ഇവിടെ എല്ലാവരും കാലത്തെ 6. മണി കഴിയുമ്പോൾ എഴുന്നേൽക്കും.. കുട്ടി, അതൊക്ക ഒന്ന് ശീലം ആക്കണം കേട്ടോ…”
വന്നു ഇരുന്നതും സുഗന്ധി അവളോടായി പറഞ്ഞു…
പാർവതി തല കുലുക്കി കൊണ്ട് ഒരു പ്ലേറ്റ് എടുത്തു തന്റെ അരികിലേക്ക് വെച്ചു.
ഇഡലി യും സാമ്പാറും, പിന്നെ ഗീ റോസ്റ്റും ചമ്മന്തി യും ഒക്കെ ആയിരുന്നു കഴിക്കാൻ ഉള്ളത്…കാശി യ്ക്ക് എടുത്തു കൊടുക്കാൻ തുടങ്ങിയതും അവൻ കൈ കൊണ്ട് വിലക്കി.
എന്നിട്ട് സ്വയം എടുക്കുക ആണ് ചെയ്തേ..
ഒരു ഇഡലി എടുത്തു അവൾ പ്ലേറ്റിലേക്ക് ഇട്ടു…..അല്പം സാമ്പാറും ഒഴിച്ച്..തന്റെ അച്ഛന് ഏറ്റവും ഇഷ്ടം ഉള്ള ബ്രേക്ക്‌ഫാസ്റ്റ് ആയിരുന്നു ഇത്.
തൊണ്ടക്കുഴിയിൽ ഒരു നൊമ്പരം വന്നു തങ്ങി നിൽക്കുക ആണ് അവൾക്ക്.
വേഗം തന്നെ കഴിച്ചു കഴിഞ്ഞു പ്ലേറ്റ് എടുത്തു കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി..
“കഴിച്ചു കഴിഞ്ഞോ ഇത്ര പെട്ടന്ന്…” ജാനകി ചേച്ചിക്ക് ആശ്ചര്യം ആയി…
മ്മ്.. കഴിച്ചു ചേച്ചി..
അവൾ ഒരു പുഞ്ചിരി വരുത്തിയ ശേഷം അവിടെ തന്നെ നിന്നു.
കുറച്ചു കഴിഞ്ഞതും ഓരോ ആളുകൾ ആയി കഴിച്ചു എഴുനേറ്റു.
മോളെ…
നോക്കിയപ്പോൾ അച്ഛൻ ആയിരുന്നു അത്
എന്തോ….
അവൾ അയാളുടെ അടുത്തേക്ക് ഇറങ്ങി ചെന്നു.
നെറ്റിയിലെ മുറിവിന്റെ വേദന എങ്ങനെ ഉണ്ട്…
കുറവായി വരുന്നുണ്ട് അച്ഛാ…
ഹ്മ്മ്… സൂക്ഷിക്കണെ..
ഉവ്വ്….
അച്ഛനും കാശി യും ഓഫീസിലേക്ക് പോവാ… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഇവിടെ ആരുടെ എങ്കിലും ഫോണിൽ നിന്നു വിളിച്ചാൽ മതി..
ശരി അച്ഛാ…
അവൾ അയാളെ നന്ദിയോടെ നോക്കി.
സുഗന്ധി കയറി വന്നപ്പോൾ ആണ് കൃഷ്ണ മൂർത്തി അവിടെ നിന്നും ഇറങ്ങി പോയത്…
ഹ്മ്മ്… എന്താ പാർവതി..
അവർ അവളെ നോക്കി.
ഒന്നുമില്ല അമ്മേ…. എങ്ങനെ ഉണ്ടെന്ന് അറിയാൻ വന്നത് ആയിരുന്ന് അച്ഛൻ.
ആഹ്..
അവർ ഒന്ന് ഇരുത്തി മൂളി.
പാർവതി ക്ക് ആണെങ്കിൽ അവിടെ നിന്നിട്ട് എന്ത് ചെയ്യണം എന്ന് പോലും അറിയില്ല..
കുറച്ചു ജോലികൾ ഒക്കെ ചെയ്തു കൊടുത്തു കൊണ്ട് ജാനകി ചേച്ചിയെ സഹായിച്ചു
“ഈ മുറിവും വെച്ചു കൊണ്ട് എന്ത് ചെയ്യുവാ പാർവതി…. ഇൻഫെക്ഷൻ ആക്കാൻ ആണോ പ്ലാൻ “
സുഗന്ധി യുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി മുഖം ഉയർത്തി.
ഞാൻ വെറുതെ…..
ഹ്മ്മ്…. റസ്റ്റ് എടുക്കു…. ഇല്ലെങ്കിൽ വേദന കൂടും…
അവർ പറഞ്ഞതും അവൾ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി പോയ്..
മാളവികയും കൈലാസേട്ടനും കൂടി എവിടെയോ പോകാനായി തയ്യാറെടുത്തു വരുന്നത് അവൾ കണ്ടു…
അവരെ നോക്കി അവൾ ഒന്ന് ചിരിച്ചു.
മാളവിക പക്ഷെ പാർവതി യേ ഒന്ന് നോക്കിയത് പോലും ഇല്ലാ…
കൈലാസ് ഒന്ന് പുഞ്ചിരി ച്ചു..
“പുറത്തേക്ക് ഒന്ന് പോവാ… ഇന്ന് വൈകുന്നേരം ആണ് റിസപ്ഷൻ അറേഞ്ച് ചെയ്തത്…”
അവളെ നോക്കി കൈലാസ് പറഞ്ഞു.
“ഹ്മ്മ്… പോയിട്ട് വാ ചേട്ടാ…”
അവളും തിരിച്ചു അവനോട് പറഞ്ഞു.
തന്റെ അച്ഛനും അമ്മയും മരിച്ചത് കൊണ്ട് അന്നത്തെ പാർട്ടി നടന്നില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.
അവൾ മുകളിലേക്ക് കയറി പോയി. തങ്ങളുടെ വിവാഹ സാരീ യും മറ്റു ഡ്രെസ്സും ഒക്കെ ഡ്രസിങ് റൂമിൽ കിടക്കുക ആയിരുന്നു. അതൊക്കെ എടുത്തു കൊണ്ട് വന്നു അവൾ വെയിൽ കൊള്ളിക്കാൻ ഇട്ടിട്ടു വീണ്ടും അകത്തേക്ക് കയറി. വൈദ്ദേഹി ചേച്ചി ഇവിടെ എങ്ങും ഇല്ലല്ലോ എന്ന് അവൾ ഓർത്തു.
റിസപ്ഷൻ പ്രമാണിച്ചു എന്തെങ്കിലും ആവശ്യത്തിന് പോയത് ആവും എന്ന് അവൾക്ക് തോന്നി. അന്ന് മുഴുവനും അവൾ ആ റൂമിൽ തന്നെ ഇരുന്നു..
ഉച്ചയ്ക്ക് ശേഷം ഒരു രണ്ട് മണി ആയപ്പോൾ കാശി യും അച്ഛനും ഒക്കെ എത്തി ചേർന്നു..
പാർവതി വരുന്നില്ലേ പാർട്ടി ക്ക്..?
“ഇല്ല അമ്മേ….”
അവൾക്ക് മുന്നേ മറുപടി കൊടുത്തത് കാശി ആണ്.
“അതെന്താ മോനെ…”
“എന്തിന്….”
“ആളുകൾ ഒക്കെ ഈ കുട്ടിയേ കണ്ടിട്ട് പോലും ഇല്ല…. നിങ്ങളുട ഫങ്ക്ഷനും ഇന്ന് നടത്തേണ്ടി യിരുന്നത് അല്ലേ…. നീ പറഞ്ഞത് കൊണ്ടാ അച്ഛൻ അതു വേണ്ടന്ന് വെച്ചതും…”
“ഇവളെ കല്യാണത്തിന് കണ്ടല്ലോ ആളുകൾ ഒക്കെ.. തത്കാലം അത് മതി…”
“മോനെ കാശി… നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ…. നിന്റെ ഒപ്പം പാർവതി കൂടി പോരട്ടെ ” അച്ഛനും കൂടി അവരുടെ അടുത്തേക്ക് എത്തി.
“ഞാൻ വരുന്നില്ല അച്ഛാ…..നിങ്ങൾ എല്ലാവരും കൂടി പോയാൽ മതി….”
“നീ ഇതു എന്തൊക്കെ ആണ് ഈ പറയുന്നേ… നീ ഇല്ലാതെ എങ്ങനാ “
“എല്ലാവരുടെയും മുന്നിൽ ഒരു പരിഹാസകഥാപാത്രം ആയി നിൽക്കാൻ എന്നെ കൊണ്ടാവില്ല അച്ഛാ…. പ്ലീസ് “
അത്രമാത്രം പറഞ്ഞു കൊണ്ട് കാശി, സ്റ്റെപ്സ് കയറി വേഗത്തിൽ മുകളിലേക്ക് പോയ്.
അവന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല എന്ന് എല്ലാവർക്കും വ്യക്തം ആയി അറിയാം…അതുകൊണ്ട്, പിന്നീട് ആരും അതിനെ കുറിച്ചു സംസാരിച്ചില്ല..
മാളവിക ആണെകിൽ ബെയ്ജ് നിറം ഉള്ള വികൂടിയ ഒരു ഗൗൺ ആയിരുന്നു ധരിച്ചത്. അതിനോട് മാച്ച് ചെയ്യുന്ന ഒരു സ്യുട്ട് ആയിരുന്നു കൈലാസിന്റെ വേഷം.
ഡയമൻഡ് കളക്ഷൻസ് ആയിരുന്നു അവൾ അണിഞ്ഞത്…
വൈദ്ദേഹി ആണെങ്കിൽ നിറയെ കല്ലുകൾ പിടിപ്പിച്ച ഒരു ജോർജറ്റ് സാരീ യും, അമ്മയുടേത് ഒരു കാഞ്ചിപുരം വർക്കും ആയിരുന്നു.
എല്ലാവരെയും അണിയിച്ചു ഒരുക്കുവാൻ ബ്യുട്ടീഷൻ അവരുടെ അസിസ്റ്റന്റ് um കൂടി നേരത്തെ എത്തിയിരുന്നു.
എല്ലാവരും റെഡി ആയി ഇറങ്ങി.
മാളവിക അതീവ സുന്ദരി ആയിരുന്നു റൂമിൽ നിന്നും ഇറങ്ങി വന്നപ്പോൾ.
പാർവതി ആണെങ്കിൽ അവളെ നോക്കി ഒരു പുഞ്ചിരി യോട് കൂടി നിന്നു.
അതു കണ്ടു കൊണ്ട് ആണ് കാശി ഇറങ്ങി വന്നത്. പാർവതി യേ പുച്ഛത്തോടെ,ഒന്ന് നോക്കിയ ശേഷം കാശി ചേട്ടന്റെ അടുത്തേക്ക് ചെന്നു..
കാശി… നിനക്കും പാർവതി ക്കും കൂടി വരാമായിരുന്നു…
ഇട്സ് ഒക്കെ ചേട്ടാ… പോയിട്ട് വരൂ.. ലേറ്റ് ആകുന്നു…
അവൻ ദൃതി കാട്ടി..
കാശിയെ തന്നോട് ചേർത്തു നിറുത്തിയ ശേഷം, അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് കൈലാസ് വെളിയിലേക്ക് ഇറങ്ങി..
അവളുടെ അപ്പനും അമ്മയും മരിച്ചത് കൊണ്ട് ആണ്… ഇല്ലെങ്കിൽ ഇതു നേരത്തെ നടക്കേണ്ടിയത് ആയിരുന്നു…
ഗസ്റ്റ് കളിൽ ആരോ മുറു മുറുത്തു.
തൂങ്ങി ചത്തതാണെന്ന്… ആ ചെക്കനെയും പറ്റിച്ചു… പാവം… അതിന്റെ വിധി.
അത് കേട്ടതും പാർവതിക്ക് നെഞ്ചു നീറി പിടഞ്ഞു..
തുടരും…