ഒരു പെണ്ണിൻെറ സ്വപ്നമാണ് വിവാഹജീവിതം, അത് നരകതുല്യമാവാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല….

by pranayamazha.com
547 views

വിവാഹം

രചന: പ്രകാശ് മൊകേരി

——————-

ഒരു കൂട്ടുകുടംബം…ആ കുടുംബത്തിലെ ഒരംഗമായിരുന്നു..ഈ ഞാൻ…അച്ഛനില്ലാത്ത മകളായതോണ്ട്…എല്ലാവരും എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചു…ആ സ്നേഹം ശരിക്കും ഞാനാസ്വദിച്ചു…

ആ കുടുംബത്തിൽ എന്നെപോലെ ആറു പെൺകുട്ടികളുണ്ട്..പക്ഷെ എന്തോ എന്നെയായിരുന്നു എല്ലാവർക്കും ഇഷ്ടം .ഇവരിൽ മൂത്തവൾ ഞാനായത് കൊണ്ടും..അച്ഛനില്ലാത്ത മകളായത് കൊണ്ടും ..എന്നോട് വല്ലാത്ത ഇഷ്ടമാണെല്ലാവർക്കും..അതിലാർക്കും പരാതിയുമില്ല …

പട്ടണത്തിൽ ഞങ്ങൾക്കൊരു സിനിമ തിയേറ്ററുണ്ട്…മൂന്നു തുണിക്കടകളും..ഇതിനെല്ലാം എൻെറ പേരാണ്.ലക്ഷ്മി…മുത്തശ്ശിയിട്ട പേരാണ് ..

അവരുടെ സ്നേഹം …വാത്സല്യം…ഒത്തിരി എനിക്കു കിട്ടിയിട്ടുണ്ട്…മഹാഭാഗ്യം അല്ലാതെന്താ പറയാ…അവരുടെ മഹാറാണിയായി ഞാൻ ജീവിച്ചു ….

അങ്ങനെയിരിക്കെ എൻെറ ജീവിതത്തില്‍ മറ്റൊരു സന്തോഷം കൂടി…എൻെറ വിവാഹം .വരൻ ബാംഗ്ളൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ..അവരുടെ കുടുംബം അവിടെ സെറ്റിൽഡാണ്..നാട്ടിൽ കരമനയിൽ….

വിവാഹദിനം വന്നെത്തി…വളരെ സന്തോഷവതിയായി ഞാൻ യാത്രയായി …നിറയെ സ്വർണ്ണം…ഒന്നും ഞാനാവശ്യപ്പെടാതെ…അവരെന്നേ സ്വർണ്ണത്തിൽ മൂടുകയായിരുന്നു…

വലതുകാലെടുത്തുവച്ച് ഭർത്തൃഗൃഹത്തിലേക്ക് ഞാൻ കയറി…സ്വർണ്ണത്തിളക്കത്തിൽ ഞാൻ കൂടുതൽ സുന്ദരിയായി….

ആദ്യരാത്രി..കൈയ്യില്‍ പാലുമായി ഞാൻ മുറിയിലേക്ക് പോയി..പക്ഷെ അവിടെ അയാളുണ്ടായില്ല..ഞാൻ നേരെ ജനലിനടുത്തു പോയി..പുറത്തേക്കു നോക്കി…കൂട്ടുകാരോടൊത്ത് മ ദ്യപിക്കുന്ന എൻെറ ഭർത്താവ് …ഞാൻ തകർന്നുപോയി….തലചുറ്റണപോലെ തോന്നി….

ആകെ ഭയം തോന്നുന്നു…ജീവിതം തുടങ്ങിയിട്ടില്ല…അപ്പൊഴേക്കും ഇങ്ങനെ ആയാല്‍ …ഇല്ല.. ഇവനോടൊത്തുള്ള ജീവിതം എനിക്കുവേണ്ട…ഇനിയുള്ള എൻറെ ജീവിതം കണ്ണീർ കയമായിരിക്കും…..അതിനനുവദിച്ചുകൂടാ…

സമയം പതിനൊന്ന് മണി..അവൾ വാതിൽ തുറന്നു..പുറത്തേക്കു വന്നു…അവിടെ ഒരു കൂട്ടം പെണ്ണുങ്ങളായിരുന്നു…അവർ ചെറു ചിരിയോടെ അടുത്തേക്കു വന്നു..ഒരിക്കലാരുടെയെങ്കിലും ഫോൺ വേണം…ഇപ്പൊൾ തരാം…ലക്ഷ്മി ഫോണും കൊണ്ട് റൂമിലേക്ക് കയറി കതകടച്ചു….

പുറത്തെ ബഹളം കേട്ട് അകത്തുള്ളവർ പുറത്തേക്കോടി…ലക്മിയുടെ വീട്ടുകാരായിരുന്നു..അത്..വരൻെറ കോലം കണ്ട് കലിതുള്ളുകയാണവർ…

ചെറുക്കന് ഒന്നും പറയാൻ കഴിയുന്നില്ല …ചെറുക്കൻെറ സുഹൃത്തുക്കള്‍ ആണ് ബഹളമുണ്ടാക്കുന്നത്…ലക്ഷ്മി അവർക്കിടയിലേക്കോടിച്ചെന്നു…”ഇളയച്ഛാ…നമ്മുക്ക് പോവാം…ഞാനിനിയിവിടെ ഒരു നിമിഷം നിൽക്കില്ല…എനിക്കിയാളെ വേണ്ട…എൻെറ ജീവിതം തല്ലിക്കെടുത്താൻ ഞാനൊരക്കമല്ല…വാ..നമ്മുക്കു പോവാം…അവൾ പൊട്ടിക്കരഞ്ഞു…

”കരയാതെ …എൻെറ പൊന്നുമോള് കരയാതെ …മോളുടെയിഷ്ടമാണ് ഞങ്ങളുടെയും ഇഷ്ടം..മോളെയിവിടെയുപേക്ഷിച്ച് ഞങ്ങളിവിടുന്നു പോകില്ല…ഈ ബന്ധം നമ്മുക്ക് വേണ്ട….ഇളയച്ചൻെറ വാക്കുകൾക്ക് മൂർച്ചയേറി…വാടാ നമ്മുക്ക് പോവാം….

********

ഇളയച്ചനും ആൾക്കാരും ലക്മിയേയും കൊണ്ട് വീട്ടിലേക്ക് …കല്യാണവീട് മരണവീടുപോലെയായി…ചെറുക്കനെയാരൊക്കെയൊ വഴക്ക് പറയുന്നുണ്ട്..ബോധമില്ലാത്തവനോടെന്ത് പറയാൻ..പറഞ്ഞിട്ടെന്ത് കാര്യം….

ഒരു പെണ്ണിൻെറ സ്വപ്നമാണ് വിവാഹജീവിതം….അത് നരകതുല്യമാവാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല…ഞാനിപ്പൊൾ ഹാപ്പി ആണ്…എൻെറ കുടുംബവും ഹാപ്പി ..ഞാനവരുടെ പഴയ ലക്ഷ്മി തന്നെ… ആ ഉറച്ച തീരുമാനം ആയിരിക്കാം ..അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചത്…അല്ലായിരുന്നേൽ അവൾ എന്നേ വാടികൊഴിഞ്ഞു വീണേനെ…

ശുഭം

You may also like

Leave a Comment