ക്രൗൺ ജുവല്ലറി യുടെ മുന്നിലായി കാശി യുടെ കാറ് വന്നു നിന്നതും പാർവതി അല്പം ഞെട്ടലോടു കൂടി അവനെ മുഖം തിരിച്ചു നോക്കി.
“ഇറങ്ങു…..”
കൂടുതലൊന്നും അവളോട് പറയാതെ കൊണ്ട് കാശി ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി..
ഈശ്വരാ എന്തിനാണാവോ.. ഇനി ഇന്നലെ താൻ, ഈ ജ്വല്ലറിയിൽ കൊണ്ടുവന്ന തന്റെ മോതിരം വിറ്റ,വിവരം ആരെങ്കിലും വഴി എങ്ങാനും കാശിയേട്ടൻ അറിഞ്ഞോ ആവോ…ന്റെ ഭഗവാനെ, ഇനി അതിന്റെ പേരിൽ ആവും അടുത്ത പ്രശ്നം…
ശീതികരിച്ച മുറിയിലേക്ക് കയറിയതും അവളെ നിന്നു വിയർക്കാൻ തുടങ്ങി..
ഇന്നലെ ഇതേ സമയത്ത് ആയിരുന്നു, എത്തിയത്..
ആരെങ്കിലും തിരിച്ചു അറിയുമോ ആവൊ…
“ഹെലോ… കാശി….” ആരുടെ യൊ ശബ്ദം കേട്ടതും കാശിയും പാർവതി യും ഒരുപോലെ തിരിഞ്ഞു നോക്കി.
ആഹ് അഭിഷേക്….. ബിസി ആണോടാ.. ഞാൻ ഇത്തിരി ലേറ്റ് ആയി ….തങ്ങളുടെ അടുത്തേക്ക് വന്ന ആളുടെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് കാശി ചോദിച്ചു..
“ഇറ്റ് സ് ഓക്കേ മാൻ…. വരൂ… ഇവിടെ ഇരിക്കാം….” അയാൾ ചൂണ്ടിയ ഭാഗത്തേക്ക് ഇരുവരും പോയി ഇരുന്നു.
നമ്മൾക്ക് ആദ്യം വളകൾ നോക്കാം അല്ലേ കാശി…പെട്ടന്ന് അയാൾ ചോദിച്ചതും പാറു ഒന്നു പകച്ചു കൊണ്ട് കാശിയെ നോക്കി.അപ്പോളും സ്ഥായി ഭാവം ആയ ഗൗരവത്തിൽ തന്നെ ആയിരുന്നു അവൻ..
“മാഡം, ഇത്, പുതിയ കളക്ഷൻ ആണ്,സിമ്പിൾ ആണ് താനും, എന്നാൽ അത്യാവശ്യം വെയിറ്റ് ഉണ്ട് താനും… ഡെയിലി യൂസിനൊക്കെ ഏറ്റവും കംഫർട്ടബിൾ ആണിത്…”
സെയിൽസ്മാൻ എടുത്തു നീട്ടിയ വളകൾ ഒരല്പം ജാള്യതയോടുകൂടി ആണ് പാറു മേടിച്ചത്..
വെറുതെ തിരിച്ചും മറിച്ചും, അത് നോക്കി കൊണ്ടിരിക്കുകയാണ് അവൾ… എന്ത് ചെയ്യണമെന്ന് അറിയാതെ..
‘ പാർവതിക്ക് ഇത് ഇഷ്ടമായോ ‘ കാശിനാഥൻ ചോദിച്ചതും അതെ എന്ന അർഥത്തിൽ അവൾ തല കുലുക്കി.
“ചേരുമോ എന്ന് നോക്ക്…. അതിനു ശേഷം ഭംഗി കാണാം…”
അവൻ പറഞ്ഞപ്പോളേക്കും പാറു അതു കൈലേക്ക് ഇട്ടു.
“കറക്റ്റ് ആണ്….’
അവന്റെ നേർക്ക് കൈ തണ്ട ഉയർത്തി കാണിക്കുക ആയിരുന്നു പാറു അപ്പോള്..
“മ്മ്… ഓക്കേ…..”
“സാർ,രണ്ടെണ്ണം മതിയോ… അതോ “
സെയിൽസ്മാൻ ചോദിച്ചതും പാർവതി അയാൾക്ക് വേഗം ഉത്തരം നൽകി.
“മതി… ഇത് മതി…രണ്ടെണ്ണം ഉണ്ടല്ലോ….”
“അതുപോലെ തന്നെ രണ്ടെണ്ണം കൂടി എടുക്കു…”
കാശി പറഞ്ഞതും അയാൾ വീണ്ടും പിന്തിരിഞ്ഞു വളകൾ തിരഞ്ഞെടുക്കാനായി..
രണ്ടെണ്ണം മതിയായിരുന്നു കാശിയേട്ട..
അവൾ അവന്റെ മുഖത്തേക്ക് നോക്കി മെല്ലെ പറഞ്ഞു. പക്ഷെ അത് കേട്ട ഭാവം പോലും അവൻ കാണിച്ചില്ല.
മാഡം.. ഇത് നോക്ക്… കറക്റ്റ് അല്ലേ…
സെയിൽസ്മാൻ രണ്ട് വളകളും കൂടി അവൾക്ക് എടുത്തു കൊടുത്തു…അല്പം മടിയോടുകൂടിയാണ് പാറു അത് വാങ്ങിയത്..
“ദേ.. ആ സെക്കന്റ് റോ യേ പാറ്റേൺ എടുക്കു..നോക്കട്ടെ എങ്ങനെയുണ്ടെന്ന്…”
കാശി, തന്റെ വിരൽ ചൂണ്ടിയ ഭാഗത്തേയ്ക്ക്, പാറു നോക്കി..അല്പം വീതി കൂടിയ വളകൾ ആണ്… അവനു ഇഷ്ടം തോന്നിയ രണ്ട് മൂന്നു എണ്ണം കൂടി അതിൽ നിന്നും വാങ്ങി.
“കമ്മലിന്റെ സെക്ഷൻ എവിടാ “
“First ഫ്ലോറിൽ ആണ് സാർ….”
അയാൾ പെട്ടന്ന് അവരെ കമ്മലുകൾ കാണിക്കാൻ കൊണ്ട് പോയി..
മാഡം… ഏത് മോഡൽ ആണ് വേണ്ടത്… ജിമുക്കി കമ്മൽ കാണിക്കട്ടെ… എന്ന് ചോദിച്ചപ്പോൾ പാറു കാശിയെ നോക്കി..
“തനിക്ക് ഇഷ്ടം ആണെങ്കിൽ നോക്കു….”
കാശി പറഞ്ഞതും അവൾ ജിമിക്കി കമ്മൽ കാണിക്കുവാൻ സെയിൽസ്മനോട് പറഞ്ഞു.. ട്രഡീഷണൽ രീതിയിലുള്ള ഒരു ജോഡി കമ്മലുകളാണ് പാർവതി തനിക്ക് സെലക്ട് ചെയ്തത്ത ന്റെ കാതിലേക്ക് വെച്ച് കൊണ്ട് അവൾ കണ്ണാടിയിൽ നോക്കി. ശേഷം കാശിയെയും..
“ഇഷ്ടം ആയെങ്കിൽ എടുത്തോളൂ….”
അത് കേട്ടതും അവൾ സന്തോഷത്തോടെ തല കുലുക്കി. ജിമിക്കി കമ്മൽ അവൾക്ക് നന്നേ ചേരുന്നുണ്ടയിരിന്നു.. അത് കൂടാതെ ഒന്നു രണ്ട് സ്റ്റഡ്ടും കൂടി അവൾക്കായി കാശി എടുത്തു വെച്ചു.
സാർ.. എനിതിങ് എൽസ്…
യെസ്…. ഒരു ജോഡി പാദസരം കൂടി…
ഓക്കേ സാർ.. അത് അപ്പുറത്തെ വശത്തു ആണ്.. സാർ ഇവിടെ ഇരുന്നാൽ മതി.. ഞാൻ ഇവിടേക്ക് കൊണ്ട് വരാം….
ഓക്കേ…
സെയിൽസ് മാൻ നടന്നു പോയതും പാറു, തന്റെ അരികിൽ ഇരിക്കുന്ന കാശിയെ നോക്കി. ഫോണിൽ എന്തൊക്കെയോ നോക്കി ഗൗരവത്തിൽ തന്നെ ഇരിക്കുക ആണ് അവൻ അപ്പോളും.
“കാശിയേട്ടാ… കൊലുസ് ഒന്നും വേണ്ടാരുന്നു…. രണ്ട് വളയും ഈ കമ്മലും തന്നെ ധാരാളം….”
. വല്ലായ്മയോട് കൂടി അവൾ അവനെ നോക്കി.
കാശിനാഥനും കുടുംബത്തിനും സമൂഹത്തിന്റെ മുന്നിൽ ഒരു നിലയും വിലയും ഉണ്ട് പാർവതി.ഇന്നലെ മാളവിക ചേച്ചിയുടെ അമ്മ പറഞ്ഞത് താൻ കേട്ടില്ലായിരുന്നോ….. “
കാശി അവളെ നോക്കാതെ ആണ് അതു പറഞ്ഞത എങ്കിലും പാർവതി അവനെ ഉറ്റു നോക്കി ഇരിക്കുക ആണ് അപ്പോളും..
നാണക്കേട് ഒഴിവാക്കാൻ വേണ്ടി ആയിരുന്നു ല്ലേ… താൻ കരുതിയത് തന്നോട് ഉള്ള ഇഷ്ടം കൊണ്ട് ആണെന്നാ….ഓർത്തു കൊണ്ട്,ഒരു മന്ദഹാസത്തോട് കൂടി അവൾ അവ്നിൽ നിന്നും ദൃഷ്ടി മാറ്റി..
പാദസരം എടുത്തു കാലിലേക്ക് വെച്ചപ്പോൾ എന്ത് കൊണ്ടോ ഒരു വിറയൽ ശരീരത്തിലേക്ക് പടരും പോലെ……
വേണ്ടിയിരുന്നില്ല…
എന്തോ.. താൻ ഒരു അധികപ്പറ്റ്ആയ പോലെ ഒരു തോന്നൽ…
“ഇഷ്ടം ആയോ മാഡം….”
മ്ച്ചും….. ഇല്ല…
അങ്ങനെ പറയാൻ ആയിരുന്ന് അപ്പോൾ അവൾക്ക് തോന്നിയെ…
“എന്നാൽ വേറെ ഡിസൈൻ കാണിക്കാം…”
എന്ന് പറഞ്ഞു കൊണ്ട് അയാൾ വീണ്ടും പോകാൻ തുനിഞ്ഞതും പാർവതി അയാളെ തടഞ്ഞു.
“എനിക്ക് ഇത് വേണ്ട ചേട്ടാ… ഈ കൊലുസ് ഇടുന്നതിനോട് തീരെ താല്പര്യം ഇല്ലാഞ്ഞിട്ടാ…..”
മടിയോട് കൂടി അവൾ പറഞ്ഞു.
“അളവ് കൃത്യം ആണോ “
കാശി ചോദിച്ചതും അവൾ തലയാട്ടി…
“മ്മ്… എങ്കിൽ അതും കൂടി എടുത്തേയ്ക്ക്….എന്നിട്ട് ബില്ല് കൂട്ടിക്കോളു..”
“ഓക്കേ സാറെ.. എത്രയും പെട്ടന്ന് ചെയ്തു തരാം…..”
അരമണിക്കൂറിനുള്ളിൽ ഇരുവരും അവിടെ നിന്നും ഇറങ്ങി.
ഒരു കോഫി കുടിച്ചിട്ട് പോകാം എന്ന് പറഞ്ഞു കൊണ്ട് അടുത്തുള്ള കോഫി ഷോപ്പിലേക്ക് കാശി നടന്നു..
റോഡ് ക്രോസ് ചെയ്തു വേണമായിരുന്നു പോകേണ്ടത്..
വണ്ടികൾ ആണെങ്കിൽ ചീറി പാഞ്ഞു പോകുന്നത് കണ്ടതും പാറു സ്തംഭിച്ചു ഇടതും വലതും മാറി മാറി നോക്കി കൊണ്ട് നിൽക്കുക ആണ്..
പെട്ടന്ന് ആയിരുന്നു തന്റെ ഉള്ളം കൈയിലേക്ക് ഒരു ചെറു ചൂട് വന്നു പൊതിഞ്ഞത്.
തന്റെ കൈയിൽ പിടിച്ചു കൊണ്ടു വേഗത്തിൽ റോഡ് മുറിച്ചു കടക്കുന്നവനെ കണ്ണിമ ചിമ്മാതെ അവൾ നോക്കി കൊണ്ട് അവന്റെ ഒപ്പം വേഗത്തിൽ നടന്നു നീങ്ങി.
ഇയാളെ പിടികിട്ടുന്നില്ലലോ ന്റെ ഭഗവാനെ…ഇതിപ്പോ മധുരിച്ചിട്ട് കഴിക്കാനും മേല,കയ്ചിട്ടു തുപ്പാനും മേലാത്ത അവസ്ഥ ആയി പോയല്ലോ..
പാർവതി…ചിരിച്ചോണ്ട് ഇരിക്കാതെ വേഗം കോഫി കുടിക്കു…എനിക്ക് ലേശം ദൃതി ഉണ്ടു.
കാശിയുടെ ശബ്ദം കേട്ടപ്പോൾ പാറു വേഗം കോഫി കുടിച്ചു തീർത്തു…
തുടരും.
വായിച്ചിട്ട് എന്തേലും പറയണേ..