കൈലാസ ഗോപുരം – ഭാഗം 19, എഴുത്ത്: മിത്ര വിന്ദ

by pranayamazha.com
124 views

മാളവികയുടെ വീട്ടിൽ നിന്നും, അടുക്കള കാണൽ ചടങ്ങിനായി ആളുകളൊക്കെ എത്തും എന്നു പറഞ്ഞത് പ്രകാരം, കാശിയും അച്ഛനും കൂടി, മൂന്നു മണിയായപ്പോൾ വീട്ടിലെത്തിയിരുന്നു…

അപ്പോഴാണ് അവൻ കണ്ടത്, രാമചന്ദ്രന്റെ ഒപ്പം വരുന്ന സുഗന്ധി യേ..

” അമ്മ എവിടെ പോയിരുന്നു”

” എനിക്ക് അത്യാവശ്യമായി ഒന്ന് പുറത്തേക്ക് പോകണമായിരുന്നു മോനെ… “

പാർവതി വരുന്നുണ്ടോ എന്ന് അവൻ വെളിയിലേക്ക് എത്തിനോക്കി…

“എന്താടാ… നീ ആരെയാ നോക്കുന്നത് “

“അത് പിന്നെ… പാർവതി…”

” അവളെ കൊണ്ടുവരാനായി ഞാൻ കിരണിനെ ഏൽപ്പിച്ചിട്ടുണ്ട്,,,  കിരൺ ഇവിടെ നിന്നും പോയിട്ട് അരമണിക്കൂറായി”

അച്ഛമ്മയുടെ മറുപടി കേട്ടതും,  കാശിയുടെ മുഖത്ത് പേശികൾ വലിഞ്ഞു മുറുകി..

വായു വേഗത്തിൽ പുറത്തേക്ക് പാഞ്ഞു പോകുന്ന കാശിയെ നോക്കി എല്ലാവരും അന്തം വിട്ടു നിന്നു…

***************

കിരൺ വെളിയിൽ നിൽക്കുന്നതിനാൽ,പാർവതി വേഗത്തിൽ തന്നെ തന്റെ മുറിയിലേക്ക് ചെന്നു..

അച്ഛൻ, കഴിഞ്ഞ കഴിഞ്ഞ പിറന്നാളിന്, തനിക്ക് വാങ്ങി തന്ന  ഒരു ഡയമണ്ട് റിംഗ് ഉണ്ടായിരുന്നു. അവൾ അത് എടുത്തു,,, ഇതു കൊണ്ടുപോയി വിറ്റിട്ട് വേണം നാളെ കർമ്മത്തിനായി വേണ്ട കാശ് റെഡിയാക്കുവാൻ എന്ന പാർവതി കണക്കു കൂട്ടിയിരുന്നു. അപ്പോഴാണ്, അലമാരയുടെ ഉള്ളിലായി, ഒരു, ബ്രൗൺ നിറമുള്ള പേഴ്സ് ഇരുന്നത്.. പെട്ടെന്ന് അവൾ അത് എടുത്തു നോക്കി, അതിലായി, മറ്റൊരു മോതിരം കൂടിയുണ്ടായിരുന്നു..

അത് ഗോൾഡിന്റെ ആയിരുന്നു.

അത് രണ്ടും പേഴ്സിലിലേക്ക് വെച്ചുകൊണ്ട് പാർവതി വേഗം തിരിഞ്ഞു…

അപ്പോഴാണ് വാതിൽക്കൽ കിരണിനെ കണ്ടത്..

“എന്താ “

ആദ്യം ഒന്ന് പതറിയെങ്കിലും അത് മറച്ചു വെച്ചുകൊണ്ട് അവൾ അവനോട് ചോദിച്ചു..

” അല്ല കുറച്ച് സമയമായല്ലോ പാർവതി വീടിനുള്ളിലേക്ക് കയറിപ്പോന്നിട്ട്… കാണാത്തതുകൊണ്ടാണ് ഞാൻ ഇവിടേക്ക് കയറി വന്നത്  “

‘ കണ്ടല്ലോ…. ഇനി വെളിയിലേക്ക് ഇറങ്ങു”

അവൾ അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു..

“ഹാ… അത് എന്തു പറച്ചിലാണ്… ആദ്യമായിട്ട് പാർവതിയുടെ വീട്ടിൽ വന്നിട്ട്, ഒരു ഗ്ലാസ് ചായ പോലും തന്നില്ലല്ലോ “

” കിരൺ മര്യാദയ്ക്ക് വെളിയിലേക്ക് പോകണം അല്ലെങ്കിൽ ഞാനിപ്പോൾ കാശിയേട്ടനെ വിളിക്കും… “

അപ്പോഴേക്കും മുറ്റത്ത് മറ്റൊരു കാർ കൂടി വന്നു നിൽക്കുന്ന ശബ്ദം ഇരുവരും കേട്ടു..

പെട്ടെന്ന് തന്നെ കിരൺ അവിടെ നിന്നും വെളിയിലേക്ക് ഇറങ്ങി പോവുകയും ചെയ്തു..

വലിഞ്ഞു മുറുകിയ മുഖവുമായി അകത്തേക്ക് കയറി വരുന്ന കാശിയെ അപ്പോഴാണ്   അവർ കണ്ടത്.

അവനെ കണ്ടതും ഒരു നിമിഷം വല്ലാതെ ആയി പോയി.

“കിരൺ പൊയ്ക്കോളൂ… ഞാനും പാർവതി യും കൂടി വന്നോളാം “

ഗൗരവത്തിൽ ആണ് കാശി എന്ന് കിരണിന് മനസിലായി.

ശരി ഏട്ടാ…. ഞാൻ എന്നാൽ പോയ്കോളാം…..

കൂടുതലൊന്നും പറയാതെ കൊണ്ട് കിരൺ അവിടെ നിന്നും വേഗം പുറത്തേക്ക് പോയി.

” പാർവതി….നിന്റെ ഫോൺ എവിടെ…”

കാശി ഒരു അലർച്ചയായിരുന്നു…

“ഇവിടെ ഉണ്ട് ഏട്ടാ…..”

പേടിയോടുകൂടി അവനെ നോക്കിയിട്ട് പാർവതി തന്റെ ഫോൺ എടുത്തു…

നോക്കിയപ്പോഴാണ് കണ്ടത് കാശിയുടെ 14 മിസ്ഡ് കോൾ.

അത് കണ്ടതും അവളെ വിറയ്ക്കുവാൻ തുടങ്ങി..

” നീ ഇവിടെ ഇല്ലായിരുന്നോ… “

അവൻ ചോദിച്ചതും പാർവതി , തലകുലുക്കി..

“വാ തുറന്നു പറയടി പുല്ലേ……”

അവൻ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റ് പാർവതിയുടെ അടുത്തേക്ക് വന്നു….

” ഞാൻ ഉണ്ടായിരുന്നു ഏട്ടാ….  വെളിയിലായിരുന്നു… അതുകൊണ്ട് ഫോൺ ബെൽ അടിച്ചത് ഒന്നും കേട്ടില്ല”

ഫോൺ മേടിച്ച് നിലത്തേക്ക് വലിച്ചെറിയാനായി അവൻ തുടങ്ങിയതും അവൾ പെട്ടെന്ന് അവന്റെ കൈക്ക് കയറിപ്പിടിച്ചു..

“പ്ലീസ്…. അത് പൊട്ടിച്ചു കളയരുത്. എന്റെ അച്ഛന്റെയും അമ്മയുടെയും ഒരുപാട് ഓർമ്മകൾ ഉള്ള ഫോൺ ആണിത്…പ്ലീസ്….. ഞാൻ ഏട്ടന്റെ കാലു പിടിക്കാം “

തന്നെ നോക്കി നിറമിഴികളുടെ പറയുന്നവളെ കണ്ടതും അവന്,ദേഷ്യത്തിൽ ഇത്തിരി അയവ് വന്നു..

കാശി ദീർഘമായി ഒന്നു നിശ്വസിച്ചു…

ശേഷം ഫോൺ അവൾക്ക് തിരികെ നൽകി..

“വരൂ പോകാം…..”

കാശി പെട്ടന്ന് തന്നെ പുറത്തേക്ക് ഇറങ്ങി പോയി.

വാതിൽ പൂട്ടിയ ശേഷം, പാർവതി യും ഇറങ്ങി.

അവൻ അപ്പോഴേക്കും വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു..

അച്ഛന്റെയും അമ്മയുടെയും കുഴിമാടത്തിന്റെ അരികിലേക്ക് അവൾ ഓടിച്ചെന്നു..

ഇരുവരോട് വേഗത്തിൽ നിശബ്ദമായി യാത്ര ചൊല്ലിക്കൊണ്ട്, പാർവതി, കാശിയുടെ ഒപ്പം കാറിലേക്ക് കയറി..

ഒന്നുകൂടി ഒന്ന്,തിരിഞ്ഞുനോക്കിയശേഷം കവിളിലൂടെ, ഒലിച്ചിറങ്ങിയ കണ്ണീർ അവൾ തുടച്ചു മാറ്റി..

എന്നിട്ടും,  തന്നോട് എന്തോ വാശി  കാണിക്കുന്ന പോലെ, മിഴികൾ വീണ്ടും അങ്ങനെ പെയ്തുകൊണ്ടേയിരുന്നു..

” നീ ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ പോയവർ ആരെങ്കിലും തിരിച്ചു വരുമോ…. “

കാശിക്ക് ദേഷ്യം ആയി.

തേങ്ങൽ അടക്കിപ്പിടിച്ചുകൊണ്ട് പാർവതി, മുന്നിലെ മങ്ങിയ കാഴ്ചകൾ കണ്ടുകൊണ്ട് അങ്ങനെ ഇരുന്നു.

” കിരൺ വന്നിട്ട് ഒരുപാട് നേരം ആയിരുന്നോ “

അല്പം കഴിഞ്ഞതും അവൻ പാർവതിയോട് ചോദിച്ചു

“ഇല്ല…. ഒരു 10 മിനിറ്റ് ആയത് ഒ lള്ളായിരുന്നു… അപ്പോഴേക്കും ഏട്ടൻ വന്നിരുന്നു”

“മ്മ്…..”

അവൻ ഒന്ന് ഇരുത്തി മൂളി…

“ഏട്ടാ വണ്ടി ഒന്ന് നിർത്താമോ…..”

ഒരു ജ്വല്ലറിഷോപ്പിന്റെ മുൻവശത്ത് എത്തിയതും പെട്ടന്ന് പാർവതി അവനോട് ചോദിച്ചു.

“മ്മ്… എന്തിനാ “

” എനിക്ക് ചെറിയൊരു ആവശ്യം ഉണ്ടായിരുന്നു..  പെട്ടെന്ന് വരാം”

“മ്മ്……”

അവൻ വണ്ടി ഒതുക്കി..

പാർവതി വേഗത്തിൽ തന്നെ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി..

“ക്രൗൺ ജ്വല്ലറി….”

കാശി,ആ പേരിലേക്ക് സൂക്ഷിച്ചു നോക്കി..

ശേഷം ഫോൺ കൈയിൽ എടുത്തു..

“ഹെലോ… അഭിജിത്ത്… ബിസി ആണോ “

“നോ സാർ… പറയു…”

“Ok…. വൺ മിനിറ്റ് “

കാശി എന്തൊക്കെയോ അവനോട് ഫോണിലൂടെ പറഞ്ഞുകൊണ്ടേയിരുന്നു..

ഏകദേശം അര മണിക്കൂറോളം എടുത്തു പാർവതി പുറത്തേക്ക് വരുവാൻ…

മേൽചൂണ്ടിന് താഴെ സ്ഥാനം പിടിച്ച വിയർപ്പുഗകണങ്ങൾ, ഒപ്പി കളഞ്ഞു കൊണ്ട് അവൾ വരുന്നുണ്ടയിരുന്നു.

” കുറച്ച് ലേറ്റായി സോറി ഏട്ടാ…  അവിടെ തിരക്കായിരുന്നു”

കാശിയോട് അവൾ ക്ഷമാപണം നടത്തി

“മ്മ്….”

പാർവതിക്ക് ആണെങ്കിൽ നന്നായി വിശക്കുന്നുണ്ടായിരുന്നു, കാലത്തെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കഴിച്ചിട്ട് പോന്നതാണ്… പിന്നീട് ഇതേവരെ ആയിട്ടും, ഭക്ഷണം ഒന്നും കഴിക്കാതിരുന്നത് കൊണ്ട് അവൾക്ക്, വല്ലാത്ത പരവേശം തോന്നിയിരുന്നു…

ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോൾ,ഒരു കുപ്പി തണുത്ത വെള്ളം ആകണമെന്ന് അവൾ കരുതിയതാണ്.. പക്ഷേ നേരം പോയതുകൊണ്ട് വേഗത്തിൽ തന്നെ, തിരികെ പോരുകയായിരുന്നു

സമയം പിന്നിടുംതോറും അവൾക്ക് തൊണ്ട വരളുന്നതുപോലെയായി…

“കാശിയേട്ടാ….” കുറച്ചുകഴിഞ്ഞതും രണ്ടും കൽപ്പിച്ച് അവൾ കാശിയെ വിളിച്ചു…

‘എന്താ…. ഇനി എന്തെങ്കിലും ആവശ്യം ഉണ്ടോ “

ഒട്ടും മയമല്ലാത്ത  തരത്തിൽ അവൻ ചോദിച്ചു.

“എനിക്ക്, വല്ലാത്ത ദാഹം….. കുറച്ചു വെള്ളം,  കിട്ടിയാൽ ഉപകാരമായിരുന്നു”

ഒരു പ്രകാരത്തിൽ അവൾ പറഞ്ഞു ഒപ്പിച്ചു..

വണ്ടി ഒതുക്കിയ ശേഷം, കാശി ഡോർ തുറന്ന് , വെളിയിലേക്ക് ഇറങ്ങി…. ബാക്കിലായി ഒരു കുപ്പി വെള്ളംകിടപ്പ് ഉണ്ടായിരുന്നു..

അവൻ അത് എടുത്ത് പാർവതിയുടെ കയ്യിലേക്ക് കൊടുത്തു…

വല്ലാത്ത ആർത്തിയോടുകൂടി ആ വെള്ളം മുഴുവനായും കുടിക്കുന്നവളെ, നോക്കി കാശി കണ്ണിമ ചിമ്മാതെ നിന്നു പോയി..

തുടരും…

കൊള്ളാമോ ആവോ….

You may also like

Leave a Comment