എന്നെ ഒരുപാട് സ്നേഹിക്കുന്ന അവളോട്‌ ഞാൻ എങ്ങനെ ആണ് ജോലി പോയി എന്നും….

എന്റെ ഭാര്യ

രചന:സ്വപ്നസഞ്ചാരി

———————–

ജോലി നഷ്ട്ടപ്പെട്ട് റൂമിൽ എത്തുമ്പോൾ ആകെ ആശങ്കയിൽ ആയിരുന്നു. ഇനി എന്ത് ചെയ്യും…? പെട്ടന്ന് ഒരു ജോലി ഇനി എങ്ങനെ കിട്ടും…?

ഈ വിവരം ഞാൻ അമ്മുവിനോട് പറഞ്ഞാൽ അവളുടെ വിഷമവും അത് ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിന് ഉണ്ടാക്കുന്ന പ്രശ്നവും ഓർത്തു ഞാൻ ആശങ്കയിൽ ആയിരുന്നു.

അമ്മു എന്റെ ജീവിതത്തിലേക്ക് വന്നിട്ട് മൂന്ന് വർഷം ആയി. പ്രണയവിവാഹം ആയിരുന്നു ഞങ്ങളുടേത്. ഞാൻ നാട്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന സമയത്ത് അവളുടെ അമ്മയെ കാണിക്കാൻ വന്നപ്പോൾ പരിചയപ്പെട്ടത് ആണ്.

പിന്നീട് പലപ്പോഴായി അവിടെ അമ്മയെ കൂട്ടി അവിടെ വരുമ്പോഴും ഞാനും അവളും കാണുമായിരുന്നു. ഞങ്ങൾക്കിടയിലെ സൗഹൃദം പതിയെ പ്രണയത്തിലേക്ക് എത്തുകയും പിന്നീട് കല്യാണത്തിലേക്കും.

എന്നെ ഒരുപാട് സ്നേഹിക്കുന്ന അവളോട്‌ ഞാൻ എങ്ങനെ ആണ് ജോലി പോയി എന്നും ഹോസ്പിറ്റൽ ഗവണ്മെന്റ് പൂട്ടി എന്നും പറയുക അത് താങ്ങാൻ പറ്റില്ല അവൾക്.

രണ്ട്‌ കൊല്ലം മുന്നേ ആയിരുന്നു ഞാൻ ഗൾഫിലേക്ക് എത്തിയത്. ഇവിടെ ഒരു പുതിയ ഹോസ്പിറ്റൽ തുടങ്ങുന്നുണ്ട് എന്നും അവിടെ നഴ്‌സുമാരെ ആവശ്യം ഉണ്ട് എന്നും എന്റെ ഒരു ഫ്രണ്ട് വഴി ആണ് അറിഞ്ഞത്. അവൻ വഴി എനിക്ക് ഇവിടെ ഒരു ജോലി ശരിയാകും ചെയ്തു

എല്ലാവരെയും വിട്ട് വരാൻ ഉള്ള മടി ഉണ്ടായിരുന്നു…എന്നാലും എന്റെ വീട്ടുകാർക്കും അമ്മുവിനും വേണ്ടി അല്ലേ എന്ന് ഓർത്തപ്പോൾ ആ സങ്കടം മറന്നു. ഇവിടെ എത്തി ഒരു കൊല്ലം കഴിഞ്ഞു ആണ് അറിഞ്ഞത് ഹോസ്പിറ്റലിൽ എന്തോ ക്രമക്കേട് ഉണ്ട് എന്നും ഗവണ്മെന്റ് നിയമം ഒന്നും പാലിച്ചില്ല എന്നും ലൈസൻസ് ഇല്ലാത്തവരെ പോലും ഇവിടെ ജോലിക് നിർത്തിയിട്ട് ഉണ്ട് എന്നും…

ഹോസ്പിറ്റലിലെ ക്രമക്കേട് ചൂണ്ടി കാണിച്ച് ഗവണ്മെന്റ് പിഴ അടക്കാൻ പറഞ്ഞിട്ട് അത് അടക്കാത്തത് കൊണ്ടും നിയമം പാലിക്കാത്ത കാരണം കൊണ്ടും ഇന്നലെ അവർ ഹോസ്പിറ്റൽ മൂന്ന് മാസത്തേക്ക് പൂട്ടി. അതോടെ എന്റെ എല്ലാ സ്വപ്നങ്ങളും തകർന്നു.

ഇവിടെ വന്നിട്ട് ആകെ രണ്ട് കൊല്ലം ആയതേ ഉള്ളു. അപ്പോഴേക്കും ജോലി പോയി. ജീവിതം പച്ചപിടിച്ചു വരുന്നതേ ഉള്ളു…അമ്മു ആണെങ്കിൽ ഗർഭിണിയും. മൂന്ന് മാസം ഇനി ജോലി ഇല്ലാതെ ഇവിടെ എങ്ങനെ കഴിയും, പൂട്ടിപോയ ഹോസ്പിറ്റലിൽ ജോലി ചെയ്തത് കൊണ്ട് പെട്ടന്ന് ഒരു ജോലി കിട്ടുകയും ഇല്ല.

അവളുടെ ഹോസ്പിറ്റൽ ചെലവ്, വീട്ട് ചെലവ് അങ്ങനെ എല്ലാം ആലോചിച്ചു ഇരിക്കുമ്പോൾ ആണ് അമ്മുവിന്റെ ഫോൺ വന്നത്. ആദ്യം എടുക്കാൻ താല്പര്യം ഇല്ലായിരുന്നു. പിന്നെ അവൾക് പേടി ആകും എന്ന് കരുതി എടുത്തിട്ട് ഉണ്ടായ സംഭവം എല്ലാം പറഞ്ഞു.

അവൾ പറഞ്ഞത് കേട്ട് ഞാൻ തന്നെ അത്ഭുതപെടുകയായിരുന്നു. ഏട്ടാ…ഏട്ടൻ അവിടെ പുതിയ ജോലിക്ക് വേണ്ടി അവിടെ നിൽക്കേണ്ട. എല്ലാം മതിയാക്കി നാട്ടിലേക്ക് വന്നാൽ മതി. അതാകുമ്പോൾ എനിക്ക് ഏട്ടനെ എപ്പോഴും കാണാം. എന്റെ അടുത്ത് തന്നെ ഉണ്ടാകുകയും ചെയ്യും…

ഇവിടെ നാട്ടിൽ നല്ല ഒരു ഹോസ്പിറ്റലിൽ നമ്മൾക്ക് ജോലിക്ക് നോക്കാം. സാലറികുറച്ചു കുറവായിരിക്കും എന്നാലും നമ്മൾക്ക് സന്തോഷത്തോടെ ജീവിക്കാൻ അത് മതി. ചേട്ടൻ അയച്ചു തന്ന പൈസയിൽ ഞാൻ ഇവിടെ മാറ്റി വെച്ചിട്ട് ഉണ്ട്. അതും കൊണ്ടും നമ്മൾക്ക് ജീവിച്ചാൽ പോരെ…

എനിക്ക് ഈ ആഡംബരമായ ജീവിതം ഒന്നും വേണ്ട. നമ്മൾക്ക് സന്തോഷത്തോടെ എപ്പോഴും ഒരുമിച്ചു ജീവിച്ചാൽ മതി. നാട്ടിൽ വന്നാൽ ആദ്യം എല്ലാവരും ചോദിക്കും തിരിച്ചു പോകുന്നില്ലേ എന്ന്…പിന്നെ ആരും അതിനെ പറ്റി ചോദിക്കാൻ വരില്ല.

അതുകൊണ്ട് ഏട്ടൻ എല്ലാം ഒഴിവാക്കി പെട്ടന്ന് ഇങ്ങോട്ട് വാ..ഇവിടെ ഞാനും നമ്മുടെ കുഞ്ഞും കാത്തിരിക്കുകയാ. എന്റെ പ്രസവസമയത്ത് ഏട്ടൻ എന്റെ കൂടെ ഉണ്ടാകണം.

നിന്നെപ്പോലെ ഒരു പെണ്ണിനെ എനിക്ക് ഭാര്യ ആയി കിട്ടിയതിൽ ഞാൻ ഭാഗ്യം ഉള്ളവൻ ആണ് എന്ന് പറഞ്ഞു ഞാൻ കരയുമ്പോൾ ആണ് അവൾ പറഞ്ഞത്…

അയ്യേ ഏട്ടാ…ഏട്ടൻ എന്തിനാ കരയുന്നെ, അവിടെ കിടന്ന് ഒറ്റയ്ക്ക് ജീവിക്കുന്നതിനേക്കാളും നല്ലത് നമ്മൾക്കു ഇവിടെ ഒരുമിച്ചു ജീവിക്കുന്നത് അല്ലേ. ഇവിടെ ആകുമ്പോൾ ഏട്ടൻ എപ്പോഴും എന്റെയും കുഞ്ഞിന്റെയും അടുത്ത് ഉണ്ടാകില്ലേ…

നമ്മൾക്കു സന്തോഷിക്കാൻ അത് പോരെ… അതുകൊണ്ട് ഏട്ടൻ കരയാതെ എത്രയും പെട്ടന്ന് ഇങ്ങ് വാ. അച്ഛനോടും അമ്മയോടും കാര്യങ്ങൾ ഞാൻ പറഞ്ഞോളാം എന്ന് പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.

അവളെ പോലെ ഒരു പെണ്ണിനെ സ്ത്രീധനം ഒന്നും വാങ്ങാതെ പ്രണയിച്ചു കല്യാണം കഴിച്ച ഞാൻ അല്ലേ ഏറ്റവും വലിയ ഭാഗ്യം ചെയ്തവൻ. അതുകൊണ്ട് ഒരു സങ്കടം വരുമ്പോൾ കൂടെ നിൽക്കാൻ…എന്നെ സ്നേഹിക്കുന്ന ഒരു നല്ല ഭാര്യയെ കിട്ടിയില്ലേ എന്ന് ആശ്വസിച്ചു നാട്ടിൽ പോകാൻ ഉള്ള പെട്ടികൾ ഒക്കെ എടുത്തു വെക്കാൻ പോയി

Leave a Reply

Your email address will not be published. Required fields are marked *