എടാ പോട്ടാ ഇത് പണ്ടത്തെ കാലം ഒന്നും അല്ല. അവരു തമ്മിൽ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് ആർക്കറിയാം . ഹേയ് അങ്ങിനെ ഒന്നും കാണില്ല ഞാൻ എൻ്റെ ചെറിയൊരു സംശയം പറഞ്ഞു എന്ന് മാത്രം……

രചന: സനൽ SBT

“ഫസ്റ്റ് നൈറ്റ് കഴിഞ്ഞ ക്ഷീണം ഒന്നും നിൻ്റെ മുഖത്ത് കാണാനിലല്ലോ അരുണേ .എന്താ ഇന്നലെ പരിപാടി ഒന്നും നടന്നില്ലേ. …”

ക്ലബ്ബിലേക്ക് കയറി ചെന്നപാടെ കൂട്ടുകാരുടെ ചോദ്യം കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് അങ്ങ് പൊളിഞ്ഞ് വന്നതാണ് പക്ഷേ ഞാൻ അതിന് മറുപടി ഒന്നും പറയാൻ പോയില്ല.

” ഡാ നീ ഇഞ്ചി തിന്ന കുരങ്ങനെപ്പോലെ ഇരിക്കാതെ കാര്യം പറ ? സാധാരണ കല്യാണം കഴിഞ്ഞ് ഒരാഴ്ചത്തേക്ക് ആരും ക്ലബ്ബിലോട്ട് വരാറില്ല അതും ഈ നേരത്ത് അതുകൊണ്ട് ചോദിച്ചതാണേയ്. “

“ഡാ സാധനം ഇരിപ്പുണ്ടോ? “

“ഉണ്ടെങ്കിൽ ?”

“ആദ്യം രണ്ടെണ്ണം ഒഴിക്ക് എന്നിട്ട് പറയാം. “

“എന്നാൽ വാ നന്മുക്ക് ആ ഡാർക്ക് റൂമിൽ പോയി ഇരിക്കാം.”

” ഉം.”

” ഇന്നാ ഇത് പിടി എന്നിട്ട് കാര്യം പറ എന്ത് പറ്റി.”

” ഒന്നൂല്ലെടാ അവൾക്ക് കോളേജിൽ പഠിക്കുന്ന കാലത്ത് ഏതോ ഒരുത്തനുമായിട്ട് റിലേഷൻ ഉണ്ടായിരുന്നു എന്ന് .”

” അയിന്”

” അതിനൊന്നും ഇല്ല അവനെ മറക്കാൻ സമയം വേണം അന്ന് മുതലേ നന്മൾ ഒരുമിച്ച് ജീവിച്ച് തുടങ്ങൂ അത് വരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം അങ്ങിനെ എന്തൊക്കെയോ പറഞ്ഞു.”

” എന്നിട്ട് നീ എന്ത് പറഞ്ഞു.”

” ഹാ ഞാൻ എന്ത് പറയാനാ”

” എന്നാൽ പിന്നെ അവൾ എന്തിനാടാ നിന്നെ കെട്ടിയെ അവനോടൊപ്പം അങ്ങ് പോയാൽ പോരെ.”

” അവൻ നല്ല തേപ്പ് കൊടുത്തു കാണും അപ്പോ അവൾ ഇവനെ കെട്ടി അല്ലാതെന്ത് .”

” എന്നാലും എനിക്ക് ഈ കഥ അങ്ങ്ട് വിശ്വാസം ആവണില്ല. ഒത്തിരി തവണ കേട്ട കഥയാണ് സംതിംങ്ങ് ഫിഷി.”

” ഒരു മിനിറ്റ് അരുണേ നീ ഒന്ന് എണീറ്റേ.”

” എന്തിനാടാ .”

” അതൊക്കെ പറയാം നീ ഒന്ന് എണീക്ക്.”

” ആ”

” നീ എന്തിനാടാ അവൻ്റെ ഷർട്ട് പൊക്കി നോക്കണേ. ?”

” ഇവൻ പറഞ്ഞത് സത്യാടാ ഇന്നലെ ഒന്നും നടന്നിട്ടില്ല. ഉണ്ടേൽ പുറത്ത് ഒന്നോ രണ്ടോ നഖത്തിൻ്റെ പാടെങ്കിലും ഉണ്ടാവില്ലേ.”

” ഡാ അജിത്തെ ഇതു പൊലുള്ള ഊളത്തരം പറയാനാണെങ്കിൽ ഞാൻ എണീറ്റ് പോവ്വേയ് കുറച്ച് മനസമാധാനം കിട്ടാനാ ഇങ്ങോട്ട് വന്നത്.”

” അത് സാരല്ലെടാ നീ അത് വിട് അവനൊരു തമാശ കാണിച്ചതല്ലേ. നീ ഒന്ന് കൂടി അങ്ങ് പിടിപ്പിച്ചേ.”

” ആ ഒരെണ്ണം കൂടി ഒഴി.”

” അരുണേ നീ ടെൻഷൻ ആവില്ലേൽ ഞാൻ ഒരു കാര്യം കൂടി പറയാം.”

” എന്ത് കാര്യം”

” എടാ പോട്ടാ ഇത് പണ്ടത്തെ കാലം ഒന്നും അല്ല. അവരു തമ്മിൽ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് ആർക്കറിയാം . ഹേയ് അങ്ങിനെ ഒന്നും കാണില്ല ഞാൻ എൻ്റെ ചെറിയൊരു സംശയം പറഞ്ഞു എന്ന് മാത്രം. “

” നീ അവനെ ഓരോന്ന് പറഞ്ഞ് കൂടുതൽ ടെൻഷൻ ആക്കെണ്ടെടാ അതൊന്നും ഉണ്ടാവില്ല. “

” ഹാ എനിക്കൊന്നും അറിയില്ല കോപ്പ് ആലോചിച്ചിട്ട് ആണേൽ എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. “

” കുറച്ച് ദിവസം കഴിഞ്ഞാൽ അതൊക്കെ അങ്ങ് മാറും പിന്നെ വെറെ ഒരു കാര്യം അവളെ ഒറ്റക്ക് കിട്ടുന്ന ഒരു നിമിഷവും നീ പാഴാക്കരുത് ബാക്കിയൊക്കെ നിൻ്റെ കഴിവ് പോലെ ഇരിക്കും.”

” ഇതൊന്നും നടപടിയാവും എന്ന് തോന്നണില്ലെടാ .”

” അതൊക്കെ നിൻ്റെ തോന്നലാണ് മോനെ എൻ്റെ ഭാര്യ ഇത്പൊലെ കല്യാണം കഴിഞ്ഞ് പഠിക്കണം കുട്ടികൾ ഒന്നും ഇപ്പോ വേണ്ട എന്നും പറഞ്ഞോണ്ട് നടന്നിരുന്ന ആളാ”

” എന്നിട്ടോ ?”

” എന്നിട്ട് എന്തൂട്ട് കറക്ട് പത്ത് മാസം കഴിഞ്ഞപ്പോൾ അവള് പെറ്റു അത്രള്ളൂ ഈ പെണ്ണുങ്ങടെയൊക്കെ കാര്യം.”

” ഹാ അത് പൊളിച്ച് .”

” പിന്നല്ല ഞാനാരാ മോൻ.”

” എടാ ഒരു മിനിറ്റേ ഒച്ച വെക്കല്ലേ എനിക്ക് ഒരു കോള് വരുന്നുണ്ട്.”

” ആരാടാ അവളാണോ?”

” അല്ലെടാ ചേച്ചിയാ ശൂ….. മിണ്ടല്ലേ.”

” ആ പറ ചേച്ചീ”

” അരുണേ നീ എവിടെ.”

” ഞാൻ ക്ലബിലുണ്ട്.”

” എന്നാൽ നീ വേഗം ഒന്ന് വീട്ടിലേക്ക് വന്നേ .”

” ആ ദാ ഇപ്പോ വരാം.”

“ഡാ ചേച്ചി കലിപ്പിലാ എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടേ .”

” ഒരെണ്ണം കൂടി അടിച്ചിട്ട് പോടാ.”

” ചെറുത് ഒരെണ്ണം കൂടി ഒഴിക്ക് സ്മെൽ പിടിച്ചാൽ പ്രശ്നാവും.”

” നീ ധൈര്യായിട്ട് അടിക്കെടാ വോഡ്കയാണ് സ്മെല്ല് ഒന്നും ഉണ്ടാവില്ല്യാ.”

” ആ OK ഡാ അപ്പോ നാളെ കാണാം”

” ആ ബെസ്റ്റ് വീട്ടിലോട്ട് കയറി ചെന്നപാടെ എല്ലാവരും സിറ്റ്ഔട്ടിൽ ഇരിപ്പുണ്ട്. പണിപാളി.”

” ഡാ സമയം എത്രയായി.”

” പത്ത് മണി,”

” ഉം. ഇവിടെ ഇപ്പോ പഴയ പൊലെ നീ ഒറ്റക്കല്ല തോന്നുമ്പോൾ കയറി വരാനും തോന്നുമ്പോൾ ഇറങ്ങി പോവാനും ഒരാള് നിന്നെം കാത്ത് ഇവിടെ ഇരിക്ക്ണ്ട് എന്ന വല്ല ബോധവും ഉണ്ടോ നിനക്ക് ?”

” അതിന് മണി പത്തല്ലേ ആയൊള്ളൂ ചേച്ചി എന്തിനാ കിടന്ന് ഒച്ചയെടുക്കണേ.”

“മണി പത്തായിട്ടും അവള് ഇതുവരെ ഒന്നും കഴിച്ചിട്ടില്ല നിന്നെം കാത്ത് ഇരിക്ക്യാ ആ പാവം.”

” എന്നെ ആരും കാത്തിരിക്കണ്ട വിശന്നാൽ എടുത്ത് കഴിച്ചോണം.”

” നീ എന്ത് വർത്താനാടാ പറയെണേ . നീ കുടിച്ചിട്ടുണ്ടോ.”

” ഇല്ല.”

” ഇങ്ങ്ട് നോക്ക് മുഖത്ത് നോക്കിയിട്ട് പറ .”

” അവന്മാര് നിർബന്ധിച്ചപ്പോൾ ചെറുത് ഒരെണ്ണം കഴിച്ചു അത്രള്ളൂ.”

” അരുണേ നിൻ്റെ കല്യാണം കഴിഞ്ഞിട്ട് ഇത് രണ്ടാമത്തെ ദിവസം ആണ് ട്ടോ നീ അത് മറക്കണ്ട.”

” ചേച്ചി ഒന്ന് മാറിക്കേ ഞാൻ വല്ലതും പോയി കഴിക്കട്ടെ. “

” ആ മേശപ്പുറത്ത് എടുത്ത് വെച്ചിട്ടുണ്ട് രണ്ട് പേരും പോയി കഴിച്ച് കിടക്കാൻ നോക്ക്.”

” വേഗം കഴിച്ച് കിടന്നിട്ട് എന്ത് മല മറിക്കാനാ”

” എന്തൂട്ടാ”

” ഒന്നൂല്ലേയ്.”

” ഓ ഇന്നും സാമ്പാറ് ആണോ ഇന്നലത്തെ ബാക്കിയാവും അല്ലമ്മേ ?”

” അല്ലെടാ നിനക്ക് ചൂട് സാമ്പാറും മീൻ വറുത്തതും ഭയങ്കര ഇഷ്ട്ടാന്ന് പറഞ്ഞപ്പോൾ ചാരൂ ഉണ്ടാക്കിയതാ.”

” ഹോ അതിനൊന്നും ഒരു കുറവില്ല.”

” അമ്മേ ആ സീരിയല് ഒന്ന് മാറ്റുവോ ഏത് നേരം നോക്കിയാലും ഇതന്നെ.”

” ആ റിമോട്ട് ഇങ്ങ് താ അമ്മേ ഞാൻ അവന് വേറെ ഒരു പരിപാടി വെച്ച് കൊടുക്കാം.”

ചേച്ചി ഫോൺ എടുത്ത് ടിവിയിൽ കണക്ട് ചെയുതു.

” ദേ നോക്കടാ ബിഗ് ബോസ് സീസൺ 4 മതിയോ നിനക്ക് .”

ഞാൻ തല പൊക്കി ടിവിയിലോട്ട് ഒന്ന് നോക്കി.

” ദേവ്യേ ഇന്നലെ ഫസ്റ്റ് നൈറ്റിന് ഞാൻ റൂമിലേക്ക് കയറി പോകുന്ന രംഗമല്ലേ ആ കണ്ടത്. അതോ ഇനി അടിച്ചതിൻ്റെ കെട്ട് ഇറങ്ങാത്തതു കൊണ്ട് എനിക്ക് അങ്ങിനെ തോന്നിയതാണോ? “

ഞാൻ കണ്ണ് രണ്ടും തിരുമ്മി ഒന്നുകൂടി ടിവിയിലേക്ക് നോക്കി.

ഇന്നലെ റൂമിൽ നടന്നതെല്ലാം വള്ളി പുള്ളി വിടാതെ റെക്കോർഡ് ആയിട്ടുണ്ട്. അത് കണ്ടതും കഴിച്ചു കൊണ്ടിരുന്ന ചോറ് എൻ്റെ തൊണ്ടയിൽ കുരുങ്ങി ഞാൻ എക്കിൾ എടുക്കാൻ തുടങ്ങി. പുറകിൽ നിന്നാണേൽ അച്ഛനും അമ്മയും അളിയനും ചേച്ചിയും എല്ലാവരും കൂട്ടച്ചിരി.

“അരുണേ നാട് നീളെ നടന്ന് നീ നിൻ്റെ കൂട്ടുകാരുടെയെല്ലാം ഫസ്റ്റ് നൈറ്റിന് പണി കൊടുത്തപ്പോൾ അവര് നിനക്കും തന്നു ഒരു എട്ടിൻ്റെ പണി പിന്നെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിൻ്റെ ചങ്ക് ആയ നിധിൻ .അല്ല അവൻ്റെ ഫസ്റ്റ് നൈറ്റിന് അല്ലേ നീ ബെഡ് റൂമിലേക്ക് മാലപ്പടക്കം കൊളുത്തി എറിഞ്ഞത്. “

ഉം. ഞാൻ ചെറുതായി ഒന്ന് മൂളി. പിന്നെ വേഗം എഴുന്നേറ്റ് കൈ കഴുകി ബെഡ് റൂമിലേക്ക് നടന്നു. അല്പ സമയത്തിന് ശേഷമാണ് അവൾ റൂമിലേക്ക് വന്നത്.

” എന്താ അരുണേട്ടാ കട്ടിലിൻ്റെ അടിയിലും ഗിഫ്റ്റ് ബോക്സിൻ്റെ ഇടയിലും ഒക്കെ തപ്പുന്നത്.”

” ഹേയ് ഒന്നൂല്ല അവൻമ്മാർ ഇനി എവിടൊക്കെ ക്യാമറ വെച്ചിട്ടുണ്ട് എന്ന് ആർക്കറിയാം. “

“അവരല്ല എൻ്റെ അടുത്ത് കൊണ്ടു തന്നപ്പോൾ ഞാനാ ക്യാമറയൊക്കെ സെറ്റ് ചെയ്തത്. “

“നിനക്ക് എന്നിട്ടും മതിയായില്ല ല്ലേ.”

” ഹേയ് ഇതൊക്കെ ഒരു രസല്ലേ. ഇപ്പോ വാട്സ്ആപ്പിലെ ഫാമിലി ഗ്രൂപ്പുകളിൽ ഒക്കെ ഇതാ കിടന്ന് കളിക്കണേ. അരുണേട്ടൻ ആദ്യം റൂമിലേക്ക് കാവടി തുള്ളിയുള്ള വരവും പിന്നെ എൻ്റെ കഥ കേട്ടപ്പോൾ ഉള്ള ഇരിപ്പും ഞാൻ തന്നെ വീഡിയോ കണ്ട് ഒത്തിരി ചിരിച്ചു.”

” ശ്ശോ ആകെ നാണക്കേട് ആയി. “

” അതേയ് അതും പറഞ്ഞ് ഫീലിംങ്ങ് അടിച്ച് ഇരിക്കാനുള്ള പരിപാടിയാണോ? ഞാനാണേൽ ഡേറ്റിൻ്റെ വക്കത്താണ് പറഞ്ഞില്ല എന്ന് വേണ്ട.”

” എൻ്റെ ദൈവമേ എന്നാൽ പിന്നെ ഇടിവെട്ടിയവൻ്റെ കാലേൽ പാമ്പ് കടിച്ചു എന്ന് പറയുന്ന പൊലെയാവും എൻ്റെ അവസ്ഥ .”

“എന്നാൽ പിന്നെ വന്ന് കിടക്കാൻ നോക്ക്.”

” എപ്പോ കിടന്നു എന്ന് ചോദിച്ചാൽ മതി.”

ക്യാമറ റണ്ണിംങ്ങ് ലൈറ്റ് ഓഫ് ആക്ഷൻ.

Leave a Reply

Your email address will not be published. Required fields are marked *