതി ചാടി പിരണ്ടു എഴുന്നേറ്റതും പെട്ടന്ന് അങ്ങട് വേച്ചുപോയി..
നിനക്ക് എന്താ ഇത്ര പരവേശം… എവിടേക്ക് എങ്കിലും തിടുക്കപ്പെട്ടു പോകാൻ നിക്കുവാണോ…
എന്ന് ചോദിച്ചു കൊണ്ട് അവളെ വീഴാതെ പിടിച്ചു,അവൻ അവളുടെ ഇടുപ്പിൽ കൈ ചേർത്തതും പെണ്ണൊന്നു ഉയർന്നു പൊങ്ങിപ്പോയി. പെട്ടന്ന് തന്നെ അവൾ അവന്റെ തോളിലേക്ക് മുഖം പൂഴ്ത്തിയതും കാശിയും ഒന്ന് പകച്ചു..ഒരു നിമിഷം കൊണ്ട് തന്നെ അവളു അകന്നു മാറുകയും ചെയ്തു.
താൻ ഭക്ഷണം കഴിച്ചോ..? പെട്ടന്ന് അവൻ ചോദിച്ചു.
‘മ്മ്… കഴിച്ചു… ഇല്ലില്ല കഴിച്ചില്ല….
ഏതെങ്കിലും ഒന്ന് ഉറപ്പിക്ക് പാർവതി… ഇതെന്താ തനിക്ക് ഓർമ നഷ്ടപ്പെട്ടോ…
തന്റെ കുർത്ത ഊരി മാറ്റിയ ശേഷം, അവൻ അവളെ നോക്കി പറഞ്ഞു..പെട്ടന്ന് തന്നെ പാറു തിരിഞ്ഞു നിന്നു..
പാർവതി…
കാശി വിളിച്ചതും അവൾ തിരിഞ്ഞു അവനെയൊന്ന് പാളി നോക്കിയ ശേഷം വീണ്ടും മുഖം കുനിച്ചു.
താൻ കുറച്ചു മുന്നേ ക്ഷേത്രത്തിൽ പോകുന്ന സമയത്തും പാർവതി ഇതേ പ്രവർത്തി ചെയ്തതോർത്തപ്പോൾ കാശിക്ക് ദേഷ്യം വന്നു. പെട്ടന്ന് അവൻ അവളുടെ അടുത്തേയ്ക്ക് നടന്നു വന്നു.
താൻ എന്തിനാണ് ഇങ്ങനെ മുഖം കുനിച്ചു നിൽക്കുന്നത്. ഇവിടെ കാണാൻ പാടില്ലാത്തത് എന്തെങ്കിലും നടന്നോ….എന്ന് ചോദിച്ചു കൊണ്ട് അവൻ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി.
“ഇയാള് പുറത്തായിരുന്നു എന്നല്ലേ പറഞ്ഞത്. പഠിച്ചതും വളർന്ന തും ഒക്കെ “
അവൻ ചോദിച്ചപ്പോൾ പാറു മെല്ലെ തല കുലുക്കി.
“സംസാരിക്കാൻ അറിഞ്ഞു കൂടെ തനിക്ക്….”
വീണ്ടും അവൾ തല കുലുക്കിയതും അവൻ ദേഷ്യത്തിൽ പല്ലിറുമ്മി.
” എനിക്ക് സംസാരിക്കുവാൻ അറിയാം കാശിയേട്ടാ “
അതുകണ്ടതും പാറു പേടിച്ചു കൊണ്ട് പറഞ്ഞു..
“താനെന്തിനാണ് ഇപ്പോൾ ഇവിടെ തിരിഞ്ഞുനിന്നത്..”
അവന്റെ ചോദ്യം കേട്ടതും അവൾ മുഖം കുനിച്ചു.പക്ഷേ കാർത്തി ഒരു തവണ കൂടി അവളുടെ താടി പിടിച്ച് മേൽപ്പോട്ട് ഉയർത്തി.
” ഞാൻ ചോദിച്ചത് കേട്ടില്ലേ “
“മ്മ്…”
“അതിന്റെ മറുപടി എനിക്ക് കിട്ടണം…”
“അത് പിന്നെ കാശിയേട്ടൻ ഡ്രസ്സ് ചേഞ്ച് ചെയ്തപ്പോൾ….”
“അതിനു… ഞാനിവിടെ നേയ്ക്കഡായിട്ട് നിൽക്കുവാണോ”
“അല്ല…”
“പിന്നെ…..”
“സോറി…..”
“എന്തിനു….”
“ഞാൻ… അത് പിന്നേ,കാശിയെട്ടൻ എന്ത് കരുതും എന്ന് വിചാരിച്ചു ‘
“പാർവതി.. നീ കൊച്ചു കുട്ടി ഒന്നും അല്ല…22വയസ് കഴിഞ്ഞവൾ ആണ്. നിനക്ക് എന്താ ഒന്നും അറിയാൻ പാടില്ലേ… അഥവാ ഞാൻ ഈ കുർത്ത മാറി ഇങ്ങനെ നിന്നു എന്ന് കരുതി, നീ കണ്ണു പൊത്തി കളിക്കാനും മാത്രം എന്തെങ്കിലും ഇവിടെ നടന്നോ “
“ഇല്ല….”
“പിന്നെന്താ… “
“സോറി….”
” ഈ സോറി എന്നുള്ള വാക്ക് കൂടെക്കൂടെ പ്രയോഗിച്ച്,വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ…”
“മ്ച്ചും….”
അവൾ ചുമൽ ചലിപ്പിച്ചു.
“വേണ്ട സമയത്ത്, അർഹതയുള്ളവരോട് മാത്രം പറയേണ്ടതാണ് ഈ സോറി എന്നുള്ള പദം, അല്ലാതെ കൂടെക്കൂടെ ഇതുപറഞ്ഞ്, രക്ഷപെടാൻ ശ്രമിക്കരുത് “
“ഹ്മ്മ് “
“നീ എന്റെ ഭാര്യ ആണ്. നിന്റെ മുന്നിൽ ഒന്ന് നേക്കഡ് ആയി നിന്നു എന്ന് കരുതി എനിക്കോ നിനക്കോ ഒന്നും സംഭവിക്കാൻ പോണില്ല… പറഞ്ഞത് കേട്ടോ “
“മ്മ് “
അവൾ ആലോചന യോട് കൂടി നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി.
എന്താ……അതു കണ്ടതും അവൻ ചോദിച്ചു
“ഞാൻ ആരുടേം മുന്നിൽ ഇങ്ങനെ ഒന്നും നിന്നു ഡ്രസ്സ് മാറില്ല കേട്ടോ…അത് കാശിയേട്ടൻ ആണേലും ശരി .”
എന്ന് പാർവതി,പറഞ്ഞതും കാശി തലയിൽ കൈ വെച്ച് കൊണ്ട് ബെഡിലേക്ക് ഇരുന്നു..
“അപ്പനും അമ്മയും ഒരുപാട് ലാളിച്ചു വഷളാക്കിയതിന്റെ കുഴപ്പങ്ങൾ മാത്രമേ നിനക്കുള്ളൂ… വേറെ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല… ചികിത്സിച്ചാൽ ഭേദമാവുകയും ചെയ്യും.
അതും പറഞ്ഞുകൊണ്ട് കാശി എഴുന്നേറ്റു,ഡ്രസ്സിംഗ് റൂമിലേക്ക് പോയി..
ഈശ്വരാ.. ഈ കാശിയേട്ടൻ ഇത് എന്തൊക്കെയാണ് സംസാരിക്കുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല…പാറു വീണ്ടും ആലോചനയോടുകൂടി നിന്നു..
“അതേയ് കാശിയേട്ടാ…”
വേഷം ഒക്കെ മാറി വന്നശേഷം കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി ചീവുക ആയിരുന്നു കാശി.
‘എന്താണ്… “
“എനിക്ക് പാദസരം വേണ്ട കാശിയേട്ട.. ഞാൻ അത് ഇടുന്നില്ല…’
“അതെന്താ….”
“അവരുടെ ഒക്കെ മുന്നിൽ പാദസരം ഇട്ടു നടക്കാൻ എനിക്കൊരു ബുദ്ധിമുട്ട്… അതാണ് “
“മ്.. ശരി ശരി ‘ അവൻ പറഞ്ഞതും പാറുവിനു സന്തോഷം ആയിരുന്നു..
“ഇത് പാർവതിയുടേതാണോ എന്ന് നോക്കിക്കേ…” എന്ന് പറഞ്ഞുകൊണ്ട് കാശി ഒരു പൊതി അവളുടെ കയ്യിലേക്ക് കൊടുത്തു.
അത് മേടിച്ച് തുറന്നു നോക്കിയതും പാറുവിന്റെ മിഴികൾ ഈറൻ അണിഞ്ഞു..താൻ ഇന്നലെ, ക്രൗൺ ജ്വല്ലറി വിറ്റ , തന്റെ മോതിരം ആയിരുന്നു അതില്…അവള് കാശിയെ പതിയെ മുഖം ഉയർത്തി നോക്കി… അവനപ്പോൾ പാറുവിനെ മൈൻഡ് ചെയ്യാതെ, ഫോണിൽ എന്തൊക്കെയോ തിരയുകയായിരുന്നു…തേങ്ങലിന്റെ ശബ്ദം ഉയർന്നതും കാശി അവളെ നോക്കി.
എന്താ…. ഇത് പാർവതിയുടേത് തന്നെയല്ലേ…
അതേ….
പിന്നെന്തിനാണ് കരയുന്നത്…
നിക്ക്… വേറെ വഴിയൊന്നും ഇല്ലായിരുന്നു, ഇന്ന് കർമ്മം ചെയ്യാൻ എത്തിയ ആളുകൾക്ക്, 15,000 രൂപ കൊടുക്കണം എന്ന്, വല്യമ്മ വിളിച്ചു പറഞ്ഞപ്പോൾ… എന്റെടുത്ത് കാശൊന്നും ഇല്ലായിരുന്നു… അതുകൊണ്ടാണ്, കാശി ഏട്ടന് നാണക്കേടായി എന്നറിയാം… സോറി……
എണ്ണിയെണ്ണി തന്നോടു പറയുന്നവളെ സാകൂതം നോക്കി നിൽക്കുക ആണ് കാർത്തി.
ഞാൻ…. എനിക്ക്….. അവളുടെ വാക്കുകൾ മുറിഞ്ഞു..
ഓടിച്ചെന്ന് ബാഗ് തുറന്നു, അവൾ, ക്യാഷ് എടുത്തു കൊണ്ടുവന്നവന്റെ നേർക്ക് നീട്ടി.
ഇത് ആയിരുന്നു ഇന്നലെ വിറ്റപ്പോൾ കിട്ടിയത്.
അവന്റെ കൈലേക്ക് ആ പൈസ മുഴുവൻ വെച്ച് കൊടുത്തു കൊണ്ടവൾ പിന്നെയും തേങ്ങി..
ഞാൻ…ഞാൻ എല്ലാവരുടെയും മുന്നിൽ പരിഹാസകഥാപാത്രം ആകുക ആണ്…എനിക്ക് ആണെങ്കിൽ മതിയായി… എവിടേക്ക് എങ്കിലും പോയ്കോളാം ഞാന്… പ്ലീസ്….
അവന്റെ മുന്നിൽ ഇരുന്ന് കൊണ്ട് അവൾ കൈ കൂപ്പി..എന്നിട്ട് മുട്ടിന്മേൽ മുഖം ചേർത്ത് വിങ്ങി കരഞ്ഞു. തന്റെ കൈലേക്ക് അവൾ തന്ന കാശ് കൊണ്ട് പോയി അവൻ അവളുടെ ബാഗിൽ തന്നെ വേച്ചു. എന്നിട്ട് അവളെ പിടിച്ചു മേല്പോട്ട് ഉയർത്തി നേരെ നിറുത്തി..
നീ ആരുടെ മുന്നിലാണ് പരിഹാസ കഥാപാത്രമായി മാറിയത്…?
ശബ്ദം താഴ്ത്തിയാണ് അവൻ ചോദിച്ചത്.
പാർവതിക്ക് കാശ് വേണമായിരുന്നെങ്കിൽ എന്നോട് ചോദിക്കരുത് ആയിരുന്നൊ, അതിനുപകരം എന്തിനാണ് ഈ ഗോൾഡ് കൊണ്ടുപോയി വിറ്റത്. ക്രൗൺ ജ്വല്ലറിയിലെ മാനേജർ അഭിലാഷ് എന്റെ സുഹൃത്താണ്, നമ്മളുടെ കല്യാണത്തിന് അവൻ വന്നിരുന്നു, പാർവതിയെ ജ്വല്ലറിയിൽ വെച്ച് കണ്ടപ്പോൾ, അഭിലാഷാണ് എന്നെ വിളിച്ച് കാര്യങ്ങൾ പറഞ്ഞത്. ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നല്ലോ പാർവതി ഇയാൾക്ക് എന്നോട് ചോദിച്ചു കൂടായിരുന്നോ…
അവൾ അതിനു മറുപടിയൊന്നും പറയാതെ മുഖം കുനിച്ചു തന്നെ നിന്നു…
താൻ പോയി മുഖമൊക്കെ ഒന്ന് കഴുകിയിട്ട് വരൂ.. ഫുഡ് കഴിക്കണ്ടെ…എനിക്ക് വിശക്കുന്നു..
അവൻ പറഞ്ഞതും പെട്ടെന്ന് തന്നെ പാർവതി വാഷറൂമിലേക്ക് പോയി.
കണ്ണ് മുഖവും ഒക്കെ കഴുകിത്തുടച്ചുകൊണ്ട് അവൾ വേഗ തിരികെ വരുകയും ചെയ്തു..അത്താഴം കഴിക്കുവാനായി അവർ താഴേക്ക് എത്തിയപ്പോൾ സമയം 10 30 കഴിഞ്ഞിരുന്നു….
കൈലാസും മാളവികയും,ഭക്ഷണം കഴിച്ച് എഴുന്നേറ്റ് കൈ കഴുകുന്നുണ്ടായിരുന്നു.അച്ഛനും അമ്മയും പ്രിയയും ഒക്കെ കിടന്നു തോന്നുന്നു.. ആരും ഡൈനിങ് റൂമിൽ ഇല്ലായിരുന്നു..
ചപ്പാത്തിയും, ഒരു മസാലക്കറിയും ആയിരുന്നു ഡിന്നർ നു..
അവർ ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. ഇടയ്ക്ക് കൈലാസ് വന്ന് കാശിയോട്, ഓഫീസിലെ ഓരോരോ കാര്യങ്ങളൊക്കെ തിരക്കുന്നുണ്ടായിരുന്നു.. മാളവിക പക്ഷേ , അവരെ ഒന്നു നോക്കുക പോലും ചെയ്യാതെ, അവളുടെ മുറിയിലേക്ക് കയറിപ്പോയി..
“പാർവതി.. വീട്ടിലേ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു അല്ലേ… “
ഇടയ്ക്ക് കൈലാസ് അവളെ നോക്കി ചോദിച്ചു.
‘ഉവ്വ്… “
അവൾ മറുപടി കൊടുക്കുകയും ചെയ്തു…
11മണി കഴിഞ്ഞു കാശി കിടക്കാനായി വന്നപ്പോൾ..കൈലാസും ആയിട്ട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൻ.അവൻ റൂമിലെത്തിയപ്പോൾ പാർവതി ഉറങ്ങിയിരുന്നില്ല..എന്തോ ആവശ്യത്തിനായി അലമാര തുറന്നപ്പോഴാണ്, താൻ വാങ്ങിക്കൊടുത്ത ജ്വല്ലറി ബോക്സ് കാശിയുടെ കണ്ണിൽ ഉടക്കിയത്..
അവൻ അതു മെല്ലെ വലിച്ചെടുത്തു..
തുറന്നുനോക്കി..
ശേഷം അവൾക്കായി വാങ്ങിയ പാദസരം തന്റെ കൈയിലേക്ക് എടുത്തു..
തുടരും….