അവളുടെ ജീവിതത്തിലെ വരൾച്ചയിൽ കാലം തെറ്റി വന്ന ശൈത്യമായിരുന്നു സുനി.

by pranayamazha.com
38 views

ഇരുണ്ട വെളിച്ചം

രചന : അജയ് ആദിത്ത്

——————–

ആഴ്ച്ചയിൽ ഒരിക്കൽ വിദേശത്തുള്ള ഭർത്താവിന്റെ ഫോണിലൂടെയുള്ള ശ്രിങ്കാരത്തിന് പതിവ് പോലെ തന്നെ അന്നും ദൈർഗ്യമേറിയിരുന്നു. അടുത്ത വരവിലെ മധുവിധുവിലേക്ക് ഒരു ശയനപ്രദക്ഷിണം നടത്തി ഒരിറ്റ് വിഷമത്തോടുകൂടി തന്നെ അവൾ കാൾ കട്ട്‌ ചെയ്തു.

രണ്ട് ധ്രുവങ്ങളിൽ ജീവിതം അനുഭവിക്കുന്നത്തിന്റെ വിഷമത്തിൽ പതിവുപോലെ ഒരു നെടുവീർപ്പിട്ട് അവൾ കട്ടിലിലേക്ക് ചാഞ്ഞു. രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പിറക്കുന്ന വസന്തം ആയി മാറിയിരിക്കുന്നു അവൾക്ക് ജീവിതം. ബാക്കിയുള്ള നാളുകൾ എന്നും വിരസതയുടെയും ഒറ്റപ്പെടലിന്റെയും മാത്രം. അല്ല അങ്ങനെ ആയിരുന്നു അവളുടെ ജീവിതം.

അവളുടെ ജീവിതത്തിലെ വരൾച്ചയിൽ കാലം തെറ്റി വന്ന ശൈത്യമായിരുന്നു സുനി. സുനി എന്റെ ഏറ്റവും നല്ല കൂട്ടുകാരൻ. ഞങ്ങളുടെ വീടിനോട് ചേർന്ന് നിന്നിരുന്ന ഞങ്ങളുടെ തന്നെ സ്ഥലം വാങ്ങാൻ വന്ന നാൾ തുടങ്ങിയ സൗഹൃദം ആയിരുന്നു ഞങ്ങൾ തമ്മിൽ. സ്ഥലം എന്റെ പേരിൽ ആയിരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അത് വിൽക്കാനുള്ള കാര്യങ്ങൾ ഞാൻ തന്നെയാണ് നേരിട്ട് നടത്തിയിരുന്നത്. അങ്ങനെയാണ് സുനിയെ കച്ചവടത്തിന്റെ ഭാഗമായി പരിചയപ്പെട്ടതും

ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഗൃഹനാഥൻ ആണ് സുനി. സ്ഥലം വിൽക്കലും വീട് പണിയലും ദാ…ന്ന്!! പറയണ സമയം കൊണ്ട് തന്നെ അവർ പൂർത്തിയാക്കി അവിടെ താമസം ആരംഭിച്ചു. അങ്ങനെ അവൻ എന്റെ അയൽ വാസി കൂടിയായി. അവന്റെ കുടുംബത്തിന്റെ സ്നേഹം എന്നെ അവരുടെ വീട്ടിലേക്ക് അടുപ്പിച്ചു.

അവന്റ നല്ല പെരുമാറ്റവും കുടുംബത്തോടുള്ള അടുപ്പവും കാണുമ്പോൾ എല്ലാം അവന്റെ ഭാര്യയോട് എനിക്ക് പലപ്പോഴും അസൂയ തോന്നിപ്പിച്ചിട്ടുണ്ട്. അവളുടെ ഭാഗ്യം എനിക്ക് കിട്ടിയില്ലല്ലോ അങ്ങനെ ഒരു ജീവിതം എന്നോർക്കുമ്പോൾ പലപ്പോഴും ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെടുമായിരുന്നു.

അങ്ങനെയിരിക്കെയാണ് അവന്റ ഫോണിൽ നിന്ന് എന്റെ വാട്സ്ആപ്പിലേക്ക് അവന്റ ഇളയ മകന്റെ ഒരു പാട്ട് പാടുന്ന വീഡിയോ മെസ്സേജ് ആയി വന്നത്. അതിനു നൽകിയ മറുപടിയിൽ തുടങ്ങിയ ബന്ധം ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നു. ഇന്ന് അവൻ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അല്ല അതുമാത്രമല്ല മറ്റാരെല്ലാമൊ ആണ്.

ചിന്തിച്ചു തീരും മുൻപേതന്നെ അവന്റെ മെസ്സേജ് എന്നെ തേടിയെത്തി. പക്ഷെ എനിക്ക് അവനോട് സംസാരിക്കാൻ പറ്റിയിരുന്നില്ല. അല്ലെങ്കിലും അദ്ദേഹം വിളിക്കുന്ന ദിവസങ്ങളിൽ ഞാൻ അങ്ങനെയാണ്. അവനോട് അകലം പാലിക്കും. എനിക്ക് എന്റെ ഭർത്താവിനോടുള്ള സ്നേഹവും അദ്ദേഹത്തെ ഞാൻ ചതിക്കുകയല്ലേ എന്ന കുറ്റബോധവും എന്നെ ആ ദിവസങ്ങളിൽ അവനിൽ പലപ്പോഴും നിന്നും പിന്തിരിപ്പിക്കും. അത് അവനും അറിയാം. അതുകൊണ്ട് തന്നെ അവൻ അതിൽ പരാതിപ്പെടാറില്ല.

പതിവുപോലെ തന്നെ അന്നത്തെ ചാറ്റിങ് പെട്ടെന്ന് അവസാനിപ്പിച്ചു. ഇതേ കുറ്റബോധത്താൽ പലതവണ അവനിൽ നിന്നും ഞാൻ വിട്ടുപോരാൻ പലതവണ ശ്രമിച്ചിരുന്നു എങ്കിലും അവൻ എന്ന മഹാമേരുവിന്റെ സ്നേഹത്തിനും കരുതലിനും മുന്നിൽ ഞാൻ വീണ്ടും വീണ്ടും എന്നെ അർപ്പിച്ചുകൊണ്ടേയിരുന്നു. അവനോട് സംസാരിക്കുമ്പോൾ എന്തെന്നില്ലാത്ത സുരക്ഷിതം എനിക്ക് അനുഭവിക്കാൻ പറ്റിയിരുന്നു. ഒരുപക്ഷെ എന്റെ ഭർത്താവിന് പലപ്പോഴും നൽകാൻ കഴിയാതെ പോയ ഒന്ന്.

ചിന്തകളുടെ ഏങ്ങലടിയിൽ ഞാൻ നിദ്രയിലാണ്ടു. രാവിലെ തന്നെ കുട്ടികളെയെല്ലാം സ്കൂളിലേക്ക് വിട്ട് അവനുമായി സല്ലപിച്ചു കൊണ്ടിരിക്കലെ അവൻ എന്നോട് ആദ്യമായി പറഞ്ഞു. എന്റെ പെണ്ണേ നിന്നെ ഇപ്പൊ ക ടി ച്ചു തിന്നാൻ എന്റെ ഉള്ളിൽ കൊതികൂടിയിരിക്കുന്നു…

പ്രഥമശ്രവണത്താൽ ഒന്ന് ഞെട്ടിയെങ്കിലും തെല്ലു നാണത്തോടുകൂടിയുള്ള ചിരിയിൽ ഞാൻ മറുപടി ഒതുക്കി. അവനുമായി ഒന്നാവണം എന്ന് ആഗ്രഹിച്ചിരുന്നില്ല എങ്കിലും ചില രാത്രികളിൽ അവന്റ നെഞ്ചിൽ തലചായ്ച്ച് ഉറങ്ങാൻ ഞാൻ കൊതിച്ചിരുന്നു. അത് ഒരു മോഹമായി ഉള്ളിൽ നിൽക്കവേ ഇത്തരത്തിൽ ഉള്ള അവന്റെ ചോദ്യത്തിന് പറ്റില്ല എന്ന് പറയാൻ എന്ന് എനിക്ക് കഴിഞ്ഞിരുന്നില്ല.

എന്ന്…എന്ന അവന്റെ ചോദ്യത്തിന് അദ്ദേഹം അടുത്ത ആഴ്ച വിളിക്കുന്നതിന്‌ മുൻപ് എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റിയിരുന്നോള്ളൂ. ഒരു പക്ഷെ അത് കഴിഞ്ഞാൽ എനിക്ക് ചിലപ്പോൾ അവന് എന്നെ നൽകാൻ കഴിയുമായിരുന്നില്ല. തുടർന്നുള്ള നാളുകളിൽ കുറ്റബോധത്തെ ആഗ്രഹം കൊണ്ട് തള്ളി നീക്കി ആ നിമിഷത്തിനായി ഞങ്ങൾ കാത്തിരുന്നു.

കാത്തിരുന്ന നാൾ വിചാരിച്ചപ്പോലെ തന്നെ മക്കൾ സ്കൂളിൽ പോയ സമയത്ത് തന്നെ ആരും കാണാതെ അവൻ എന്റെ അരികിൽ എത്തി. എന്റെ സൗന്ദര്യം അതിന്റെ പൂർണ്ണതയിൽ നൽകാൻ ഒരു വധുവെന്നപ്പോലെ ഞാനും ഒരുങ്ങി നിന്നൂ. അവനെ വേണ്ട വിധം സ്വീകരിച്ചിരുത്തി. രണ്ടുപേർക്കിടയിലും ഒരു നാണം ഉണ്ടായിരുന്നു. കണ്ണുകൾ ഇടക്കിടെ തമ്മിൽ ഉടക്കിയിരുന്നു. ചുണ്ടിൽ നാണം വിരിഞ്ഞു. മാന്ത്രിക ലോകത്തേക്കെന്നപ്പോലെ ഞാൻ പയ്യെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. പുറകെ അവനും.

അപ്രതീക്ഷിതമായി അവൻ എന്നെ പുറകിൽ നിന്ന് വാരിപ്പുണർന്നു. ഞാൻ അത് ആഗ്രഹിച്ചിരുന്നു. അടിമുടി വിറച്ചുനിന്നിരുന്ന എന്റെ പിൻ കഴുത്തിനെ അവന്റെ ചുണ്ടുകൾ തലോടി എന്റെ ചുണ്ടിലൂടെ അവൻ എന്നെ കവർന്നെടുത്തു. ഞാൻ അവനിലും അവൻ എന്നിലും പെയ്തിറങ്ങി.

അവന്റെ മാ റിൽ തലചായ്ച്ചുറങ്ങിയെണീറ്റ എന്നെ സ്വീകരിച്ചത് ഞങ്ങളുടെ വിവാഹഫോട്ടോ ആയിരുന്നു. എനിക്കെന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ സർവ്വ നാഡീഞരമ്പുകളിലെയും രക്തയോട്ടവും ഹൃദയമിടിപ്പും ഒരു നിമിഷം കൊണ്ട് നിലച്ചു പോയതായി എനിക്ക് തോന്നി. നിഷ്കളങ്കമായി എന്നെ ചേർത്ത്പിടിച്ചു പുഞ്ചിരിച്ചു നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖം എന്നെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു.

ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്ന ആ മനുഷ്യനെ മറന്നു. എന്റെ എല്ലാ പവിത്രതയും കളഞ്ഞു. സ്വയം ഒരു വേശ്യ എന്ന്പ്പോലും വിളിക്കാൻ പറ്റാത്ത അത്ര ആഴത്തിൽ തരം താഴ്ന്നവൾ ആയിമാറിയിരിക്കുന്നു എന്ന ചിന്ത എന്റെ സർവ്വ നിയന്ത്രണവും കളയിച്ചു. കുറ്റബോധം ഏന്തി ഏന്തി കരച്ചിലായും സങ്കടം കണ്ണീരായും അണപ്പൊട്ടിയൊഴുകി.
എന്റെ കരച്ചിൽ കേട്ടുണർന്ന അവൻ ആദ്യം ഒന്ന് പകച്ചെങ്കിലും അവൻ എന്നെ മാറോടണച്ച് ആശ്വസിപ്പിച്ചു…

എന്നെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന എന്റെ ചിന്തകളെ തണുപ്പിക്കാൻ അവന്റ നെഞ്ചിന് കഴിയാതെ വന്നു…അവനിൽ നിന്നും അടർന്നു മാറിയ ഞാൻ എന്റെ മുഖം തലയിണക്കുള്ളിൽ പൂഴ്ത്തി കരഞ്ഞു തീർത്തു കൊണ്ടിരുന്നു. എന്നെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ അവൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.

സുനീ ഞാൻ ഒരു വൃത്തിക്കേട്ടവൾ ആണല്ലേ… എനിക്ക് വേണ്ടി ജീവിക്കുന്ന എന്റെ ഭർത്താവിനെ വഞ്ചിച്ച പിഴച്ചവൾ…ഇല്ല, എവിടെ തെറ്റ് എന്ന ഒന്നില്ല ഞാനും നീയും എന്ന് മാത്രമൊള്ളൂ. എല്ലാം നമ്മുടെ ആഗ്രഹം അത്രേ ഒള്ളൂ….ഇവിടെ നമ്മൾ രണ്ട് പേരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾമാത്രം. പക്ഷെ അവന്റ ആശ്വാസ വാക്കുകൾ ഒന്നും തന്നെ എന്നെ ആശ്വസിപ്പിചിരുന്നില്ല…

തെറ്റ് എന്ന സത്യം എന്നെ മുഴുവനുമായി തളർത്തിയിരുന്നു. ഞങ്ങൾ പരസ്പരം രണ്ട് കുടുംബങ്ങളെ ചതിച്ച പാപികൾ. സമയം ഏറെ വൈകിയിരിക്കുന്നു. പോകാൻ അവൻ തയ്യാറായി. ഒരു യാത്രപറച്ചിൽ എന്നോണം അവൻ എന്റെ മുഖത്തേക്ക് നോക്കി തിരിഞ്ഞു നടന്നു.

സുനീ…ഈ നിമിഷം മുതൽ നമ്മൾ എന്നൊന്നില്ല നീയും ഞാനും മാത്രം…മറിച്ചൊന്നും പറയാതെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയ അവന്റെ കണ്ണിൽ നിന്നും ഇറ്റു വീണ കണ്ണീർ ചുമരിലെ കണ്ണാടിയിൽ തിളങ്ങുന്നത് ഞാൻ കണ്ടിരുന്നു. അതിന്റെ പ്രതിഫലനം എന്റെ കണ്ണിലും…

ശുഭം

You may also like

Leave a Comment