എഴുത്ത്:- കൃഷ്ണ
വരുണിന്റെ വീട്ടിൽ നിന്ന് കുറച്ചുപേർ വീട്ടിലേക്ക് വരുന്നുണ്ട് എന്ന് അവന്റെ അച്ഛൻ തന്നെയാണ് വിളിച്ചു പറഞ്ഞത്.
വന്നോളാനും വരണ്ട എന്നും ഞങ്ങൾ പറഞ്ഞില്ല.. അച്ഛൻ എന്നോട് ഒരിക്കൽ കൂടി ചോദിച്ചു എന്താണ് മോളെ നിന്റെ തീരുമാനം എന്ന്..
എനിക്ക് ഒറ്റ തീരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇനി ഒരിക്കലും വരുണമായി ഒത്തുപോകാൻ എനിക്ക് കഴിയില്ല!! ഒരുപക്ഷേ എന്റെ മനസ്സിന്റെ വലിപ്പ കുറവായിരിക്കാം പക്ഷേ എന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അതാണ് ശരി..
രാവിലെ ഒരു പത്തുമണി ആയപ്പോഴേക്ക് അവരുടെ ഭാഗത്തുനിന്ന് ഏഴോ എട്ടോ പേർ വന്നിരുന്നു.. അതായിരുന്നില്ല അത്ഭുതം അവർ വരുമ്പോൾ ഞങ്ങളുടെ കൂടെ റിലേഷനിൽ ഉള്ള ആളുകളെ കൂടെ വിളിച്ചിരുന്നു. അനാവശ്യ മായി ഓരോ കാര്യത്തിൽ അഭിപ്രായം പറയാൻ മാത്രമേ ഉപകാരം ഉള്ളൂ എന്നതുകൊണ്ട് ഈ പറയുന്ന ആളുകളെ ഒന്നും ഞങ്ങൾ ഞങ്ങളുടെ പേഴ്സണൽ കാര്യങ്ങളിലേക്ക് അടുപ്പിച്ചിരുന്നില്ല.. വെറുതെ അനാവശ്യ ഉപദേശങ്ങൾ തരാൻ മാത്രം ഉള്ളവരാണ് അവർ എന്നാൽ അതുകൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല താനും.. ശിവദാസനും മകൾക്കും പിന്നെ തന്നിഷ്ടം കാണിക്കാൻ ആണല്ലോ താല്പര്യമെന്ന് പറഞ്ഞ് പല സന്ദർഭങ്ങളിലും അവർ ഞങ്ങളെ പരിഹസിക്കാറുണ്ട്.
അതിനെ അർഹിക്കുന്ന അവഗണന കൊടുത്ത് കളയാറാണ് പതിവ്… എല്ലാം തികഞ്ഞവരാണ് എന്ന മട്ടിൽ പറയുന്ന അവരുടെ വാക്കുകൾ ഞങ്ങൾ ശ്രദ്ധിക്കാറു പോലും ഇല്ല..
അതുകൊണ്ടുതന്നെ അവർക്ക് ഞാൻ എന്നോടും അച്ഛനോടും അമ്മയോടും ചെറിയ രീതിയിൽ അല്ലാത്ത വിധ്വേഷവും ഉണ്ട്.. ഞങ്ങൾ അത് കാര്യമാക്കാറില്ല എന്നാൽ ഇപ്പോൾ അനാവശ്യമായി അവരെയെല്ലാം ഉൾപ്പെടുത്തിയത് എന്തിനാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.. എന്നാൽ അധികം വൈകാതെ തന്നെ വന്നവർക്ക് സപ്പോർട്ട് ചെയ്തു കൊണ്ട് അവർ സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ മനസ്സിലായി വരുണിന്റെ വീട്ടുകാർ എന്തിനാണ് അവരെയും കൂട്ടിക്കൊണ്ട് വന്നിരിക്കുന്നത് എന്ന്.. അവരുടെ മുന്നിൽ പാവം കളിച്ച് ഒരു സഹതാപ തരംഗം സൃഷ്ടിച്ചു വച്ചിരിക്കുകയാണ്..
ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ലായിരുന്നു ഞങ്ങളുടെ ഭാഗം ശരിയാണ് എന്ന പൂർണ്ണ വിശ്വാസവും ഉണ്ടായിരുന്നു..
“” എന്താണ് നിമിഷ ഇങ്ങനെ?? ഒന്നുമില്ലെങ്കിലും നീ ഇപ്പോഴത്തെ തലമുറയിൽ പെട്ട കുട്ടി അല്ലേ ഇത്രയും പഴഞ്ചൻ ചിന്താഗതിയും വച്ചുകൊണ്ട് നടക്കുന്നത് നല്ലതാണോ?? “” എന്റെ അമ്മയുടെ മൂത്ത ജേഷ്ഠൻ എന്നോട് ചോദിച്ച ചോദ്യം ആണ് അത് കേട്ടപ്പോൾ ഞാൻ അച്ഛനെ ഒന്ന് നോക്കി അച്ഛൻ ഇപ്പോൾ ഒന്നും മിണ്ടണ്ട എന്ന് കണ്ണ് കൊണ്ട് കാണിച്ചു..
“” അല്ല നീ തന്നെ പറ വരുണിന് സ്വന്തം കൂട്ടുകാരെ വീട്ടിലേക്ക് വിളിക്കാൻ വയ്യ അവരുടെ കൂടെ എങ്ങോട്ടെങ്കിലും പോകാൻ വയ്യ എന്നൊക്കെ പറഞ്ഞാൽ അത് എവിടുത്തെ ന്യായം ആണ്… ടൗണിൽ ഒക്കെ പഠിച്ച നീ ഇതുപോലെ പെരുമാറും എന്ന് കേട്ടിട്ട് തന്നെ ഞങ്ങൾക്ക് വല്ലാതെ തോന്നുന്നു…!””
വലിയ മാമൻ ഘോരഘോരം പ്രസംഗിക്കുന്നുണ്ട് അതുകേട്ട് ചിരിയാണ് വന്നത്.. വരുണിന്റെ വീട്ടുകാർ അവർക്ക് വേണ്ടി വാക്കാലത്ത് പറയാൻ വേണ്ടി കൊണ്ടുവന്നിരിക്കുകയാണ് ഈ പറയുന്ന അമ്മാവനെ….. പണ്ട് അച്ഛന് നെഞ്ചുവേദന വന്നപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു അന്നേരം അമ്മയുടെ പേരിൽ കിടക്കുന്ന വസ്തു ചുളിവിൽ എഴുതി വാങ്ങാൻ വേണ്ടി, ആ സ്ഥലം എനിക്ക് തന്നാൽ ചികിത്സിക്കാനുള്ള പണം നൽകാം എന്ന് പറഞ്ഞ വിദ്വാനാണ്…
ഏത് കണ്ണുപൊട്ടനും ലക്ഷങ്ങൾ വില നൽകുന്ന സ്ഥലം അങ്ങേര് ഒന്നോ രണ്ടോ ലക്ഷത്തിന് കൈക്കലാക്കാൻ നോക്കിയതായിരുന്നു…
അങ്ങനെ ഞങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന അമ്മാവനാണ് ഇപ്പോൾ വന്നിരിക്കുന്നത്.
വരുണിന്റെ വീട്ടുകാർ പറഞ്ഞ എന്തോ ഒരു കാര്യവും വിശ്വസിച്ചു എന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നവരോട് സഹതാപം മാത്രമേ തോന്നിയുള്ളൂ…
ഇനിയും മിണ്ടാതെ നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് എനിക്ക് തോന്നി അച്ഛനെ നോക്കിയപ്പോൾ അച്ഛൻ ഒരു ചിരിയോടെ എന്തുവേണമെങ്കിലും പറഞ്ഞോളാൻ പറഞ്ഞു എന്നും എനിക്ക് സപ്പോർട്ട് ചെയ്യുന്ന അച്ഛനും അമ്മയും ആയിരുന്നു എന്റെ ഭാഗ്യം…
“” വല്യമ്മ ഞാൻ എന്തൊക്കെ ക്ഷമിക്കണം എന്നാണ് ഈ പറഞ്ഞു വരുന്നത്??? നിങ്ങൾ പറയുന്ന സൽസ്വഭാവിയായ വരുൺ, എന്നെ ഇവിടെ നിന്ന് ബാംഗ്ലൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു ശേഷം അവിടെ എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് കൃത്യമായി അറിയാമോ?? അവിടെവച്ച് ഞാൻ എന്തൊക്കെ അനുഭവിച്ചു എന്ന് നിങ്ങൾക്ക് അറിയാമോ?? ഇല്ലല്ലോ ഇതൊന്നും അറിയാതെ എങ്ങനെയാണ് എന്നെ ഉപദേശിക്കാൻ നിങ്ങൾ വരുന്നത്?? “”
ഞാൻ ചോദിച്ചത് കേട്ടപ്പോൾ വലിയമ്മാമന് ദേഷ്യം വന്നത് ആ മുഖം നോക്കിയാൽ അറിയാമായിരുന്നു…
എന്നാൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല കാരണം അനുഭവിച്ചതു മുഴുവൻ ഞാനാണ് അവർക്ക് ഇത് വെറും ഒരു കേട്ടുകഥ മാത്രമാണ്..
“” ഈ പറയുന്ന വരും മിക്കവാറും ദിവസങ്ങളിൽ വീട്ടിലേക്ക് വരാറില്ല ചോദിച്ചാൽ പറയും ഫ്രണ്ട്സിന്റെ കൂടെ പാർട്ടിക്ക് പോവുകയാണ് എന്ന് ഒരു പരിചയവും ഇല്ലാത്ത ഒരു സ്ഥലത്ത് ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ എത്രയോ ദിവസങ്ങൾ ഭയന്ന് ഞാൻ കഴിച്ചു കൂട്ടിയിട്ടുണ്ട്…
തൊട്ടടുത്ത് താമസിക്കുന്ന ബാച്ചിലർ ഗ്രൂപ്പിന്റെ നോട്ടം, വരുൺ റൂമിൽ ഇല്ല എന്നറിഞ്ഞാൽ അനാവശ്യമായി അവർ കോളിംഗ് ബെൽ അടിച്ചിട്ട് പോകും… ഭയന്ന് ഭയന്ന് എനിക്ക് മടുത്തു…
അത് മാത്രമാണെങ്കിൽ ഞാൻ ക്ഷമിച്ചേനെ അവന്റെ ബെസ്റ്റ് എന്ന് പറഞ്ഞ ഒരുത്തിയുണ്ട്.. അവളുമായി ആ സമയത്ത് കറങ്ങി നടക്കുക കെiട്ടിപ്പിടിച്ചും ഉiമ്മ വച്ചും ഉള്ള ഫോട്ടോസ് എടുക്കുക.. അവളെയും കൊണ്ട് വീട്ടിലേക്ക് വന്നു മുറിയിൽ മണിക്കൂറുകളോളം വാതിൽ അടച്ച് ഇരിക്കുക!!! ഇതൊക്കെയാണോ നിങ്ങൾ പറയുന്ന പുരോഗമനവാദം!! അങ്ങനെയാണെങ്കിൽ ഇതൊന്നും അംഗീകരിച്ചു കൊടുക്കാൻ തൽക്കാലം എനിക്ക് കഴിയില്ല… ഒട്ടും സ്വാതന്ത്ര്യം കൊടുക്കാതെ സംശയരോഗം എന്നും പറഞ്ഞ് ഭർത്താവിനെ വീട്ടിൽ പൂട്ടിയിടുന്ന ഭാര്യ ഒന്നുമല്ല ഞാൻ!!
പക്ഷേ ഇതൊന്നും സമ്മതിച്ചു കൊടുക്കാൻ ഉള്ളത്ര പക്വതയും പുരോഗമനവും ഒന്നും എനിക്ക് ആയിട്ടില്ല.. അമ്മാവന് ഞാൻ ചെയ്തത് ഒരു തെറ്റായി തോന്നുന്നുണ്ട് എന്നുണ്ടെങ്കിൽ സ്വന്തം മകൾ ഭർത്താവിനോട് തെറ്റി വീട്ടിൽ വന്ന് നിൽക്കുന്നുണ്ടല്ലോ ഡിവോഴ്സ് വാങ്ങി അവളെ പിടിച്ച് വരുണിന് അങ്ങ് കെട്ടിച്ചു കൊടുക്ക്.. അപ്പോൾ പിന്നെ രണ്ടുകൂട്ടർക്കും സൗകര്യമായി…അമ്മാവന്റെ അതേ പുരോഗമനം ഉള്ള മകൾ ഇതിനെല്ലാം അനുവദിക്കും..
പിന്നെ വരുണിന് പരാതി ഒന്നും ഉണ്ടാവില്ല.. അമ്മാവന്റെ മകൾക്കും പരാതി ഉണ്ടാവാൻ സാധ്യതയില്ല.. പക്ഷേ എന്നെ അതിന് കിട്ടില്ല..
അത്യാവശ്യം ഫ്രണ്ട്ഷിപ്പ് ഒക്കെ മനസ്സിലാകുന്ന ഒരു സാധാ മലയാളി പെൺകുട്ടിയാണ് ഞാൻ… എന്നുവച്ച് ഭർത്താവിനെ തോന്നിയ മാതിരി തുള്ളാൻ വിടാൻ ഒന്നും എന്നെ കിട്ടില്ല എന്റെ ഇഷ്ടത്തിന് ഒരാൾ വന്നാൽ ഞാൻ വിവാഹം കഴിച്ചു നന്നായി ജീവിക്കുന്നത് നിങ്ങൾക്ക് കാണിച്ചു തരാം.
തൽക്കാലം വരണുമായി തുടർന്നുകൊണ്ട് പോകാൻ എനിക്ക് പറ്റില്ല!!””
എന്റെ മറുപടി കേട്ട് വരുണിന് അവന്റെ വീട്ടുകാർക്കും യാതൊരു ഒന്നും പറയാനുണ്ടായിരുന്നില്ല..
കാരണം അവന്റെ ബെസ്റ്റ് യുമായി നടത്തിയ പേക്കൂiത്തുകളുടെ എല്ലാം ഫോട്ടോസ് എന്റെ ഫോണിൽ ഭദ്രമായിരുന്നു അത് വരുണിനും അവന്റെ വീട്ടുകാർക്കും അറിയാം .. ഒന്നും മിണ്ടാതെ അവിടെനിന്ന് ഇറങ്ങുമ്പോൾ തന്നെ വക്കീലിനെ പോയി കണ്ട് നിയമപരമായി കൂടി അയാളെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു..
അപ്പോഴേക്കും അച്ഛൻ വന്ന് എന്നെ ചേർത്ത് പിടിച്ചു… ഇതു മതി ഇവരുടെ ഈ സപ്പോർട്ട് മതി ഇനി അങ്ങോട്ട്…