സ്ത്രീധനം
രചന: തൃലോക് നാഥ്
::::::::::::::::::
“ടീ … നീ അറിഞ്ഞോ നമ്മുടെ കുറുപ്പ് മാഷിന്റെ മകളില്ലേ സ്വാതി… അവളെ ആ ചെറുക്കൻ തൊ ഴി ച്ചു കൊ ല്ലാ ൻ നോക്കിയെന്ന് .. ആശുപത്രയിൽ ആണത്രേ.. ”
“ഏത് നമ്മുടെ കുളമുറ്റാത്തെ കുറുപ്പ് മാഷിന്റെ മോളോ….???
“അതെ.. അവൾ തന്നെ.. ഇന്നലെ രാത്രയിൽ കുറുപ്പ് മാഷും ആ ആങ്ങള കൊച്ചും പോയത്രേ .. എന്തൊക്കെയോ പ്രശ്നങ്ങൾ അവിടെ ഉണ്ടായെന്ന്…. ”
“ശിവ ശിവ.. ആ കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലം പോലുമായില്ലല്ലോ…. എന്താ ഇപ്പോ ഇങ്ങനെ ഒക്കെ ഉണ്ടാവാൻ…??”
“പൊ ലീ സ് കേ സ് ആയെന്ന് ഒക്കെ കേൾക്കുന്നു… ഈശ്വേര ആ കുട്ടിക്ക് ഒന്നും വരുത്തല്ലേ….. ” സൗദാമിനി ഇതും പറഞ്ഞു കൊണ്ട് നടന്നു പോയി…..
രാമകൃഷ്ണ കുറുപ്പിന്റെ ഒരേ ഒരു പെൺതരിയാണ് സ്വാതി എന്ന സ്വാതി അശോക്… സ്വാതിയുടെയും അശോകിന്റെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒൻപത് മാസങ്ങളെ ആയിട്ടുള്ളു…
അവരുടെ വിവാഹം നാട്ടിലാകെ ചർച്ചയായിരുന്നു.. കാരണം കുറുപ്പും ആണ്മക്കളും ചേർന്ന് അതിഗംഭീരമായി തന്നെയായിരുന്നു അവരുടെ കുഞ്ഞിന്റെ കല്യാണം നടത്തി വിട്ടത്..
ഏകദേശം 101 പവൻ സ്വർണ്ണവും 10 ലക്ഷം രൂപയും ടൗണിലെ ഒരു ഇരു നില കെട്ടിടവും ആണ് അവൾക്ക് കൊടുത്തത്..
അശോക് ഫ യ ർ ഫോ ഴ് സി ലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു… ചെക്കന് ജോലി ഉള്ളതുകൊണ്ട് തന്നെ ഇടം വലം നോക്കാതെ വീട്ടുകാർ ബന്ധം ഊട്ടി ഉറപ്പിച്ചു..
ആദ്യ നാളുകളിൽ അവരുടെ ജീവിതം വളരെ സുന്ദരമായിരിന്നു…. ഒരുമിച്ചുള്ള യാത്രയും വിവാഹം കഴിഞ്ഞുള്ള ഇരുവരുടെയും പ്രണയവും എല്ലാം അവളെ ഒരുപാട് സന്തോഷിപ്പിച്ചു..
ഏകദേശം 2 മാസങ്ങൾക്ക് ശേഷം സ്വാതി ആ സന്തോഷ വാർത്ത എല്ലാവരെയും അറിയിച്ചു…അതെ താൻ ഗർഭിണിയാണ് വീട്ടിലേക്ക് പുതിയയൊരു അഥിതി വരുന്നു… അത് എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിച്ചു.. പക്ഷെ ആ സന്തോഷം നീണ്ടു നില്ക്കില്ല എന്ന് അവൾ ഒരിക്കലുമറിഞ്ഞില്ല….
അശോകിന്റെ പെങ്ങൾ ആതിരയെ കാണാൻ ഇന്നൊരു കൂട്ടർ വരുന്നുണ്ട്.. ചെക്കൻ സുമുഖൻ സുന്ദരൻ..
സ ർ ക്കാ ർ ജോ ലി ക്കാരനായ അളിയന് എന്തായാലും പെങ്ങളെ കെട്ടാൻ പോകുന്നവനും സ ർ ക്കാ ർ ജോ ലിക്കാരൻ ആയിരിക്കണമല്ലോ… അതാണല്ലോ നാട്ടു നടപ്പ്…
റെ യി ൽ വേ യി ൽ ജോലിയുള്ള മുന്തിയ ഒരു ഉദ്യോഗസ്ഥനെ തന്നെ ബ്രോക്കെർ വഴി അശോകിന്റെ വീട്ടുകാർ കണ്ടെത്തി ……
“നമസ്ക്കാരം..വരണം… വരണം.” കാറിൽ നിന്നിറങ്ങിയ ചെറുക്കനെയും അവന്റെ ബന്ധുക്കളെയും അശോകിന്റെ അച്ഛൻ രാഘവ കുറുപ്പ് സ്വാഗതം ചെയ്തു..
“വഴി കണ്ടെത്താൻ ബുദ്ധി മുട്ടിയോ?”
“ഏയ് ഇല്ല കുറുപ്പേ…ചന്ദ്രൻ കൂടെ ഉണ്ടായിരുന്നു.. അതുകൊണ്ട് കുഴപ്പം ഇല്ലാരുന്നു.. പിന്നെ നമ്മുടെ റോഡ് അല്ലെ എത്താൻ വളരെ വൈകും … ഹ ഹ ഹ…”
ബ്രോക്കെർ ചന്ദ്രനെ നോക്കികൊണ്ട് ചെക്കന്റെ അച്ഛൻ പറഞ്ഞു..
“എങ്കിൽ വരൂ.. നമുക്ക് അകത്തേക്കിരിക്കാം…” കുറുപ്പ് എല്ലാവരെയും അകത്തേക്ക് ക്ഷെണിച്ചു.. എല്ലാവരും വിശേഷങ്ങൾ ഒക്കെ പറഞ്ഞു തീർന്നപ്പോൾ…
“ഇനി നമുക്ക് പെണ്ണിനെ ഇങ്ങോട്ട് വിളിച്ചാലോ??” ബ്രോക്കർ ചന്ദ്രൻ കക്ഷത്തേക്ക് ബാഗ് തിരുകികൊണ്ട് പറഞ്ഞു…
“പിന്നെന്താ വിളിക്കാലോ… സുഭദ്രേ…. മോളെ വിളിക്ക്… ” രാഘവൻ അടുക്കളയിലേക്ക് നോക്കികൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു….
അഞ്ചു മിനിറ്റിനു ശേഷം കയ്യിലെ ട്രെയിൽ ചായയും ആയി ആതിര വന്നു എല്ലാവർക്കും ചായ നൽകി… അവസാനം ചെക്കന്റെ അടുത്തേക്ക് ആതിര ചായയും കൊണ്ട് നടന്നു ..
അവരുടേതായ ഒരു പുഞ്ചിരി പരസ്പരം കൈ മാറി.. ഇരുവരും പരസ്പ്പരം കണ്ടു കണ്ടപ്പോൾ തന്നെ ഇരുവർക്കും ഇഷ്ടമായി..
“ഇനി ചെറുക്കനും പെണ്ണിനും എന്തെങ്കിലും തനിച്ചു സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം…”
ബ്രോക്കെർ ചന്ദ്രൻ വീണ്ടും ശബ്ദിച്ചു..
ബന്ധുക്കളുടെ അടുത്ത് നിന്നും ഇരുവരും മാറി അവരുടേതായ ലോകത്തേക്ക് പോയി…
“അല്ല അപ്പൊ എങ്ങനെയാ കാര്യങ്ങൾഒക്കെ നിങ്ങടെ കുട്ടിക്ക് നിങ്ങൾ എന്തുകൊടുക്കും?” പയ്യന്റെ കൂടെ വന്ന പയ്യന്റെ അമ്മാവൻ എന്നു തോന്നിപ്പിക്കുന്ന ആൾ അശോകിനോടും അച്ഛനോടും ചോദിച്ചു..
“ഹൈ… ഈ ഇരിക്കുന്ന പെണ്ണിന്റെ ആങ്ങള 101 പവനും 10 ലക്ഷം രൂപയും വാങ്ങിയല്ലേ കെട്ടിയത്… അപ്പോൾ അതിൽ കുറയാതെ പെങ്ങള് കുട്ടിക്ക് കൊടുക്കാതെ കൈപിടിച്ച് നിങ്ങടെ മോനെ ഏൽപ്പിക്കും എന്ന് തോന്നുണ്ടോ കുറുപ്പേ…”
ചന്ദ്രൻ ചെക്കന്റെ അച്ഛനോട് ചോദിച്ചു..
“അല്ല ഒന്നറിഞ്ഞിരുന്നു എങ്കിൽ അതിന് വേണ്ടി ചോദിച്ചന്നെ ഉള്ളു… ചന്ദ്രൻ പറഞ്ഞ കാര്യത്തിൽ ഞങ്ങൾക്ക് സംശയങ്ങൾ ഒന്നും ഇല്ല… അത് ആതിരയുടെ അച്ഛൻ തറവാടി ആയതുകൊണ്ട് തന്നെ മാറ്റങ്ങൾ ഒന്നും വരാൻ പോണില്ല എന്നറിയാം ഹ.. ഹ.. ഹ..”
ചെക്കന്റെ അമ്മാവൻ ഇതും പറഞ്ഞുകൊണ്ട് ചിരിച്ചു .. അതിൽ എല്ലാവരും പങ്ക് ചെർന്നു ….
“കുറെ നേരം പെണ്ണും ചെറുക്കനും സംസാരിച്ചു കഴിഞ്ഞ് ചെക്കനും വീട്ടുകാരും ഇറങ്ങി “..
“ആതിരേ നിനക്കിഷ്ടായോ ചെക്കനെ?” സ്വാതിയുടെ ആ ചോദ്യത്തിന് നാണത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു ആതിരയുടെ മറുപടി…
“പെണ്ണിന്റെ നാണം കണ്ടില്ലേ… ദേ ആറു മാസത്തിനുള്ളിൽ ഒരു ഭാര്യ ആവാൻ പോകുവാ പെണ്ണ്…”
“ഒന്ന് പോ ചേച്ചി.. ” ഇതും പറഞ്ഞുകൊണ്ട് ആതിര അവളുടെ മുറിയിലേക്കോടി…..
“ടാ നിന്നെ അച്ഛൻ വിളിക്കുന്നു.. ” അമ്മയുടെ വാക്കുകൾ ആണ് ഉച്ചയുറക്കത്തിൽ നിന്നും അശോകിനെ ഉണർത്തിയത്..
“എന്താ അമ്മേ എന്താ കാര്യം…???
“ആഹ് എനിക്കറിയില്ല…ദേ പറമ്പിലേക്ക് പോയിട്ടുണ്ട് നിന്നോട് അങ്ങോട്ട് ചെല്ലൻ പറഞ്ഞു…നീ വേഗം ചെന്നേ… ” ഇതും പറഞ്ഞു അമ്മ മുറിയിൽ നിന്നും പോയി…
“അച്ഛാ…എന്താ എന്നോട് വരാൻ പറഞ്ഞെ?”
“ആഹ് നീ വന്നോ… നിന്നോട് എനിക്കൊരു കാര്യം പറയാനുണ്ട്… ആതിര മോളെ അവര്ക്കിഷ്ടായി.. എത്രയും വേഗം നടത്തണം എന്നാ അവർക്ക്.. പക്ഷെ…”
“എന്താ അച്ഛാ എന്തെങ്കിലും പ്രശ്നം ??”
അശോകിന്റെ ചോദ്യത്തിന് അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല… കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം രാഘവൻ പറഞ്ഞു..
“മോനെ അവർ ചോദിച്ച “സ് ത്രീധനം” അതുകൊടുക്കാൻ ഇത്ര പെട്ടന്ന് അച്ഛന്റെ കയ്യിൽ നിവർത്തി ഇല്ല.. അതുകൊണ്ട്…. അതുകൊണ്ട് മോൻ അച്ഛനെ ഒന്ന് സഹായിക്കണം..”
“അച്ഛാ അച്ഛനെന്താ പറയുന്നേ എനിക്കൊന്നും മനസിലാകുന്നില്ല…”“അത് മോനെ… നമ്മുടെ സ്വാതിമോളുടെ കുറച്ച് ആഭരണവും ആ ടൗണിലെ കടയും പണയപെടുത്തിയാൽ കുറച്ച് രൂപ കിട്ടും… നമുക്ക് അത് പതുക്കെ എടുക്കാമല്ലോ.. പെങ്ങളെ കെട്ടിച്ചു വിടേണ്ടത് നിന്റെയും കൂടി ബാധ്യതയാണ്… അതു നീ മറക്കണ്ട ”
അച്ഛന്റെ വാക്കുകൾ അശോകിനെ വല്ലാതെ തളർത്തി.. പെങ്ങളെ കെട്ടിച്ചു വിടേണ്ടത് തന്റെയും കടമയാണ് എന്നത് അശോക് ഓർത്തു…
“സ്വാതി ഞാൻ ഒരു കാര്യം ചോദിക്കട്ടെ…?” ഊണ് കഴിഞ്ഞ് കിടക്കാനായി വന്നപ്പോൾ അശോക് സ്വാതിയോട് ചോദിച്ചു….
“എന്താ അശോകേട്ട പറ… എന്തിനാ ഒരു മുഖവുര …? ചോദിക്ക് ”
തന്റെ അച്ഛൻ ആവശ്യപെട്ടത് സ്വതിയോട് അശോക് പറഞ്ഞു..
കുറേ നേരം അവൾ ഒന്നും മിണ്ടിയല്ല… എന്തോ ആലോചിച്ചിരുന്നു..
“ടോ താൻ ഒന്നും പറഞ്ഞില്ല?????
“അശോകേട്ട അത്…. എനിക്ക് സമ്മതമാ… പക്ഷെ എന്റെ അച്ഛനോട് ഒരു വാക്ക് ചോദിക്കാതെ എനിക്ക് തീരുമാനം ഒന്നും പറയാൻ കഴിയില്ല…”
“മതി അതു മതി… നീ ഒന്ന് ചോദിച്ചിട്ട് വേഗം ഒരു തീരുമാനം പറഞ്ഞ മതി… ” അശോക് ഇതും പറഞ്ഞുകൊണ്ട് അവളെ വാരി പുണർന്നു..
പിറ്റേന്ന് രാവിലെ മുറ്റത്തെ ചെടികൾക്ക് വെള്ളം ഒഴിച്ചുകൊണ്ടിരുന്ന അച്ഛന്റെ അടുത്തേക്ക് അശോക് ചെന്ന് കാര്യങ്ങൾ പറഞ്ഞു…
“”മ്മ്… എന്താ അതില് ഇത്ര ചോദിക്കാൻ.. നിനക്ക് കിട്ടിയ സ്ത്രീധന തുകയാണ് ഞാൻ ചോദിച്ചത്.. അല്ലാതെ ഭാര്യ വീട്ടിൽ നിന്നും വിഹിതം വാങ്ങി കെട്ടിക്കാൻ അല്ല…
ഇത് ഇനി ആ കുറുപ്പ് അറിഞ്ഞാൽ എന്താ ഉണ്ടാവുക..? അയാൾ സമ്മതിച്ചില്ലെങ്കിൽ ഇതെങ്ങനെയാ തരാൻ നീ ഉദ്ദേശിച്ചേക്കുന്നെ…? അതും കൂടി കേൾക്കട്ടെ…”
“”അച്ഛാ അത്… അവൾ പറയുന്നതിലും കാര്യമില്ലേ… ”
“പ്ഫാ… നാവടക്കെടാ… ഒരു കാര്യം… നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാ മതി… വേഗം അതിനുള്ള ഏർപ്പാട് ചെയ്യണം… ഭാര്യ വീട്ടിൽ നിന്ന് കല്യാണം കഴിച്ചു കിട്ടുന്ന പണം അതിന് അവകാശി നീയാ… അല്ലാതെ വേറെ ആരുമല്ല… ”
വെള്ളം ഒഴിച്ചുകൊണ്ടിരുന്ന പൈപ്പ് അവിടെ ദേഷ്യത്തോടെ വലിച്ചെറിഞ്ഞിട്ട് രാഘവൻ അകത്തേക്ക് പോയി….
“ഏട്ടാ.. ദാ അച്ഛനാ സംസാരിക്ക്…”
സോഫയിൽ ഇരുന്ന അശോകിന്റെ നേരെ മൊബൈൽ നീട്ടികൊണ്ട് സ്വാതി പറഞ്ഞു..
“എന്ത് സംസാരിക്കാൻ…?”
“ഇന്നലെ എന്നോട് പറഞ്ഞ കാര്യം ചേട്ടൻ തന്നെ നേരിട്ട് ചോദിച്ചോ??””
“”എന്തിനു??……
എന്ന് ചോദിച്ചുകൊണ്ട് അശോക് ആ ഫോൺ കാൾ കട്ട് ചെയ്തു..
“ഏട്ടാ ഏട്ടനല്ലേ പറഞ്ഞെ ആതിരയുടെ കല്യാണത്തിന്…..
“ആഹ് അതെ അവളുടെ കല്യാണത്തിന്.. എനിക്ക് കല്യാണത്തിന് നിന്റെ വീട്ടിൽ നിന്നും എനിക്ക് കിട്ടിയ ആഭരണം പണയപ്പെടുത്തുന്നതിനു ഞാൻ എന്തിനാ നിന്റെ അച്ഛനോട് ചോദിക്കുന്നെ..? വേഗം റെഡിയാവ് നമുക്ക് ബാങ്കിൽ പോണം…”
ആദ്യമായിട്ടായിരുന്നു അശോകിന്റെ ഇങ്ങനെയൊരു മുഖം സ്വാതി കാണുന്നത്…
ബാങ്കിൽ നിന്നും ആഭരണം എടുത്തു പണയം വയ്ക്കാനായി ഗോൾഡ് ലോണിന്റെ കൗണ്ടറിൽ ഇരിക്കുമ്പോളും സ്വാതിയുടെ മനസിൽ കുറ്റബോധമായിരുന്നു… തന്റെ അച്ഛനെ പറ്റിക്കുന്നു എന്നൊരു തോന്നൽ അവളിൽ ഉണ്ടായി …..
“വിചാരിച്ച പണം കിട്ടിയില്ല ബാക്കിക്ക് എന്തെങ്കിലും വഴി നോക്കണം… ”
പോകുന്ന വഴിയിൽ അശോക് ഇതു പറഞ്ഞപ്പോളും സ്വാതി മറുപടി ഒന്നും പറഞ്ഞില്ല…..
“എന്നത്തേയും പോലെ അച്ഛൻ വിളിച്ചപ്പോൾ അച്ഛനോട് സംസാരിക്കാൻ കഴിയാതെ കുറ്റബോധം അവളെ അലട്ടി… തലവേദന എന്ന് കള്ളം പറഞ്ഞുകൊണ്ട് അവൾ ഒഴിഞ്ഞുമാറി…”
പിറ്റേന്ന് ഏകദേശം രാത്രി 9 മണിയോടെ അശോക് വീട്ടിലേക്ക് വന്നു.. നന്നായി മ ദ്യ പി ച്ചിരുന്നു…
“അമ്മേ അവൾ എവിടെ സ്വാതി??”
അവൻ ദേഷ്യത്തോടെ ചോദിച്ചു….
“ടാ അവൾക്ക് ഇത് മാസം 2 ആണ്… അവളിങ്ങനെ ഓടിച്ചാടി നടക്കരുത് എന്നൊക്കെ ഡോക്ടർ പറഞ്ഞിട്ടില്ലേ…. നിനക്കറിയാവുന്നതല്ലേ അതൊക്കെ..”
“അമ്മയോട് ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞാൽ മതി അവളെവിടെ?” അവൻ വീണ്ടും അരിശം പൂണ്ടുകൊണ്ട് ചോദിച്ചു….
“അവൾ മുകളിലുണ്ട് പോയി നോക്ക്..”
അമ്മ പറഞ്ഞു തീരും മുൻപ് അവൻ മുകളിലേക്ക് കുതിച്ചു….
“സ്വാതി……..”” എന്ന് ഉച്ചത്തിൽ ഉള്ള വിളിയാണ് അവളെ ഞെട്ടി ഉണർത്തിയത്…
“നീയും നിന്റെ തന്തയും ചേർന്ന് എന്നെ ചതിക്കുവാരുന്നു അല്ലെടീ…” വാതിൽ വലിച്ചടച്ചുകൊണ്ട് അവളോട് അവൻ ചോദിച്ചു…
“എന്താ ഏട്ടാ… എന്താ ഇപ്പോ ഉണ്ടായേ..? അവൾ ഒന്നുമറിയാതെ ചോദിച്ചു…
“നീയും നിന്റെ തന്തയും കൂടി എന്നേ പറ്റിച്ചു… ടൗണിൽ നിന്റെ തന്ത എഴുതി വച്ചേക്കുന്ന ആ രണ്ടു നില കെട്ടിടത്തിൽ അങ്ങേർക്ക് എന്ത് അവകാശം…? നിനക്ക് തന്നന്ന് അല്ലെ അയാൾ വീമ്പിളക്കികൊണ്ട് കൊണ്ട് നടന്നത്…
എന്നിട്ട് ഇപ്പോ അത് പണയപെടുത്താൻ ചെന്നപ്പോൾ ആ മാനേജർ ആണ് പറഞ്ഞത് ഇതിൽ അമ്മായി അപ്പന്റെ ഒപ്പില്ല പോയി വിളിച്ചോണ്ട് വരാൻ…. നാണം കെട്ട തന്തയും മോളും നിനക്ക് ലോണിന്റെ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചപ്പോൾ എങ്കിലും നിനക്കിത് പറഞ്ഞൂടാരുന്നോ???”
“ദേ ഏട്ടാ എന്നേ എന്ത് വേണമെങ്കിലും പറഞ്ഞോ… വെറുതെ എന്റെ വീട്ടുകാരെ പറയരുത്… എന്റെ അച്ഛൻ എന്ത് ചതി ചെയ്തുന്ന ഏട്ടൻ ഈ പറയുന്നത്….?”
“നിനക്ക് ഒന്നും അറിയില്ലേ?? ഇന്നേ വരെ ഈ കാര്യം ഇവിടെ ആരോടെങ്കിലും നീയോ നിന്റെ അച്ഛനോ പറഞ്ഞിട്ടുണ്ടോ? എന്നിട്ട് നിന്ന് പൊട്ടൻ കളിക്കുന്നു …”
“പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അച്ഛൻ അത് എനിക്ക് തന്നിട്ടുള്ളതാണെങ്കിൽ അത് എനിക്ക് തന്നെയാ… പെങ്ങളെ കെട്ടിക്കണം എങ്കിൽ അത് സ്വന്തം കുടുംബത്തിൽ നിന്ന് എടുത്ത് വേണം.. അല്ലാതെ വന്നുകേറുന്ന പെണ്ണിന്റെ സ്വത്ത് പണയം വച്ചിട്ടല്ല…
എന്റെ അച്ഛന്റെ 25 വർഷത്തെ കഷ്ടപ്പാടാ എനിക്ക് തന്നതെല്ലാം… അത് നിങ്ങൾക്ക് തരുമ്പോൾ എന്റെ അച്ഛൻ അറിഞ്ഞിരിക്കണം… അല്ലാതെ കല്യാണം കഴിഞ്ഞെന്ന് വച്ച് അത് നിങ്ങടെ മാത്രം അല്ല…”
“പ്ഫാ… നിർത്തെടി… നീ ഇനി ശബ്‌ദിച്ചു പോകരുത്…. കല്യാണം കഴിഞ്ഞാൽ ഭാര്യ ഭർത്താവിനെ ആണ് അനുസരിച്ചു നിൽക്കേണ്ടത് അല്ലാതെ മറ്റുള്ളവരെ അല്ല..”
“ഒരു ഭർത്താവ്….. “”
അവൾ പിറു പിറുത്തു….
“എന്താടീ എന്താടീ നീ പറഞ്ഞത് ….?”
സ്വാതിയുടെ മു ടി ക്ക് കു ത്തി പിടിച്ചുകൊണ്ട് അശോക് ചോദിച്ചു… അവൾക് നന്നായി വേദനിക്കുന്നുണ്ടാരുന്നു..
“വിട്… എന്നെ വിട് വിടാന പറഞ്ഞത്… കൈ എടുക്കട….”
തന്നെ എടാ എന്ന് സ്വന്തം ഭാര്യ വിളിച്ചപ്പോൾ അശോകിനു തന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല… സ്വാതിയുടെ മുടിക്ക് കുത്തി പിടിച്ചുകൊണ്ട് മാറി മാറി ഇരു ക വി ളി ലും അ ടി ച്ചു… അവൾ വേ ദനകൊണ്ട് നിലവിളിച്ചു…
“ടാ… എന്താടാ നീ ഈ കാണിക്കുന്നേ?? വിടെടാ ടാ അവളെ വിടാൻ…. ” അശോകിന്റെ അമ്മ അവളുടെ കരച്ചിലും കേട്ടുകൊണ്ട് വാതിലും തള്ളി തുറന്നകത്തേക്ക് വന്നു….
“അശോകിന്റെ കൈകളെ വിടുവിക്കാൻ ആ അമ്മയുടെ ആരോഗ്യത്തിന് കഴിയുമായിരുന്നില്ല “…
“”വേണ്ടമ്മേ…. കൊ ല്ല ട്ടെ… ത ല്ലി ക്കൊ ല്ല ട്ടെ.. ഇങ്ങേർക്ക് പ്രാന്താ…. അത് അയാൾ തീർക്കട്ടെ…… ”
സ്വാതി അലറിക്കൊണ്ട് പറഞ്ഞു..
“”എന്താ എന്താ ഇവിടെ… ???”
അശോകിന്റെ അച്ഛൻ അവിടേക്ക് ഇതും ചോദിച്ചുകൊണ്ട് വന്നു…
“ഇത് രാഘവ കുറുപ്പിന്റെ വീടാ…. ഇവിടെ ചുമരിനിപ്പുറം പെണ്ണുങ്ങളുടെ ഒച്ച പൊങ്ങാൻ പാടില്ല…. അത് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല….””
“അവൻ എല്ലാം എന്നോട് പറഞ്ഞു.. അങ്ങനെ ഒരു അവകാശം നിന്റെ അച്ഛൻ ആ കെട്ടിടത്തിൽ വച്ചത് കുടുംബത്തിൽ പിറന്നവർക്ക് ചേർന്നത് അല്ല ഈ ച തി….””
“നിങ്ങൾക്കൊക്കെ എങ്ങനാ ഇങ്ങനെ പറയാൻ കഴിയുന്നെ….? എന്റെ അച്ഛന്റെ ഒരായുസിന്റെ വിയർപ്പാ എന്നെ കല്യാണം കഴിച്ചയച്ചപ്പോ അച്ഛൻ നിങ്ങൾക്ക് തന്നത്…
നിങ്ങൾക്ക് ഒരു കുടുംബം ഉണ്ടാവാണ്ടത് നിങ്ങടെ ആവിശ്യമായിരുന്നു… ഞാൻ അല്ലെങ്കിൽ വേറെ ഒരു പെണ്ണ് അത്ര തന്നെ.. സ്വന്തമായി അധ്വാനിച്ചു വേണം മകളേം പെങ്ങളേം കെട്ടിച്ചയക്കാൻ… അല്ലാതെ മറ്റൊരാളുടെ വിയർപ്പിൽ അഭയം കണ്ടത്തരുത്ത്.. ”
സ്വാതി രാഘവ കുറുപിന്റെയും അശോകിന്റെയും മുഖത്ത് നോക്കി പറഞ്ഞു…..
തന്റെ അച്ഛനെ അവൾ അപമാനിച്ചപ്പോൾ അശോകിനത് സഹിക്കാൻ കഴിഞ്ഞില്ല…. വീണ്ടും അച്ഛന്റെ മുന്നിലിട്ട് അവളെ പൊ തി രെ ത ല്ലി… തന്റെ നേർക്ക് വിരൽ ചൂണ്ടിയ അവളെ മകൻ ത ല്ലു ന്ന ത് കുറുപ്പും ഒരു നിമിഷം കണ്ടാസ്വദിച്ചു…..
സഹികെട്ട സ്വാതി അശോകിനെ പിടിച്ചു തള്ളി …. ബാലൻസ് തെറ്റി അവൻ വീഴാനായി പോയപ്പോൾ സോഫയിൽ തട്ടി നിന്നു… ദേഷ്യം ഇരച്ചുകയറിയപ്പോൾ അവന്റെ ഇ ടം കാൽ അവളുടെ അ ടി വ യറ്റിൽ ആ ഞ്ഞു ച വി ട്ടി….
“അമ്മേ……” എന്നുള്ള നിലവിളിയാണ് പിന്നെ എല്ലാവരും കേട്ടത്… അവളുടെ ഗ ർ ഭ പ ത്രത്തിൽ നിന്നും ഒഴുകിയിറങ്ങിയ ര ക്ത ത്തി ൽ കുളിച്ചുകൊണ്ട് സ്വാതി അവിടെ നിലത്ത് കി ട ന്നു പി ട ച്ചു…. ”
അവളെയും വാരിയെടുത്തുകൊണ്ട് അവർ ആശുപത്രയിലേക്ക് ഓടി…..
ശീതികരിച്ച ഐ സീ യുവിന്റെ മുമ്പിൽ അവർ ഭയത്തോടെ നിന്നു…. വിവരം അറിഞ്ഞ സ്വാതിയുടെ അച്ഛൻ കുറുപ്പ് മാഷും ആങ്ങളമാരും അവിടേക്ക് ഓടിയെത്തി…
“എന്താ എന്താ എന്റെ കുട്ടിക്ക് പറ്റിയെ…?
പറയ് പറയ്….”കുറുപ്പ്
മാഷ് അവരോട് വിതുമ്പിക്കൊണ്ട് ചോദിച്ചു..
“അത് അത്… കുറുപ്പേ അവർ ഭാര്യയും ഭർത്താവും തമ്മിലുള്ള ഒരു ചെറിയ പിണക്കം… അവർ അത് പറഞ്ഞു വലുതാക്കി..അത് പിന്നെ ത ല്ലി ല അവസാനിച്ചേ… അവൾ അവനെ ഒന്ന് തള്ളി മാറ്റി… അപ്പോളത്തെ ദേഷ്യത്തിൽ അവന് ഒരു അബദ്ധം പറ്റി… അവൻ അവളെ…. അല്ല വേണം എന്ന് വച്ചു ചെയ്തതല്ല…… ”
“സ്വാതിയുടെ ആരാ ഇവിടെ ഉള്ളത്…?”
രാഘവൻ മാഷ് പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ അകത്തു നിന്ന് ഇറങ്ങി വന്ന ഡോക്ടർ ഉറക്കെ വിളിച്ചു ചോദിച്ചു… അതുവരെ അവിടെ ഇരുന്ന അശോക് ഓടി അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു..
“ഞാനാ ഞാനാ ഞാൻ ഇവിടെ ഉണ്ട്….”
“താൻ ആരാ??? ”
“ഞാനാ അവളുടെ ഭർത്താവ്…”
“ഒരു ഭർത്താവ്..,, നാണം ഇല്ലല്ലോ മിസ്റ്റർ..? അവളുടെ അച്ഛനോ അമ്മയോ ഉണ്ടോ ഇവിടെ?” ചോദ്യം കെട്ട കുറുപ്പ് മാഷ് അങ്ങോട്ടേക്ക് വന്നു…എന്നിട്ട് പറഞ്ഞു
“ഡോക്ടറെ ഞാൻ അവളുടെ അച്ഛനാ…”
“ഒക്കെ ഫൈൻ നിങ്ങൾ എന്റെ കാബിനിലേക്ക് വരൂ…”
“താൻ ഇവിടെ നിന്നാൽ മതി അങ്ങോട്ട് വരണ്ട…” ഡോക്ടർ അശോകിനെ നോക്കി പറഞ്ഞു.
“ഇവരൊക്കെ ആരാ??? മാഷിന്റെ കൂടെ വന്നവരെ ചൂണ്ടി ഡോക്ടർ ചോദിച്ചു…
“ഇവർ സ്വാതിയുടെ ആങ്ങളമാരാ ഡോക്ടറെ…..”
“ഒക്കെ നിങ്ങൾ എല്ലാവരോടും ആയി എനിക്കൊരു കാര്യം പറയാനുണ്ട്.. ഇത് പറയുന്നതിൽ എനിക്ക് വിഷമം ഉണ്ട്
ബട്ട്…. സ്വാതിയുടെ വ യ റ്റി ലെ കു ഞ്ഞ് ആ കു ഞ്ഞ് പോ യി…. അ ടി വ യറ്റിൽ കിട്ടിയ ശക്തിയായ ച വി ട്ടാ ണ് ഇതിനു കാരണം… സ്വാതി പറഞ്ഞത് ഭർത്താവ് ആണെന്ന് ആണ്…
പേര കു ട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന നിങ്ങളുടെ അടുത്തേക്ക് ഇത് പറയാൻ വരാൻ എനിക്ക് ധൈര്യമില്ലായിരുന്നു… പക്ഷെ ഒരു ഡോക്ടർ എന്ന നിലയ്ക്ക് ഇത് പറയാതെ ഇരിക്കാനും കഴിയില്ല…,ഐ അം സോറി…”
ആ വാക്കുകൾ അവരെ വളരെ അധികം തളർത്തികളഞ്ഞു .. കുടുംബത്തിലേക്ക് വരാനിരുന്ന പേ ര കു ട്ടി യെ ന ഷ് ട പ്പെട്ടു എന്ന് അറിയുമ്പോൾ അല്ലെങ്കിലും ആർക്കും സഹിക്കാൻ കഴിയില്ലല്ലോ.. അശോകിനോടോ രാഘവ കുറുപ്പിനോടോ അവർ ഒന്നും ചോദിച്ചില്ല…..
അവർ തമ്മിലുള്ള പ്രശ്നങ്ങൾ സ്വാതി ആരോഗ്യവതി ആയതിനു ശേഷം അവർ ചോദിച്ചറിഞ്ഞപ്പോൾ സ്വാതിയെ വീണ്ടും ആ വീട്ടിലേക്ക് വിടാൻ കുറുപ്പ് മാഷിന് മനസ് വന്നില്ല…
ബന്ധം വേർപിരിയുക എന്നുള്ള സ്വാതിയുടെ തീരുമാനത്തെ അവരും പിന്തുണച്ചു… സ്ത്രീധനമായി കൊടുത്ത എല്ലാം തിരികെ നൽകണം എന്ന് കോടതി ഉത്തരവിട്ടു…
സ്വാതി ഇന്ന് തീർത്തും സ്വാതന്ത്രയാണ്… ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ എന്ന രീതിയിൽ വീടിന്റെ ചുമറിനുള്ളിൽ ഒതുങ്ങി കൂടാൻ അവൾക്ക് കഴിയുമായിരുന്നില്ല..
അവൾക്കായി അവളുടെ അച്ഛൻ സമ്പാദിച്ച കാശിൽ നിന്നും അവൾ ഒരു ചെറിയ ബ്യൂട്ടി പാർലർ തുടങ്ങി… ദൈവത്തിന്റെ കാരുണ്യത്താൽ അത് നന്നായി ദിനം പ്രതി പുരോഗമിച്ചുകൊണ്ടെ ഇരുന്നു…
അവളാണ് പ്രായമായ കുറുപ്പ് മാഷിനെയും അമ്മയെയും ഇപ്പോൾ സംരക്ഷിക്കുന്നത്… സ്വന്തം കാലിൽ നിൽകുമ്പോൾ അല്ലെങ്കിലും മറ്റാരെയും ആശ്രയിക്കേണ്ടതില്ലല്ലോ..
ഏറെ നാളിനു ശേഷം അശോകിന്റെ അമ്മ അവളെ കാണാൻ എത്തി… അമ്മയെ കണ്ടപ്പോൾ സ്വാതി ഓടിച്ചെന്നു കെട്ടിപിടിച്ചു…
“അമ്മേ… അമ്മയ്ക്ക് സുഖമാണോ…? എന്താ എന്താ ഇവിടെ??? ആതിരയുടെ കല്യാണം കഴിഞ്ഞത് ഞാൻ അറിഞ്ഞിരുന്നു… വിളിക്കാതെ വരാൻ പറ്റില്ലല്ലോ… അവൾക്ക് അവൾക്ക് സുഖമാണോ…?” അറിയാതെ ആ അമ്മയുടെ കണ്ണു നിറഞ്ഞു… അതു തുടച്ചുകൊണ്ട് അവർ പറഞ്ഞു…
“മോളെ… മോളോട് എന്റെ വീട്ടുകാർ ചെയ്ത തെറ്റിന്റെ ഫലം എന്റെ ആതിര മോളാ ഇപ്പോൾ അനുഭവിക്കുന്നേ…
നീ അന്ന് വീട് വീട്ടിറങ്ങി പോയതിനു ശേഷം ആ നിശ്ചയിച്ചുറപ്പിച്ച കല്യാണം അതു മുടങ്ങി…അതിനു ശേഷം വന്ന ആലോചന അവർ ചോദിച്ച സ്വർണ്ണവും പണവും കൊടുക്കാം എന്നു സമ്മതിച്ചുകൊണ്ട് കുട്ട്യോളുടെ അച്ഛൻ ഉറപ്പിച്ചു…
കല്യാണം കഴിഞ്ഞ ആദ്യത്തെ ആറു മാസം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോയി… പിന്നെ പിന്നെ കൊടുത്ത തുക കുറഞ്ഞു പോയി എന്നു പറഞ്ഞുകൊണ്ടുള്ള പരാതി ആയി.. അത് ദേ ഹോ പ ദ്ര വ ത്തിൽ വരെ എത്തി…. അവളെ ഞങ്ങളിൽ നിന്നും അവൻ അകറ്റി…
ഒരു ഫോൺ വിളിയോ കൂടി കാഴ്ചയോ എന്റെ മകളുമായി ഞങ്ങൾക്ക് ഇല്ലാതെ ആയി… ഒരു കൂട്ടിൽ അടച്ചിട്ട് വളർത്തുന്ന കിളിയെ പോലെ അവൻ അവളെ നോക്കി..
അല്ല.. അവൻ പ്രതികാരം തീർത്തു എന്ന് വേണം പറയാൻ… അവൾ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഇപ്പോൾ ഒരു കു ഞ്ഞി നെ അ വന് വേ ണ്ട എന്നു പറഞ്ഞു മാറ്റാരേം അറിയിക്കാതെ അവൻ അവളെയും കൊണ്ട് പോയി അത് ക ള ഞ്ഞു….
വീണ്ടും അവളുടെ ഒറ്റപ്പെടൽ അവളുടെ മനസിന്റെ താളം തെറ്റിച്ചു.. ഇതൊക്കെ ഞങ്ങൾ അറിഞ്ഞപ്പോളേക്കും ഒരുപാട് വൈകി… അവൾ ഇപ്പോ തറവാട്ടിലുണ്ട്… ആരോടും മിണ്ടാറില്ല.. തനിയെ ചിരിക്കും.. ചിലപ്പോ കരയും.. അവൾ ഒറ്റയ്ക്കല്ല…
അവളുടെ അശോകേട്ടന് ഒരു കുഞ്ഞുണ്ടാവാൻ പോണു എന്നറിഞ്ഞപ്പോൾ അവൾ അന്ന് നിങ്ങളുടെ കുഞ്ഞിന് വാങ്ങി വച്ച ആ കളിപ്പാവയും ഉണ്ട് കൂട്ടിനു….. അവൾ ഇപ്പോൾ ഞങ്ങളുടെ പഴയ ആതിരയല്ല…”
ഇതു പറഞ്ഞു തീർന്നതും അമ്മ പൊട്ടിക്കരയാൻ തുടങ്ങി… ആ അമ്മയെ ആശ്വസിപ്പിക്കാൻ സ്വാതിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…. ഒരു വശത്ത് അന്ന് തന്നോട് ചെയ്തതിനു ദൈവം കൊടുത്ത ശിക്ഷയായും മറുവശത്ത് തന്റെ അനിയത്തിയുടെ അവസ്ഥയിൽ അവൾക്കും മനസിൽ ദേഷ്യവും നോവും ഒരുപോലെ വേട്ടയാടി…“എല്ലാം മോളോട് ഞങ്ങൾ ചെയ്തതിനുള്ള ശിക്ഷയാണ്.. നിന്റെ കണ്ണ് നീരിന്റെ ഫലമാണ് എന്റെ മോളിപ്പോൾ അനുഭവിക്കുന്നത്.. പൊറുത്ത് തരണം ഞങ്ങൾക്ക്…”
കാലിൽ വീണു മാപ്പിരക്കാൻ ശ്രമിച്ച അമ്മയെ തടഞ്ഞു നിർത്തി ആഞ്ഞു പുണർന്നു കൊണ്ട് സ്വാതി ആശ്വസിപ്പിച്ചു…
“അമ്മേ.. എന്നോട് മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം തെറ്റു തെറ്റല്ലാതാകുന്നില്ല.. അല്ലെങ്കിലും അമ്മയെന്ത് ചെയ്തിട്ടാ എന്നോട് മാപ്പ് പറയുന്നേ.. എന്നോട് തെറ്റ് ചെയ്തത് അശോകേട്ടനാണ്..
അമ്മയെന്നോട് ക്ഷമിക്കണം.. എ ന്റെ കു ഞ്ഞി നെ ഇ ല്ലാ താ ക്കി യ അയാൾ ഒരിക്കലും മാപ്പിനർഹനല്ല.. അതിരയ്ക്ക് ഇപ്പോൾ ആവശ്യം നല്ല ചികിത്സയാണു.. അതിനുള്ള ഏർപ്പാടുകൾ നമ്മൾക്ക് ചെയ്യാം…”
ഒരു വിധം ആശ്വസിപ്പിച്ച് സ്വാതി അമ്മയെ പറഞ്ഞു വിട്ടു.. കർമ്മ ഫലം എന്നൊന്ന് ഉണ്ടെന്ന് വെറുതെ പറയുന്നതല്ലെന്ന് മനസ്സിലാക്കുകയായിരുന്നു സ്വാതി..